Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
R ല്‍ തുടങ്ങുന്ന പേരുകാരെങ്കില്
Rല്‍ തുടങ്ങുന്ന പേരുകാരെങ്കില്
പേര് നമുക്കുള്ള തിരിച്ചറിവാണ്. നമ്മുടെ മാതാപിതാക്കള്‍ നമുക്കു നല്കുന്ന ഒരു തിരിച്ചറിവ്. പേരിനു പുറകിലും പല ശാസ്ത്രങ്ങളുമുണ്ട്. ഓരോ പേരുകളും ചില പ്രത്യേക അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊണ്ടു വരുന്നതാണ്.
ആല്‍ഫബെറ്റ് പ്രകാരം A-Z വരെയുള്ള അക്ഷരങ്ങളിലാണ് പേരുകള്‍ തുടങ്ങുന്നത്. ചില അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകള്‍ ധാരാളമുണ്ടാകും. ഉദാഹരണത്തിന് എസ്, എ എന്നിവ. ചിലത് ഏറെ വിരളവും, പ്രത്യേകിച്ചും സെഡ്, ഡബ്ല്യൂ എന്നിവ.
R എന്ന അക്ഷരവും പൊതുവേ തുടങ്ങുന്ന പേരുകാര്‍ ഏറെയാണ്. ഇവരുടെ ചില പ്രത്യേകതകളെക്കുറിച്ചറിയൂ.

ഗോസിപ്പുകള്‍ക്കു വിധേയമാകുന്ന പേരുകാരാണ്
ഗോസിപ്പുകള്‍ക്കു വിധേയമാകുന്ന പേരുകാരാണ് ഇവര്‍. പിടി കൊടുക്കാത്ത ഇവരുടെ സ്വഭാവമാണ് ഇതിനൊരു കാരണമായി പറയുന്നത്. കാര്യങ്ങള്‍ ആളുകളോട് നേരിട്ടു പറഞ്ഞു തീര്‍ക്കുന്ന കൂട്ടരാണ് ഇവര്‍. ഇതിനായി ഇടനിലക്കാരെ ആശ്രയിക്കാറില്ല.

ധാരാളം അനുയായികള്‍
ധാരാളം അനുയായികള്‍ ഇത്തരം പേരുകാര്ക്കുണ്ട്. അതായത് ആളുകളെ ആകര്ഷിയ്ക്കുവാന് സാധിയ്ക്കും. ഇത്തരം പേരുകാര്‍ ഇവരറിയാതെ തന്നെ ഇവരുടെ വാക്കും പ്രവൃത്തിയും ഇടപെടലുകളുമെല്ലാം മറ്റുള്ളവരെ ആകര്ഷിയ്ക്കും.

സത്യസന്ധത
സത്യസന്ധത കാത്തു സൂക്ഷിയ്ക്കുന്നവരാണ് ഇവര്‍. നിങ്ങളോട് ഇടപഴകുന്നവര്‍ എത്തരക്കാരാണെങ്കിലും. പ്രത്യേകിച്ചും പ്രണയ വിഷയങ്ങളില്‍. പൊതുവേ അല്പം നാണപ്രകൃതമെങ്കിലും ആവശ്യം വരുന്ന നേരത്ത് ഇതെല്ലാം മാറ്റി വച്ച് മുന്നിട്ടറങ്ങുന്ന പ്രകൃതവുമാണ്. ഇതു കൊണ്ടു തന്നെ നിങ്ങളെ വിശ്വസിച്ച് ആളുകള്‍ മുന്നോട്ടു വരും.

Rല്‍ തുടങ്ങുന്ന പേരുകാരെങ്കില്
ഇതിനൊപ്പം എ, ജെ, എന്‍, ഡി എന്നിവയെല്ലാം വന്നാല്‍ നിങ്ങളുടെ ശക്തിയെ കൂടുതലാക്കും. മറ്റുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറുക കൂടി ചെയ്താല്‍ ഗുണം ഏറെ ലഭിയ്ക്കും. പൊതുവേ കലാ, സ്പോര്‍ട്സ്, രാഷ്ട്രീയ മേഖലകളില്‍ ശോഭിയ്ക്കും. നല്ല പ്രാസംഗികരാകാം, നല്ല അധ്യാപകരാകും.

സ്വയം അധ്വാനിച്ചുണ്ടാകുന്ന ധനം
സ്വയം അധ്വാനിച്ചുണ്ടാകുന്ന ധനം കൊണ്ടു ജീവിയ്ക്കുന്നവരാണ്. ഏറെ ഭവ്യതയോടെ നില്ക്കുന്ന പേരുകാരാണ്. കുടുംബ സ്നേഹമുള്ള കൂട്ടരാണ് ഇവര്‍. ബന്ധങ്ങളില്‍ വിശ്വസ്തത പുലര്‍ത്തുന്നവര്‍. ഏതു കാര്യങ്ങളും ഏറ്റെടുത്തു നടക്കുന്നവര്‍. പ്രത്യേകിച്ചും കല്യാണം പോലുള്ള ചടങ്ങുകാര്.

ഈ പേരിലുള്ളവരുടെ വളര്‍ച്ചയ്ക്കായി
ഈ പേരിലുള്ളവരുടെ വളര്‍ച്ചയ്ക്കായി മറ്റുള്ളവരെ ചവിട്ടുപടിയാക്കാന്‍ ശ്രമിയ്ക്കാറില്ലെന്നതാണ് പൊസറ്റീവായ ഒരു കാര്യം. ഇതേ സമയം എവിടെയും ഇടിച്ചു കയറാനും കഴിയുന്ന ഇവര്‍ ജോലികളില്‍ ഏറെ മിടുക്കരാകും. എന്തിനെക്കുറിച്ചും വ്യക്തമായ മറുപടി പറയുന്നവരാണ് ഇവര്‍.



Click it and Unblock the Notifications
