Latest Updates
-
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ
ജനന വര്‍ഷത്തിന്റെ അവസാന അക്കം രഹസ്യമാണ്
ജനന വര്‍ഷത്തിന്റെ അവസാന അക്കം രഹസ്യമാണ്
സംഖ്യാശാസ്ത്രമെന്നത് ശാസ്ത്രം തന്നെയാണ്. ന്യൂമറോളജിയില്‍ ധാരാളം പഠനങ്ങള്‍ നടത്തി വരുന്നുമുണ്ട്. ചില ശാസ്ത്രീയ അടിസ്ഥാനങ്ങളാലാണ് ന്യൂമറോളജി വിലയിരുത്തപ്പെടുന്നതും.
സംഖ്യാശാസ്ത്ര പ്രകാരം ഒരാളുടെ ജീവിതത്തിലെ പല നമ്പറുകളും പല കാര്യങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ജനിച്ച ദിവസവും മാസത്തിന്റെ വര്‍ഷവും ജനിച്ച വര്‍ഷവുമെല്ലാം ഇതനുസരിച്ചു വ്യത്യാസപ്പെട്ടിരിയ്ക്കും.
സംഖ്യാശാസ്ത്ര പ്രകാരം ജനിച്ച വര്‍ഷത്തിന്റെ അവസാന അക്കം ചില പ്രത്യേക കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. 0-9 വരെയുള്ള അക്കങ്ങളായിരിയ്ക്കും ജനിച്ച വര്‍ഷത്തിന്റെ അവസാനം വരിക. ഇതനുസരിച്ചുള്ള ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ.

1
1 എന്ന അക്കമാണ് അവസാനമെങ്കില്‍ മത്സര ബുദ്ധി കൂടുതലുള്ള കൂട്ടരാകും. തോല്‍വി സമ്മതിയ്ക്കാത്ത കൂട്ടരാകും ഇവര്‍. മത്സര ബുദ്ധി കൂടുതലുള്ള ഇക്കൂട്ടര്‍ വിജയിച്ചു ജയിക്കുന്നവരുമാകും. തോല്‍വി സമ്മതിയ്ക്കാത്ത, അവസാന ശ്വാസം വരെയും വിജയത്തിനും ആഗ്രഹ സാഫല്യത്തിലുമായി പോരാടുന്ന കൂട്ടരാണ് ഇവര്‍.

2
2 ആണ് അവസാന അക്കമായി വരുന്നതെങ്കില്‍ കരുണയുള്ള സ്വാഭാവക്കാരാണ് ഇവര്‍. നിങ്ങളോട് ഏറെ അടുപ്പമുള്ളവരോടു മാത്രമേ ഇവര്‍ തങ്ങളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയുള്ളൂ. അകലം പാലിയ്ക്കേണ്ടവരെ അകറ്റി നിര്‍ത്തുന്ന തരക്കാരാകും, ഇവര്‍.

3
3 എന്ന അക്കമാണ് അവസാനമായി വരുന്നതെങ്കില്‍ ഇവര്‍ മററുള്ളവരുടെ കൂടെ അഭിപ്രായം കണക്കിലെടുക്കുന്നവരാകും. പല കോണുകളില്‍ നിന്നും കാര്യങ്ങള്‍ നോക്കിക്കാണുന്ന തരക്കാരുമാകും, ഇവര്‍. തങ്ങള്‍ക്ക് എതിരു നില്ക്കുന്നവരുടെ വരെ വീക്ഷണകോണില്‍ നിന്നും കാര്യങ്ങള്‍ കാണാന്‍ മനസുള്ളവര്‍.

4
4 എന്ന അക്കമാണ് അവസാന അക്കമായി വരുന്നതെങ്കില്‍ സ്വയം തങ്ങളെങ്ങനെ എന്നതിനെക്കുറിച്ചു വ്യക്തമായ ബോധ്യമുണ്ടാകും. കരുണയുള്ള ഇക്കൂട്ടര്‍ തങ്ങളുടെ സ്ഥാനമെന്തെന്നു വ്യക്തമായി തിരിച്ചറിയാനും കഴിയുന്നവരാകും.

5
5 എന്ന അക്കം ജനന വര്ഷനത്തിന് ഒടുവില്‍ വരുന്നുവെങ്കില്‍ ഇവര്‍ മനുഷ്യന്റെ എല്ലാ സ്വഭാവങ്ങളോടും, അതായത് ഗുണദോഷങ്ങളോടും കൂടിയവരാകും. നിങ്ങള്‍ കരുതുന്ന പോലെയാകാന്‍ കഴിയുന്നവര്‍. നല്ലതാകണമെങ്കില്‍ ഇത്, അല്ലെങ്കില്‍ മറിച്ചും എന്നര്‍ത്ഥം.

6
6 എന്ന അക്കമാണ് ജനന വര്‍ഷത്തിനൊടുവില്‍ വരുന്നതെങ്കില്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നശിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന, ഇവരോടു വിരോധം വച്ചു പുലര്‍ത്തുന്നവര്‍. ഒരു കാലത്ത് തങ്ങള്‍ക്ക് അടുപ്പമുള്ളവരായിരുന്നുവെങ്കില് പോലും വിരോധം തോന്നിയാല്‍ ഇവരെ നശിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും.

7
7 എന്ന അക്കമാണ് അവസാനം വരുന്നതെങ്കില്‍ ഇവര്‍ പിടി തരാത്ത, രഹസ്യങ്ങള്‍ ഉള്ളില്‍ കൊണ്ടു നടക്കുന്ന, മൃദു സ്വഭാവമുള്ളവരാകും. ദയയുള്ള ഇവര്‍ ബുദ്ധിയുള്ളവരും ആകര്ഷണീയതയുള്ളവരുമാകും. ഇതു കൊണ്ടു തന്നെ മറ്റുള്ളവര്‍ക്ക് അടുപ്പം തോന്നുന്നവരും.

8
8 എന്ന നമ്പര്‍ അവസാനം വരുന്നവര്‍ ആഴത്തില്‍ ചിന്തിയ്ക്കുന്ന പ്രകൃതമാകും. ദയയുളള പ്രകൃതമുള്ള ഇവര്‍ പുതിയ ചിന്താഗതികള്‍ ഉള്‍ക്കൊള്ളുന്ന തരമാകും. ബുദ്ധിപരമായ തലത്തില്‍ തങ്ങള്‍ക്കൊപ്പം നില്ക്കുന്നവരോടു സംസാരിയ്ക്കാന്‍ താല്പര്യമുള്ളവരാകും. ഇവര്‍.

9 എന്ന അക്കമാണ് ജനിച്ച വര്‍ഷാവസാനം വരുന്നതെങ്കില്‍ ഇവര്‍ പൂര്‍ണത ആഗ്രഹിയ്ക്കുന്ന തരക്കാരാകും. ചെയ്യുന്ന കാര്യത്തില്‍ വീണ്ടും വീണ്ടും പൂര്ണതയാഗ്രഹിയ്ക്കുന്ന ഇവര്‍ ദയയുള്ള പ്രകൃതക്കാരുമാകും.

0
0 എന്നതാണ് ജനിച്ച വര്ഷത്തിനൊടുവിലെങ്കില് തങ്ങളുടെ ശരിയായ പ്രകൃതം മറച്ചു വയ്ക്കാന്‍ അറിയാവുന്ന തരക്കാരാകും. മറ്റുള്ളവര്‍ക്ക് അത്ര കണ്ടു പിടി കൊടുക്കാത്തവര്‍. ഏതു സാഹചര്യവുമായും പൊരുത്തപ്പെട്ടു പോകുന്ന തരക്കാരുമാണിവര്.



Click it and Unblock the Notifications