Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
കാലിലിടുന്ന വെള്ളി മോതിരം ഗര്‍ഭത്തിനുത്തമം
ഗര്‍ഭകാലം എപ്പോഴും അല്പം അനാരോഗ്യവും അസ്വസ്ഥതകളും നിറഞ്ഞതാണ്. എങ്കിലും ഇതെല്ലാം ഗര്‍ഭകാലത്തെ മുന്നോട്ട് കൊണ്ട് പോവുന്നതിന് അത്യാവശ്യവുമാണ്. പക്ഷേ ഒരു സ്ത്രീ ഗര്‍ഭം ധരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇവയില്‍ ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം നാഢീവ്യൂഹങ്ങളുടെ കൃത്യമായ പ്രവര്‍ത്തനം എന്നിവയെല്ലാം അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. ഇതെല്ലാം ഒരുമിച്ച് ചേരുമ്പോഴാണ് എപ്പോഴാണെങ്കിലും ആരോഗ്യമുള്ള കുഞ്ഞിന് ഗര്‍ഭം ധരിക്കുന്നതിനും ജന്മം നല്‍കുന്നതിനും സാധിക്കുന്നത്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചില വിശ്വാസങ്ങള്‍ കൂടി ചേര്‍ന്നാലോ?
അത്തരത്തില്‍ ഒന്നാണ് വിവാഹശേഷം സ്ത്രീകള്‍ പാദത്തിലെ രണ്ടാം വിരലില്‍ അണിയുന്ന മോതിരം. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വളരെ വിശേഷപ്പെട്ടതാണ് എന്നാണ് പറയുന്നത്. കാരണം സ്ത്രീകള്‍ ആഭരണങ്ങള്‍ അണിയുന്നതോടൊപ്പം തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ അത് ആരോഗ്യവും നല്‍കുന്നുണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്. പൊതുവേ അലങ്കാരത്തിന് വേണ്ടിയാണ് ഇവ ധരിക്കുന്നത് എങ്കിലും അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട് എന്നുള്ളതാണ്. ഗര്‍ഭകാലത്ത് കാലില്‍ മിഞ്ചിയണിയുന്നത്കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ശാസ്ത്രം പറയുന്നത്
കാലിലെ രണ്ടാം വിരലില്‍ മോതിരമിടുന്നതിലൂടെ അത് ശരീരത്തിലെ നാഡീവ്യൂഹങ്ങള്‍ക്ക് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ഇത് ധരിക്കുന്നത് പ്രത്യുത്പാദന അവയവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. രണ്ട് കാലുകളുടെയും രണ്ടാമത്തെ കാല്‍വിരലില്‍ ജോഡിയായിട്ടാണ് മോതിരം ധരിക്കുന്നത്, സാധാരണയായി ഇത് വെള്ളി ലോഹത്താലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാല്‍വിരലുകള്‍ക്ക് അവിശ്വസനീയമായ സാമൂഹികവും മതപരവുമായ പ്രാധാന്യമുണ്ട് ഇത്തരം ലോഹങ്ങള്‍ക്ക്. എന്നാല്‍ ഇവയുമായി ബന്ധപ്പെട്ട ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിവില്ല എന്നുള്ളതാണ് സത്യം.

ആരോഗ്യപരമായ ഗുണങ്ങള്‍
ആയുര്‍വേദം അനുസരിച്ച്, കാലിന്റെ രണ്ടാമത്തെ കാല്‍വിരലിലെ നാഡി സ്ത്രീയുടെ ഗര്‍ഭാശയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, ആര്‍ത്തവചക്രം നിയന്ത്രിക്കുന്നതിന് ഒരു ചെറിയ അക്യുപ്രഷര്‍ ഗുണം ഇത് നല്‍കുന്നുണ്ട്. ആരോഗ്യകരമായ ഗര്‍ഭാശയം ഉറപ്പാക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടാതെ പരമ്പരാഗതമായി, വിവാഹിതയായ ഒരു സ്ത്രീ തന്റെ രണ്ടാമത്തെ കാല്‍വിരലില്‍ ആണ് മിഞ്ചി എന്നറിയപ്പെടുന്ന ഈ മോതിരം ധരിക്കുന്നത്. അവിവാഹിതരായ സ്ത്രീകള്‍ മൂന്നാമത്തെ കാല്‍വിരലില്‍ ഇത് ചില സ്ഥലങ്ങളില്‍ എങ്കിലും ധരിക്കുന്നുണ്ട്.

അക്യുപ്രഷര്‍ ഗുണങ്ങള്‍
കാല്‍വിരല്‍ വളയങ്ങള്‍ അക്യുപ്രഷര്‍ ആനുകൂല്യങ്ങള്‍ക്കും കാരണമാകുമെന്നും പറയപ്പെടുന്നു. കാരണം, സ്ത്രീയുടെ പ്രത്യുത്പാദന വ്യവസ്ഥയെ സഹായിക്കുന്നതിന് സഹായിക്കുന്നുണ്ട്. കാരണം നമ്മള് നടക്കുമ്പോള്‍ വിരലുകളും അതില്‍ മോതിരം അമരുന്നതും കാരണം പലപ്പോഴും ശരീരത്തില്‍ ഇത്തരത്തില്‍ ഒരു പ്രഷര്‍ ലഭിക്കുന്നു. ഇത് ഗര്‍ഭപാത്രവുമായി ബന്ധിപ്പിച്ചിട്ടുള്ള നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ പലപ്പോഴും രക്തയോട്ടം വര്‍ദ്ധിക്കുകയും ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

എന്തുകൊണ്ട് വെള്ളി
കാല്‍വിരല്‍ മോതിരങ്ങള്‍ വെള്ളി ലോഹത്തില്‍ നിന്ന് നിര്‍മ്മിക്കുന്നത് എന്തുകൊണ്ട് എന്നുള്ളത് പലര്‍ക്കും സംശയമാണ്. ചിലര്‍ സ്വര്‍ണം കൊണ്ടും ഇത്തരം മോതിരങ്ങള്‍ നിര്‍മ്മിക്കാറുണ്ട്. എന്നാല്‍
വെള്ളി ഒരു നല്ല ചാലകമാണെന്നത് തന്നെയാണ് ഇത് വെള്ളിയില്‍ നിര്‍മ്മിക്കുന്നതിന് കാരണം. അതിനാല്‍, ഒരു സ്ത്രീയുടെ ശരീരത്തില്‍ നിന്ന് നെഗറ്റീവ് ഊര്‍ജ്ജത്തെ പുറന്തള്ളാന്‍ ഇത് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ കാല്‍വിരല്‍ മോതിരം ധരിക്കുന്നത് വിവാഹിതരായ സ്ത്രീകളില്‍ ലൈംഗികാഭിലാഷങ്ങള്‍ കൂടുന്നതിന് സഹായിക്കുന്നുണ്ട് എന്നുള്ളതാണ്. രണ്ടാം വിരല്‍ ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് കൊണ്ട് തന്നെയാണ് ഇത് രണ്ടാം വിരലില്‍ ധരിക്കണം എന്ന് പറയുന്നതിനുള്ള കാരണവും.

ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കാന്‍
സ്ത്രീകളില്‍ പ്രസവ ശേഷമുണ്ടാവുന്ന ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് വെള്ളി മിഞ്ചികള്‍. ഇതിലൂടെ കടക്കുന്ന ഊര്‍ജ്ജം ഗര്‍ഭപാത്രത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഗര്‍ഭത്തില്‍ കിടക്കുന്ന കുഞ്ഞിനും ധാരാളം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത് കൂടാതെ ആര്‍ത്തവ സംബന്ധമായി ഉണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട് മിഞ്ചി. നാഡീപരവും ഹോര്‍മോണ്‍പരവുമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഇത് സംശയം കൂടാതെ ഗര്‍ഭകാലത്ത് ധരിക്കാവുന്നതാണ്.

വെള്ളിയെന്ന ചാലകം
വെള്ളി എന്ന ലോഹം നല്ലൊരു ചാലകാണ് ഇത് ഭൂമിയില്‍ നിന്നും ഊര്‍ജ്ജം താഴേക്ക് പോവാതെ ശരീരത്തിലേക്ക കടത്തി വിടുകയാണ് ചെയ്യുന്നത്. ഇതിലൂടെ ധാരാളം പോസീറ്റീവ് ഊര്‍ജ്ജം ശരീരത്തിന് ലഭിക്കുന്നു. എന്നാല്‍ പലരും വെള്ളിക്ക് പകരം സ്വര്‍ണം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യപരമായി ഇത് തെറ്റാണ്. കാരണം സ്വര്‍ണം ധരിക്കുന്നത് അരക്ക് താഴേ ആണെങ്കില്‍ അത് പലപ്പോഴും നെഗറ്റീവ് ഊര്‍ജ്ജമാണ് ഉണ്ടാക്കുന്നത് എന്നാണ് വിശദീകരണം. അതുകൊണ്ട് വെള്ളി ധരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഒരിക്കലും സ്വര്‍ണം മിഞ്ചി ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
