Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
സരസ്വതി യോഗം ഉള്ളം കൈയ്യില്‍: പേരും പ്രശസ്തിയും ഭാഗ്യവും ഈ പ്രായം വന്ന് ചേരും
സരസ്വതി യോഗം എന്ന് കേട്ടിട്ടുണ്ടോ? ഹസ്തരേഖാ ശാസ്ത്രപ്രകാരം വളരെ പ്രശസ്തമായ ഒരു യോഗമാണ് ഇത്. ഹസ്തരേഖാ ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം ആണ് ഉള്ളത് എന്ന് നമുക്കറിയാം. ഒരു വ്യക്തിയുടെ കൈയ്യിലെ രേഖകകള്‍ നോക്കി അദ്ദേഹത്തിന്റെ ഭാവിയും ഭാഗ്യവും പറയാന്‍ സാധിക്കുന്നതിനെയാണ് ഹസ്തരേഖാശാസ്ത്രം എന്ന് പറയുന്നത്. ഭാഗ്യം മാത്രമല്ല നിര്ഭാഗ്യങ്ങളും ഇതിലൂടെ നമുക്ക് ഉണ്ടാവുന്നു. ഒരു വ്യക്തിയുടെ കൈകളില്‍ രാജയോഗം ഉള്‍പ്പടെയുള്ള വിവിധ തരത്തിലുള്ള ശുഭകരമായ യോഗങ്ങള്‍ ഉണ്ട്. ഇതിലൂടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും പ്രശസ്തിയും പണവും എല്ലാം വന്നു ചേരുന്നു.

ഒരു വ്യക്തിയുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും കൈയുടെ ഓരോ ചെറിയ രേഖയില്‍ പോലും മറഞ്ഞിരിക്കുന്നു. ഈ രേഖകള്‍ കൃത്യമായി നോക്കിയാല്‍ നമുക്ക് ആ വ്യക്തി ജീവിതത്തില്‍ വിജയിക്കുമോ അല്ലെങ്കില്‍ പരാജയപ്പെടുമോ ഭാഗ്യമുണ്ടാവുമോ ഇല്ലയോ എന്നെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നു. കൈയ്യിലുണ്ടാവുന്ന രേഖകള്‍ക്കൊപ്പം തന്നെ വിവിധ അടയാളങ്ങളും ഒരു വ്യക്തിയെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ഇത് ചിലപ്പോള്‍ ഐശ്വര്യകരമായ ചില യോഗങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അത് ഐശ്വര്യമോ അശുഭമോ ആയിരിക്കാം. ഇത്തരത്തില്‍ ഐശ്വര്യം നല്കുന്ന യോഗങ്ങളില്‍ ഒന്നാണ് സരസ്വതി യോഗം. സരസ്വതി യോഗ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

സരസ്വതി യോഗം എന്ത്?
ഒരു വ്യക്തിയുടെ ജീവിതത്തില്‍ യോഗം പല വിധത്തില്‍ ഉണ്ടായിരിക്കും. അതില്‍ രാജയോഗസമാനമായ ശുഭയോഗങ്ങളും അല്ലെങ്കില്‍ അശുഭഫലം നല്കുന്ന ചില യോഗങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ രാജയോഗ സമാനമായ ചില യോഗങ്ങള്‍ ആ വ്യക്തിക്ക് സമ്പത്തും സ്ഥാനവും ഐശ്വര്യവും എല്ലാം നല്കുന്നു. എന്നാല്‍ ഒരു വ്യക്തി പ്രശസ്തനാവുന്ന അല്ലെങ്കില്‍ സത്കീര്ത്തിയുണ്ടാക്കുന്ന ചില യോഗങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് സരസ്വതി യോഗം. ഇത് ആരുടെ കൈയ്യില്‍ രൂപപ്പെടുന്നുവോ ആ വ്യക്തി കവിത, കഥ, നൃത്തം, സംഹീതം, പ്രഭാഷണം എന്നീ മേഖലകളില്‍ പ്രശസ്തിയാര്‍ജ്ജിക്കുന്നു. ഈ യോഗ എങ്ങനെ കണ്ടെത്താമെന്നും എന്താണ് അതിന്റെ ഗുണങ്ങളും നമുക്ക് നോക്കാം.

യോഗമുണ്ടെങ്കില്‍ ഗുണങ്ങള്‍
ഹസ്ത്രഖ ശാസ്ത്ര പ്രകാരം നിങ്ങളുടെ കൈയ്യില്‍ സരസ്വതി യോഗമുണ്ടെങ്കില്‍ ഈ യോഗം ആ വ്യക്തിക്ക് നല്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ഈ യോഗം ആ വ്യക്തിക്ക് സമ്പത്തും ഐശ്വര്യവും വിജയവും നല്കുന്നു. കൂടാതെ ഈ യോഗമുള്ളവര്‍ക്ക് പ്രഭാഷകനും നല്ല എഴുത്തുകാരനും എല്ലാമാവാം. ഇത് കൂടാതെ കഥയിലും കവിതയിലും അവരുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. പൊതുവേ നിങ്ങള്‍ക്ക് മികച്ച ഫലം നല്കുന്ന യോഗത്തില്‍ ഒന്നാണ് സരസ്വതി യോഗം. ഈ യോഗമുള്ളവരെ തേടി പ്രശസ്തിയും സത്കീര്‍ത്തിയും ഇങ്ങോട്ട് വരും എന്നതാണ് സത്യം.

യോഗം രൂപപ്പെടുന്നത്
നിങ്ങളുടെ കൈയ്യില്‍ സരസ്വതി യോഗം ഉണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. ഹസ്തരേഖാശാസ്ത്രം അനുസരിച്ച് ഒരു രേഖ വ്യാഴപര്വ്വത്തില് നിന്ന് ആരംഭിച്ച് ചന്ദ്രപര്വ്വത്തിലെത്തുകയും ഇത് കൂടാതെ ചന്ദ്ര പര്‍വ്വത്തില്‍ നിന്ന് ആരംഭിച്ച് വ്യാഴപര്വ്വത്തിലേക്ക് എത്തുകയും ചെയ്യുന്ന മറ്റൊരു രേഖയും കൂടിച്ചേരുന്നതും അത് പൂര്‍ണമായ വികസനത്തില്‍ എത്തുന്നതിനെയുമാണ് സരസ്വതി യോഗം എന്ന് പറയുന്നത്. രണ്ട് രേഖകള്‍ മുകളില്‍ പറഞ്ഞ പ്രകാരം കൂടിച്ചേരുകയും മാറ്റം വരുകയും ചെയ്യുന്നതിനെ സരസ്വതിയോഗമായി അടയാളപ്പെടുത്തുന്നു. എന്നാല്‍ ഇത് എല്ലാവരിലും ഉണ്ടായിരിക്കണം എന്നില്ല.

പ്രശസ്തി നേടുന്ന ഒരു വ്യക്തി
ആരുടെ കൈകളില്‍ സരസ്വതിയോഗം ഉണ്ടോ ആ വ്യക്തിക്ക് സമൂഹത്തില്‍ വളരെയധികം അംഗീകാരവും പ്രശസ്തിയും ലഭിക്കുന്നു. ഇത് കൂടാതെ, സരസ്വതിയുടെ അനുഗ്രഹം അവര്‍ക്ക് എല്ലായ്പ്പോഴും ഉണ്ടാവുന്നു. കൂടാതെ സംഗീതത്തിന്റെയും കവിതയുടെയും ലോകത്ത് ഈ യോഗമുള്ളവര്‍ക്ക് നല്ല പേര് സമ്പാദിക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന നല്ല മാറ്റങ്ങള്‍ നിങ്ങളില്‍ അനുകൂല ഫലം നല്കുന്ന ഒരു രേഖയാണ് സരസ്വതി യോഗം. ഇവര്‍ പണത്തിന്റെ കാര്യത്തില്‍ ഒരിക്കലും ബുദ്ധിമുട്ടേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല ഇവര്‍ക്ക് അവരുടെ പ്രശസ്തിയിലൂടെ പണവും നേട്ടങ്ങളും തേടി എത്തുന്നു. ഈ രേഖയുള്ളവര്‍ക്ക് പല സ്രോതസ്സില്‍ നിന്നും പണം ലഭിക്കുന്നു. വലിയ സമ്പത്ത് ഇവര്‍ക്കുണ്ടാവുന്നു എന്നത് തന്നെയാണ് ഇവരുടെ നേട്ടം. സരസ്വതി യോഗമുള്ളവര്‍ കുടുംബത്തിലും ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നവരായിരിക്കും. ഇവര്‍ക്ക് ഒരിക്കലും രണ്ടാമതൊരു ചിന്തയുടെ ആവശ്യം ഒരു കാര്യത്തിലും ഉണ്ടാവുന്നില്ല.

സരസ്വതി ദേവിയുടെ അനുഗ്രഹം
ഈ രേഖ കൈയ്യിലുള്ളവരെങ്കില് ഇവരില്‍ സരസ്വതി ദേവിയുടെ അനുഗ്രഹം എക്കാലവും ഉണ്ടാവുന്നു. ജ്ഞാനത്തിന്റേയും അറിവിന്റേയും ദേവിയായാണ് സരസ്വതി ദേവിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ രേഖ കൈയ്യിലുള്ളവര്ക്ക് പ്രശസ്തിയും ദേവിയുടെ അനുഗ്രഹവും കൂടെയുണ്ട്. കൂടാതെ സംഗീതത്തിന്റെ കാര്യത്തിലും ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. എല്ലാ വിധത്തിലുള്ള ആദരവും നിങ്ങള്‍ക്ക് ലഭിക്കുന്നു. പണം സമ്പാദിക്കുമ്പോള്‍ എണ്ണി തിട്ടപ്പെടുത്താനാവാത്ത അത്രയും സ്വത്തിന്റെ ഉടമകളാവുന്നതിനുള്ള ഭാഗ്യം യോഗമുള്ളവര്ക്കുണ്ടാവുന്നു. ഈ ആളുകള്‍ ജീവിതത്തില്‍ വളരെയധികം സന്തോഷവും മഹത്വവും ആസ്വദിക്കുന്നവരുമായിരിക്കും. പാവപ്പെട്ടവരെ സ്നേഹിക്കുന്നതിനും സഹായിക്കുന്നതിനും ഇവര്‍ മുന്നോട്ട് വരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications