Latest Updates
-
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം!
ഇവനെ കണ്ട് തുടങ്ങൂ പുതുവര്‍ഷം; സച്ചിന്റെ വീഡിയോ
പുതുവര്‍ഷത്തില്‍ പുത്തന്‍ പ്രതീക്ഷകള്‍ തേടാന്‍ നാമെല്ലാം ആഗ്രഹിക്കുന്നവരാണ്. അതിനായി നമ്മെ പ്രചോദിപ്പിക്കാന്‍ ഒരു സൂപ്പര്‍ താരം തന്നെ മുന്നോട്ടു വന്നാലോ? അതെ, അത്തരത്തില്‍ നമുക്കെല്ലാം പ്രോത്സാഹനവുമായി ഒരു വീഡിയോ പങ്കുവച്ച് ഞെട്ടിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍.

സച്ചിന്റെ പുതുവത്സരാശംസയെന്നോണം ട്വിറ്ററിലാണ് വീഡിയോ അദ്ദേഹം പങ്കുവച്ചത്. Start your 2020 with the inspirational video of this Kid Madda Ram playing cricket with his friends. It warmed my heart and I am sure it will warm yours too. എന്നൊരു തലക്കെട്ടും വീഡിയോക്ക് നല്‍കിയിട്ടുണ്ട്. കാലുകള്‍ തളര്‍ന്ന ഭിന്നശേഷിക്കാരനായ മദ്ദ റാം എന്ന കുട്ടി മറ്റു കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോ. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നില്ക്കുന്ന മദ്ദ തന്റെ സഹകളിക്കാരന് ഷോട്ട് ഉതിര്‍ത്തപ്പോള്‍ കൈകള്‍ കുത്തി റണ്ണിനായി ഓടുന്ന വീഡിയോ ഏവരുടെയും മനസ്സു നിറയ്ക്കുന്നതാണ്. വീഡിയോ കണ്ട ആരാധകര്‍ ഈ കുട്ടിയുടെ അഭിനിവേശത്തെ പ്രശംസിക്കുകയും ചെയ്തു.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേരിട്ട് ഇത്തരമൊരു വീഡിയോ പങ്കുവച്ചതിനുശേഷം ട്വിറ്റര്‍ ആരാധകര്‍ ഇതേറ്റെടുത്തു. നിരവധി പേര് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയതോടെ വീഡിയോ വൈറലായി. ഛത്തിസ്ഗഡ്ഡിലെ ദന്തേവാഡയിലെ ഒരു ഗ്രാമത്തിലാണ് കളി നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
46 കാരനായ സച്ചിന് 1989ല്‍ 16-ാം വയസ്സിലാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. ക്രിക്കറ്റിലെ ഫോര്‍മാറ്റുകളിലുടനീളം 34,357 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ കളിക്കാരന് എന്ന റെക്കോര്‍ഡും അദ്ദേഹത്തിന് സ്വന്തമാണ്. ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ഉപദേഷ്ടാവാണ് ടെന്‍ഡുല്‍ക്കര്‍



Click it and Unblock the Notifications
