Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മകരവിളക്ക് 2023: ധര്മ്മശാസ്താവിന് പ്രിയം മകരവിളക്കെന്ന ദീപാരാധന: മകരജ്യോതി തെളിയും മുഹൂര്‍ത്തം

ഈ വര്‍ഷത്തെ മകരവിളക്കിനെക്കുറിച്ചും ഈ ദിനത്തിലെ പ്രത്യേകതകള്‍ ആരാധന പ്രാധാന്യം എന്നിവയെക്കുറിച്ചും ഈ ലേഖനത്തില്‍ കൃത്യമായും പൂര്‍ണമായും നിങ്ങള്‍ക്ക് വായിക്കാം. മകര വിളക്കും മകരജ്യോതിയും രണ്ടാണെന്ന് മുന്‍പൊരു ലേഖനത്തില്‍ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. ശബരി മല ക്ഷേത്രങ്ങളില്‍ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് മകരവിളക്ക്. ഈ വര്‍ഷത്തെ മകരവിളക്ക് ആഘോഷം ജനുവരി 15-നാണ്. മകര സംക്രമണത്തിലെ സൂര്യന്റെ സംക്രമണത്തെ ആശ്രയിച്ചാണ് മകര വിളക്ക് ഉത്സവം ആഘോഷിക്കപ്പെടുന്നത്.

മകരവിളക്ക് 2023 എപ്പോള്‍?
മകരവിളക്ക് 2023 ദര്‍ശനം 2023 മകരസംക്രാന്തി ദിനമായ ജനുവരി 15 ന് നടക്കും. അതുകൊണ്ട് തന്നെ മകരവിളക്ക് 2023 സംക്രാന്തി മുഹൂര്‍ത്തം ജനുവരി 14 ന് രാത്രി 08:57 ന്, ആരംഭിച്ച് ദൃക് പഞ്ചാംഗം പ്രകാരം അടയാളപ്പെടുത്തുന്നു. ലക്ഷക്കണക്കിന് ഭക്തരാണ് മകരവിളക്ക് ഉത്സവത്തിന് വേണ്ടി ശബരിമലയിലേക്ക് ലോകത്തിന്റെ വിവിധ കോണില്‍ നിന്ന് എത്തുന്നത്. അത്രയേറെ പ്രാധാന്യത്തോടെ നാം ആചരിക്കുന്ന മകരവിളക്ക് ദിനത്തില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ചില സന്ദേശങ്ങള്‍ കൈമാറുന്നതിന് കൂടി സാധിക്കുന്നു. അറിയാന്‍ ലേഖനം വായിക്കൂ.

മകരവിളക്കിന്റെ പ്രാധാന്യം
ശബരിമല ക്ഷേത്രത്തിലെ വളരെ പ്രധാനപ്പെട്ട ഉത്സവം എന്ന് തന്നെ പറയാം മകരവിളക്കിനെ. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ ഈ ദിനം വളരെയധികം പ്രാധാന്യത്തോടെ കൊണ്ടാടുന്നു. മകരവിളക്ക് 2023 ആഘോഷങ്ങളില്‍ ഇതിനകം ആയിരക്കണക്കിന് ഭക്തര്‍ ശബരിമല ക്ഷേത്രത്തിലേക്ക് എത്തിക്കഴിഞ്ഞു. ഇത് കൂടാതെ നമ്മുടെ നാട്ടിലുള്ള സാധാരണ അയ്യപ്പക്ഷേത്രങ്ങളും മകര വിളക്ക് ദിനം ആഘോഷക്കുന്നു. പൊന്നമ്പലമേട്ടില്‍ ഭഗവാന് വേണ്ടി മൂന്ന് പ്രാവശ്യം തെളിയിക്കുന്ന ദീപാരാധനയാണ് മകര വിളക്ക്. ഈ ദിനത്തില്‍ കാണപ്പെടുന്ന പ്രത്യേക നക്ഷത്രമാണ് മകരജ്യോതി. മകരം ഒന്നിനാണ് ഇത് ആഘോഷിക്കപ്പെടുന്നത്. മകര വിളക്ക് ദര്‍ശിക്കുന്നതിലൂടെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യവും സന്തോഷവും ലഭിക്കും എന്ന് ഓരോ അയ്യപ്പ ഭക്തനും വിശ്വസിക്കുന്നു.

പൂജകളും ചടങ്ങുകളും
മകരം ഒന്നാം തീയ്യതിയോട് അനുബന്ധിച്ച് ശബരിമലയില്‍ മകരവിളക്കുമായി ബന്ധപ്പെട്ട് വിശേഷാല്‍ പൂജകളും മറ്റും ഉണ്ടാവുന്നു. ധനുവില്‍ നിന്ന് സൂര്യന് മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയില്‍ മകര സംക്രമ പൂജയും മകര വിളക്കുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളും നടക്കുന്നു. മൂന്ന് തവണയാണ് പൊന്നമ്പലമേട്ടില്‍ വിളക്ക് തെളിയിക്കുന്നത്. ഈ സമയം ശബരിമല ക്ഷേത്രത്തിലും പ്രത്യേക ദീപാരാധനയും പൂജകളും നടത്തുന്നു. ഈ സമയം അയ്യപ്പസ്വാമി പന്തളത്ത് നിന്നും സന്നിധാനത്തേക്ക് എത്തിയ പ്രത്യേക ആഭരണങ്ങളും മറ്റും ചാര്‍ത്തിയാണ് ദര്ശനത്തിലിരിക്കുന്നത്. മകര സംക്രമ സന്ധ്യയിലാണ് അയ്യപ്പ സ്വാമിക്ക് ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങള്‍ മൂന്ന് പേടകങ്ങളിലായി കൊണ്ട് പോവുന്നത്.

പ്രത്യേക നെയ്യഭിഷേകം
സൂര്യന് രാശി മാറുന്ന സമയമാണ് സംക്രമ സമയം. ധനുവില്‍ നിന്ന് മകരത്തിലേക്ക് മാറുന്ന ഈ മുഹൂര്‍ത്തത്തില്‍ അയ്യപ്പസ്വാമിക്ക് വേണ്ടി പ്രത്യേക സംക്രമ അഭിഷേകം നടത്തുന്നു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് തിരുവിതാംകൂര്‍ രാജവംശത്തിന്റെ പ്രത്യേക ദൂതന് വഴി സന്നിധാനത്തേക്ക് എത്തിച്ച നെയ്യ് അഥവാ മുദ്ര ഉപയോഗിച്ചാണ് സംക്രമ വേളയില്‍ അഭിഷേകം നടത്തുന്നത്. മകരവിളക്ക് ഉത്സവത്തിന്റെ ഏഴാം ദിവസം എല്ലാ ഭക്തരും പടിയിറങ്ങിയതിന് ശേഷം ഗുരുതി കഴിക്കുന്നു. അതിന് ശേഷം പിന്നീട് ഈ സമയത്തൊന്നും തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് പ്രവേശനമില്ല. അന്നേ ദിവസം പന്തളത്ത് നിന്ന് രാജപ്രതിനിധി ക്ഷേത്രത്തില്‍ എത്തുകയും ദര്‍ശത്തിന് ശേഷം മേല്‍ശാന്തി നട അടച്ച് താക്കോല്‍ പന്തളം രാജപ്രതിനിധിക്ക് കൈമാറുകയും ചെയ്യുന്നു. പിന്നീട് അടുത്ത വര്‍ഷത്തെ പൂജക്ക് വേണ്ടിയുള്ള ചടങ്ങുകള്‍ ആണ്. ഈ പ്രാവശ്യത്തെ ശബരിമല തീര്‍ത്ഥാടനം ജനുവരി 20-ന് അവസാനിക്കും.

പ്രിയപ്പെട്ടവര്‍ക്ക് അയക്കാം സന്ദേശങ്ങള്‍
മകര വിളക്ക് ദിനത്തില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഭക്തിസാന്ദ്രമായ ഒരു ദിനം നേരാം. പോസിറ്റീവ് എനര്‍ജി നിറക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നതിനും നിങ്ങളുടെ ഈ ആശംസയിലൂടെ സാധിക്കുന്നു.
എല്ലാവര്ക്കും മകര വിളക്ക് ആശംസകള്‍
നിങ്ങള്‍ക്കും കുടുംബത്തിനും സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും മകരവിളക്ക് ആശംസകള്‍
അയ്യപ്പസ്വാമി നിങ്ങള്‍ക്ക് ആയുരാരോഗ്യവും സമൃദ്ധിയും തന്ന് വര്‍ഷങ്ങളോളം അനുഗ്രഹിക്കട്ടെ
മകരവിളക്ക് മഹോത്സവ ആശംസകള്‍ നേരുന്നു
മകര വിളക്ക് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്
ശബരിമലയിലെ ദര്‍ശന പുണ്യമായ മകരവിളക്ക് ആശംസകള്‍
എല്ലാവര്ക്കും മകര വിളക്ക് ഭക്തിയും അനുഗ്രഹവും നല്കട്ടെ എന്ന് ആശംസിക്കുന്നു



Click it and Unblock the Notifications