Latest Updates
-
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍
രുദ്രാക്ഷം ധരിച്ചാല്‍ ചിട്ടയോടെ ജീവിക്കണം; ഈ സ്ഥലങ്ങളില്‍ ഒരിക്കലും രുദ്രാക്ഷം ധരിക്കരുത്
മുനിമാരും സ്വാമിമാരും മറ്റു രുദ്രാക്ഷം ധരിച്ച് നടക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഭക്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായി രുദ്രാക്ഷത്തെ കണക്കാക്കപ്പെടുന്നു. പൗരാണിക ഭാരതത്തില്‍ ഋഷിവര്യന്മാര്‍ രുദ്രാക്ഷം ശരീരത്തില്‍ ധരിച്ച് നടന്നിരുന്നു. ഇതിന് ഒട്ടനവധി ഔഷധഗുണങ്ങളും ഉണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു. അതിസൂക്ഷ്മമായ വൈദ്യുതകാന്തിക ഊര്‍ജ്ജം വഹിക്കുന്ന വസ്തുവാണിത്. അതില്‍ നിന്നു പ്രസരിക്കുന്ന കാന്തിക മണ്ഡലം മനുഷ്യ ശരീരത്തിന്റെ ഊര്‍ജ്ജത്തിനു സമമാണെന്ന് പറയുന്നു.
ഒരു രുദ്രാക്ഷം ധരിക്കുത് മനുഷ്യശരീരത്തെ പലവിധത്തില്‍ സ്വാധീനിക്കുന്നു. മനുഷ്യന്റെ ഓറയുമായി ചേര്‍ന്ന് അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും അചഞ്ചലമാക്കി നിര്‍ത്തുകയും ചെയ്യുന്നു. അതുവഴി നിങ്ങള്‍ക്ക് ശാരീരിക മാനസീകവൈകാരിക സന്തുലനാവസ്ഥ ലഭ്യമാകുന്നു. ഹൃദയം, ശ്വാസകോശം, അന്തഃസ്രാവഗ്രന്ഥികള്‍, രക്തചംക്രമണം, ചയാപചയം എന്നീ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതിനും രുദ്രാക്ഷത്തിന് സാധ്യമാണെന്ന് പറയപ്പെടുന്നു. രുദ്രാക്ഷം ധരിക്കുന്നതിന് ചില നിയമങ്ങളുണ്ട്. അത് എന്തൊക്കെയാണെന്നും രുദ്രാക്ഷം ധരിച്ച് നിങ്ങള്‍ പോകാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ ഏതൊക്കെയെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഈ സ്ഥലങ്ങളില്‍ ഒരിക്കലും രുദ്രാക്ഷം ധരിക്കരുത്
മരണ സ്ഥലത്ത്
* ഏതെങ്കിലും വ്യക്തികള്‍ മരണപ്പെട്ട സ്ഥലത്ത് നിങ്ങള്‍ പോകുന്നുവെങ്കില്‍ രുദ്രാക്ഷം ധരിച്ച് മരണ സ്ഥലത്ത് പോകരുത്.
* രുദ്രാക്ഷം ധരിച്ചതിന് ശേഷം മാംസവും മദ്യവും വര്‍ജ്ജിക്കണം. ഇത് മാത്രമല്ല, ഒരു വ്യക്തി രുദ്രാക്ഷം ധരിച്ച് മദ്യം കഴിക്കുന്ന സ്ഥലത്തേക്ക് പോകുകയും ചെയ്യരുത്.

ഒരു കുഞ്ഞിന്റെ ജനന സ്ഥലത്ത്
* കുഞ്ഞ് ജനിച്ച സ്ഥലത്ത് രുദ്രാക്ഷം ധരിച്ച് പോകരുത്. അങ്ങനെയുള്ള സ്ഥലത്ത് ധരിച്ചാല്‍ രുദ്രാക്ഷം മങ്ങിപ്പോകും.
* ഉറങ്ങുന്നതിനുമുമ്പ് രുദ്രാക്ഷം ഊരി വയ്ക്കണം. കാരണം ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരം അശുദ്ധവും മന്ദവുമായി നിലകൊള്ളുന്നു. ഇതോടൊപ്പം, കിടക്കുമ്പോള്‍ രുദ്രാക്ഷം പൊട്ടിപ്പോകാനും സാധ്യതയുണ്ട്.
* തെറ്റായ കാര്യങ്ങള്‍ സംഭവിക്കുന്നിടത്ത് രുദ്രാക്ഷം ധരിച്ച് ചെല്ലരുത്

ഈ ദിനങ്ങളില്‍ രുദ്രാക്ഷം ആരാധിക്കണം
ശിവന്റെ കണ്ണുനീരില്‍ നിന്നാണ് രുദ്രാക്ഷം രൂപപ്പെട്ടതെന്നാണ് വിശ്വാസം. ഇക്കാരണത്താല്‍, രുദ്രാക്ഷം ധരിക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ നിന്ന് നെഗറ്റീവ് എനര്‍ജി ഇല്ലാതാകുകയും കാലക്രമേണ എല്ലാത്തരം രോഗങ്ങളില്‍ നിന്നും മുക്തി നേടുകയും ചെയ്യുന്നു. അമാവാസി, പൗര്‍ണമി, ശ്രാവണ തിങ്കള്‍, ശിവരാത്രി, പ്രദോഷ ദിവസങ്ങളില്‍ രുദ്രാക്ഷം പാലില്‍ കഴുകിയ ശേഷം കടുകെണ്ണ പുരട്ടണം. ശിവമഹാപുരാണം പറയുന്നതനുസരിച്ച്, രുദ്രാക്ഷത്തില്‍ പാലും കടുകെണ്ണയും പുരട്ടുന്നത് അതിന് 'ബലം' ഉണ്ടാക്കുന്നു. ഈ ശക്തി ശരീരത്തില്‍ നിന്ന് എല്ലാത്തരം രോഗങ്ങളെയും ക്രമേണ ഇല്ലാതാക്കും.

രുദ്രാക്ഷത്തിന്റെ പരമാവധി പ്രയോജനം നേടാന്‍
രാവിലെ കുളികഴിഞ്ഞ് സ്വയം വൃത്തിയായ ശേഷം മാത്രം രുദ്രാക്ഷം ധരിക്കുക. ശുദ്ധമായ ഹൃദയത്തോടെ 'ഓം നമഃ ശിവായ' മന്ത്രം ജപിക്കുക. രുദ്രാക്ഷം ധരിക്കുന്നവര്‍ ധ്യാനിക്കുകയും ശിവന്റെ എല്ലാ മുഖങ്ങളും ഓര്‍ക്കുകയും വേണം. ആഴ്ചതോറും രുദ്രാക്ഷമണികള്‍ വെള്ളത്തില്‍ വൃത്തിയാക്കുക. രാത്രിയില്‍ രുദ്രാക്ഷം ധരിക്കുന്നതില്‍ നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയാല്‍, അത് ഊരി വയ്ക്കാം. എന്നാല്‍ സാധ്യമെങ്കില്‍ നിങ്ങള്‍ക്ക് കഴിയുന്നത്ര രുദ്രാക്ഷം ധരിക്കാന്‍ ശ്രമിക്കുക.

മറ്റുള്ളവര്‍ക്ക് കൈമാറരുത്
ഒരിക്കല്‍ നിങ്ങള്‍ രുദ്രാക്ഷം ധരിക്കാന്‍ തുടങ്ങിയാല്‍, അത് സജീവമാകുന്നതിന് ഏകദേശം 7-8 ദിവസത്തെ തുടര്‍ച്ചയായി ശരീരവുമായി സ്പര്‍ശിക്കണം. നിങ്ങളുടെ ശരീരത്തില്‍ നിന്ന് 10 മണിക്കൂറില്‍ കൂടുതല്‍ അവയെ അകറ്റി നിര്‍ത്താതിരിക്കാന്‍ ശ്രമിക്കുക, അല്ലാത്തപക്ഷം രുദ്രാക്ഷം മയക്കത്തിലേക്ക് പ്രവേശിക്കും. കുടുംബാംഗങ്ങള്‍ ഒരിക്കലും രുദ്രാക്ഷമാലയും ജപമാലയും പരസ്പരം കൈമാറരുത്. ധരിക്കുന്ന വ്യക്തിയും രുദ്രാക്ഷവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. അതിനാല്‍ അത് ആരുമായും പങ്കിടാന്‍ പാടില്ല. മാല ധരിക്കാത്ത മറ്റൊരു വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉടന്‍ തന്നെ രുദ്രാക്ഷത്തിന് അതിന്റെ ഊര്‍ജ്ജം നഷ്ടപ്പെടും.

പുണ്യസ്ഥലത്ത് സൂക്ഷിക്കണം
രാവിലെ രുദ്രാക്ഷം ധരിക്കുമ്പോള്‍, ആ സമയത്ത് രുദ്രാക്ഷ മന്ത്രവും രുദ്രാക്ഷ ഉത്ഭവ മന്ത്രവും 9 തവണ ജപിക്കണം. കൂടാതെ, രുദ്രാക്ഷം നീക്കം ചെയ്തതിന് ശേഷം ഉറങ്ങുന്നതിനുമുമ്പും ഇത് ആവര്‍ത്തിക്കണം. ഒരിക്കല്‍ നീക്കം ചെയ്ത രുദ്രാക്ഷം നിങ്ങള്‍ ആരാധിക്കുന്ന പുണ്യസ്ഥലത്ത് സൂക്ഷിക്കണം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരിക്കലും രുദ്രാക്ഷം ധരിക്കരുത്. ആര്‍ത്തവസമയത്തും ആര്‍ത്തവചക്രം ഉണ്ടാകുമ്പോഴും സ്ത്രീകള്‍ രുദ്രാക്ഷം ധരിക്കരുത്. നിങ്ങളുടെ രുദ്രാക്ഷം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

ഈ ദിവസം ധരിക്കണം
നാം കഴുത്തില്‍ ധരിക്കുന്ന മാല 108 മുത്തുകള്‍ അല്ലെങ്കില്‍ 54 മുത്തുകള്‍ ചേര്‍ന്നതാണ്. ജപമാലയ്ക്ക് 27 മണികള്‍ വരെയായിരിക്കും. കഴുത്തില്‍ ധരിക്കുന്ന മാല ജപമാലയായി ഉപയോഗിക്കരുത്, കാരണം ഓരോന്നിന്റെയും ഉദ്ദേശ്യം വ്യത്യസ്തമാണ്. രുദ്രാക്ഷം ധരിക്കുന്നതിന് മുമ്പ് ആ മാല ശിവക്ഷേത്രത്തില്‍ കൊണ്ടുപോയി രുദ്രാഭിഷേകം നടത്തുക. അതിനുശേഷം മാത്രമേ മാല ധരിക്കാവൂ. ധരിക്കുമ്പോള്‍ 'ഓം നമഃ ശിവായ' എന്ന മന്ത്രം കുറഞ്ഞത് 3 തവണയെങ്കിലും ജപിക്കണം. തിങ്കളാഴ്ച ദിവസം ശിവന് അര്‍പ്പിതമായതിനാല്‍ തിങ്കളാഴ്ചയാണ് രുദ്രാക്ഷം ധരിക്കാന്‍ ഏറ്റവും ഉത്തമവും ശ്രേഷ്ഠവുമായ ദിനം.



Click it and Unblock the Notifications











