Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മോക്ഷപുണ്യം നല്‍കുന്ന മകരസംക്രാന്തി; ആചാരങ്ങള്‍ പലവിധം, പുണ്യം ഒന്ന്
ഹിന്ദുമതത്തില്‍ മകരസംക്രാന്തി ഉത്സവത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഉത്തരേന്ത്യ ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ഇത് വളരെ ഗംഭീരമായി ആഘോഷിക്കുന്നു. ഈ ദിവസം ആളുകള്‍ ഖിച്ഡി വഴിപാടുകള്‍ നടത്തുന്നു. പുണ്യനദികളില്‍ കുളിക്കുന്നതോടൊപ്പം ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന പാരമ്പര്യവും ഈ ഉത്സവത്തിനുണ്ട്.
എല്ലാ വര്‍ഷവും ജനുവരി 14 നാണ് ഈ ഉത്സവം ആഘോഷിക്കുന്നത്, എന്നാല്‍ ഗ്രഹങ്ങളുടെ മാറ്റവും ഉദയ തീയതിയും അനുസരിച്ച് ഈ വര്‍ഷം ജനുവരി 15നായിരിക്കും മകര സംക്രാന്തി വരുന്നത്. മകര സംക്രാന്തി നാളിലെ ആചാരങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

പുണ്യസ്‌നാനം
മകരസംക്രാന്തി നാളില്‍ പുണ്യനദികളില്‍ സ്‌നാനം ചെയ്തശേഷം സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുന്ന ഒരു ആചാരമുണ്ട്. മകരസംക്രാന്തി ദിനത്തില്‍ രാവിലെ 7:15 മുതല്‍ ഉച്ചയ്ക്ക് 12:30 വരെയായിരിക്കും ശുഭമുഹൂര്‍ത്തം. ഈ മുഹൂര്‍ത്തത്തില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നത് വളരെ ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം, കുളിച്ചതിന് ശേഷം ദാനം ചെയ്താല്‍, അത് നിങ്ങള്‍ക്ക് പല മടങ്ങ് ഫലം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം കുളിക്കുമ്പോള്‍ ഗംഗാജലത്തില്‍ എള്ള് കലര്‍ത്തി കുളിക്കുന്നത് വളരെ പുണ്യപ്രദമാണ്. ഇതിലൂടെ ജാതകത്തിലുള്ള ഗ്രഹദോഷങ്ങളും അവസാനിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

മംഗളകര്‍മ്മങ്ങള്‍ക്ക് ഉത്തമ കാലം
സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് മാറുമ്പോള്‍ അത് മകര സംക്രാന്തി എന്നറിയപ്പെടുന്നു. ഈ ദിവസത്തിന്റെ ആരംഭം മുതല്‍, സൂര്യന്‍ ഉത്തരായനമായി മാറുന്നു അല്ലെങ്കില്‍ വടക്കന്‍ പാതയില്‍ അസ്തമിക്കുന്നു. ഉത്തരായനകാലം പകലായും ദക്ഷിണായനകാലം ദേവന്മാര്‍ക്ക് രാത്രിയായും കണക്കാക്കപ്പെടുന്നു. അങ്ങനെ, മകരസംക്രാന്തിയെ ദൈവിക ശക്തികളുടെയും ആഘോഷങ്ങളുടെയും പകലിന്റെ തുടക്കമായി കണക്കാക്കാം. മകരസംക്രാന്തി എന്നത് എല്ലാത്തരം മംഗളകരമായ ചടങ്ങുകളും നിര്‍വഹിക്കാന്‍ കഴിയുന്ന അനുകൂല ഘട്ടത്തിന്റെ തുടക്കമാണ്.

ദാനകര്‍മ്മം
മകരസംക്രാന്തി ഉത്സവ ദിവസം ശര്‍ക്കര, എള്ള് എന്നിവ മിക്ക ആളുകളും കൈമാറുകയും ദാനം ചെയ്യുകയും ചെയ്യുന്നു. എള്ള് കൊണ്ട് നിര്‍മ്മിച്ച മധുരപലഹാരങ്ങളില്‍ സാത്വിക ഘടകങ്ങള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. മിക്ക ആളുകളും അവരുടെ കുടുംബത്തിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് പാത്രങ്ങള്‍ വിതരണം ചെയ്യുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തുകയും ചെയ്യുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ദരിദ്രരെ സഹായിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിന് ഈ ദിവസം ഭാഗ്യം കൊണ്ടുവരുന്നതായി കണക്കാക്കപ്പെടുന്നു.

ദാനകര്‍മ്മങ്ങളിലൂടെ മോക്ഷപുണ്യം
ഈ ദിവസം പുണ്യനദികളില്‍ കുളിക്കുക, ദാനധര്‍മ്മങ്ങള്‍ ചെയ്യുക, ദൈവനാമം ജപിക്കുക, ധ്യാനം, മതപരമായ ചടങ്ങുകള്‍, വ്രതം എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എല്ലാ ദേവീദേവന്മാരും ഈ ദിവസം അവരുടെ രൂപം മാറി ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ പ്രയാഗില്‍ കുളിക്കുന്നുവെന്നത് ഒരു വിശ്വാസമാണ്. ഈ ദിവസം ചെയ്യുന്ന ഏതൊരു ദാനധര്‍മ്മവും പിന്നീട് നൂറിരട്ടിയായി തിരികെ ലഭിക്കുമെന്ന് പറയപ്പെടുന്നു. വെണ്ണ, പാല്‍, ധാന്യങ്ങള്‍, പരിപ്പ്, പുതപ്പ്, കമ്പിളി വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ സാധനങ്ങള്‍ ദാനം ചെയ്യുന്ന ഒരു വ്യക്തി ജീവിതത്തിലെ എല്ലാ സുഖങ്ങളും അനുഭവിച്ചതിന് ശേഷം മോക്ഷം നേടുമെന്ന് വിശ്വസിക്കപ്പെടുന്നു.

രാജ്യത്തുടനീളം ആചാരങ്ങള്‍ പലവിധം
രാജ്യത്തുടനീളം വ്യത്യസ്ത പേരുകളിലും വ്യത്യസ്ത ആചാരങ്ങള്‍ പാലിച്ചുമാണ് ജനങ്ങള്‍ മകരസംക്രാന്തി ഉത്സവം ആഘോഷിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിളവെടുപ്പുത്സവങ്ങളില്‍ ഒന്നാണിത്. ഗുജറാത്തില്‍ ഈ ഉത്സവ ദിനം പട്ടം പറത്തലുമായി ബന്ധപ്പെട്ടുള്ളതാണ്. ബിഹാറിലും ഉത്തര്‍പ്രദേശിലും മകരസംക്രാന്തിക്ക് ഖിച്ഡി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അതുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ കിച്ചടി കഴിക്കുന്നത് ഒരു ആചാരമാണ്. മഹാരാഷ്ട്രയില്‍, വിവാഹിതരായ സ്ത്രീകള്‍ എണ്ണ, പരുത്തി, ഉപ്പ് മുതലായവ മറ്റ് സ്ത്രീകള്‍ക്ക് ദാനം ചെയ്യുന്നു. പശ്ചിമ ബംഗാളില്‍ ആളുകള്‍ കുളിച്ച ശേഷം എള്ള് ദാനം ചെയ്യുന്ന ആചാരം പിന്തുടരുന്നു.

ദക്ഷിണേന്ത്യയിലെ പൊങ്കല്‍
ദക്ഷിണേന്ത്യയില്‍ ഇത് പൊങ്കല്‍ എന്നാണ് അറിയപ്പെടുന്നത്. ആളുകള്‍ പുതുതായി വിളവെടുത്ത നെല്‍ക്കതിരുകള്‍, പയര്‍, എള്ള് എന്നിവ ദൈവത്തിന് സമര്‍പ്പിക്കുന്നു. ആസാമില്‍ ഈ ദിവസമാണ് ബിഹു എന്ന ഉത്സവം ആഘോഷിക്കുന്നത്. രാജസ്ഥാനിലെ ആചാരമനുസരിച്ച് വിവാഹിതയായ സ്ത്രീകള്‍ തന്റെ അമ്മായിയമ്മയ്ക്ക് ഒരു നാണയത്തോടൊപ്പം എള്ള് ലഡ്ഡൂകള്‍, മോത്തിച്ചൂര്‍ ലഡ്ഡൂ തുടങ്ങിയ പലതരം മധുരപലഹാരങ്ങള്‍ നല്‍കി അനുഗ്രഹം തേടുന്നു. പഞ്ചാബിലും ജമ്മു കശ്മീരിലും ലോഹ്രി എന്ന പേരിലാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്.

കേരളത്തില്‍ മകരവിളക്ക് ഉത്സവം
കേരളത്തില്‍ മകരസംക്രാന്തി എന്നത് അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യമാണ്. ശബരിമലയില്‍ മകരവിളക്ക് ഉത്സവം നടക്കുന്നത് ഈ ദിനത്തിലാണ്. ഈ ദിവസം ആകാശത്ത് മകരജ്യോതി പ്രത്യക്ഷപ്പെടുന്നു. ഈ സ്വര്‍ഗ്ഗദീപത്തിന്റെ രൂപത്തില്‍ അയ്യപ്പസ്വാമി തന്റെ സാന്നിധ്യം കാണിക്കുകയും ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

മകര സംക്രാന്തി ദിനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍
* സൂര്യഭഗവാനെ ആരാധിക്കുന്നതിനായി ഗംഗാ നദിയില്‍ കുളിച്ച് അര്‍ഘ്യം അര്‍പ്പിക്കണം.
* ഈ പ്രത്യേക ദിനത്തില്‍ സൂര്യ ഭഗവാന്റെയും ഗംഗാ ദേവിയുടെയും അനുഗ്രഹം തേടണം.
* ഈ ദിവസം ശിവന്‍, വിഷ്ണു, ലക്ഷ്മി ദേവി എന്നിവരെയും ആരാധിക്കണം.
* ആരാധനാ മൂര്‍ത്തികള്‍ക്ക് എള്ള്, ശര്‍ക്കര, തൈര്, കൊയ്‌തെടുത്ത പുതിയ നെല്ലിന്റെ അരി എന്നിവ നല്‍കി അനുഗ്രഹം തേടുക.
* സാധ്യമെങ്കില്‍ ഈ ദിവസം നിങ്ങളുടെ വീട്ടിലേക്ക് ഒരു പുതിയ ചൂല് വാങ്ങുക.
* എള്ളും ശര്‍ക്കരയും ചേര്‍ത്ത ലഡ്ഡൂകള്‍ ഉണ്ടാക്കി നല്‍കുന്നത് മകരസംക്രാന്തി ഉത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളില്‍ ഒന്നാണ്.
* മുതിര്‍ന്നവരില്‍ നിന്നും നിങ്ങളുടെ പൂര്‍വ്വികരില്‍ നിന്നും അനുഗ്രഹം തേടുക.
* ഈ ദിവസം പാവപ്പെട്ടവരെ സഹായിക്കുക.

മകര സംക്രാന്തിയില്‍ ചെയ്യരുതാത്ത കാര്യങ്ങള്‍
* മകരസംക്രാന്തിയില്‍ കുളികഴിഞ്ഞല്ലാതെ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.
* ഈ ദിവസം മരങ്ങളും ചെടികളും മുറിക്കുന്നത് ഒഴിവാക്കണം. കാരണം ഈ ആഘോഷം പ്രകൃതിയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ്.
* നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം, മദ്യം, പുകയില, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവയെല്ലാം ഒഴിവാക്കണം.
* വെളുത്തുള്ളി, ഉള്ളി, മറ്റ് തമസ്സ് ഭക്ഷണങ്ങള്‍ എന്നിവ ഒരിക്കലും കഴിക്കാന്‍ പാടില്ല.
* ഈ ദിവസം ആളുകളോട് മോശമായി പെരുമാറാതിരിക്കാന്‍ ശ്രദ്ധിക്കുക.
* യാചകരെയും ബ്രാഹ്‌മണരെയും ആവശ്യക്കാരെയും ദരിദ്രരെയും സഹായിക്കണം.



Click it and Unblock the Notifications









