For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം 2021: ഓണത്തിന് ഐശ്വര്യം വരാൻ ഈ അനുഷ്ഠാനങ്ങൾ

|
ഓണത്തിന് ഐശ്വര്യം വരാൻ ഈ അനുഷ്ഠാനങ്ങൾ | #Onam2019 | Oneindia Malayalam

ഓണത്തിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളികൾ. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ആഘോഷം തന്നെയാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ഒരുമയോടേയും സ്നേഹത്തോടേയും ആഘോഷിക്കുന്ന ഒരു ഉത്സവം തന്നെയാണ് ഓണം. ഓണത്തിന് പല വിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ ഉണ്ട്. എന്നാൽ ഓണത്തിന് പിന്നിൽ പല വിധത്തിലുള്ള ഐതിഹ്യങ്ങൾ നിലവിലുണ്ട്. ഓണത്തിന് പിന്നില്‍ എന്തൊക്കെ കാര്യങ്ങൾ ഉണ്ട് എന്ന് നോക്കാവുന്നതാണ്.

<strong>Most read: ആഭിചാര കർമ്മത്തെ പ്രതിരോധിക്കും വെളുത്ത എരുക്ക്</strong>Most read: ആഭിചാര കർമ്മത്തെ പ്രതിരോധിക്കും വെളുത്ത എരുക്ക്

വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മഹാബലിയെന്ന രാജാവ് തൻറെ പ്രജകളെ കാണാൻ എത്തുന്നുവെന്നതാണ് ഓണത്തിന്റെ ഐതിഹ്യം. ഓണത്തെക്കുറിച്ച് ഐതിഹ്യങ്ങൾ പലതാണ് ഉള്ളത്. എന്നാൽ കേരളത്തിന് ഓണം എന്നത് വിളവെടുപ്പിന്‍റെ ഉത്സവമാണ്. എന്നാൽ ഓണത്തിന് പിന്നില്‍ പല വിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ ഉണ്ട്. ഇവയെക്കുറിച്ച് ഇന്നത്തെ തലമുറക്ക് പലതും അറിയുകയില്ല. എന്തൊക്കെയാണ് ഓണത്തെ വ്യത്യസ്തമാക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഓണം ആരംഭിക്കുന്നത്

ഓണം ആരംഭിക്കുന്നത്

അത്തം മുതലുള്ള പത്ത് ദിവസമാണ് ഓണം ആരംഭിക്കുന്നത്. അത്തം ദിനത്തിൽ പൂക്കളമിട്ട് തുടങ്ങുന്നു. പിന്നീടങ്ങോട്ടുള്ള പത്ത് ദിവസവും പൂക്കളമിട്ട് ആഘോഷിക്കുന്നു നമ്മളെല്ലാവരും. മാവേലി മന്നനെ എതിരേൽക്കുന്നതിന് വേണ്ടി മുറ്റത്ത് ചാണകം മെഴുകി പൂക്കളമിടുന്നതിന് ആരംഭം കുറിക്കുന്നു. പൂക്കളം തയ്യാറാക്കുന്നതിലൂടെ വീട്ടിൽ ഐശ്വര്യം വരുന്നു എന്നാണ് വിശ്വാസം.

 തൃക്കാക്കരയപ്പൻ

തൃക്കാക്കരയപ്പൻ

തൃക്കാക്കരയപ്പനെ വെക്കുന്ന ചടങ്ങും ഓണത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും എല്ലാം ഈ ചടങ്ങിന് ഇന്നും മുടക്കം വരുന്നില്ല. ഉത്രാടം നാളിൽ തന്നെ ഈ പരിപാടി തുടങ്ങുന്നുണ്ട്. അതിന് വേണ്ടി കളിമണ്ണ് കൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കി അരിമാവ് കൊണ്ട് ഇതിന്റെ മുകളില്‍ കോലം വരക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നാണ് പറയുന്നത്.

 ഓണക്കാഴ്ച

ഓണക്കാഴ്ച

ഓണത്തിൻറെ ചടങ്ങുകളില്‍ പ്രധാനപ്പെട്ടത് തന്നെയാണ് ഓണക്കാഴ്ചയും. പണ്ട് കാലത്ത് ഇത് നിർബന്ധമായിരുന്നു. ഓണക്കാഴ്ച സമർപ്പണത്തിന്‍റെ ഭാഗമായി ജന്മിക്ക് കുടിയാൻമാരാണ് കാഴ്ചക്കുല സമർപ്പിച്ചിരുന്നത്. കാഴ്ചയർപ്പിക്കുന്ന ചടങ്ങ് ഇന്ന് പല ഭാഗത്തും ഉണ്ട്. ഇതും ഓണത്തിന്റെ ഭാഗമായി ഇന്നും അനുഷ്ഠിച്ച് വരുന്ന ഒരു ചടങ്ങ് തന്നെയാണ്.

ഉത്രാട ദിനം

ഉത്രാട ദിനം

ഉത്രാട ദിനമാണ് ഒന്നാം ഓണമായി കൊണ്ടാടുന്നത്. ഓണാഘോഷത്തിന്റെ അവസാന ദിവസമാണ് ഇത്. ഓണത്തിന് വേണ്ടി എല്ലാ വിധത്തിലുള്ള സാധനങ്ങളും വാങ്ങിക്കുന്നതിന് വേണ്ടി മലയാളികള്‍ നെട്ടോട്ടമോടുന്നത് കൊണ്ടാണ് ഉത്രാടപ്പാച്ചിൽ എന്ന് പറയുന്നത്. ഓണത്തിന് വേണ്ടി എല്ലാ വസ്തുക്കളും വാങ്ങിച്ച് കൂട്ടുന്ന ദിവസത്തെ ഉത്രാടപ്പാച്ചിൽ എന്നാണ് പറയുന്നത്.

 ഓണ സദ്യ

ഓണ സദ്യ

ഓണസദ്യയാണ് മറ്റൊരു പ്രത്യേകത. എന്നാൽ സദ്യ വിളമ്പുന്നതിന് പിന്നിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഏത് വിഭവം ഇലയുടെ ഏത് അറ്റത്ത് വിളമ്പണം എന്നുള്ളത് ശ്രദ്ധിക്കേണ്ട ഒന്നാണ്. അത് വളരെയധികം ശ്രദ്ധിച്ചാണ് പണ്ടു മുതലുള്ളവർ ചെയ്യുന്നതും. തെക്കൻ ജില്ലകളിൽ പരിപ്പ് ആണ് ആദ്യം വിളമ്പുന്നത്. കോഴിക്കോട് പോലുള്ള ജില്ലകളിൽ ഓണദ്യക്ക് നോൺ വെജ് തയ്യാറാക്കുന്നു.

English summary

Rituals of onam festival

All you need to know about onam festival rituals. Take a look.
X
Desktop Bottom Promotion