For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വലം കണ്ണ് തുടിക്കുന്നത് ശുഭമോ അശുഭമോ? സാമുദ്രികശാസ്ത്രം പറയുന്നത് ഇത്‌

|

പലപ്പോഴും നിങ്ങളുടെ കണ്ണുകള്‍ തുടിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടാറില്ലേ? ശരീരഭാഗങ്ങളോ കണ്ണുകളോ തുടിക്കുന്നത് ഒരു സാധാരണ പ്രക്രിയയാണെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ സാമുദ്രികശാസ്ത്രത്തില്‍ ഇത് ഒരു സാധാരണ പ്രക്രിയയായി കണക്കാക്കുന്നില്ല. സാമുദ്രിക ശാസ്ത്ര പ്രകാരം കണ്ണുകള്‍ ഇത്തരത്തില്‍ തുടിക്കുന്നത് ഒരു ചെറിയ കാര്യമല്ല, ഇതിന് നിരവധി അര്‍ത്ഥങ്ങളുണ്ട്.

Also read: നിഴല്‍, വിചിത്രമായ ശബ്ദങ്ങള്‍; വീട്ടില്‍ പ്രേതസാന്നിദ്ധ്യമുണ്ടോയെന്ന് തിരിച്ചറിയാം; ഈ 9 ലക്ഷണം ശ്രദ്ധിക്കൂAlso read: നിഴല്‍, വിചിത്രമായ ശബ്ദങ്ങള്‍; വീട്ടില്‍ പ്രേതസാന്നിദ്ധ്യമുണ്ടോയെന്ന് തിരിച്ചറിയാം; ഈ 9 ലക്ഷണം ശ്രദ്ധിക്കൂ

ചിലര്‍ ഇത് മോശം സൂചനയാണെന്ന് പറയുന്നു. എന്നാല്‍ സാമുദ്രിക ശാസ്ത്രമനുസരിച്ച്, കണ്ണുകള്‍ തുടിക്കുന്നത് എല്ലായ്‌പ്പോഴും അശുഭകരമല്ല. വലത്, ഇടത് കണ്ണുകള്‍ തുടിക്കുന്നതിന് വ്യത്യസ്ത അര്‍ത്ഥങ്ങളുണ്ട്. വലംകണ്ണ് തുടിക്കുന്നതുമായി ബന്ധപ്പെട്ട ശുഭകരവും അശുഭകരവുമായ ചില കാര്യങ്ങളെക്കുറിച്ച് ഇന്ന് നമുക്ക് വായിച്ചറിയാം.

ഭാവി പ്രവചനം

ഭാവി പ്രവചനം

ഇന്ത്യന്‍ വേദ ജ്യോതിഷമനുസരിച്ച്, കണ്ണ് തുടിക്കുന്നത് നിങ്ങളുടെ ഭാവി പ്രവചിക്കാനുള്ള ഒരു അടിത്തറയായി ഉപയോഗിക്കാം. പ്രവചനം ലിംഗഭേദവും കണ്ണിന്റെ ദിശയും തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. വലത് അല്ലെങ്കില്‍ ഇടത് കണ്ണ് തുടിക്കുന്നത് വ്യത്യസ്ഥ ഫലങ്ങള്‍ നല്‍കുന്നു.

വിശ്വാസങ്ങള്‍ പലത്

വിശ്വാസങ്ങള്‍ പലത്

പല സംസ്‌കാരങ്ങളിലും, കണ്ണുകള്‍ തുടിക്കുന്നത് ഗുണങ്ങളോ ദോഷങ്ങളോ ആയി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ, ചൈന, ആഫ്രിക്ക, ഹവായ് തുടങ്ങിയ രാജ്യങ്ങളില്‍ കണ്ണുകള്‍ തുടിക്കുന്നത് ചില സംഭവങ്ങളുടെ മുന്‍കൂട്ടിയുള്ള സൂചനകളായി കരുതുന്നു. ഒരു വ്യക്തിയുടെ ലിംഗഭേദം അനുസരിച്ച് പ്രവചനങ്ങള്‍ വ്യത്യാസപ്പെടുന്നു, അത് വലത് കണ്ണോ അല്ലെങ്കില്‍ ഇടത് കണ്ണോ ആകാം. ചില സമയങ്ങളില്‍, അത് സംഭവിക്കുന്ന സമയത്തെയും ആശ്രയിച്ചിരിക്കുന്നു.

Most read:വിഷു, ഈസ്റ്റര്‍, ഹനുമാന്‍ ജയന്തി; ഏപ്രില്‍ മാസത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും</p><p>Most read:വിഷു, ഈസ്റ്റര്‍, ഹനുമാന്‍ ജയന്തി; ഏപ്രില്‍ മാസത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും

മരണത്തെ സൂചിപ്പിക്കുന്നു

മരണത്തെ സൂചിപ്പിക്കുന്നു

ചില സംസ്‌കാരങ്ങളില്‍, വലത് കണ്ണ് തുടിക്കുന്നത് മരണത്തിന് കാരണമാകുമെന്ന് പറയപ്പെടുന്നു, പ്രത്യേകിച്ച് ഒരു അടുത്ത ബന്ധുവിന്റെ വിയോഗം സൂചിപ്പിക്കുന്നു. വലത് കണ്ണ് തുടിക്കുന്നത് ആ വ്യക്തിയെ ആരെങ്കിലും പ്രശംസിക്കുന്നുവെന്നോ അല്ലെങ്കില്‍ ആ വ്യക്തിക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാമെന്നോ വിശ്വസിക്കുന്നു. അപ്രതീക്ഷിതമായി ഒരാളെ കണ്ടുമുട്ടാന്‍ പോകുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു.

പുരുഷന്മാരുടെ വലതു കണ്ണ് തുടിക്കുന്നത്

പുരുഷന്മാരുടെ വലതു കണ്ണ് തുടിക്കുന്നത്

ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച്, ഒരു പുരുഷന്റെ വലത് കണ്ണ് തുടിക്കുന്നത് ശുഭകരമാണെന്ന് പറയപ്പെടുന്നു. തന്റെ കരിയറുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകുമെന്ന് ഇത് സൂചിപ്പിക്കുന്നു. വലം കണ്ണ് തുടിക്കുന്നത് നല്ല ഭാഗ്യവും നല്ല ഭാവിയും കൈവരുത്തുമെന്നു പറയുന്നു. എന്നാല്‍ പുരുഷന്‍മാരുടെ ഇടതുകണ്ണ് തുടിക്കുന്നത് ദുഃസൂചനയായി വേണം കരുതാന്‍. പല പ്രശ്‌നങ്ങളും വഴിയേ വരുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read:അപൂര്‍വ്വമായ മാറ്റത്തിന്റെ സമയം; ബുധന്‍ മേടം രാശിയില്‍; 12 രാശിക്കും ഗുണദോഷഫലം</p><p>Most read:അപൂര്‍വ്വമായ മാറ്റത്തിന്റെ സമയം; ബുധന്‍ മേടം രാശിയില്‍; 12 രാശിക്കും ഗുണദോഷഫലം

സ്ത്രീകളുടെ വലതുകണ്ണ് തുടിക്കുന്നത്

സ്ത്രീകളുടെ വലതുകണ്ണ് തുടിക്കുന്നത്

സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലത് കണ്ണ് തുടിക്കുന്നത് ഒരു മോശം ശകുനമാണ്. അവരുടെ കരിയറിനെക്കുറിച്ച് ചില മോശം വാര്‍ത്തകള്‍ അവര്‍ കേട്ടേക്കാം. അവരുടെ ജീവിതത്തിലെ എല്ലാത്തരം പ്രശ്‌നങ്ങളും അവര്‍ അഭിമുഖീകരിച്ചേക്കാം. എന്നാല്‍, സ്ത്രീകളുടെ ഇടത്തേകണ്ണ് തുടിച്ചാല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരുമെന്ന് വിശ്വസിക്കുന്നു. അപ്രതീക്ഷിതമായി ഭാഗ്യവും തുണയ്ക്കും.

കണ്ണ് തുടിക്കുന്ന സമയം

കണ്ണ് തുടിക്കുന്ന സമയം

സമയത്തെയും അനുസരിച്ചിരിക്കുന്നു കണ്ണ് തുടിക്കുന്നതുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ച് വരെ സമയത്ത് വലം കണ്ണ് തുടിച്ചാല്‍ വ്യക്തിക്ക് ആരുടെയെങ്കിലും ക്ഷണം ലഭിച്ചേക്കാം. എന്നാല്‍ വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ആറ് വരെയാണെങ്കില്‍ വ്യക്തിക്ക് ഒരു ദുരന്തം സംഭവിക്കാം.

Most read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ടMost read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

ചൈനീസ് സംസ്‌കാരത്തില്‍

ചൈനീസ് സംസ്‌കാരത്തില്‍

കണ്ണ് തുടിക്കുന്നതിന് സംബന്ധിച്ച് ചൈനക്കാര്‍ക്ക് അവരുടേതായ വിശ്വാസമുണ്ട്. ഒരു മനുഷ്യന്റെ ഇടത് കണ്ണ് തുടിക്കുന്നത് അത് നല്ല ഭാഗ്യമാണെന്ന് അവര്‍ വിശ്വസിക്കുന്നു. വലത് കണ്ണ് തുടിക്കുന്നത് ദൗര്‍ഭാഗ്യത്തെയും സൂചിപ്പിക്കുന്നു. സ്ത്രീകളുടെ കാര്യത്തില്‍, വലത് കണ്ണ് തുടിക്കുന്നത് നല്ല ഭാഗ്യമാണ്, അതേസമയം ഇടത് കണ്ണ് തുടിക്കുന്നത് ഒരു ദു:സൂചനയും.

ആഫ്രിക്കന്‍ സംസ്‌കാരത്തില്‍

ആഫ്രിക്കന്‍ സംസ്‌കാരത്തില്‍

ആഫ്രിക്കയിലെ ചില പ്രദേശങ്ങളില്‍, താഴത്തെ കണ്‍പോളകള്‍ തുടിക്കുന്നുവെങ്കില്‍ സമീപ ഭാവിയില്‍ ആ വ്യക്തി കരയുമെന്നാണ് ഇതിനര്‍ത്ഥം. മുകളിലെ കണ്‍പോളകള്‍ തുടിച്ചാല്‍ ആ വ്യക്തി അപ്രതീക്ഷിതമായി ആരെയെങ്കിലും കാണുംമെന്നും അര്‍ത്ഥമാക്കുന്നു.

ഹവായിയന്‍ സംസ്‌കാരത്തില്‍

ഹവായിയന്‍ സംസ്‌കാരത്തില്‍

ഹവായിയില്‍, കണ്ണ് തുടിക്കുന്നത് ആരുടെയെങ്കിലും വരവ് അല്ലെങ്കില്‍ മറ്റൊരാളുടെ മരണത്തെ സൂചിപ്പിക്കുന്നു. ഇടത് കണ്ണ് ഇടയ്ക്കിടെ തുടിക്കുന്നത് കുടുംബത്തിലെ തകര്‍ച്ചയെ സൂചിപ്പിക്കുന്നുവെന്ന് ചിലര്‍ വിശ്വസിക്കുന്നു. വലത് കണ്ണ് തുടിക്കുന്നത് ഒരു കുട്ടിയുടെ ആസന്നമായ ജനനത്തെ സൂചിപ്പിക്കുന്നു. അടുത്ത തവണ നിങ്ങളുടെ കണ്ണുകള്‍ തുടിക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍ അറിഞ്ഞ് അതിന്റെ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുക.

Most read:ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവുംMost read:ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും

English summary

Right Eye Blinking Astrology Meaning in Malayalam

Read on to know the meaning of right eye blinking for as per astrology.
X
Desktop Bottom Promotion