For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിപ്പബ്ലിക് ദിനത്തില്‍ കുട്ടികള്‍ക്ക് പ്രസംഗം തയ്യാറാക്കാന്‍ ടിപ്‌സ്

|

റിപ്പബ്ലിക് ദിനത്തില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രസംഗം തയ്യാറാക്കുന്നത് പലപ്പോഴും അമ്മമാരുടെ തലവേദനയാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകള്‍ നടക്കുന്നത് കൊണ്ട് തന്നെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പല വിധത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 26 എന്നത് നമ്മുടെ റിപ്പബ്ലിക് ദിനമായാണ് ആഘോഷിക്കുന്നത്. 1950 ജനുവരി 26-നാണ് ഇന്ത്യ ബ്രിട്ടീഷ് അധിനിവേശത്തിന് കീഴില്‍ നിന്ന് മുക്തമായി ജനാധിപത്യ ഭരണത്തിലേക്ക് നീങ്ങിയത്.

Republic Day Speech

നമ്മുടെ ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തില്‍ തന്നെയാണ്. ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും നമ്മുടെ കുട്ടികളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. ഈ ദിനത്തില്‍ കുട്ടികള്‍ക്ക് നമ്മുടെ ചരിത്രത്തെക്കുറിച്ചും സ്വാതന്ത്ര്യസമര പോരാളികളെക്കുറിച്ചും എല്ലാം പറഞ്ഞ് കൊടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇനി ടീച്ചര്‍ തയ്യാറാക്കാന്‍ പറഞ്ഞ റിപ്പബ്ലിക് ദിന പ്രസംഗത്തിന് വേണ്ടി ചില പൊടിക്കൈകള്‍ നമുക്ക് ചേര്‍ക്കാം. എന്തൊക്കെയാണ് ഇതില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നും നോക്കാം.

ടിപ്‌സ്

ടിപ്‌സ്

നിങ്ങള്‍ പ്രസംഗം തയ്യാറാക്കുന്നതിന് വേണ്ടി തയ്യാറെടുക്കുകയാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതില്‍ ഒരുപാട് കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് പകരം ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ വലിച്ച് വാരി എഴുതുന്നതിന് പകരം അല്‍പം ശ്രദ്ധിച്ച് കൃത്യമായി എഴുതിയാല്‍ കാര്യം ഉഷാറാവും.

റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനം എന്താണെന്ന് കൃത്യമായി മനസ്സിലാക്കുകയും അത് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക. ചെറിയ പ്രസംഗമാണെങ്കില്‍ പോലും എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ പ്രസംഗം തയ്യാറാക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ ഇന്ത്യയുടെ നേട്ടങ്ങളും ചരിത്രപ്രാധാന്യങ്ങളും എല്ലാം പറഞ്ഞ് വേണം പ്രസംഗം അവസാനിപ്പിക്കുന്നതിന്.

ഈ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ടത്

ഈ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ടത്

ഈ ദിനത്തില്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഈ ദിനത്തില്‍ പ്രാധാന്യം ഉള്‍പ്പെടുത്തി രാജ്യതലസ്ഥാനത്ത് ഘോഷയാത്ര സംഘടിപ്പിക്കുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഇതിനെല്ലാം അല്‍പം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രഭവന് സമീപത്തായി റൈസിന ഹില്ലില്‍ നിന്ന് ഇന്ത്യാഗേറ്റ് വഴി റെഡ്‌ഫോര്‍ട്ടിലേക്കാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്.

ഈ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ടത്

ഈ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ടത്

കരസേനസ നാവിക സേന, വ്യോമസേന എന്നീ സേനാംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റും ഓരോ സംസ്ഥാനങ്ങളേയും പ്രതിനിധീകരിക്കുന്ന പ്ലോട്ടുകളും മറ്റും ഉണ്ടായിരിക്കും. രാജ്യ തലസ്ഥാനത്ത് മാത്രമല്ല സംസ്ഥാ തലസ്ഥാനങ്ങളിലും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നുണ്ട്. ഈ ദിനത്തില്‍ സംസ്ഥാന ഗവര്‍ണര്‍മാരാണ് പതാക ഉയര്‍ത്തുന്നത്. ജന്മക്ഷേമ രാഷ്ട്രം എന്നാണ് റിപ്പബ്ലിക് എന്ന വാക്കിന്റെ അര്‍ത്ഥം. എല്ലാവര്‍ക്കും മലയാളം ബോള്‍ഡ്‌സ്‌കൈയുടെ റിപ്പബ്ലിക് ദിനാശംസകള്‍.

റിപ്പബ്ലിക് ദിനം അറിഞ്ഞിരിക്കണം ഈ ചരിത്രംറിപ്പബ്ലിക് ദിനം അറിഞ്ഞിരിക്കണം ഈ ചരിത്രം

most read:Happy Republic Day 2022 Wishes : റിപ്പബ്ലിക് ദിന സന്ദേശങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക്‌

English summary

Republic Day Speech Ideas And Tips For Students In Malayalam

Here in this article we are sharing some republic day speech ideas and tip for students in malayalam. Take a look.
X
Desktop Bottom Promotion