Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
Republic Day 2024: റിപ്പബ്ലിക് ദിന ഉപന്യാസവും പ്രസംഗവും ഇപ്രകാരം: മറക്കാതിരിക്കാം ഇവ
ജനുവരി 26 റിപ്പബ്ലിക് ദിനമാണെന്ന് നമുക്കറിയാം. ഈ വര്‍ഷം രാജ്യം അതിന്റെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തെ രണ്ട് പ്രധാന ദേശീയ ആഘോഷങ്ങളാണ് റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യ ദിനവും. നമ്മുടെ രാജ്യത്തോട് നമുക്കുള്ള കടമയും സ്നേഹവും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ രണ്ട് പ്രധാന ദിനങ്ങളും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 മുതലാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഒരാഴ്ചയോളെ നീണ്ട് നില്ക്കുന്ന ആഘോഷമാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍. ഈ ദിനത്തില്‍ ഏറ്റവും വലിയ ഡ്രോണ്‍ ഷോ, മിലിറ്ററി ടാറ്റൂ, ട്രൈബല്‍ ഡാന്‍സ് ഫെസ്റ്റിവല്‍, റിപ്പബ്ലിക് ദിന സ്പെഷ്യല്‍ പരേഡ് തുടങ്ങി നിരവധി ആഘോഷങ്ങള്‍ രാജ്യത്ത് സംഘടിപ്പിക്കപ്പെടുന്നു.

1950 ജനുവരി 26-നാണ് നമ്മുടെ ഭരണ ഘടന നിലവില്‍ വന്നത്. ഈ ദിനമാണ് നാം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 1950-ലാണ് ആദ്യത്തെ റിപ്പബ്ലിക് പരേഡ് നടന്നത്. എന്നാല്‍ രാജ്പഥില്‍ ആദ്യമായി പരേഡ് നടന്നത് 1955-നാണ്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് വേണ്ടി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ഈ ദിനത്തില്‍ സ്കൂളുകളിലും ഓഫീസുകളിലും വിവിധ തരത്തിലുള്ള മത്സരങ്ങളും മറ്റും സംഘടിപ്പിക്കുന്നു. അതിന്റെ ഫലമായി ഉപന്യാസ മത്സരവും പ്രസംഗ മത്സരവും എല്ലാം പലരും കേട്ടിട്ടും കണ്ടിട്ടും പങ്കെടുത്തിട്ടുമുണ്ടാവും. എന്നാല്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ഉപന്യാസ- പ്രസംഗ മത്സരം ഒന്നുകൂടി ഉഷാറാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇതില്‍ പ്രസംഗത്തിനും ഉപന്യാസത്തിനുമുള്ള ചില ആശയങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.
ആശയങ്ങള്‍ ഇപ്രകാരം
1) ജനുവരി 26-ന് എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് എന്തുകാണ്ട്? എന്താണ് അതിന്റെ ചരിത്രവും പ്രാധാന്യവും.
2) നമ്മുടെ രാജ്യത്തിന്റെ വികസനത്തില്‍ ഇന്ത്യയുടെ യുവജനങ്ങളുടെ പങ്ക് എന്താണ്?
3) ഇന്ത്യന്‍ ഭരണഘടന പ്രകാരം ഇന്ത്യയിലെ പൗരന്മാര്ക്കുള്ള അവകാശങ്ങളും കടമകളും എന്തെല്ലാം?

4) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ച് വിവരിക്കാം.
5) റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യ ദിനവും തമ്മിലുള്ള വ്യത്യാസം എന്താണ്? എങ്ങനെ ഇവ രണ്ടും ആഘോഷിക്കപ്പെടുന്നു?
6) ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് ഡോ ബി ആര് അംബേദ്കറെനിക്കുറിച്ച് ചില കാര്യങ്ങള്‍
7) നിലവില്‍ ഇന്ത്യയിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും നേട്ടങ്ങളും എന്തെല്ലാം?
പ്രസംഗം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
റിപ്പബ്ലിക് ദിന പ്രസംഗം നടത്തുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ആദ്യം വരുന്നതാണ് നമ്മുടെ പ്രസംഗത്തിന്റെ ഉള്ളടക്കത്തിലും സംസാരത്തിലും ഉള്ള ആത്മവിശ്വാസം. ഇത് എപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുവോ അത് വരെ നിങ്ങള്‍ക്ക് പരിശീലനം നടത്താവുന്നതാണ്.

2) മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന തരത്തിലുള്ള ശൈലികള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും സങ്കീര്‍ണമായ പദപ്രയോഗങ്ങള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ സാധാരണ കുട്ടികള്‍ക്ക് പോലും മനസ്സിലാവുന്ന തരത്തിലേക്ക് പ്രസംഗം മാറ്റുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം നിങ്ങളുടെ പ്രസംഗം കേള്‍ക്കുന്നതിനുള്ള ആളുകളുടെ താല്‍പ്പര്യം കുറയുന്നു.
3) നിങ്ങളുടെ പ്രേക്ഷകര്‍ ഏത് പ്രായക്കാരാണെന്ന് മനസ്സിലാക്കുകയും അവര്‍ക്ക് വേണ്ടി പ്രസംഗം തയ്യാറാക്കുകയും ചെയ്യുക. പ്രസംഗവും ഉപന്യാസവും എല്ലാം എല്ലാവര്ക്കും മനസ്സിലാവുന്ന തരത്തില്‍ ഉള്ളതായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

4) പ്രസംഗം വിജ്ഞാനപ്രദമാക്കാന് കൂടുതല്‍ വസ്തുതകള്‍ ഉള്‍പ്പെടുത്തുന്നതിന് എപ്പോഴും ശ്രദ്ധിക്കുക. വര്‍ഷങ്ങളും കൃത്യ സംഭവങ്ങളും പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്
5) സംഭാഷണ സമയത്ത് നിങ്ങളുടെ പോയിന്റുകള്‍ ഊന്നിപ്പറയുന്നതിന് എല്ലായ്പ്പോഴും ഭാവങ്ങളും അതിനനുസരിച്ച് ശരീരഭാഷയും ഉപയോഗിക്കുന്നത് നിങ്ങളുടെ പ്രസംഗം കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
6) നിങ്ങള്‍ തിരഞ്ഞെടുത്ത വിഷയത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് കൂടാതെ പ്രസംഗത്തില്‍ പറയുന്ന പോയിന്റുകള്‍ കൃത്യവും പ്രസക്തവുമാണെന്ന് ഉറപ്പ് വരുത്തുക



Click it and Unblock the Notifications
