For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിപ്പബ്ലിക് ദിനം; ഈ സന്ദേശങ്ങള്‍ നിങ്ങള്‍ക്കായി

|

ഇന്ത്യന്‍ ഭരണഘടനയുടെ പിറവിയുടെ ഓര്‍മ പുതുക്കി രാജ്യം 71-ാം റിപ്പബ്ലിക് ദിനമാഘോഷിക്കുകയാണ്. 1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടിയെങ്കിലും പൂര്‍ണാര്‍ഥത്തില്‍ ഇന്ത്യ സ്വതന്ത്രരാജ്യമായത് 1950 ജനവരി 26ന് പുതിയ ഭരണഘടന നിലവില്‍ വന്നതോടെയാണ്. റിപ്പബ്ലിക് ദിനം രാജ്യമെങ്ങും വിവിധ ആഘോഷ പരിപാടികളോടെ വര്‍ണാഭമായി കൊണ്ടാടുന്നു. ഈ ആഘോഷവേളയില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ വഴി അയക്കാവുന്ന സന്ദേശങ്ങളും ആശംസകളും ഇവിടെ നോക്കാം.

Most read: റിപ്പബ്ലിക് ദിനം; രസകരമായ വസ്തുതകള്‍

റിപ്പബ്ലിക് ദിനം 2020

റിപ്പബ്ലിക് ദിനം 2020

ഇന്ത്യയിലെ ഓരോ പൗരന്‍മാര്‍ക്കും വേര്‍തിരിവുകളും വിവേചനങ്ങളുമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അവരവരുടെ സാമൂഹിക, സാംസ്‌കാരിക, മതമൂല്യങ്ങള്‍ മുറുകെ പിടിക്കാനും അവകാശം നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഈ പരമോന്നത നിയമസംഹിതയോടാണ് ഒരുസ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനില്‍ക്കുന്നതില്‍ രാജ്യം കടപ്പെട്ടിരിക്കുന്നത്. അതിനെ സംരക്ഷിക്കേണ്ട കടമകള്‍ വിളിച്ചോതിയാണ് ഓരോ റിപ്പബ്ലിക് ദിനവും ആഘോഷിക്കപ്പെടുന്നത്.

റിപ്പബ്ലിക് ദിനം 2020

റിപ്പബ്ലിക് ദിനം 2020

1947 ഓഗസ്റ്റ് 29ന് സ്ഥിരമായ ഒരു ഭരണഘടന തയ്യാറാക്കാന്‍ കരട് സമിതിയെ നിയോഗിച്ചു. ഈ സമിതിക്ക് ഡോ. ബി.ആര്‍. അംബേദ്കറായിരുന്നു നേതൃത്വം നല്‍കിയത്. ഒരു കരട് ഭരണഘടന തയ്യാറാക്കി 1947 നവംബര്‍ 4ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. നിരവധി പരിഗണനകള്‍ക്കും ചില പരിഷ്‌കാരങ്ങള്‍ക്കും ശേഷം 1950 ജനുവരി 24ന് നിയമസഭയിലെ 308 അംഗങ്ങള്‍ ഭരണഘടനയുടെ രണ്ട് കൈയ്യെഴുത്ത് പകര്‍പ്പുകളില്‍ ഒപ്പിട്ടു. രണ്ട് ദിവസത്തിന് ശേഷം ഭരണഘടന പ്രാബല്യത്തില്‍ വന്നു.

റിപ്പബ്ലിക് ദിനം 2020

റിപ്പബ്ലിക് ദിനം 2020

1947 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരാന്‍ മൂന്നു വര്‍ഷത്തോളം വീണ്ടുമെടുത്തു. 1947 മുതല്‍ 1950 വരെ ജോര്‍ജ്ജ് ആറാമന്‍ രാജാവാണ് ഇന്ത്യയുടെ പരമോന്നത സ്ഥാനം വഹിച്ചിരുന്നത്. ഇന്ത്യയുടെ ഭരണ ചുമതല ഗവര്‍ണ്ണര്‍ ജനറല്‍ പദവി നല്‍കി സി. രാജഗോപാലാചാരിക്കായിരുന്നു. 1950 ജനുവരി 26ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായി നിയോഗിക്കപ്പെട്ടു.

റിപ്പബ്ലിക് ദിനം 2020

റിപ്പബ്ലിക് ദിനം 2020

ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ജനുവരി 26 സവിശേഷ ദിനമാണ്. 1950 ജനുവരി 26നാണ് ബ്രീട്ടീഷ് ആധിപത്യത്തില്‍ നിന്നും മാറി ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായത്. ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്.

റിപ്പബ്ലിക് ദിനം 2020

റിപ്പബ്ലിക് ദിനം 2020

എന്തുകൊണ്ട് ജനുവരി 26 എന്ന ദിവസം തിരഞ്ഞെടുത്തു എന്നതിന് ഉത്തരമായി വീണ്ടും പുറകോട്ടു സഞ്ചരിക്കേണ്ടതായുണ്ട്. 1930 ജനുവരി 30 നാണ് ബ്രിട്ടനില്‍ നിന്ന് ഇന്ത്യ പൂര്‍ണ്ണമായും സ്വതന്ത്രമാകണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചത്. പൂര്‍ണ സ്വരാജ് പ്രമേയം കോണ്‍ഗ്രസ് സമ്മേളനം പാസ്സാക്കിയതും അന്നാണ്.

റിപ്പബ്ലിക് ദിനം 2020

റിപ്പബ്ലിക് ദിനം 2020

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതിയാണ് ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തുന്നത്. എന്നാല്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പതാക ഉയര്‍ത്തുന്നത് പ്രധാനമന്ത്രിയും. ഒരു പതാക ഒരു സ്വതന്ത്ര രാജ്യത്തിന്റെ പ്രതീകമാണ്. ദേശീയ പതാക ഇന്ത്യക്കായി ഡിസൈന്‍ ചെയ്തത് ആന്ധ്രയില്‍ നിന്നുള്ള പിംഗലി വെങ്കയ്യയാണ്.

റിപ്പബ്ലിക് ദിനം 2020

റിപ്പബ്ലിക് ദിനം 2020

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വര്‍ഷാവര്‍ഷം വര്‍ണ്ണ ശബളമായ ആഘോഷ പരിപാടികള്‍ നടത്തുന്നു. രാഷ്ട്രപതി ഭവന് സമീപമുള്ള റെയ്‌സിന ഹില്‍സില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചെങ്കോട്ടയിലേക്ക് ഘോഷയാത്ര നടത്തുന്നു.

റിപ്പബ്ലിക് ദിനം 2020

റിപ്പബ്ലിക് ദിനം 2020

കര, നാവിക,വ്യോമ സേനാംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റും ഇതിന് അകമ്പടിയായുണ്ടാവും. ഇന്ത്യന്‍ സേനയുടെ പരമോന്നത കമാണ്ടറായ ഇന്ത്യന്‍ പ്രസിഡന്റ് പരേഡില്‍ സല്യൂട്ട് സ്വീകരിക്കും. ഓരോ സംസ്ഥാനത്തിന്റെയും നിരവധി ഫ്‌ളോട്ടുകളും മറ്റും ഘോഷയാത്രയില്‍ അണിനിരക്കും.

റിപ്പബ്ലിക് ദിനം 2020

റിപ്പബ്ലിക് ദിനം 2020

എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഔദ്യോഗികമായി നടക്കുന്നു. സംസ്ഥാന ഗവര്‍ണ്ണര്‍മാരാണ് പതാക ഉയര്‍ത്താറ്. ഗവര്‍ണ്ണറുടെ അസാന്നിധ്യത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയാവും പതാക ഉയര്‍ത്തുക. ജില്ലാ ആസ്ഥാനം, സബ് ഡിവിഷനുകള്‍, താലൂക്കുകള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലും സമാനമായ ആഘോഷങ്ങള്‍ നടക്കുന്നു.

റിപ്പബ്ലിക് ദിനം 2020

റിപ്പബ്ലിക് ദിനം 2020

റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ക്ക് ഓരോവര്‍ഷവും തിരശീല വീഴുന്നത് ബീറ്റിംഗ് റിട്രീറ്റ് എന്ന് വിളിക്കുന്ന സൈനിക പരിപാടിയുടെ അകമ്പടിയോടെയാണ്. റിപ്പബ്ലിക്ക് ദിനം ജനുവരി 26ന് ആണെങ്കിലും ബീറ്റിംഗ് റിട്രീറ്റ് പിന്നെയും മൂന്നുദിവസം കഴിഞ്ഞ് 29നാണ് അരങ്ങേറുക. ഇന്ത്യന്‍ പട്ടാളത്തിന്റെ മൂന്നുവിഭാഗങ്ങളും അണിനിരന്ന് റെയ്‌സിന ഹില്ലില്‍ നടത്തുന്ന വാദ്യമേളമാണ് ബീറ്റിംഗ് റിട്രീറ്റിന്റെ ആകര്‍ഷണീയത.

English summary

Republic Day 2020: Quotes, messages, wishes and facebook and whatsapp status

Here are some messages, wishes and facebook and whatsapp status which can be sent on republic day to your near ones. Take a look.
X