For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവര്‍ഷാരംഭം ശനിയാഴ്ച; ശനിദോഷം മാറി വര്‍ഷം മുഴുവനും നേട്ടങ്ങള്‍ക്ക് ചെയ്യേണ്ടത്

|

2022ല്‍ ശനി കുംഭം രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു, ഈ ശനി മാറ്റത്തിന്റെ ഫലം എല്ലാ രാശികളിലും ദൃശ്യമാകും. അത്തരമൊരു സാഹചര്യത്തില്‍, പുതുവര്‍ഷത്തില്‍ ശനിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍, വര്‍ഷത്തിന്റെ ആദ്യ ദിവസം, അതായത് ജനുവരി 1 ന് നിങ്ങള്‍ ശനി ദേവനെ പ്രീതിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

Most read: ശുക്രന്റെ വക്രഗതി സഞ്ചാരം; ഈ നാല് രാശിക്കാര്‍ക്ക് നല്ലകാലംMost read: ശുക്രന്റെ വക്രഗതി സഞ്ചാരം; ഈ നാല് രാശിക്കാര്‍ക്ക് നല്ലകാലം

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഈ വര്‍ഷത്തിന്റെ ആരംഭം അതായത് ഹിന്ദു പുതുവര്‍ഷവും ശനിയാഴ്ച ആരംഭിക്കാന്‍ പോകുന്നു. അതിനാല്‍ ഈ വര്‍ഷത്തെ രാജാവും ശനിദേവനായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, ശനിദേവനെ പ്രീതിപ്പെടുത്താനുള്ള നടപടികള്‍ എല്ലാവരും സ്വീകരിക്കണം. ശനിദേവന്റെ ഗുരു പരമശിവനാണ്, ജനുവരി 1 ന്, മാസിക് ശിവരാത്രിയും വരുന്നു. അത്തരമൊരു സാഹചര്യത്തില്‍, 2022ല്‍ ശനിദോഷ ഫലങ്ങള്‍ നീക്കി ജീവിതത്തില്‍ ഐശ്വര്യം വരാന്‍ നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങളിതാ.

ഈ മന്ത്രങ്ങള്‍ ജപിക്കുക

ഈ മന്ത്രങ്ങള്‍ ജപിക്കുക

2022 ലെ പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം, നിങ്ങള്‍ അതിരാവിലെ എഴുന്നേറ്റു വൃത്തിയുള്ള വസ്ത്രം ധരിക്കണം, അതിനുശേഷം പൂജാമുറിയില്‍ വിളക്ക് കത്തിച്ച് ഗണപതിയെ ആരാധിക്കണം. ഇതിനുശേഷം ശിവനെ സ്തുതിക്കുകയും 'ഓം നമഃ ശിവായ' എന്ന മന്ത്രം പരമാവധി ജപിക്കുകയും ചെയ്യുക. കഴിയുമെങ്കില്‍ ക്ഷേത്രത്തില്‍ പോയി ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തുക, ശിവലിംഗത്തിന് പാല്‍ സമര്‍പ്പിക്കുക. ഇതോടൊപ്പം

'ഓം ത്ര്യയംബകം യജാമഹേ സുഗന്ധിം

പുഷ്ടി വര്‍ദ്ധനം

ഉര്‍വ്വാരുകമിവ ബന്ധനാത്

മൃത്യോര്‍മുക്ഷീയ മാമൃതാത്'

എന്ന ശിവന്റെ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നതും നിങ്ങള്‍ക്ക് ഐശ്വര്യപ്രദമാകും.

ഈ പതിവ് ചെയ്യുക

ഈ പതിവ് ചെയ്യുക

ജനുവരി ഒന്നിന് ശിവനെ ആരാധിക്കുന്നതിലൂടെ ശിവനും ശനിദേവനും നിങ്ങളോട് ദയ കാണിക്കും. ശനിയുടെ ദോഷഫലങ്ങള്‍, ഏഴരശനി, കണ്ടകശനി എന്നിവയുടെ സ്വാധീനവും നിങ്ങള്‍ക്ക് എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും. എന്നാല്‍ ഏഴരശനിയും ശനിധയ്യയും വരാന്‍ പോകുന്നവര്‍ ജനുവരി 1 മുതല്‍ പതിവായി ശിവനെയും ശനിയെയും ആരാധിക്കാന്‍ തുടങ്ങണം.

Most read:വിദുരനീതി: മെച്ചപ്പെട്ട ജീവിതത്തിന് വിദുരനീതിയില്‍ പറയും രഹസ്യംMost read:വിദുരനീതി: മെച്ചപ്പെട്ട ജീവിതത്തിന് വിദുരനീതിയില്‍ പറയും രഹസ്യം

പുതുവര്‍ഷത്തില്‍ ഈ സാധനങ്ങള്‍ ദാനം ചെയ്യുക

പുതുവര്‍ഷത്തില്‍ ഈ സാധനങ്ങള്‍ ദാനം ചെയ്യുക

2022 ജനുവരി 1 ന് ശനിദേവനെ പ്രീതിപ്പെടുത്താന്‍, നിങ്ങള്‍ പൂജാമുറിയില് കടുകെണ്ണ വിളക്ക് തെളിയിക്കണം. ഈ ദിവസം കറുപ്പ്, ഇരുമ്പ് മുതലായവ ദാനം ചെയ്താല്‍ ശനിയുടെ അനുഗ്രഹവും ലഭിക്കും. കൂടാതെ, നിങ്ങള്‍ എല്ലാ ദിവസവും ശനി ക്ഷേത്രത്തില്‍ കഴിയുന്നത്രയും 'ഓം ശന ശനിശ്ചരായ നമഃ' മന്ത്രവും ജപിക്കണം.

ഹനുമാന്‍ ചാലിസ പാരായണം ചെയ്യുക

ഹനുമാന്‍ ചാലിസ പാരായണം ചെയ്യുക

ഹനുമാന്‍ ഒരിക്കല്‍ ശനിദേവനെ രാവണനില്‍ നിന്ന് രക്ഷിച്ചിട്ടുണ്ടെന്ന് ഹിന്ദു പുരാണങ്ങളില്‍ പറയുന്നു. അന്നുമുതല്‍ ശനിദേവന് ഹനുമാന്‍ സ്വാമിയോട് അതിയായ വിശ്വാസവും ഭക്തിയും കൈവന്നു. അതിനാല്‍ ഹനുമാനെ പ്രീതിപ്പെടുത്തുന്ന ഏതൊരാള്‍ക്കും ശനദേവനെയും സന്തോഷിപ്പിക്കാനാകും. ശനി ദോഷം ബാധിച്ചവര്‍ക്ക് ഹനുമാന്‍ ചാലിസ ചൊല്ലാം, പ്രത്യേകിച്ച് ശനിയാഴ്ചകളില്‍. ഒരാളുടെ ജീവിതത്തില്‍ നിന്ന് കഷ്ടപ്പാടുകളും ദുഖവും നീക്കം ചെയ്യാന്‍ കെല്‍പുള്ളയാളാണ് ഹനുമാന്‍. അതിനാല്‍, ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നത് നിങ്ങളെ പലവിധത്തില്‍ സഹായിക്കും.

Most read:2022 ജനുവരി മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read:2022 ജനുവരി മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

ഈ കാര്യങ്ങള്‍ ചെയ്യരുത്

ഈ കാര്യങ്ങള്‍ ചെയ്യരുത്

ശനി ദേവനെ പ്രീതിപ്പെടുത്താന്‍ ജനുവരി ഒന്നിന് ആരെയും വേദനിപ്പിക്കരുത്. അസത്യങ്ങള്‍ പറയുന്നത് ഒഴിവാക്കുക. മദ്യം, ലഹരി എന്നിവ ഒഴിവാക്കുക. മാതാപിതാക്കളെ സേവിക്കുക. ആവശ്യക്കാര്‍ക്ക് എള്ള്, എണ്ണ, കമ്പിളി വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യുക. ഇതോടൊപ്പം ജനുവരി ഒന്നിന് ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം നല്‍കിയാലും ശനിദേവന്റെ അനുഗ്രഹം ലഭിക്കും.

ശനിദോഷത്തിന്റെ കാരണങ്ങള്‍

ശനിദോഷത്തിന്റെ കാരണങ്ങള്‍

ശനിയുടെ ദോഷഫലങ്ങള്‍ ഏഴര വര്‍ഷം വരെ നീണ്ടുനില്‍ക്കും. ഇതിനെ ഏഴരശനി എന്നു വിളിക്കുന്നു. ശനി ദോഷയുള്ള ഒരു വ്യക്തിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം അല്ലെങ്കില്‍ ബിസിനസ്സില്‍ നഷ്ടം സംഭവിക്കാം അല്ലെങ്കില്‍ കരിയറിലോ ബന്ധങ്ങളിലോ പരാജയം അനുഭവപ്പെടാം. ഒരാളുടെ ജാതകത്തിലെ വിവിധ ഗ്രഹങ്ങളുടെയോ നക്ഷത്രങ്ങളുടെയോ സ്ഥാനം അനുസരിച്ച് നിന്ന് ശനിദോഷഫലങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം.

Most read:2022 ജനുവരി മാസത്തിലെ വ്രത ദിനങ്ങളും പുണ്യദിനങ്ങളുംMost read:2022 ജനുവരി മാസത്തിലെ വ്രത ദിനങ്ങളും പുണ്യദിനങ്ങളും

ശനിധയ്യയും ഏഴരശനിയും ഈ രാശികളില്‍

ശനിധയ്യയും ഏഴരശനിയും ഈ രാശികളില്‍

2022-ല്‍ മിഥുനം, തുലാം, കര്‍ക്കടകം, വൃശ്ചികം എന്നീ രാശികളില്‍ ശനിധൈയ്യ ഉണ്ടാകും. അതേസമയം, ശനിയുടെ ഏഴരശനി ധനു, മകരം, കുംഭം, മീനം എന്നീ രാശികളെ ബാധിക്കും. അതിനാല്‍, ഈ രാശിക്കാര്‍ ജനുവരി ഒന്നാം തീയതി ശനി ദേവനെ പ്രസാദിപ്പിക്കണം. എല്ലാ ശനിയാഴ്ചയും ആല്‍മരത്തിന്റെ ചുവട്ടില്‍ കടുകെണ്ണ വിളക്ക് തെളിയിക്കണം. കൂടാതെ, എല്ലാ ദിവസവും ശനി ചാലിസയും ശനി സ്‌തോത്രവും പാരായണം ചെയ്യുന്നതിലൂടെയും നിങ്ങള്‍ക്ക് മംഗളകരമായ ഫലങ്ങള്‍ ലഭിക്കും.

English summary

Remedies to do on New year Day To Get Rid of Shani Dosha in Malayalam

Remedies to do on New year Day To Get Rid of Shani Dosha in Malayalam. Do these measures, you will get benefits throughout the year.
Story first published: Saturday, January 1, 2022, 9:26 [IST]
X
Desktop Bottom Promotion