Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
വരാനിരിക്കുന്ന മോശം സമയത്തെ മുന്‍കൂട്ടി കാണിക്കും ചില ലക്ഷണങ്ങള്‍
നിങ്ങളുടെ ജീവിതത്തില്‍ വരാനിരിക്കുന്നത് മോശം സമയമാണ് എന്ന് എങ്ങനെ മനസ്സിലാക്കാം? എന്തുകൊണ്ടാണ് ഇത്തരത്തില്‍ മോശം സമയം ഉണ്ടാവുന്നത് എന്നത് പലരും ചിന്തിക്കുന്നു. നിങ്ങള്‍ക്ക് ജീവിതത്തില്‍ സമയ ദോഷം ഉണ്ടെങ്കില്‍ അതിന് തുടര്‍ച്ചയായി പലപ്പോഴും പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. നമ്മള് ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അപകടത്തിലും അബദ്ധത്തിലും കലാശിക്കുന്നു. ദൈവാധീനം കുറയുന്നു. ജീവിതത്തില്‍ അസ്വസ്ഥകളും സമാധാനക്കേടും വര്‍ദ്ധിക്കുന്നു. ഇതെല്ലാം തുടര്‍ച്ചയായി ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളില്‍ നാം അല്പം ശ്രദ്ധിച്ചാല്‍ വരാനിരിക്കുന്ന നമ്മുടെ മോശ സമയത്തെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കുന്നു.

ജ്യോതിഷ പ്രകാരം ഈ സമയം നമ്മള് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ഗ്രഹങ്ങളുടെ മാറ്റമാണ് മോശം അവസ്ഥയിലേക്ക് എത്തിക്കുന്നത്. പലപ്പോഴും ഗ്രഹപ്പിഴകള്‍ നിങ്ങളുടെ ജീവിതത്തില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ കാലത്തിന് അനുസരിച്ച് ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ അനിവാര്യമാണ് എന്നത് നാം ഓര്‍ക്കണം. നല്ല അനുഭവം പോലെ തന്നെ മോശം അനുഭവങ്ങളും നമ്മള് സ്വീകരിക്കേണ്ടതാണ്. എന്നാല്‍ ഈ സമയം നമ്മള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ദോഷഫലങ്ങളുടെ കാഠിന്യം കുറക്കുന്നതിന് പലപ്പോഴും ഇത് സഹായിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കരുത്
നിങ്ങള്‍ക്ക് മോശ സമയമാണ് എന്നുണ്ടെങ്കില്‍ ഒരിക്കലും നല്ല കാര്യങ്ങള്‍ ഒരു കാരണവശാലും ദോഷ സമയത്ത് തുടങ്ങരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം ഇത് നിങ്ങളെ കൂടുതല്‍ അബദ്ധങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും സമയ ദോഷം നിസ്സാരമായി കാണേണ്ട ഒന്നല്ല. കൂടുതല്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. നല്ല കാര്യമായാലും ചീത്ത കാര്യമായാലും വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. അല്ലെങ്കില്‍ അത് നിങ്ങളുടെ സമയ ദോഷത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല പണവും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ അത് വലിയ നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. സമയ ദോഷത്തിന് ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാര്യങ്ങള്‍ക്ക് തടസ്സം
നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും തടസ്സം നേരിടേണ്ടി വരുന്നു. അതിന് കാരണം നമ്മുടെ ദോഷകാലം തന്നെയാണ്. അതുകൊണ്ട് തന്നെ നമ്മുടെ ദോഷ കാലത്ത് കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി ശ്രമിക്കരുത്. ഇത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഉത്തരവാദിത്വങ്ങള്‍ മറക്കുന്ന അവസ്ഥയും അതുമൂലം പ്രശ്നങ്ങളും ഉണ്ടാവുന്നു. ഏത് കാര്യവും ശ്രദ്ധിച്ച് മാത്രം ചെയ്യണം. നേട്ടം നല്കുന്ന കാര്യമാണെങ്കില്‍ പോലും ദോഷ കാലത്ത് ചെയ്യുമ്പോള്‍ ഒരിക്കലും അത് പ്രതീക്ഷിക്കരുത്. അതുകൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് നല്ല സമയത്ത് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ നെഗറ്റീവ് ഫലമാണ് നല്‍കുന്നത്. ഓരോ വാക്ക് സംസാരിക്കുമ്പോളും വളരെയധികം ശ്രദ്ധിക്കണം. കാരണം സംസാരിക്കുമ്പോള്‍ പറയുന്ന ഓരോ വാക്കും ദോഷസമയം നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

പരാജയം സംഭവിക്കുന്നു
പരാജയങ്ങള്‍ തുടര്‍ക്കഥയാവുന്ന സമയമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഏര്‍പ്പെടുന്ന ഏത് കാര്യത്തിലും പരാജയം മാത്രം പ്രതീക്ഷിച്ചാല്‍ മതി. പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും മറ്റും നിങ്ങള്‍ക്ക് പരാജയം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം നിങ്ങളുടെ മോശം സമയത്തിന്റെ ലക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമിതശ്രദ്ധ വേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് തന്നെ വിപരീത ഫലമാണ് ഉണ്ടാവുന്നത്. ഓരോ ചുവടും വളരെയധികം ശ്രദ്ധിച്ച് വെക്കണം. കാരണം ദോഷങ്ങള്‍ നിങ്ങളോട് ഒപ്പമുണ്ട് എന്നത് തന്നെ കാര്യം.

മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്
പലപ്പോഴും മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിങ്ങളുടെ ത്വര ഒഴിവാക്കണം. കാരണം ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ സൃഷ്ടിക്കുന്നു.കാരണം നിങ്ങളുടെ ദോഷ സമയം നിമിത്തം അത് വഷളാവുന്നതിനുള്ള സാധ്യത കാണുന്നു. മറ്റുള്ളവരുടെ കാര്യം എന്ത് തന്നെയാണെങ്കിലും അതില്‍ ദോഷസമയത്ത് നിങ്ങള്‍ ഇടപെട്ടാല്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ ശ്രദ്ധിച്ച് ഇടപെട്ടില്ലെങ്കില്‍ അത് ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങളും പരാജയഭീതിയും സൃഷ്ടിക്കുകയും അതോടൊപ്പം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചിലരില്‍ ദൈവാനുഗ്രഹം കൊണ്ട് ചില അവസരങ്ങളില്‍ മോശം അനുഭവം മാറുന്നു.

ഉത്തരവാദിത്വങ്ങള്‍ പ്രധാനപ്പെട്ടത്
ദോഷകാലത്തും ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. ഉത്തരവാദിത്വങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതും നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. നിങ്ങളുടെ സമയദോഷം നിമിത്തം ഉത്തരവാദിത്വങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുന്നു. അത് മാത്രമല്ല അറിയാത്ത കാര്യങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ ശ്രമിക്കരുത്. ഇതും നിങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ദോഷസമയത്തെ കാഠിന്യത്തെയാണ് സൂചിപ്പിക്കുന്നത്. ചെയ്ത് തീര്‍ക്കണമല്ലോ എന്ന ചിന്തയോടെ ഒന്നും ചെയ്ത് തീര്‍ക്കരുത്. കൃത്യമായി ആലോചിച്ചതിന് ശേഷം മാത്രം എന്ത് കാര്യവും ചെയ്യുക.



Click it and Unblock the Notifications