Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
1000 വര്‍ഷങ്ങള്‍ക്ക് ശേഷം നാല് ഗ്രഹങ്ങള്‍ നേര്‍രേഖയില്‍: അറിയേണ്ടതെല്ലാം
ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം സൗരയൂഥം മറ്റൊരുഅത്ഭുതത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുന്നു. ഏപ്രില്‍ അവസാന വാരത്തിലാണ് നാല് ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരുന്നത്. അതും ആയിരം വര്‍ഷത്തിന് ശേഷം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ശുക്രന്, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളാണ് നേര്‍രേഖയില്‍ വരുന്നത്. സൂര്യനോട് ചേര്‍ന്ന് മൂന്ന് ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരുന്നത് സാധാരണമാണ്. അഞ്ച് ഗ്രഹങ്ങള്‍ ഇത്തരത്തില്‍ വരുന്നത് പത്തൊന്‍പത് വര്‍ഷത്തില്‍ ഒരിക്കലും ആണ് സംഭവിക്കുന്നത്. എട്ട് ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരുക എന്നത് 170 വര്‍ഷത്തിന് ശേഷം മാത്രം സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ 1000 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാല് ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരുന്നത്.

സൂര്യോദയത്തിന് മുന്‍പായാണ് ഈ അപൂര്‍വ്വ പ്രതിഭാസം കാണപ്പെടുന്നത്. ഇതിന് വേണ്ടി ശാസ്ത്രലോകം കണ്ണും നട്ടിരിക്കുകയാണ്. സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് കിഴക്ക് ഭാഗത്തായി നേര്‍രേഖയില്‍ നാല് ഗ്രഹങ്ങള്‍ ദൃശ്യമാവുന്നു. ഇതിനെ പ്ലാനറ്റ് പരേഡ് എന്നാണ് പറയുന്നത്. പ്ലാനറ്റ് പരേഡ് എന്നത് വ്യാപകമായി ഉപയോഗിക്കുന്ന ഒരു വാക്കല്ലെങ്കില്‍ പോലും ഇത്തരത്തിലുള്ള ഒരു ഗ്രഹവിന്യാസത്തെ ഈ വാക്ക് കൊണ്ടാണ് അര്‍ത്ഥമാക്കുന്നത്.

പ്ലാനറ്റ് പരേഡ് അവസാനമായി നടന്നത് 2002 ഏപ്രില്‍ 18-നാണ്. ഇവ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്നവയായിരുന്നു. എന്നാല്‍ മൂന്ന് ഗ്രഹങ്ങളെ ഒരേ നിരയില്‍ വര്‍ഷത്തില്‍ പല തവണ കാണാന്‍ സാധിക്കുന്നുണ്ട്. നാല് ഗ്രഹങ്ങള്‍ ഒരുമിച്ച് ചേരുന്ന പ്ലാനറ്റ് പരേഡ് അവസാനമായി നടന്നത് എ ഡി 947-ലാണ്. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ശുക്രന്, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ ബൈനോക്കുലറിന്റേയും ടെലസ്കോപ്പിന്റേയും സഹായമില്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് കൃത്യമായി കാണാന്‍ സാധിക്കും. ഏപ്രില്‍ 30-ന് ശുക്രനേയും വ്യാഴത്തേയും പതിവിലധികം തിളക്കത്തില്‍ കാണാന്‍ സാധിക്കുന്നു. ഇവയെ വളരെ അടുത്ത് കാണാന്‍ സാധിക്കുന്നു എന്നതാണ് പ്രത്യേകത.
most read: ശനിദശ മാറാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചെയ്യരുതാത്തത് ഇതെല്ലാം



Click it and Unblock the Notifications
