For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആത്മീയ ചിന്തയ്ക്ക് പുതുജീവന്‍ നല്‍കിയ ആചാര്യന്‍; ഇന്ന് ശ്രീരാമകൃഷ്ണ ജയന്തി

|

ദൈവത്തോടുള്ള സമ്പൂര്‍ണ്ണമായ ഭക്തിയിലൂടെ മാത്രമേ മനുഷ്യരാശിയെ ഉയര്‍ത്താന്‍ കഴിയൂ എന്ന് വിശ്വസിച്ചിരുന്ന ശ്രദ്ധേയനായ സന്യാസിയും ആത്മീയ ആചാര്യനുമായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസര്‍. നിരവധി മതപാരമ്പര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ട അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ കാളിയുടെ ഭക്തനായി. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഫാല്‍ഗുന മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വിതീയ തിഥിയിലാണ് രാമകൃഷ്ണന്‍ ജനിച്ചത്. എല്ലാ വര്‍ഷവും ഈ ദിവസം അദ്ദേഹത്തിന്റെ ജന്മദിനമായി ആഘോഷിക്കുന്നു. ഈ വര്‍ഷം 2022 മാര്‍ച്ച് 4 വെള്ളിയാഴ്ച രാമകൃഷ്ണ ജയന്തിയായി ആചരിക്കും. അദ്ദേഹത്തിന്റെ 186-ാം ജന്മദിനമാണിത്.

Most read: 2022 മാര്‍ച്ച് മാസത്തിലെ പ്രധാന തീയതികളും ദിവസങ്ങളുംMost read: 2022 മാര്‍ച്ച് മാസത്തിലെ പ്രധാന തീയതികളും ദിവസങ്ങളും

ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, സ്വാമി വിവേകാനന്ദന്‍, സ്വാമി ദയാനന്ദ സരസ്വതി, കേശബ് ചന്ദ്ര സെന്‍, ഡോ. വില്യം ഹാസ്റ്റി (സ്‌കോട്ടിഷ് ചര്‍ച്ച് കോളേജ് പ്രിന്‍സിപ്പല്‍, കൊല്‍ക്കത്ത) തുടങ്ങി നിരവധി ആളുകളെ തന്റെ പ്രവര്‍ത്തനത്തിലൂടെ ശ്രീരാമകൃഷ്ണന്‍ സ്വാധീനിച്ചു. ഈ ലേഖനത്തില്‍, രാമകൃഷ്ണ ജയന്തിയെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ വായിച്ചറിയാം.

രാമകൃഷ്ണ പരമഹംസന്റെ ചരിത്രം

രാമകൃഷ്ണ പരമഹംസന്റെ ചരിത്രം

1836 ഫെബ്രുവരി 18-ന് വളരെ ദരിദ്രമായ ഒരു ബംഗാളി ബ്രാഹ്‌മണ കുടുംബത്തിലാണ് രാമകൃഷ്ണ പരമഹംസര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം തികച്ചും മതവിശ്വാസികളായിരുന്നു, അവരുടെ എല്ലാ മക്കള്‍ക്കും രാമ എന്ന പദം അടങ്ങിയ ആദ്യ പേരുകള്‍ നല്‍കി. വളരെ ചെറുപ്പത്തില്‍ തന്നെ, രാമായണം, മഹാഭാരതം, ഭാഗവത പുരാണങ്ങള്‍ എന്നിവ സന്യാസിമാരില്‍ നിന്ന് കേട്ട് പഠിച്ചു. പിതാവിന്റെ മരണശേഷം, അമ്മയെ ശുശ്രൂഷിക്കുകയും പ്രാര്‍ഥനയ്ക്കായി കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്തു.

രാമകൃഷ്ണ മഠവും രാമകൃഷ്ണ മിഷനും

രാമകൃഷ്ണ മഠവും രാമകൃഷ്ണ മിഷനും

വര്‍ഷങ്ങളോളം പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചെലവഴിച്ച ശേഷം രാമകൃഷ്ണന്‍ ആത്മീയ അധ്യാപകനായി വളര്‍ന്നു. പ്രശസ്തരായ നിരവധി സന്യാസിമാരും വ്യക്തിത്വങ്ങളും അദ്ദേഹത്തിന്റെ ചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹത്തെ ഗുരുവായി പിന്തുടരാന്‍ തുടങ്ങി. സ്വാമി വിവേകാനന്ദന്‍ രാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനായിരുന്നു, അദ്ദേഹം തന്റെ ഉപദേശങ്ങളും പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നതിനായി രാമകൃഷ്ണ മഠവും രാമകൃഷ്ണ മിഷനും സ്ഥാപിച്ചു. വാക്കുകളില്‍ വളരെ വൈദഗ്ധ്യമുള്ള രാമകൃഷ്ണന്‍ തന്റെ ആശയങ്ങള്‍ ആളുകളിലേക്ക് എത്തിച്ചു. അത് അദ്ദേഹത്തിന്റെ അപാരമായ ജനപ്രീതിക്ക് കാരണമായി. തൊണ്ടയിലെ കാന്‍സര്‍ ബാധിച്ച് 1886 ഓഗസ്റ്റ് 16-ന് അദ്ദേഹം അന്തരിച്ചു.

Most read:മാര്‍ച്ച് മാസത്തിലെ വ്രതങ്ങളും പുണ്യദിനങ്ങളുംMost read:മാര്‍ച്ച് മാസത്തിലെ വ്രതങ്ങളും പുണ്യദിനങ്ങളും

രാമകൃഷ്ണ പരമഹംസരുടെ ജീവിത നേട്ടങ്ങള്‍

രാമകൃഷ്ണ പരമഹംസരുടെ ജീവിത നേട്ടങ്ങള്‍

ആത്മീയതയാണ് ആന്തരിക സമാധാനം കൈവരിക്കാനുള്ള വഴിയെന്നും അത് സമൂഹത്തിന്റെ പുരോഗതിക്ക് സഹായിക്കുമെന്നും രാമകൃഷ്ണ പരമഹംസര്‍ വിശ്വസിച്ചു. പരോക്ഷമായ രീതിയില്‍, ജാതീയതയും മറ്റ് മതപരമായ മുന്‍വിധികളും പോലുള്ള ആചാരങ്ങള്‍ നിരസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ തത്വങ്ങള്‍ ദേശീയത വികാരങ്ങളെ പ്രചോദിപ്പിച്ചു. മാക്സ് മുള്ളര്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ശ്രീ അരബിന്ദോ, ലിയോ ടോള്‍സ്റ്റോയ് തുടങ്ങിയ വ്യക്തികള്‍ മാനവികതയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനയെ പ്രശംസിച്ചു. മരണത്തിന് മുമ്പ് രാമകൃഷ്ണ പരമഹംസര്‍ തന്റെ എല്ലാ ആത്മീയ ശക്തികളും സ്വാമി വിവേകാനന്ദന് കൈമാറിയെന്ന് ചിലര്‍ വിശ്വസിക്കുന്നു. രാമകൃഷ്ണ ജയന്തി ആഘോഷിക്കുന്നത് അദ്ദേഹത്തെ അനുസ്മരിക്കാനും അദ്ദേഹത്തിന്റെ തത്വങ്ങളെ ബഹുമാനിക്കാനുമാണ്.

ശ്രീരാമകൃഷ്ണ പരമഹംസര്‍; ചില വസ്തുതകള്‍

ശ്രീരാമകൃഷ്ണ പരമഹംസര്‍; ചില വസ്തുതകള്‍

കല്‍ക്കട്ടയിലെ ജാന്‍ബസാറിലെ മനുഷ്യസ്നേഹിയായ റാണി റാഷ്മോണിയാണ് ദക്ഷിണേശവാര്‍ ക്ഷേത്രം സ്ഥാപിച്ചത്. രാമകൃഷ്ണന്‍ ദക്ഷിണേശ്വരിലെ കാളി ക്ഷേത്രത്തില്‍ പൂജാരിയായി. രാമകൃഷ്ണന് 23 വയസ്സുള്ളപ്പോള്‍ 5 വയസ്സുള്ള ശാരദാമണി മുഖോപാധ്യായയെ വിവാഹം കഴിച്ചു. പിന്നീട് ശാരദാമണി ദക്ഷിണേശ്വരത്ത് രാമകൃഷ്ണനോടൊപ്പം ചേര്‍ന്നു.

Most read:അലമാര വയ്ക്കുന്ന സ്ഥാനം കൃത്യമെങ്കില്‍ വാസ്തു കനിയും, സമ്പത്തും വരുംMost read:അലമാര വയ്ക്കുന്ന സ്ഥാനം കൃത്യമെങ്കില്‍ വാസ്തു കനിയും, സമ്പത്തും വരും

ശ്രീരാമകൃഷ്ണ പരമഹംസര്‍; ചില വസ്തുതകള്‍

ശ്രീരാമകൃഷ്ണ പരമഹംസര്‍; ചില വസ്തുതകള്‍

അദ്വൈത വേദാന്തത്തില്‍ തോതാപുരി എന്നറിയപ്പെടുന്ന അലഞ്ഞുതിരിയുന്ന സന്യാസിയാണ് രാമകൃഷ്ണനെ പ്രചോദിപ്പിച്ചത്. ദക്ഷിണേശ്വര്‍ ക്ഷേത്രത്തില്‍ തന്നെയായിരുന്നു അത്. തോതാപുരിയില്‍ നിന്ന് ദീക്ഷ സ്വീകരിച്ച ശേഷം, രാമകൃഷ്ണന്‍ ഏകദേശം ആറ് മാസത്തോളം ധ്യാനത്തില്‍ തുടര്‍ന്നുവെന്ന് പറയപ്പെടുന്നു.

ശ്രീരാമകൃഷ്ണ പരമഹംസര്‍; ചില വസ്തുതകള്‍

ശ്രീരാമകൃഷ്ണ പരമഹംസര്‍; ചില വസ്തുതകള്‍

പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ കമര്‍പുക്കൂര്‍ ഗ്രാമത്തിലാണ് രാമകൃഷ്ണ ജനിച്ചത്. 12 വയസ്സ് വരെ സ്‌കൂളില്‍ പോയിരുന്നെങ്കിലും പിന്നീടത് നിര്‍ത്തി. കാളി ദേവിയോടുള്ള ഭക്തി, വൈഷ്ണവ ഭക്തി, അദ്വൈത വേദാന്തം എന്നിവയുള്‍പ്പെടെ നിരവധി മതപാരമ്പര്യങ്ങള്‍ രാമകൃഷ്ണനെ സ്വാധീനിച്ചു. പുരാണങ്ങള്‍, രാമായണം, മഹാഭാരതം, ഭാഗവത പുരാണങ്ങള്‍ എന്നിവയില്‍ അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്‍ സ്വാമി വിവേകാനന്ദനായിരുന്നു.

English summary

Ramakrishna Jayanti 2022: Know Date, History and Significance in Malayalam

Every year people observe Ramakrishna Jayanti. This year the date falls on 04 March 2022 and it will be his 186th birth anniversary. Read on to know more.
Story first published: Friday, March 4, 2022, 9:47 [IST]
X
Desktop Bottom Promotion