Latest Updates
-
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ആത്മീയ ചിന്തയ്ക്ക് പുതുജീവന്‍ നല്കിയ ആചാര്യന്; ഇന്ന് ശ്രീരാമകൃഷ്ണ ജയന്തി
ദൈവത്തോടുള്ള സമ്പൂര്‍ണ്ണമായ ഭക്തിയിലൂടെ മാത്രമേ മനുഷ്യരാശിയെ ഉയര്‍ത്താന്‍ കഴിയൂ എന്ന് വിശ്വസിച്ചിരുന്ന ശ്രദ്ധേയനായ സന്യാസിയും ആത്മീയ ആചാര്യനുമായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസര്‍. നിരവധി മതപാരമ്പര്യങ്ങളാല് സ്വാധീനിക്കപ്പെട്ട അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ കാളിയുടെ ഭക്തനായി. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഫാല്‍ഗുന മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വിതീയ തിഥിയിലാണ് രാമകൃഷ്ണന് ജനിച്ചത്. എല്ലാ വര്‍ഷവും ഈ ദിവസം അദ്ദേഹത്തിന്റെ ജന്മദിനമായി ആഘോഷിക്കുന്നു. ഈ വര്‍ഷം 2022 മാര്‍ച്ച് 4 വെള്ളിയാഴ്ച രാമകൃഷ്ണ ജയന്തിയായി ആചരിക്കും. അദ്ദേഹത്തിന്റെ 186-ാം ജന്മദിനമാണിത്.
ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, സ്വാമി വിവേകാനന്ദന്, സ്വാമി ദയാനന്ദ സരസ്വതി, കേശബ് ചന്ദ്ര സെന്‍, ഡോ. വില്യം ഹാസ്റ്റി (സ്കോട്ടിഷ് ചര്‍ച്ച് കോളേജ് പ്രിന്‍സിപ്പല്‍, കൊല്‍ക്കത്ത) തുടങ്ങി നിരവധി ആളുകളെ തന്റെ പ്രവര്‍ത്തനത്തിലൂടെ ശ്രീരാമകൃഷ്ണന് സ്വാധീനിച്ചു. ഈ ലേഖനത്തില്‍, രാമകൃഷ്ണ ജയന്തിയെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ വായിച്ചറിയാം.

രാമകൃഷ്ണ പരമഹംസന്റെ ചരിത്രം
1836 ഫെബ്രുവരി 18-ന് വളരെ ദരിദ്രമായ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് രാമകൃഷ്ണ പരമഹംസര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം തികച്ചും മതവിശ്വാസികളായിരുന്നു, അവരുടെ എല്ലാ മക്കള്‍ക്കും രാമ എന്ന പദം അടങ്ങിയ ആദ്യ പേരുകള്‍ നല്കി. വളരെ ചെറുപ്പത്തില്‍ തന്നെ, രാമായണം, മഹാഭാരതം, ഭാഗവത പുരാണങ്ങള്‍ എന്നിവ സന്യാസിമാരില്‍ നിന്ന് കേട്ട് പഠിച്ചു. പിതാവിന്റെ മരണശേഷം, അമ്മയെ ശുശ്രൂഷിക്കുകയും പ്രാര്‍ഥനയ്ക്കായി കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്തു.

രാമകൃഷ്ണ മഠവും രാമകൃഷ്ണ മിഷനും
വര്‍ഷങ്ങളോളം പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചെലവഴിച്ച ശേഷം രാമകൃഷ്ണന് ആത്മീയ അധ്യാപകനായി വളര്‍ന്നു. പ്രശസ്തരായ നിരവധി സന്യാസിമാരും വ്യക്തിത്വങ്ങളും അദ്ദേഹത്തിന്റെ ചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹത്തെ ഗുരുവായി പിന്തുടരാന് തുടങ്ങി. സ്വാമി വിവേകാനന്ദന് രാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനായിരുന്നു, അദ്ദേഹം തന്റെ ഉപദേശങ്ങളും പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നതിനായി രാമകൃഷ്ണ മഠവും രാമകൃഷ്ണ മിഷനും സ്ഥാപിച്ചു. വാക്കുകളില്‍ വളരെ വൈദഗ്ധ്യമുള്ള രാമകൃഷ്ണന് തന്റെ ആശയങ്ങള്‍ ആളുകളിലേക്ക് എത്തിച്ചു. അത് അദ്ദേഹത്തിന്റെ അപാരമായ ജനപ്രീതിക്ക് കാരണമായി. തൊണ്ടയിലെ കാന്‍സര്‍ ബാധിച്ച് 1886 ഓഗസ്റ്റ് 16-ന് അദ്ദേഹം അന്തരിച്ചു.

രാമകൃഷ്ണ പരമഹംസരുടെ ജീവിത നേട്ടങ്ങള്‍
ആത്മീയതയാണ് ആന്തരിക സമാധാനം കൈവരിക്കാനുള്ള വഴിയെന്നും അത് സമൂഹത്തിന്റെ പുരോഗതിക്ക് സഹായിക്കുമെന്നും രാമകൃഷ്ണ പരമഹംസര്‍ വിശ്വസിച്ചു. പരോക്ഷമായ രീതിയില്‍, ജാതീയതയും മറ്റ് മതപരമായ മുന്‍വിധികളും പോലുള്ള ആചാരങ്ങള്‍ നിരസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ തത്വങ്ങള്‍ ദേശീയത വികാരങ്ങളെ പ്രചോദിപ്പിച്ചു. മാക്സ് മുള്ളര്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ശ്രീ അരബിന്ദോ, ലിയോ ടോള്‍സ്റ്റോയ് തുടങ്ങിയ വ്യക്തികള്‍ മാനവികതയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനയെ പ്രശംസിച്ചു. മരണത്തിന് മുമ്പ് രാമകൃഷ്ണ പരമഹംസര്‍ തന്റെ എല്ലാ ആത്മീയ ശക്തികളും സ്വാമി വിവേകാനന്ദന് കൈമാറിയെന്ന് ചിലര്‍ വിശ്വസിക്കുന്നു. രാമകൃഷ്ണ ജയന്തി ആഘോഷിക്കുന്നത് അദ്ദേഹത്തെ അനുസ്മരിക്കാനും അദ്ദേഹത്തിന്റെ തത്വങ്ങളെ ബഹുമാനിക്കാനുമാണ്.

ശ്രീരാമകൃഷ്ണ പരമഹംസര്‍; ചില വസ്തുതകള്‍
കല്‍ക്കട്ടയിലെ ജാന്‍ബസാറിലെ മനുഷ്യസ്നേഹിയായ റാണി റാഷ്മോണിയാണ് ദക്ഷിണേശവാര് ക്ഷേത്രം സ്ഥാപിച്ചത്. രാമകൃഷ്ണന് ദക്ഷിണേശ്വരിലെ കാളി ക്ഷേത്രത്തില്‍ പൂജാരിയായി. രാമകൃഷ്ണന് 23 വയസ്സുള്ളപ്പോള്‍ 5 വയസ്സുള്ള ശാരദാമണി മുഖോപാധ്യായയെ വിവാഹം കഴിച്ചു. പിന്നീട് ശാരദാമണി ദക്ഷിണേശ്വരത്ത് രാമകൃഷ്ണനോടൊപ്പം ചേര്‍ന്നു.

ശ്രീരാമകൃഷ്ണ പരമഹംസര്‍; ചില വസ്തുതകള്‍
അദ്വൈത വേദാന്തത്തില്‍ തോതാപുരി എന്നറിയപ്പെടുന്ന അലഞ്ഞുതിരിയുന്ന സന്യാസിയാണ് രാമകൃഷ്ണനെ പ്രചോദിപ്പിച്ചത്. ദക്ഷിണേശ്വര് ക്ഷേത്രത്തില്‍ തന്നെയായിരുന്നു അത്. തോതാപുരിയില്‍ നിന്ന് ദീക്ഷ സ്വീകരിച്ച ശേഷം, രാമകൃഷ്ണന് ഏകദേശം ആറ് മാസത്തോളം ധ്യാനത്തില്‍ തുടര്‍ന്നുവെന്ന് പറയപ്പെടുന്നു.

ശ്രീരാമകൃഷ്ണ പരമഹംസര്‍; ചില വസ്തുതകള്‍
പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ കമര്‍പുക്കൂര്‍ ഗ്രാമത്തിലാണ് രാമകൃഷ്ണ ജനിച്ചത്. 12 വയസ്സ് വരെ സ്കൂളില്‍ പോയിരുന്നെങ്കിലും പിന്നീടത് നിര്‍ത്തി. കാളി ദേവിയോടുള്ള ഭക്തി, വൈഷ്ണവ ഭക്തി, അദ്വൈത വേദാന്തം എന്നിവയുള്‍പ്പെടെ നിരവധി മതപാരമ്പര്യങ്ങള്‍ രാമകൃഷ്ണനെ സ്വാധീനിച്ചു. പുരാണങ്ങള്‍, രാമായണം, മഹാഭാരതം, ഭാഗവത പുരാണങ്ങള്‍ എന്നിവയില്‍ അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന് സ്വാമി വിവേകാനന്ദനായിരുന്നു.



Click it and Unblock the Notifications