For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിശുദ്ധ റംസാന്‍ ദിനം: നോമ്പെടുക്കുന്നവര്‍ അറിയേണ്ടത് ഇതെല്ലാം

|

ഇസ്ലാമിക് കലണ്ടറിലെ ഒന്‍പതാമത്തെ മാസമായാണ് റമദാന്‍ കണക്കാക്കുന്നത്. ഈ മാസം മുഴുവന്‍ നോമ്പെടുക്കുന്നതിന്റെ പുണ്യത്തേയും നോമ്പ് എങ്ങനെ എടുക്കണം എന്നതിനെക്കുറിച്ചും ഓരോരുത്തരും മനസ്സിലാക്കുന്നുണ്ട്. ശഅബാന്‍ മാസാവസാനത്തിന് ശേഷം വരുന്ന ശുഭകരമായ മുഹൂര്‍ത്തത്തില്‍ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ 29-30 ദിവസം നോമ്പെടുക്കും. ഏപ്രില്‍ 2-നാണ് റംസാന്‍ ദിനത്തിന് തുടക്കം കുറിക്കുന്നത്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ജലപാനം നടത്താതെ നോമ്പെടുക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിലെ വാക്യങ്ങള്‍ വായിക്കുകയും സര്‍വ്വശക്തനോട് തന്റെ തെറ്റുകുറ്റങ്ങള്‍ പൊറുക്കുന്നതിന് വേണ്ടി ഓരോ വിശ്വാസിയും പ്രാര്‍ത്ഥിക്കുന്നു.

Ramadan 2022

വൈകുന്നേരം നോമ്പു തുറയിലൂടെയാണ് ഈ ദിനത്തിന് അവസാനം കുറിക്കുന്നത്. പിന്നീട് അടുത്ത ദിവസവും ഇതേ പതിവ് തന്നെ പിന്തുടരുന്നു. എന്തൊക്കെയാണ് വിശുദ്ധ റംസാന്‍ മാസത്തില്‍ നോമ്പെടുക്കുന്നവര്‍ അറിയേണ്ടത് എന്നും എന്തൊക്കെയാണ് ചരിത്രം പ്രാധാന്യം എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

തീയ്യതിയും സമയവും

തീയ്യതിയും സമയവും

ഈ വര്‍ഷം ഏപ്രില്‍ 2 ശനിയാഴ്ച അല്ലെങ്കില്‍ 1443 AH 1 വിശുദ്ധ റമദാന്‍ മാസത്തിന് തുടക്കം കുറിക്കും എന്നാണ് പറയുന്നത്. 2022 ഏപ്രില്‍ 3 ന് ചന്ദ്രനെ കണ്ടതിന് ശേഷം ആദ്യ ദിനത്തെ നോമ്പ് എടുക്കുന്നു. സൗദി അറേബ്യയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ചന്ദ്രനെ കണ്ടതിന് ശേഷമാണ് നോമ്പിന്റെ ദിനങ്ങളെക്കുറിച്ചുള്ള കൃത്യമായ സമയവും തീയ്യതിയും നിശ്ചയിക്കപ്പെടുന്നത്. ഈ വര്‍ഷം മെയ് 2-3 തീയതികളില്‍ നോമ്പ് തുടങ്ങും എന്നാണ് പറയപ്പെടുന്നത്. റംസാന്‍ പിറ എന്നാണ് ഈ ദിനത്തെ പറയുന്നത്. റംസാന്‍ പിറ കണ്ടതിന് ശേഷമാണ് നോമ്പ് ആരംഭിക്കുന്നത്.

വിശുദ്ധ മാസത്തിന്റെ പ്രാധാന്യം

വിശുദ്ധ മാസത്തിന്റെ പ്രാധാന്യം

വിശുദ്ധമായ റംസാന്‍ വ്രതാനുഷ്ഠാനത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ആളുകള്‍ ഒരു മാസം മുഴുവന്‍ നോമ്പ് അനുഷ്ഠിക്കുന്നുണ്ട്. ഇത് കൂടാതെ മറ്റുള്ളവരുടേയും വിശപ്പിന്റേയും ദാഹത്തിന്റേയും വേദന മനസ്സിലാക്കുകയും ഇതിലൂടെ സര്‍വ്വശക്തന് വേണ്ടി ജീവിതം സമര്‍പ്പിക്കുകയും ചെയ്യുന്ന ദിനങ്ങളാണ് ഇവ. വിശുദ്ധ റമദാന്‍ മാസത്തില്‍, വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയും ഈ ദിനത്തില്‍ വ്രതാനുഷ്ഠാനങ്ങള്‍ ചിട്ട തെറ്റിക്കാതെ തുടര്‍ന്ന് പോരുകയും ചെയ്യുന്നു.

ഉപവാസം എന്താണ്?

ഉപവാസം എന്താണ്?

ഉപവാസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഭക്ഷണമോ പാനീയമോ മാത്രം വര്‍ജ്ജിക്കണം എന്നല്ല, പുകവലി, ഗോസിപ്പ്, വഴക്ക്, അല്ലെങ്കില്‍ അനാദരവ്, ക്രൂരമോ സ്വാര്‍ത്ഥമോ തുടങ്ങിയ മോശം ശീലങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കണം എന്നാണ്. ഇത് കൂടാതെ മറ്റുള്ളവരെക്കുറിച്ച് ദുഷിപ്പ് പറയാതിരിക്കുകയും ഓരോ കാര്യത്തിലും ശ്രദ്ധയോടെ മുന്നോട്ട് പോവുകയും വേണം.

 എപ്പോള്‍ കഴിക്കണം

എപ്പോള്‍ കഴിക്കണം

ഓരോ ദിവസവും പ്രഭാതത്തിനു മുമ്പുള്ള ഭക്ഷണത്തിനും (സുഹൂര്‍ എന്നറിയപ്പെടുന്നു) സൂര്യാസ്തമയത്തിനു ശേഷമുള്ള ഭക്ഷണത്തിനും (ഇഫ്താര്‍) ഇടയിലാണ് നോമ്പ് കഴിക്കേണ്ടത്. ഇത് കൂടാതെ ആരൊക്കെ ഉപവസിക്കണം എന്നും ആരൊക്കെ ഉപവസിക്കരുത് എന്നും കൃത്യമായി പറയുന്നുണ്ട്. പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകളും പുരുഷന്‍മാരും നോമ്പ് എടുക്കേണ്ടതാണ്. എന്നാല്‍ അസുഖമുള്ളവരോ യാത്ര ചെയ്യുന്നവരോ ഗര്‍ഭിണികളോ, ആര്‍ത്തവമുള്ളവരെ മുലയൂട്ടുന്ന സ്ത്രീകളോ നോമ്പെടുക്കേണ്ടതില്ല. എന്നാല്‍ ഇവര്‍ പിന്നീട് ഈ നോമ്പ് എടുക്കുന്നുണ്ട്.

വ്രതശുദ്ധിയില്‍ പുണ്യമാസം അറിഞ്ഞിരിക്കാം ഇതെല്ലാംവ്രതശുദ്ധിയില്‍ പുണ്യമാസം അറിഞ്ഞിരിക്കാം ഇതെല്ലാം

English summary

Ramadan 2022: Rules Of Fasting During The Holy Month In Malayalam

Here in this article we are sharing the rules of fasting during the holy month in malayalam. Take a look.
Story first published: Thursday, March 31, 2022, 21:14 [IST]
X
Desktop Bottom Promotion