For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Ramadan Fasting Rules: പുണ്യമാസത്തില്‍ നോമ്പെടുക്കുന്നവരറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

|

ഇസ്ലാം മതവിശ്വാസികള്‍ വളരെയധികം പ്രാധാന്യത്തോടെ കാണുന്ന ഒരു മാസമാണ് റംസാന്‍ മാസം. റമദാന്‍ വ്രതാനുഷ്ഠാനത്തെ വളരെ പവിത്രമായാണ് ഓരോരുത്തരും കണക്കാക്കുന്നത്. റംസാന്‍ വ്രതാരംഭം തന്നെയാണ് ഏറ്റവും പ്രത്യേകതയുള്ളതും. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇസ്ലാം മതവിശ്വാസികള്‍ എല്ലാം തന്നെ നോമ്പ് എടുക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.

Ramadan 2022

റംസാന്റെ പുണ്യ ദിനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഉപവാസം എടുക്കുന്നത് പാപങ്ങളില്‍ നിന്ന് മോചനം നല്‍കുന്നതിനും പുണ്യപ്രവൃത്തിയുമായാണ് കണക്കാക്കുന്നത്. എന്നാല്‍ നോമ്പെടുക്കുന്നതിന് മുന്നോടിയായി ചില നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. ഇത്തരം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നമുക്ക് 30 ദിനത്തിലെ നോമ്പ് പൂര്‍ത്തിയാക്കാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം.

നിയമങ്ങള്‍ ഇപ്രകാരം

നിയമങ്ങള്‍ ഇപ്രകാരം

ഇസ്ലാം മതവിശ്വാസികള്‍ എല്ലാവരും തന്നെ നോമ്പ് പൂര്‍ത്തിയാക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനം എന്ന് പറയുന്നത് നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനും പ്രായപൂര്‍ത്തിയായവരും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവരും ആണെങ്കില്‍ നോമ്പ് എടുക്കണം എന്നതാണ്. ഇത് കൂടാതെ അസുഖം വരികയോ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്യുന്നവരെങ്കില്‍ നോമ്പ് അനുഷ്ഠിക്കരുത്. എന്നിരുന്നാലും, അത് പിന്നീട് എടുത്ത് വീട്ടേണ്ടതാണ് എന്നാണ് വിശ്വാസപ്രകാരം പറയുന്നത്.

 നിയമങ്ങള്‍ ഇപ്രകാരം

നിയമങ്ങള്‍ ഇപ്രകാരം

സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് നോമ്പ് എടുക്കരുത്. ഇത് കൂടാതെ പ്രസവിച്ച് അധികം കഴിയാത്ത സ്ത്രീകളും ഗര്‍ഭിണികളും മുലയൂട്ടുന്നവരും നോമ്പെടുക്കരുത് എന്നാണ് പറയുന്നത്. എന്നാല്‍ ഇവര്‍ക്കും പിന്നീട് നോമ്പ് പിടിക്കാവുന്നതാണ്. നിങ്ങള്‍ പ്രായമായവരോ രോഗിയോ ആയതിനാല്‍ നോമ്പെടുക്കാന്‍ കഴിയുന്ന അവസ്ഥയിലോ അല്ലെങ്കില്‍ നിങ്ങള്‍ ഫിദിയ ചെയ്യണം എന്നാണ് പറയുന്നത്. അതായത് ഇത് അര്‍ത്ഥമാക്കുന്നത് നോമ്പ് നഷ്ടപ്പെടുന്ന ദിനത്തില്‍ മറ്റൊരാള്‍ക്ക് ഭക്ഷണം നല്‍കണം എന്നാണ് പറയുന്നത്.

വ്രതത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങള്‍

വ്രതത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങള്‍

വ്രതാനുഷ്ഠാനത്തിനിടക്ക് അതിന് ഭംഗം വരുത്തുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നോമ്പ് സമയത്ത് മനപ്പൂര്‍വ്വം ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുന്നത് നോമ്പ് നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ അബദ്ധത്തില്‍ ഇത് ചെയ്യുന്നതിലൂടെ നോമ്പ് അസാധുവാകുന്നില്ല. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും നോമ്പ് മുറിയുന്നതിന് കാരണമാകുന്നുണ്ട്. നോമ്പ് അനുഷ്ഠിക്കുമ്പോള്‍ ഒരാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, അത് പാപമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരമെന്നോണ്ം ഇവര്‍ അറുപത് ദിവസത്തോളം ഉപസവിക്കണം എന്നാണ് പറയുന്നത്. അല്ലെങ്കില്‍ അറുപത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കണം എന്നും അനുശാസിക്കുന്നു.

വ്രതത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങള്‍

വ്രതത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങള്‍

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ നോമ്പ് അനുഷ്ഠിച്ചാലും നോമ്പ് അസാധുവായി കണക്കാക്കുന്നുണ്ട്. എന്നാല്‍ തനിക്ക് നഷ്ടപ്പെടുന്ന നോമ്പ് ദിനങ്ങള്‍ പിന്നീട് ഉപവസിച്ച് എടുക്കേണ്ടതാണ്. സൂര്യാസ്തമയത്തിന് മുന്‍പാണ് ആര്‍ത്തവം ആരംഭിച്ചതെങ്കിലും ഇവര്‍ക്ക് നോമ്പ് എടുക്കാന്‍ സാധിക്കുകയില്ല. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് നോമ്പ് നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്.

അനുവദിക്കാവുന്ന കാര്യങ്ങള്‍

അനുവദിക്കാവുന്ന കാര്യങ്ങള്‍

എന്തൊക്കെയാണ് നോമ്പ് സമയത്ത് നിങ്ങള്‍ക്ക് അനുവദനീയമായ കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ശുദ്ധിയാവാന്‍ വെള്ളം ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി നിങ്ങളുടെ വായും മൂക്കും ചെവിയും കൈയ്യും കാലും പരിമിതമായ വെള്ളത്തില്‍ ശുദ്ധീകരിക്കാവുന്നതാണ്. വെള്ളം കുടിക്കാന്‍ പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ നിങ്ങള്‍ക്ക് ദാഹമോ നിര്‍ജ്ജലീകരണമോ ചൂടോ അമിതമായി തോന്നുന്നുവെങ്കില്‍ ഇടക്കിടക്ക് കുളിക്കാവുന്നതാണ്. മെഡിക്കല്‍ അല്ലെങ്കില്‍ പോഷകാഹാര ആവശ്യങ്ങള്‍ക്കായി ഒരാള്‍ ആരോഗ്യപരമായ കുത്തിവയ്പ്പുകള്‍ എടുക്കുന്നവരെങ്കില്‍ അവര്‍ക്ക് അത് തുടരാവുന്നതാണ്.

നോമ്പ് തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

നോമ്പ് തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

നോമ്പ് തുറക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് നോമ്പ് തുറക്കുന്ന സമയം. പ്രഭാതത്തിന് മുന്‍പ് കഴിക്കുന്ന ഭക്ഷണത്തെ സുഹൂര്‍ എന്നാണ് പറയുന്നത്. ഇത് പ്രഭാതത്തിന് മുന്‍പ് തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഒറ്റസംഖ്യയില്‍ തുടങ്ങുന്ന ഈന്തപ്പഴം വേണം കഴിക്കേണ്ടത്. ഇത് കഴിച്ച് വേണം നോമ്പ് അവസാനിപ്പിക്കാന്‍. ഇത് ലഭ്യമല്ലാത്ത അവസ്ഥയില്‍ ഒരു ഗ്ലാസ്സ് ശുദ്ധമായ വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കാവുന്നതാണ്. ഖുര്‍ ആന്‍ പാരായണം നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. പുണ്യമാസത്തിന്റെ പുണ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സക്കാത്തും നല്‍കാവുന്നതാണ്. പാവപ്പെട്ടവരെ കൂടെച്ചേര്‍ത്ത് നിര്‍ത്തുകയും പരമകാരുണികന്റെ അനുഗ്രഹത്തിന് അവരെ കൂടി പാത്രമാക്കുകയും ചെയ്യുകയാണ് ഈ ദിനങ്ങള്‍ കൊണ്ട് ഓരോ വിശ്വാസിയും ആഗ്രഹിക്കുന്നത്.

നോമ്പ് തുറക്കാന്‍ മലബാറിന്റെ പഴം നിറച്ചത് തയ്യാറാക്കാംനോമ്പ് തുറക്കാന്‍ മലബാറിന്റെ പഴം നിറച്ചത് തയ്യാറാക്കാം

പരിശുദ്ധ റംസാന്‍ ദിനം: നോമ്പെടുക്കുന്നവര്‍ അറിയേണ്ടത് ഇതെല്ലാംപരിശുദ്ധ റംസാന്‍ ദിനം: നോമ്പെടുക്കുന്നവര്‍ അറിയേണ്ടത് ഇതെല്ലാം

English summary

Ramadan 2022: Fasting Rules: Tips, Facts and Things to Avoid in Malayalam

Ramadan 2022: Here in this article we are sharing Fasting Rules: Tips, Facts and Things to Avoid in Ramadan month in malayalam. Take a look.
X
Desktop Bottom Promotion