For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Raksha Bandhan 2022 : രക്ഷാബന്ധന്‍ 2022: സഹോദര-സഹോദരീ സ്നേഹ ബന്ധത്തിന്റെ പവിത്രത

|

സഹോദര-സഹോദരി സ്നേഹത്തിന്റെ അഭേദ്യമായ ബന്ധം വിളിച്ചോതി രക്ഷാബന്ധന്‍ ആഘോഷം വരവായി. ഈ വര്‍ഷം ഓഗസ്റ്റ് 11 നാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. ഈ ദിവസം സഹോദരിമാര്‍ തങ്ങളുടെ സഹോദരങ്ങളുടെ കൈത്തണ്ടയില്‍ രാഖി കെട്ടി അവരുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുന്നു. ഇതോടൊപ്പം അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അവരെ സംരക്ഷിക്കുമെന്ന് സഹോദരങ്ങളും പ്രഖ്യാപിക്കുന്നു.

Most read: ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതി

ഈ ഹിന്ദു ഉത്സവം ഒരു സഹോദരനും സഹോദരിയും തമ്മിലുള്ള സ്‌നേഹബന്ധത്തെ പ്രതീകപ്പെടുത്തുന്നു. മതവിശ്വാസമനുസരിച്ച്, ശുഭമുഹൂര്‍ത്തങ്ങളില്‍ രാഖി കെട്ടുന്നത് വളരെയധികം പ്രാധാന്യമുള്ളതും ഐശ്വര്യം കൊണ്ടുവരുന്നതുമാണ്. ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ ആഘോഷവും ശുഭമുഹൂര്‍ത്തവും എന്താണെന്ന് നമുക്ക് നോക്കാം.

രക്ഷാബന്ധന്‍ 2022

രക്ഷാബന്ധന്‍ 2022

രക്ഷാബന്ധന്‍ ഉത്സവം ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ആഘോഷിക്കാറ്. ഈ ദിവസം, സഹോദരിമാര്‍ അവരുടെ സഹോദരന്റെ കൈത്തണ്ടയില്‍ രാഖി കെട്ടി, അവരുടെ ദീര്‍ഘവും ഐശ്വര്യവും സന്തുഷ്ടവുമായ ജീവിതം ആശംസിക്കുന്നു. ഈ വര്‍ഷം, ഈ ഉത്സവത്തിന്റെ തീയതി സംബന്ധിച്ച് ധാരാളം ആശയക്കുഴപ്പം ഉണ്ട്. രക്ഷാബന്ധന്‍ ഓഗസ്റ്റ് 11 വ്യാഴാഴ്ചയാണോ 12ന് വെള്ളിയാഴ്ചയാണോ ആഘോഷിക്കുന്നത് എന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം, ശ്രാവണ പൂര്‍ണിമ ഓഗസ്റ്റ് 11നാണ്. പൂര്‍ണിമ തിഥി ഓഗസ്റ്റ് 11ന് രാവിലെ 10:38-ന് ആരംഭിച്ച് 2022 ഓഗസ്റ്റ് 12ന് രാവിലെ 07:05-ന് അവസാനിക്കും. രാഖി കെട്ടുന്നതിനും രക്ഷാബന്ധനത്തില്‍ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനും ഏറ്റവും അനുയോജ്യമായ സമയം അപരാഹ്ന സമയത്താണ്, അതായത് ഉച്ചകഴിഞ്ഞ് അല്ലെങ്കില്‍ പ്രദോഷ സമയം. ഭദ്രാസമയത്ത് രക്ഷാബന്ധന്‍ ആചാരങ്ങള്‍ ചെയ്യാന്‍ പാടില്ല, കാരണം ഇത് ക്ഷുദ്രകരമായ സമയമാണെന്ന് പറയപ്പെടുന്നു. ഈ സമയം എല്ലാ ശുഭകാര്യങ്ങള്‍ക്കും ഒഴിവാക്കണം.

രക്ഷാബന്ധന്‍ ശുഭമുഹൂര്‍ത്തം

രക്ഷാബന്ധന്‍ ശുഭമുഹൂര്‍ത്തം

രക്ഷാബന്ധന്‍ തീയതി - 11 ഓഗസ്റ്റ് 2022, വ്യാഴാഴ്ച

പൂര്‍ണിമ തീയതി ആരംഭം - ഓഗസ്റ്റ് 11 രാവിലെ 10.38

പൂര്‍ണിമ തീയതി അവസാനം - ഓഗസ്റ്റ് 12 രാവിലെ 7.05 വരെ

ശുഭമുഹൂര്‍ത്തം - ഓഗസ്റ്റ് 11 രാവിലെ 9:28 മുതല്‍ രാത്രി 9:14 വരെ

അഭിജിത മുഹൂര്‍ത്തം - ഉച്ചയ്ക്ക് 12:6 മുതല്‍ 12:57 വരെ

അമൃതകാലം - വൈകുന്നേരം 6:55 മുതല്‍ 8.20 വരെ

രാഹുകാലം - ഓഗസ്റ്റ് 11 ഉച്ചയ്ക്ക് 2:8 മുതല്‍ 3:45 വരെ

രക്ഷാബന്ധന്‍ അവസാനിക്കുന്ന സമയം - 08:51 PM

രക്ഷാബന്ധന്‍ ഭദ്രമുഖം - വൈകുന്നേരം 06.18 മുതല്‍ രാത്രി 8.00 വരെ

Most read:ബുധന്‍ ചിങ്ങം രാശിയില്‍; ഈ 5 രാശിക്ക് ഭാഗ്യത്തിന്റെ പിന്തുണ

രാഖി കെട്ടുമ്പോള്‍ ശ്രദ്ധിക്കാന്‍

രാഖി കെട്ടുമ്പോള്‍ ശ്രദ്ധിക്കാന്‍

* രാഖി കെട്ടാന്‍ സഹോദരന്‍ എപ്പോഴും കിഴക്കോട്ടും സഹോദരി പടിഞ്ഞാറോട്ടും ദര്‍ശനം നല്‍കണം. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ രാഖിക്ക് ദൈവാനുഗ്രഹവും ലഭിക്കും.

* രാഖി കെട്ടുമ്പോള്‍, സഹോദരങ്ങളുടെ തലയില്‍ തൂവാലയോ വൃത്തിയുള്ള ഏതെങ്കിലും തുണിയോ ഉണ്ടായിരിക്കണം.

* സഹോദരന്റെ വലതുകൈയുടെ കൈത്തണ്ടയില്‍ രാഖി കെട്ടുക, തുടര്‍ന്ന് ചന്ദനം പുരട്ടുക.

* വിളക്കില്‍ നിന്ന് ആരതി ഉഴിഞ്ഞ പരസ്പരം മധുരപലഹാരങ്ങള്‍ നല്‍കുക.

* വസ്ത്രമോ ആഭരണമോ പണമോ മറ്റേതെങ്കിലും സമ്മാനമോ നല്‍കി, സഹോദരന്‍ സഹോദരിക്ക് സന്തോഷകരമായ ജീവിതം ആശംസിക്കണം.

* ഹിന്ദുമത വിശ്വാസമനുസരിച്ച് സൂര്യാസ്തമയത്തിനു ശേഷം രാഖി കെട്ടുന്നത് നിഷിധമാണ്.

രക്ഷാബന്ധന്‍ സമയത്ത് ഈ മന്ത്രം ചൊല്ലുക

രക്ഷാബന്ധന്‍ സമയത്ത് ഈ മന്ത്രം ചൊല്ലുക

'' യേനബദ്ദോ ബലീ രാജാ ദാനവേന്ദ്രോ മഹാബലാ

തിനാ ത്വാമഭിബന്ധനാമി രക്ഷേ മാചല മാചല ''

'ഏറ്റവും ശക്തനായ, ധൈര്യത്തിന്റെ രാജാവ്, ഭൂതങ്ങളുടെ രാജാവ്, ബാലി എന്നിവരെ ബന്ധിച്ച അതേ രക്ഷാചരട് ഉപയോഗിച്ച് ഞാന്‍ നിങ്ങളെ ബന്ധിക്കുന്നു. ഓ രക്ഷ (രക്ഷാ സൂത്രം), ദയവായി വര്‍ഷം മുഴുവന്‍ നീക്കാതെ ധരിക്കുക.'

Most read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളും

രക്ഷാബന്ധന്റെ ചരിത്രം

രക്ഷാബന്ധന്റെ ചരിത്രം

ഈ ചടങ്ങ് എപ്പോള്‍ ആരംഭിച്ചുവെന്നതിന് കൃത്യമായ ചരിത്രമില്ല, പക്ഷേ ഇത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആഘോഷമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഭവിഷ്യ പുരാണമനുസരിച്ച്, ഒരിക്കല്‍ ദേവന്മാരും അസുരന്മാരും തമ്മില്‍ ഒരു യുദ്ധം നടക്കുകയുണ്ടായി. അതില്‍ അസുരന്‍മാരുടെ ആധിപത്യം കണ്ട് ഭയന്ന ഇന്ദ്രദേവന്‍ ഗുരു ബൃഹസ്പതിയുടെ അടുത്തെത്തി സങ്കടം ഉണര്‍ത്തിച്ചു. ഇന്ദ്രാണിയും ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ശ്രാവണപൂര്‍ണ്ണിമ നാളില്‍ ഇന്ദ്രന് കൈത്തണ്ടയില്‍ ചരടുകെട്ടിക്കൊടുക്കാന്‍ ഇന്ദ്രാണിയെ ബൃഹസ്പതി ഉപദേശിച്ചു. ഇതുപ്രകാരം ഇന്ദ്രന്റെ കൈയ്യില്‍ ഒരു പട്ടുനൂല്‍ കൊണ്ട് നിര്‍മ്മിച്ച രാക്ഷസസൂത്രം കെട്ടുകയും യുദ്ധത്തില്‍ ഇന്ദ്രന്‍ ജയിക്കുകയും ചെയ്തു.

English summary

Raksha Bandhan 2022 Date, History, Puja Vidhi, Mantra, Significance and Auspicious Time to Tie Rakhi in Malayalam

According to religious beliefs, tying Rakhi at auspicious times has a lot of importance and brings prosperity. Lets see the Raksha Bandhan 2022 date, history, puja vidhi, mantra, significance and auspicious time to tie Rakhi.
X
Desktop Bottom Promotion