For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Raksha Bandhan 2021:സാഹോദര്യത്തിന്റെ പ്രതീകം; രക്ഷാബന്ധന്‍ ചടങ്ങുകളും പ്രാധാന്യവും

|

സഹോദരീ സഹോദര സ്‌നേഹത്തിന്റെ പ്രതീകമാണ് രക്ഷാബന്ധന്‍. സ്വന്തം സുരക്ഷയ്ക്കുള്ള വാഗ്ദാനമാണ് ഇതിലൂടെ നല്‍കുന്നത്. രക്ഷാബന്ധന്‍ ഉത്സവം ആഘോഷിക്കുന്ന പാരമ്പര്യം പുരാതന കാലം മുതല്‍ നടന്നുവരുന്നു. ഹിന്ദി കലണ്ടറിലെ ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പൗര്‍ണ്ണമി ദിനത്തില്‍ ആഘോഷിക്കുന്നതിനാല്‍, പല സ്ഥലങ്ങളിലും ഇതിനെ രാഖി പൂര്‍ണിമ എന്നും വിളിക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 22 ഞായറാഴ്ചയാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. രക്ഷാബന്ധന്റെ ശുഭ സമയവും മറ്റു പ്രത്യേകതകളും ചടങ്ങുകളും എന്താണെന്ന് വായിച്ചറിയൂ.

Most read: സര്‍വ്വസൗഭാഗ്യത്തിന് വരലക്ഷ്മി വ്രതം; ഈ ദിവസം ചെയ്യേണ്ടത്Most read: സര്‍വ്വസൗഭാഗ്യത്തിന് വരലക്ഷ്മി വ്രതം; ഈ ദിവസം ചെയ്യേണ്ടത്

രക്ഷാബന്ധന്റെ പ്രാധാന്യം

രക്ഷാബന്ധന്റെ പ്രാധാന്യം

രക്ഷാബന്ധന്‍ ദിവസം സഹോദരി സഹോദരന് ചരട് കെട്ടി തിലകം തൊടുകയും അവന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. സഹോദരിയുടെ ജീവിതത്തിലുടനീളം സന്തോഷത്തിലും ദുഖത്തിലും കൂടെനില്‍ക്കുമെന്ന് സഹോദരന്‍ വാഗ്ദാനം ചെയ്യുകയും അവര്‍ക്ക് സ്‌നേഹസമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സഹോദരനോട് സ്നേഹവും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുമെന്ന് സഹോദരി വാക്കുനല്‍കുന്നു.

രക്ഷാബന്ധന്‍ ചടങ്ങുകള്‍

രക്ഷാബന്ധന്‍ ചടങ്ങുകള്‍

രക്ഷാബന്ധന്‍ ദിവസം ചടങ്ങുകള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം ഉച്ചകഴിഞ്ഞാണ്. അല്ലെങ്കില്‍ സന്ധ്യാസമയവും തിരഞ്ഞെടുക്കാം. ഒരു താലത്തില്‍ പട്ട് തുണിയില്‍ കുങ്കുമം, കടുക്, ചന്ദനം, അരി, ദര്‍ഭപുല്ല് എന്നിവ വച്ച് ഭഗവാനെ ആരാധിക്കുക. ശിവന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ശിവലിംഗത്തിലോ രാഖി സമര്‍പ്പിക്കുക. തുടര്‍ന്ന്. മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക. ഇതിനുശേഷം, ഭഗവാന്‍ ശിവന് അര്‍പ്പിച്ച ചരട് സഹോദരങ്ങളുടെ കൈത്തണ്ടയില്‍ കെട്ടുക. പരമശിവന്റെ കൃപയും മഹാമൃത്യുഞ്ജയ മന്ത്രവും എല്ലാം ശുഭകരമായ ജീവിതം നിങ്ങള്‍ക്ക് നല്‍കും. സാധാരണയായി ചെയ്തുവരുന്ന രീതി എന്തെന്നാല്‍ ഒരുതാലം തയ്യാറാക്കി അതില്‍ കുങ്കുമം, അരി, മണ്‍ചിരാത്, രാഖി എന്നിവ വയ്ക്കുന്നു. സഹോദരന് ആരതി ഉഴിഞ്ഞ്, അരിയിട്ട ശേഷം തിലകം ചാര്‍ത്തുന്നു. തുടര്‍ന്ന് കൈത്തണ്ടയില്‍ രാഖി കെട്ടുന്നു. തുടര്‍ന്ന് ഇരുവരും മധുരം പങ്കിട്ടു കഴിക്കും.

Most read:പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്Most read:പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്

രക്ഷാബന്ധന്‍ സമയത്ത് ഈ മന്ത്രം ചൊല്ലുക

രക്ഷാബന്ധന്‍ സമയത്ത് ഈ മന്ത്രം ചൊല്ലുക

'' യേനബദ്ദോ ബലീ രാജാ ദാനവേന്ദ്രോ മഹാബലാ

തിനാ ത്വാമഭിബന്ധനാമി രക്ഷേ മാചല മാചല ''

'ഏറ്റവും ശക്തനായ, ധൈര്യത്തിന്റെ രാജാവ്, ഭൂതങ്ങളുടെ രാജാവ്, ബാലി എന്നിവരെ ബന്ധിച്ച അതേ രക്ഷാചരട് ഉപയോഗിച്ച് ഞാന്‍ നിങ്ങളെ ബന്ധിപ്പിക്കുന്നു. ഓ രക്ഷ (രക്ഷാ സൂത്രം), ദയവായി വര്‍ഷം മുഴുവന്‍ നീക്കാതെ ധരിക്കുക.'

രക്ഷാബന്ധന്റെ ശുഭസമയം

രക്ഷാബന്ധന്റെ ശുഭസമയം

പൂര്‍ണിമ തിഥി ആരംഭം: 2021 ഓഗസ്റ്റ് 21, വൈകിട്ട് 07 മണി

പൂര്‍ണിമ തിഥി സമാപനം: 2021 ഓഗസ്റ്റ് 22 വൈകുന്നേരം 05.31 വരെ

ശുഭ മുഹൂര്‍ത്തം: രാവിലെ 06:15 രാവിലെ മുതല്‍ വൈകുന്നേരം 05.31 വരെ

രക്ഷാ ബന്ധനത്തിനുള്ള ശുഭ മുഹൂര്‍ത്തം: ഉച്ചതിരിഞ്ഞ് 01:42 മുതല്‍ വൈകിട്ട് 04:18 വരെ

രക്ഷാ ബന്ധന്റെ ദൈര്‍ഘ്യം: 11 മണിക്കൂര്‍ 16 മിനിറ്റ്

Most read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴിMost read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴി

രക്ഷാബന്ധന്‍ ചരിത്രം

രക്ഷാബന്ധന്‍ ചരിത്രം

രക്ഷാബന്ധന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ചടങ്ങ് എപ്പോള്‍ ആരംഭിച്ചുവെന്നതിന് കൃത്യമായ ചരിത്രമില്ല, പക്ഷേ ഇത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉത്സവമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഭവിഷ്യ പുരാണമനുസരിച്ച്, ഒരിക്കല്‍ ദേവന്മാരും അസുരന്മാരും തമ്മില്‍ ഒരു യുദ്ധം നടക്കുകയുണ്ടായി. അതില്‍ അസുരന്‍മാരുടെ ആധിപത്യം കണ്ട് ഭയന്ന ഇന്ദ്രദേവന്‍ ഗുരു ബൃഹസ്പതിയുടെ അടുത്തെത്തി സങ്കടം ഉണര്‍ത്തിച്ചു. ഇന്ദ്രാണിയും ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ശ്രാവണപൂര്‍ണ്ണിമ നാളില്‍ ഇന്ദ്രന് കൈത്തണ്ടയില്‍ ചരടുകെട്ടിക്കൊടുക്കാന്‍ ഇന്ദ്രാണിയെ ബൃഹസ്പതി ഉപദേശിച്ചു. ഇതുപ്രകാരം ഇന്ദ്രന്റെ കൈയ്യില്‍ ഒരു പട്ടുനൂല്‍ കൊണ്ട് നിര്‍മ്മിച്ച രാക്ഷസസൂത്രം കെട്ടുകയും യുദ്ധത്തില്‍ ഇന്ദ്രന്‍ ജയിക്കുകയും ചെയ്തു.

മഹാഭാരതത്തില്‍ പറഞ്ഞത്

മഹാഭാരതത്തില്‍ പറഞ്ഞത്

മഹാഭാരതത്തിലും രക്ഷാബന്ധന്‍ സംബന്ധിച്ച പരാമര്‍ശമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഒരിക്കല്‍ യുധിഷ്ഠിരന്‍ ശ്രീകൃഷ്ണനോട് തന്റെ പ്രശ്‌നങ്ങള്‍ എങ്ങനെ തരണം ചെയ്യുമെന്ന് ചോദിച്ചപ്പോള്‍, അദ്ദേഹത്തെയും സൈന്യത്തെയും സംരക്ഷിക്കാന്‍ രാഖി ഉത്സവം ആഘോഷിക്കാന്‍ ശ്രീകൃഷ്ണന്‍ ഉപദേശിച്ചു. രാഖിയുടെ പട്ടുനൂലിന് ശക്തിയുണ്ടെന്നും അതിലൂടെ നിങ്ങള്‍ക്ക് എല്ലാ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും മുക്തി നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Most read:വിഷ്ണുപുരാണം പറയുന്നു; രാത്രി ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്Most read:വിഷ്ണുപുരാണം പറയുന്നു; രാത്രി ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്

English summary

Raksha Bandhan 2021: Know Date, Tithi, Rakhi Mantra, Puja Shubh Muhurat & Significance in Malayalam

Raksha Bandhan is a festival celebrated in Shravana month. Here is all you need to know about Raksha Bandhan auspicious time and significance.
X
Desktop Bottom Promotion