For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്ഷാബന്ധനില്‍ ഇത് ചെയ്താല്‍ ലക്ഷ്മീദേവി ഒരിക്കലും കൈവിടില്ല

|

ശ്രാവണ മാസത്തിലെ ശുക്ലപക്ഷ പൗര്‍ണ്ണമി ദിനത്തിലാണ് രക്ഷാബന്ധന്‍. ഈ വര്‍ഷം രക്ഷാബന്ധന്‍ ഉത്സവം ഓഗസ്റ്റ് 11ന് ആഘോഷിക്കും. ഈ ദിവസം സഹോദരീ സഹോദരന്‍മാര്‍ കൈകളില്‍ രക്ഷാസൂത്രം അതായത് രാഖി കെട്ടുന്നു. ഇതിലൂടെ അവരുടെ സഹോദരിമാരെ എപ്പോഴും സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി കണക്കാക്കുന്നു. വേദങ്ങള്‍ അനുസരിച്ച്, പൗര്‍ണമി ദിനം ലക്ഷ്മീദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Most read: സാഹോദര്യത്തിന്റെ പ്രതീകം; രക്ഷാബന്ധന്‍ ചടങ്ങുകളും പ്രാധാന്യവുംMost read: സാഹോദര്യത്തിന്റെ പ്രതീകം; രക്ഷാബന്ധന്‍ ചടങ്ങുകളും പ്രാധാന്യവും

ഈ ദിവസം നിങ്ങള്‍ ചില പരിഹാരങ്ങള്‍ കൈക്കൊള്ളുകയാണെങ്കില്‍, ഈ രക്ഷാബന്ധന്‍ ദിവസം നിങ്ങള്‍ക്ക് ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ നല്‍കും. ഇതോടൊപ്പം ലക്ഷ്മി ദേവിയുടെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കും. രക്ഷാബന്ധന്‍ ദിനത്തില്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ എന്നും ഐശ്വര്യവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. ഇതാ അത്തരം ചില പരിഹാരങ്ങള്‍ നോക്കൂ.

ലക്ഷ്മി-നാരായണനെ ആരാധിക്കുക

ലക്ഷ്മി-നാരായണനെ ആരാധിക്കുക

ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് രക്ഷാബന്ധന്‍ ഉത്സവം ആഘോഷിക്കുന്നത്. അതിനാല്‍ ഈ ദിവസം നിങ്ങള്‍ ലക്ഷ്മി നാരായണനെ ആരാധിച്ചാല്‍ നിങ്ങള്‍ക്ക് സമ്പത്തിലും ആരോഗ്യത്തിലും വര്‍ദ്ധനവ് ലഭിക്കും. ലക്ഷ്മി നാരായണനെ ആരാധിക്കുന്നതിനിടെ നിങ്ങള്‍ കനകധാര സ്‌തോത്രവും വിഷ്ണു സഹസ്രനാമവും ചൊല്ലുകയാണെങ്കില്‍ ലക്ഷ്മി ദേവയും ഭഗവാന്‍ വിഷ്ണുവും എളുപ്പം പ്രസാദിക്കുകയും നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യും.

ആഹാരവും പണവും ദാനംചെയ്യുക

ആഹാരവും പണവും ദാനംചെയ്യുക

ദരിദ്രര്‍ക്ക് ദാനം ചെയ്യുന്നത് വളരെ പുണ്യകരമായ ഒരു പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ പുണ്യത്തിന്റെ ഫലം വര്‍ദ്ധിക്കുകയും മരണശേഷം സ്വര്‍ഗം കൈവരിക്കുകയും ചെയ്യും. രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരനും സഹോദരിയും പാവങ്ങള്‍ക്ക് ഭക്ഷണവും പണവും ദാനം നല്‍കണം. ഈ ദിവസം ഭക്ഷണവും പണവും ദാനം ചെയ്യുന്നത് ഒരു വ്യക്തിയെ അടുത്ത ജന്‍മത്തില്‍ സമ്പന്നനാക്കുമെന്നും പുരാണഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

Most read:വിഷ്ണുപുരാണം പറയുന്നു; രാത്രി ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്Most read:വിഷ്ണുപുരാണം പറയുന്നു; രാത്രി ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്

നവഗ്രഹങ്ങളെ ആരാധിക്കുക

നവഗ്രഹങ്ങളെ ആരാധിക്കുക

രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരന്മാര്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നവഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മന്ത്രങ്ങള്‍ ജപിക്കുകയും വേണം. ഇത് ചെയ്യുന്നതിലൂടെ, ജാതകത്തില്‍ നിലവിലുള്ള ഗ്രഹ ദോഷങ്ങള്‍ നീക്കം ചെയ്യപ്പെടുകയും പ്രതികൂല ഗ്രഹങ്ങളുടെ ദോഷഫലങ്ങള്‍ കുറയ്ക്കുകയും ചെയ്യും. ഇതോടൊപ്പം, നിങ്ങളുടെ ജാതകത്തിലെ നവഗ്രഹങ്ങളുടെ ദോഷകരമായ സ്ഥാനത്തെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ മറികടക്കാനുമാകും.

മാതാപിതാക്കളുടെ അനുഗ്രഹം തേടുക

മാതാപിതാക്കളുടെ അനുഗ്രഹം തേടുക

രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരീസഹോദരന്മാര്‍ അവരുടെ അധ്യാപകരുടെയും മാതാപിതാക്കളുടെയും അനുഗ്രഹം തേടണം. രക്ഷാബന്ധന്‍ ദിനത്തില്‍ അവരുടെ അനുഗ്രഹം സ്വീകരിക്കുന്നത് ജീവിതത്തില്‍ പുരോഗതിയും ദീര്‍ഘായുസ്സും കരുത്തും പ്രശസ്തിയും അറിവും നല്‍കുന്നുവെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇതിലൂടെ നിങ്ങള്‍ക്ക് എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും ഊര്‍ജ്ജസ്വലതയോടെ എല്ലാ കാര്യങ്ങളും ചെയ്യാനുള്ള ശക്തി ലഭിക്കുകയും ചെയ്യുന്നു.

Most read:രാശിപ്രകാരം കൈയ്യില്‍ കെട്ടുന്ന രാഖിയുടെ നിറം ഇതെങ്കില്‍ ഐശ്വര്യംMost read:രാശിപ്രകാരം കൈയ്യില്‍ കെട്ടുന്ന രാഖിയുടെ നിറം ഇതെങ്കില്‍ ഐശ്വര്യം

വാഹനത്തിന് ചരട് കെട്ടുക

വാഹനത്തിന് ചരട് കെട്ടുക

രക്ഷാബന്ധന്‍ ദിവസം, നിങ്ങളുടെ വാഹനവും ഒരു ചരട് ഉപയോഗിച്ച് ബന്ധിപ്പിക്കണം. ഇത് ചെയ്യുന്നതിലൂടെ, വാഹനവും നിങ്ങളുടെ സുരക്ഷയും നിലനില്‍ക്കുമെന്നും അപകട സാധ്യത ഇല്ലാതാക്കുമെന്നും വിശ്വസിക്കപ്പെടുന്നു. കൂടാതെ, വാഹനം കാരണം യാത്രാമധ്യേ നിങ്ങള്‍ക്ക് ഒരിക്കലും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരില്ല.

കുലദേവതയ്ക്ക് ചരട്

കുലദേവതയ്ക്ക് ചരട്

രക്ഷാബന്ധന്‍ ദിനത്തില്‍, നിങ്ങള്‍ കുലദേവതകള്‍ക്കും സംരക്ഷണത്തിന്റെ ഒരു ചരട് കെട്ടിയാല്‍, അത് നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നല്‍കും. ദേവതകളുടെ അനുഗ്രഹത്തോടെ കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പര സ്‌നേഹം നിലനില്‍ക്കുകയും സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യും.

Most read:സൂര്യന്റെ ചിങ്ങം രാശി സംക്രമണം; ഈ 6 രാശിക്കാര്‍ക്ക് രാജയോഗംMost read:സൂര്യന്റെ ചിങ്ങം രാശി സംക്രമണം; ഈ 6 രാശിക്കാര്‍ക്ക് രാജയോഗം

രക്ഷാബന്ധന്റെ ജ്യോതിഷ പ്രാധാന്യം

രക്ഷാബന്ധന്റെ ജ്യോതിഷ പ്രാധാന്യം

ഈ വര്‍ഷം ഓഗസ്റ്റ് 22 നാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. ജ്യോതിഷപരമായി, ഈ ദിവസത്തെ ശ്രാവണ പൂര്‍ണിമ എന്ന് വിളിക്കുന്നു, ഇത് ശ്രാവണ മാസത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്നു. മതപരമായ കാഴ്ചപ്പാടില്‍, ചരട് എന്നത് സംരക്ഷണത്തിന്റെയും പ്രതിബദ്ധതയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. വ്യാഴം, ചൊവ്വ, സൂര്യന്‍, ചന്ദ്രന്‍ എന്നിങ്ങനെ നാല് ഗ്രഹങ്ങള്‍ രക്ഷാബന്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ നാല് ഗ്രഹങ്ങളും യഥാക്രമം മൂത്ത സഹോദരന്‍, ഇളയ സഹോദരന്‍, അച്ഛന്‍, അമ്മ എന്നിവരെ സൂചിപ്പിക്കുന്നു.

ബന്ധങ്ങളും ഗ്രഹങ്ങളും

ബന്ധങ്ങളും ഗ്രഹങ്ങളും

ഒരു സഹോദരന്‍ തന്റെ കൈത്തണ്ടയില്‍ രാഖി കെട്ടി സഹോദരിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുമ്പോള്‍ ജാതകത്തില്‍ ചൊവ്വ ശക്തിപ്രാപിക്കുന്നു. അതുപോലെ തന്നെ ഇളയ സഹോദരനോ സഹോദരിയോ തന്റെ സഹോദരനോട് കാണിക്കുന്ന സ്‌നേഹവും വാത്സല്യവും ജാതകത്തില്‍ വ്യാഴത്തെ ശക്തിപ്പെടുത്തുന്നു. കൂടാതെ, ഒരു ഇളയ സഹോദരി മൂത്ത സഹോദരനെ പിതൃത്വമോ മാതൃത്വമോ എന്ന ആശയത്തില്‍ നോക്കുന്നു. ആ സാഹചര്യത്തില്‍ അച്ഛനെ സൂചിപ്പിക്കുന്ന സൂര്യനും അമ്മയെ പ്രതിനിധാനം ചെയ്യുന്ന ചന്ദ്രനും ജാതകത്തില്‍ സ്വാധീനിക്കപ്പെടുന്നു.

Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍

നവഗ്രഹങ്ങളുടെ ശക്തി

നവഗ്രഹങ്ങളുടെ ശക്തി

ജ്യോതിഷത്തിന്റെ ഗ്രഹങ്ങളെ അനുകൂലിക്കുന്നതിനോ ശക്തിപ്പെടുത്തുന്നതിനോ ബന്ധങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മറ്റേതൊരു പ്രതിവിധിയേക്കാളും നവഗ്രഹങ്ങളെ നന്നായി സ്വാധീനിക്കാന്‍ അവര്‍ക്ക് കഴിയും. അവരോട് നമ്മള്‍ കാണിക്കുന്ന ബഹുമാനം, സ്‌നേഹം, കരുതല്‍, വാത്സല്യം എന്നിവ ജാതകത്തിലെ ഗ്രഹങ്ങളെയും ശക്തിപ്പെടുത്തുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്നു. അനുഗ്രഹങ്ങള്‍ നേടാന്‍ മാത്രമല്ല, പ്രത്യേക പരിഹാരങ്ങള്‍ ചെയ്ത് ജാതകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് ഒരു പ്രത്യേക ദിവസമാണ്.

English summary

Raksha Bandhan 2022 : Astrological Remedies on Raksha Bandhan to Get Benefit in Malayalam

If you take some measures on this day, then this festival of Raksha Bandhan can give you many benefits. Take a look.
X
Desktop Bottom Promotion