Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗ്ലാസിലെ വെള്ളത്തിലിട്ട നാരങ്ങ ധന വഴി
ഗ്ലാസിലെ വെള്ളത്തിലിട്ട നാരങ്ങ ധന വഴി
നാരങ്ങ നാം അറിയുന്ന ഒരു ഫലമാണ്. നാരങ്ങാവെള്ളവും നാരങ്ങയുമെല്ലാം ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയതുമാണ്. വൈറ്റമിന്‍ സിയുടെ നല്ലൊന്നാന്തരം ഉറവിടം.
നാരങ്ങയ്ക്കു വേറൊരു പ്രത്യേതക കൂടിയുണ്ട്. കര്‍മങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. പൂജകളില്‍ തന്നെ ഏറെ പ്രാധാന്യമുള്ള ഒന്ന്. നാരങ്ങാമാല ക്ഷേത്രത്തിലെ ഒരു വഴിപാടാണ്. നാരങ്ങാവിളക്കും പ്രധാനപ്പെട്ട ഒന്നാണ്. നെഗറ്റീവ് ഊര്‍ജം ദൂരെക്കളയാന്‍ നാരങ്ങ ഉപയോഗിച്ചുള്ള പല വഴികളുമുണ്ട്. വാഹനങ്ങള്‍ ആദ്യം പൂജിച്ചു കിട്ടുമ്പോള്‍ ദോഷങ്ങള്‍ നീക്കാനായി നാരങ്ങയ്ക്കു മുകളിലൂടെ കയറ്റും. നാരങ്ങ ഇതില്‍ തൂക്കിയിടും. വീടുകളിലും ഇതു പതിവാണ്.
പലപ്പോഴും നാം കണ്ടു കാണും, പല കടകളിലും ഒരു ഗ്ലാസ് വെള്ളത്തില്‍ നാരങ്ങ ഇട്ടു വയ്ക്കുന്നത്. ഇതു വെറുതേ കാഴ്ചയ്ക്കു വേണ്ടി ചെയ്യുന്നതല്ല, ഇതിന് ഏറെ ഗുണങ്ങളുണ്ട്. ഗ്ലാസില്‍ ചെറുനാരങ്ങയിട്ടു വയ്ക്കുന്നതിന്റെ പുറകിലെ ചില കാര്യങ്ങള്‍ അറിയൂ,

നാരങ്ങ വശ്യമാണ്
നാരങ്ങ വശ്യമാണ് എന്നു പറയും. കടകളില്‍ ഇതു വയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനും ആളുകളെ ആകര്ഷിയ്ക്കാനുമാണ്. അതായത് കസ്റ്റമര്‍ വരാന്‍. കച്ചവടം നടക്കാന്‍. ചുരുക്കിപ്പറഞ്ഞാല്‍ ധനാഗമ മാര്‍ഗം. ഇതിനൊപ്പം നെഗറ്റീവ് ഊര്‍ജം ഒഴിവാക്കുക, പൊസറ്റീവ് ഊര്‍ജം നിറയ്ക്കുക എന്നൊരു വഴി കൂടിയുണ്ട്. നാരങ്ങാ കെട്ടിത്തൂക്കിയിടുന്നതിനും കാരണം ഇതാണ്.

നാരങ്ങ, വെറ്റില, രുദ്രാക്ഷം, ശംഖ്, കരിങ്ങാലി
നാരങ്ങ, വെറ്റില, രുദ്രാക്ഷം, ശംഖ്, കരിങ്ങാലി എന്നിവയെല്ലാം വശ്യം ചെയ്യുവാന്‍ നല്ലതാണ്. ജനവശ്യം, പതി വശ്യം തുടങ്ങിയ പലതുമുണ്ട്. ജന വശ്യമാണ് നാരങ്ങ. ആളുകളെ ആകര്‍ഷിയ്ക്കാന്‍. ഇതുവഴി പണം നേടാന്‍.

വിഷാംശം
വിഷാംശം നീക്കുന്ന ഒന്നാണ് നാരങ്ങ. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇത് ഈ ഗുണം കൊണ്ടാണ് വിഷം കളയാന്‍ ഉപയോഗിയ്ക്കുന്നത്. വേല്മുരുകന് പോലും ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് നാരങ്ങ. ശൂലം കുത്തിയാല്‍ നാരങ്ങയും ഭസ്മവുും ഇട്ടാല്‍ വേദനയറിയില്ലെന്നാണ് വിശ്വാസം. ഭക്ഷണ ശേഷം, പ്രത്യേകിച്ചു സദ്യകള്‍ക്കു ശേഷം നാരങ്ങ തരുന്ന വിധിയ്ക്കു പുറകിലും ഇതു തന്നെയാണ്.

വെള്ളത്തില്‍ വെറുതേ നാരങ്ങ
വെള്ളത്തില്‍ വെറുതേ നാരങ്ങ ഇട്ടു വച്ചാല്‍ മാത്രം പോരാ. ഇതിനു ചില ചിട്ടകളുണ്ട്. ദിവസവും വെള്ളം മാറ്റണം. ദിവസവും നാരങ്ങയും മാറണമെന്നു പറയുന്നു. ദിവസവും വെള്ളവും നാരങ്ങയും മാറി മാറി വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് നെഗറ്റീവ് ഊര്‍ജം നീക്കാനും പണം വരാനുള്ള നല്ല വഴിയാണ്. ധനത്തെ ആകര്‍ഷിയ്ക്കുന്ന ഒരു രീതിയാണിത്. നക്ഷത്ര പ്രകാരം ചിലര്‍ ഇതിട്ടു വയ്ക്കാറുണ്ട്, ചില പ്രത്യേക രീതിയില്‍.

നാരങ്ങ
നാരങ്ങ ഇട്ടു വയ്ക്കുന്നത് കിണര്‍ വെള്ളത്തിലായാല് ഏറെ ഗുണകരമാണ്. ധനാഗമം മാത്രമല്ല, വീട്ടിലെ നെഗറ്റീവ് ഊര്‍ജത്തെ ഒഴിവാക്കാന്‍ ഏറെ നല്ലതാണ് വെള്ളത്തില്‍ ചെറുനാരങ്ങ ഇട്ടു വയ്ക്കുന്നത്. കടയില്‍ മാത്രമല്ല, വീട്ടിലും ഇതിങ്ങനെ ചെയ്യുന്നതു ഗുണം നല്‍കും എന്നു വേണം, പറയുവാന്‍.



Click it and Unblock the Notifications
