For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാപങ്ങള്‍ ചെയ്താല്‍ അടുത്ത ജന്‍മം നിങ്ങള്‍ ആരാകും? ഗരുഡപുരാണം പറയുന്നത് ഇത്

|

ശതകോടിക്കണക്കിനു വര്‍ഷങ്ങളുടെ സത്പ്രവൃത്തികളാണ് ഒരാള്‍ക്ക് മനുഷ്യജന്‍മം നേടിത്തരുന്നത് എന്ന് പറയുന്നു. മനുഷ്യ രൂപം പ്രാപിക്കുന്നതിനുമുമ്പ് 8.4 ദശലക്ഷത്തിലധികം യോനികളിലൂടെ ഒരാള്‍ കടന്നുപോകുന്നു. വിശ്വാസങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നൊരു മതമാണ് ഹിന്ദുമതം. ധാരാളം പുരാണങ്ങളും ഇതിഹാസങ്ങളും വേദങ്ങളും നമുക്കുണ്ട്. സ്വര്‍ഗ്ഗം, നരകം തുടങ്ങിയ വിശ്വാസങ്ങളും നിലനില്‍ക്കുന്നു. ഇതില്‍ മരണശേഷം പാപികള്‍ക്ക് നരകത്തിലും നല്ലവര്‍ക്ക് സ്വര്‍ഗ്ഗത്തിലും സ്ഥാനം നേടാനാകുമെന്ന് മിക്കവര്‍ക്കും അറിയവുള്ളതായിരിക്കും.

Most read: ലാല്‍ കിതാബ് പറയും കാളസര്‍പ്പ ദോഷങ്ങള്‍ക്ക് പരിഹാരംMost read: ലാല്‍ കിതാബ് പറയും കാളസര്‍പ്പ ദോഷങ്ങള്‍ക്ക് പരിഹാരം

400,000 തരം നരകങ്ങളുണ്ട്. മിക്ക നരകങ്ങളിലും ആരും മരിക്കുന്നില്ല. പീഡിപ്പിക്കപ്പെട്ട് അപാരമായ വേദന അനുഭവിക്കാന്‍ അവര്‍ ജീവനോടെ നിലനില്‍ക്കുന്നു. മറ്റ് ചില നരകങ്ങളില്‍, അവര്‍ മരിച്ചാല്‍, ശിക്ഷിക്കാനായി അവരെ വീണ്ടും ജീവനോടെ ഉണ്ടാക്കുന്നു. അവര്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതുവരെ അത് ആവര്‍ത്തിക്കുന്നു. ഗരുഡപുരാണം പ്രകാരം നിങ്ങളുടെ പാപങ്ങള്‍ അടുത്തജന്‍മത്തില്‍ നിങ്ങളെ എന്താക്കി മാറ്റുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇല്ലെങ്കില്‍, ഈ ലേഖനം നിങ്ങളെ സഹായിക്കും.

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

ഗരുഡപുരാണത്തില്‍ ഭഗവാന്‍ വിഷ്ണുവും ഗരുഡനും തമ്മിലുള്ള സംഭാഷണം വിവരിക്കുന്നുണ്ട്. പാപത്തിലേക്ക് നയിക്കുന്ന പ്രവൃത്തികളെക്കുറിച്ചും അടുത്ത ജന്മത്തില്‍ എന്താകുമെന്നുമുള്ള വിവരങ്ങള്‍ ഇത് നല്‍കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത്, ബ്രാഹ്‌മണന്‍ എന്നത് ജാതിയല്ല മറിച്ച് വേദജ്ഞാനമുള്ള വ്യക്തിയാണ് എന്നതാണ്. ഗരുഡന്‍ ചോദിച്ചു, ഹേ കേശവാ, എന്നോട് പറയൂ, ഏതൊക്കെയാണ് പാപങ്ങള്‍, അത്തരം പാപങ്ങള്‍ ഏത് തരത്തിലുള്ള പുനര്‍ജനനത്തിലേക്കാണ് നയിക്കുന്നത്? അപ്പോള്‍ ഭഗവാന്‍ പറഞ്ഞു:

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

* ബ്രാഹ്‌മണനെ കൊല്ലുന്നവന്‍ രോഗബാധിതനായി ജനിക്കുന്നു. പശുവിനെ കൊല്ലുന്നയാള്‍ കൂനനായിത്തീരുന്നു. ഒരു കന്യകയെ കൊല്ലുന്നയാള്‍ കുഷ്ഠരോഗിയായിത്തീരുന്നു.

* ഒരു സ്ത്രീയെ കൊല്ലുന്നതും ഭ്രൂണങ്ങളെ നശിപ്പിക്കുന്നതുമായ ഒരാള്‍ രോഗങ്ങള്‍ നിറഞ്ഞ കാട്ടാളനായി മാറുന്നു. നിയമവിരുദ്ധമായ ലൈംഗിക ബന്ധം അല്ലെങ്കില്‍ ഒരു സ്ത്രീയെ പീഢിപ്പിക്കുന്നവന്‍ ഷണ്ഡനായി മാറുന്നു.

Most read:രുദ്രാക്ഷം ധരിച്ച് ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദോഷം ഫലം

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

* മാംസം ഭക്ഷിക്കുന്നവന്റെ ശരീരം ചുവപ്പ് നിറമായി മാറുന്നു. ലഹരിപാനീയങ്ങള്‍ കുടിക്കുന്നയാള്‍, നിറം മങ്ങിയ പല്ലുകളുള്ള ഒരാളാകുന്നു. ആര്‍ത്തി മൂത്ത് കഴിക്കാന്‍ പാടില്ലാത്ത നിഷിധ ഭക്ഷണം കഴിക്കുന്ന ബ്രാഹ്‌മണര്‍ വലിയ വയറുള്ളവരായി മാറുന്നു.

* മറ്റുള്ളവര്‍ക്ക് നല്‍കാതെ മധുരമുള്ള ഭക്ഷണം കഴിക്കുന്നയാളുടെ കഴുത്ത് വീര്‍ക്കും. ഒരു ശ്രാദ്ധ ചടങ്ങില്‍ അശുദ്ധമായ ഭക്ഷണം നല്‍കുന്നവന്‍ ഒരു കുഷ്ഠരോഗിയായി ജനിക്കുന്നു.

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

* അഹങ്കാരത്താല്‍, തന്റെ ഗുരുവിനെ അപമാനിക്കുന്ന മനുഷ്യന്‍ അപസ്മാര രോഗിയായിത്തീരുന്നു. വേദങ്ങളെയും ശാസ്ത്രങ്ങളെയും നിന്ദിക്കുന്നവന്‍ മഞ്ഞപ്പിത്തം ബാധിച്ച ഒരാളാകുന്നു.

* ഒരു പുസ്തകം മോഷ്ടിക്കുന്നവന്‍ അന്ധനായി ജനിക്കും. കള്ളസാക്ഷി പറയുന്നവന്‍ ഊമയാകും. ഒരു വിവാഹം മുടക്കുന്നവന്‍ ചുണ്ടില്ലാത്തവനായി ജനിക്കും.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

* പശുവിനെയോ ബ്രാഹ്‌മ്മണനെയോ കാലുകൊണ്ട് തൊഴിക്കുന്നവന്‍ മുടന്തനും വികലനുമായി ജനിക്കുന്നു. മാംസം വില്‍ക്കുന്നവന്‍ നിര്‍ഭാഗ്യവാനാകും. മറ്റ് ജീവികളുടെ മാംസം ഭക്ഷിക്കുന്നവന്‍ രോഗിയായി ജനിക്കും.

* ആഭരണങ്ങള്‍ മോഷ്ടിക്കുന്നവന്‍ ഒരു ദുഷ്ടനായി ജനിക്കുന്നു. സ്വര്‍ണം മോഷ്ടിക്കുന്നവര്‍ക്ക് നഖങ്ങളില്‍ രോഗം ബാധിക്കും. ഏതൊരു ലോഹവും മോഷ്ടിക്കുന്നവന്‍ ദാരിദ്ര്യം അനുഭവിക്കും.

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

* ഭക്ഷണം മോഷ്ടിക്കുന്നവന്‍ എലിയായിത്തീരുന്നു. ധാന്യം മോഷ്ടിക്കുന്നവന്‍ വെട്ടുക്കിളിയായിത്തീരുന്നു. പച്ചക്കറികളും ഇലകളും മോഷ്ടിക്കുന്നവന്‍ മയില്‍ ആയിത്തീരും. വെറ്റിലയും പഴങ്ങളും പൂക്കളും മോഷ്ടിക്കുന്നവന്‍ കാട്ടിലെ കുരങ്ങനായി മാറുന്നു. ചെരുപ്പ്, പുല്ല്, പരുത്തി എന്നിവ മോഷ്ടിക്കുന്നവര്‍ ആടിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന് ജനിക്കുന്നു.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

* അക്രമം കാണിച്ച് ജീവിക്കുന്നവരും യാത്രക്കാരെ കൊള്ളയടിക്കുന്നവരും വേട്ടക്കാരും, തീര്‍ച്ചയായും ഒരു കശാപ്പുകാരന്റെ വീട്ടിലെ ആടായി ജനിക്കും.

* വിഷം കുടിച്ച് മരിക്കുന്നവന്‍ കറുത്ത സര്‍പ്പമായിത്തീരുന്നു. എല്ലാ ഭക്ഷണങ്ങളും പരിഗണിക്കാതെ കഴിക്കുന്നവര്‍ വിജനമായ ഒരു കാട്ടില്‍ കടുവകളായിത്തീരുന്നു.

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

* അര്‍ഹതയുള്ളവര്‍ക്ക് വിദ്യാഭ്യാസം നല്‍കാത്ത രണ്ടുതവണ ജനിച്ചയാള്‍ ഒരു കാളയായിത്തീരുന്നു. അധ്യാപകനെ സേവിക്കാത്ത വിദ്യാര്‍ത്ഥി ഒരു കഴുതയോ അല്ലെങ്കില്‍ പശുവോ ആയി മാറുന്നു.

* തന്റെ അധ്യാപകനെ ഭീഷണിപ്പെടുത്തുകയും തുപ്പുകയും അല്ലെങ്കില്‍ ബ്രാഹ്‌മണനെ ചവിട്ടുകയും ചെയ്യുന്നവന്‍ വെള്ളമില്ലാത്ത മരുഭൂമിയില്‍ ബ്രഹ്‌മചാരിയായി ജനിക്കുന്നു.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

* സുഹൃത്തിനെ വഞ്ചിക്കുന്നവന്‍ ഒരു കഴുകനായിത്തീരുന്നു. കച്ചവടത്തില്‍ വഞ്ചന കാണിക്കുന്നവന്‍ മൂങ്ങയാകുന്നു. സഹോദരിയോടും സഹോദരനോടും കലഹിക്കുന്ന, അമ്മയേയും അച്ഛനേയും ഗുരുവിനേയും വെറുക്കുന്നവന്‍, ഗര്‍ഭപാത്രത്തില്‍ ഭ്രൂണമായി ആയിരം ജന്മങ്ങളോളം നിലനില്‍ക്കും.

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

ഗരുഡപുരാണം പറയുന്ന പാപങ്ങളും പുനര്‍ജന്‍വും

* സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ച്, മറ്റൊരാളുടെ പുറകെ പോകുന്നവള്‍ വവ്വാല്‍, പല്ലി, അല്ലെങ്കില്‍ പാമ്പ് എന്നിവയാകും.

* മറ്റൊരാളുടെ ഭൂമി സ്വന്തമാക്കുന്നവന്‍ അറുപതിനായിരം വര്‍ഷം വിസര്‍ജ്ജ്യത്തില്‍ പുഴുവായി ജനിക്കുന്നു. സ്വന്തം ഭൂമി നല്ല വിധത്തില്‍ സംരക്ഷിക്കാത്തവന്‍ മുടന്തനായ നായയായി ജനിക്കുന്നു. ബ്രാഹ്‌മണന്റെ സഹായ മാര്‍ഗ്ഗങ്ങള്‍ കവര്‍ന്നെടുക്കുന്നവന്‍ ഒരു കുരങ്ങനും നായയുമായി മാറുന്നു.

Most read:സെപ്റ്റംബര്‍ മാസത്തെ വ്രതങ്ങള്‍, പുണ്യദിനങ്ങള്‍Most read:സെപ്റ്റംബര്‍ മാസത്തെ വ്രതങ്ങള്‍, പുണ്യദിനങ്ങള്‍

English summary

Punishments of Sins According to Garuda Purana in Malayalam

Here in this articles we are discussing the karma and rebirth according to garuda purana. Take a look.
X
Desktop Bottom Promotion