Just In
Don't Miss
- News
മണ്ഡലം മാറാൻ ഷാജിയും മുനീറും, ബേപ്പൂരും ചടയമംഗലവും വേണ്ടെന്ന് മുസ്ലീം ലീഗ്, ഇബ്രാഹിംകുഞ്ഞിന് പകരം മകൻ
- Movies
ആ കാര്യം അവിടെ പറയാൻ ആഗ്രഹിച്ചിരുന്നില്ല, ഭാഗ്യലക്ഷ്മി നിർബന്ധിച്ചു, മോശം നിമിഷത്ത കുറിച്ച് ലക്ഷ്മി
- Automobiles
ചെറുതും താങ്ങാനാവുന്നതുമായ എസ്യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം
- Finance
കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വർധനവ്
- Sports
ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: എട്ട് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം
- Travel
മാര്‍ച്ച് മാസത്തില്‍ 'ചില്' ആകാം.. അടിപൊളി യാത്രകള്‍ക്കായി ഈ ഇടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രണയം പറയാം; ഇന്ന് പ്രൊപ്പോസ് ഡേ
ഒരു വര്‍ഷത്തിലെ ഏറ്റവും റൊമാന്റിക് കാലമാണ് കടന്നുപോകുന്നത്. ഫെബ്രുവരി പ്രണയത്തിന്റെ മാസമാണ്, ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനവും. ഒരു വാലന്റൈന്‍സ് വീക്കിലാണ് നാമിപ്പോളുള്ളത്. ഫെബ്രുവരി 7ന് റോഡ് ഡേ ആഘോഷിച്ചു കഴിഞ്ഞു. ഇന്ന് ഫെബ്രുവരി 8, അതായത് വാലന്റൈന്‍ വീക്കിലെ രണ്ടാമത്തെ ദിനമായ പ്രൊപ്പോസ് ഡേ. ഈ ദിവസം, ആളുകള്‍ അവരുടെ പ്രണയ പങ്കാളിയോട് ഇഷ്ടം തുറന്നുപറയാനായി ഉപയോഗിക്കുന്നു. ഈ ദിവസത്തില്‍ നിങ്ങള്‍ക്ക് പങ്കാളിയോട് പ്രണയാഭ്യര്‍ത്ഥനയോ വിവാഹാഭ്യര്‍ത്ഥനയോ നടത്താം. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിച്ച് പങ്കാളിക്കായി ചില സര്‍പ്രൈസുകള്‍ നിങ്ങള്‍ക്ക് നല്‍കാം.
പൂക്കള്‍ നല്‍കാം
പ്രൊപ്പോസ് ഡേ എന്നത് നിങ്ങളുടെ പങ്കാളിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നത് സവിശേഷവുമാക്കി മാറ്റുന്നതിനാണ്. അതിനാല്‍, ഏറ്റവും പരമ്പരാഗതവും സുരക്ഷിതവുമായ മാര്‍ഗ്ഗത്തിലൂടെ നിങ്ങളുടെ ഇഷ്ടം വെളിപ്പെടുത്താവുന്നതാണ്. മുട്ടുകുത്തി, വര്‍ണ്ണാഭമായ റോസാപ്പൂക്കള്‍ സമ്മാനിച്ച് നിങ്ങളുടെ പ്രിയതമയോടുള്ള ഇഷ്ടം അറിയിക്കുക. ഒരു കൂട്ടം റോസാപ്പൂക്കളോ ഓര്ക്കിഡുകളോ അവള്‍ക്കായി സമ്മാനിക്കുക.
Most read: പ്രണയം പൂവിടുന്ന ദിനം; വാലന്റൈന്‍സ് ഡേയുടെ ചരിത്രം
അത്താഴത്തിന് ക്ഷണിക്കാം
ഒരു അത്താഴത്തിനായി നിങ്ങളുടെ പ്രണയ പങ്കാളിയെ നിങ്ങള്‍ക്ക് ഈ ദിവസം ക്ഷണിക്കാവുന്നതാണ്. തികച്ചും മാന്യമായ ഒരു റൊമാന്റിക് അത്താഴം നിങ്ങളെക്കുറിച്ച് നിങ്ങളുടെ പങ്കാളിയുടെ കാഴ്ചപ്പാട് തന്നെ മാറ്റിയേക്കാം.
ചോക്ലേറ്റുകള്‍ നല്‍കാം
ചോക്ലേറ്റുകള്‍ ഉപയോഗിച്ച് പ്രൊപ്പോസ് ദിനം ആഘോഷിക്കുക. സന്തോഷകരമായ ഹോര്‍മോണ്‍ എന്നും വിളിക്കപ്പെടുന്ന ഡോപ്പാമൈന്‍ ഹോര്‍മോണ്‍ ഉയര്‍ത്താന്‍ ചോക്ലേറ്റിന് സാധിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? അതെ, അതിനാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു ചോക്ലേറ്റ് നല്‍കുന്നത് അവളെ സന്തോഷിപ്പിക്കുകയും നിങ്ങളോടുള്ള സ്നേഹസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
Most read: വാലന്റൈന്‍സ് വാരം; പ്രണത്തിന് ഭാഗ്യമുള്ള രാശിക്കാര്‍