For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിതൃപക്ഷത്തിന് ഗര്‍ഭിണികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കുഞ്ഞിന് അപകടം

|

ഗര്‍ഭകാലത്ത് അസ്വസ്ഥതകള്‍ ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ വിശ്വാസങ്ങളിലൂടെയാണ് പലരുടേയും ഗര്‍ഭകാലവും മുന്നോട്ട് പോവുന്നത്. ഹിന്ദുമതത്തില്‍ പലതും ശുഭസൂചകമായി കണക്കാക്കപ്പെടുന്നത് തന്നെയാണ്. പുരാണങ്ങള്‍ മുതല്‍ ഉപനിഷത്തുകള്‍ വരെ, ഗര്‍ഭം മുതല്‍ മരണം വരെ പലരും ശ്രദ്ധിക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് പിതൃ പക്ഷം. ഈ വര്‍ഷം പിതൃപക്ഷം സെപ്റ്റംബര്‍ 20-നാണ് ആരംഭിക്കുന്നത്. ഈ സമയത്ത് മനുഷ്യര്‍ അവരുടെ പൂര്‍വ്വികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും അവര്‍ക്ക് വേണ്ടി ശ്രാദ്ധമൂട്ടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ശ്രാദ്ധസമയത്ത് ഗര്‍ഭിണികള്‍ക്കായി ചില പ്രത്യേക നിയമങ്ങള്‍ പറഞ്ഞിട്ടുണ്ട്, അവ പാലിച്ചില്ലെങ്കില്‍, സ്ത്രീയുടെ കുട്ടിയെ മോശമായി ബാധിക്കും.

Pregnant Women

ഗര്‍ഭകാലം പലപ്പോഴും പല അരുതുകളുടേയും കൂടിയാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് ഇത്തരം കാര്യങ്ങള്‍ക്ക് വിശ്വാസമില്ല എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. എന്നാല്‍ പിതൃപക്ഷവും ഗര്‍ഭകാലവും തമ്മില്‍ എന്താണ് ബന്ധം എന്ന് നമുക്ക് നോക്കാവുന്നതാണ്. പിതൃപക്ഷത്തോട് അനുബന്ധിച്ച് ഗര്‍ഭിണികള്‍ പാലിക്കേണ്ട ചില നിയമങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. പിതൃപക്ഷത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ഗര്‍ഭകാലം ഉഷാറാക്കും എന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. എന്നാല്‍ പണ്ട് മുതല്‍ തന്നെ നിലനിന്നു പോരുന്ന ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍ എന്തൊക്കെയാണ് നില നില്‍ക്കുന്ന വിശ്വാസം എന്ന് നമുക്ക് നോക്കാം.

പൂര്‍വ്വികരും ദുരാത്മാക്കളും

പൂര്‍വ്വികരും ദുരാത്മാക്കളും

പിതൃ പക്ഷത്തോടനുബന്ധിച്ച് നമ്മുടെ കാരണവന്‍മാര്‍ക്കൊപ്പം ചില ദുരാത്മാക്കളും ഭൂമിയില്‍ വരുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ഗര്‍ഭിണിയായ സ്ത്രീയുടെ കുഞ്ഞിനെയും പ്രതികൂലമായി ബാധിക്കുന്നു എന്നാണ് നില നിന്ന് പോരുന്ന വിശ്വാസം. അത്തരമൊരു സാഹചര്യത്തില്‍, ഗര്‍ഭിണിയായ സ്ത്രീ പിതൃപക്ഷ സമയത്ത് ചെയ്യേണ്ടതും പാലിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ നിയമങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ഒറ്റക്ക് പോവരുത്

ഒറ്റക്ക് പോവരുത്

പിതൃപക്ഷ ദിനത്തോട് അനുബന്ധിച്ച് വരുന്ന സമയത്ത് ഗര്‍ഭിണികള്‍ ഒരിക്കലും ഒറ്റക്ക് പുറത്തിറങ്ങരുത്. അത് കൂടാതെ ആളൊഴിഞ്ഞ സ്ഥലത്തേക്കോ കാട്ടിലേക്കോ പോകരുതെന്ന് പറയപ്പെടുന്നു, അവര്‍ അങ്ങനെ ചെയ്താല്‍ അത് ഗര്‍ഭസ്ഥശിശുവിന് ദോഷകരമായിരിക്കും എന്നാണ് വിശ്വാസം. കാരണം അത്തരം സ്ഥലങ്ങളില്‍ നെഗറ്റീവ് ശക്തികളുടെ കേന്ദ്രബിന്ദുവാണ് എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഇത്തരം സ്ഥലങ്ങളില്‍ ഒറ്റക്ക് പോവരുത് എന്നും ഒരു കാരണവശാലും ഒറ്റക്ക് പുറത്തിറങ്ങരുത് എന്നും പറയുന്നത്. ഗര്‍ഭിണിയുടെയും അവളുടെ കുട്ടിയുടെയും ആരോഗ്യത്തെ ബാധിക്കും എന്നാണ് പണ്ടുള്ളവര്‍ പറയുന്നത്.

ശ്മശാനത്തിലേക്കും മരണ വീട്ടിലേക്കും

ശ്മശാനത്തിലേക്കും മരണ വീട്ടിലേക്കും

പിതൃപക്ഷ സമയത്ത്, ഗര്‍ഭിണികള്‍ക്കും ശ്മശാനത്തിലേക്ക് പോകുന്നത് നല്ലതല്ല. ഇതും ചിലപ്പോള്‍ അവരില്‍ ചില പ്രത്യക പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം സ്ഥലങ്ങളില്‍ പോവുന്നത് നിരോധിച്ചിരിക്കുന്നു, കാരണം ഈ സമയത്ത് ധാരാളം ദുരാത്മാക്കള്‍ ഉണ്ട്, ഇത് അമ്മയുടെ ഉദരത്തിലുള്ള ശിശുവിനെ ദോഷകരമായി ബാധിക്കും എന്നാണ് വിശ്വാസം. ഇത് പോലെ തന്നെയാണ് മരണ വീട്ടിലേക്ക് പോവുന്നതും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ശാസ്ത്രം എത്രയൊക്കെ വളര്‍ന്നാലും ഭൂമിയില്‍ വിശ്വാസം നിലനില്‍ക്കുന്നുണ്ട് എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.

ചെയ്യാന്‍ പാടില്ലാത്തത്

ചെയ്യാന്‍ പാടില്ലാത്തത്

ഇത് കൂടാതെ ഈ ദിനത്തോട് അനുബന്ധിച്ച് ചെയ്യാന്‍ പാടില്ലാത്തതായ പല കാര്യങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല.

പിതൃപക്ഷ സമയത്ത് അരി, നോണ്‍-വെജ്, വെളുത്തുള്ളി, ഉള്ളി, പുറത്തുനിന്നുള്ള ഭക്ഷണം എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക. വഴുതന പാചകം ചെയ്യുന്നതോ കഴിക്കുന്നതോ ഒഴിവാക്കുക.

 ചെയ്യാന്‍ പാടില്ലാത്തത്

ചെയ്യാന്‍ പാടില്ലാത്തത്

ശ്രാദ്ധ ചടങ്ങുകള്‍ ചെയ്യുന്ന വ്യക്തി നഖം മുറിക്കരുത്. ഷേവ് ചെയ്യുന്നതിനോ മുടി മുറിക്കുന്നതിനോ പാടില്ല. വൃത്തിയുള്ള ശുദ്ധമായ വസ്ത്രം ധരിക്കുക. ബെല്‍റ്റ്, വാലറ്റ് അല്ലെങ്കില്‍ പാദരക്ഷകള്‍ പോലുള്ള തുകല്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ അദ്ദേഹം ശ്രാദ്ധ ചടങ്ങുകള്‍ നടത്തുമ്പോള്‍ ഉപയോഗിക്കരുത്. നിങ്ങള്‍ ശ്രാദ്ധ ആചാരങ്ങളും മന്ത്രങ്ങളും ജപിക്കുകയാണെങ്കില്‍, ഇത് നിര്‍ത്തരുത്. കാരണം ഇത് നെഗറ്റീവ് എനര്‍ജി കൊണ്ടുവന്നേക്കാം. പുകയില, മദ്യപാനം എന്നിവ ചെയ്യാതിരിക്കണം. ശാരീരിക ബന്ധങ്ങള്‍ ഒഴിവാക്കുക. ബ്രഹ്മചര്യം പാലിക്കുക.. നുണ പറയുകയോ പരുഷമായ വാക്കുകള്‍ ഉപയോഗിക്കുകയോ മറ്റുള്ളവരെ ശപിക്കുകയോ ചെയ്യരുത്.സാധ്യമെങ്കില്‍, 16 ദിവസവും വീട്ടില്‍ ചെരിപ്പുകള്‍ ധരിക്കരുത്.

നിങ്ങള്‍ പുനര്‍ജനിക്കുമോ അറിയാംനിങ്ങള്‍ പുനര്‍ജനിക്കുമോ അറിയാം

 ചെയ്യാന്‍ പാടില്ലാത്തത്

ചെയ്യാന്‍ പാടില്ലാത്തത്

ശ്രാദ്ധ പൂജയ്ക്കും ആചാരങ്ങള്‍ക്കും കറുപ്പ് അല്ലെങ്കില്‍ ചുവപ്പ് പൂക്കളും അതീവ സുഗന്ധമുള്ളതോ മണമില്ലാത്തതോ ആയ പൂക്കളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ശ്രാദ്ധ ദിനത്തില്‍ പതിവായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ആചാരങ്ങള്‍ക്കായി ഇരുമ്പ് പാത്രങ്ങള്‍ ഉപയോഗിക്കരുത്. പകരം നിങ്ങളുടെ പൂര്‍വ്വികരെ പ്രീതിപ്പെടുത്താന്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് അല്ലെങ്കില്‍ വെങ്കല പാത്രങ്ങള്‍ ഉപയോഗിക്കുക. ഇരിപ്പിടത്തില്‍ ഇരുമ്പ് ഉപയോഗിക്കരുത്. സില്‍ക്ക്, കമ്പിളി, മരം മുതലായവയുടെ ഇരിപ്പിടം ഉപയോഗിക്കുക.

 ചെയ്യാന്‍ പാടില്ലാത്തത്

ചെയ്യാന്‍ പാടില്ലാത്തത്

ശ്രാദ്ധകാലത്ത് പുതിയ വസ്ത്രങ്ങള്‍ വാങ്ങുകയോ ധരിക്കുകയോ ചെയ്യരുത്.ഗൃഹപ്രവേശം നടത്തരുത്. ഒരു പുതിയ ബിസിനസ്സ് അല്ലെങ്കില്‍ പുതിയ സംരംഭം ആരംഭിക്കുക അല്ലെങ്കില്‍ ജന്മദിനം ആഘോഷിക്കുക തുടങ്ങിയവ ചെയ്യരുത്. ഈ കാലയളവില്‍ പുതിയ വസ്തുവകകള്‍ പുതിയ കാറുകള്‍ തുടങ്ങിയവ വീട്ടില്‍ കൊണ്ടുവരരുത്. വൈകുന്നേരം, രാത്രി, പ്രഭാതം അല്ലെങ്കില്‍ സന്ധ്യ സമയത്ത് ശ്രാദ്ധ കര്‍മ്മം പാടില്ല. ശ്രാദ്ധ ദിനത്തില്‍ വസ്ത്രങ്ങള്‍ കഴുകരുത്. ഇത്രയും കാര്യങ്ങള്‍ പിതൃപക്ഷ ദിനത്തില്‍ ചെയ്യരുത്. അത് കൂടുതല്‍ നെഗറ്റീവ് ഫലങ്ങളാണ് ഉണ്ടാക്കുന്നത്.

നിങ്ങള്‍ക്ക് പുനര്‍ജന്മമുണ്ടോ, അറിയാം ഈ ജന്മത്തിലെ ലക്ഷണങ്ങളില്‍നിങ്ങള്‍ക്ക് പുനര്‍ജന്മമുണ്ടോ, അറിയാം ഈ ജന്മത്തിലെ ലക്ഷണങ്ങളില്‍

English summary

Pregnant Women Should Not Do These Things During Pitra Paksh In Malayalam

Here in this article we are discussing about Pregnant women should not do these things during PitraPaksh in Malayalam. Take a look.
X
Desktop Bottom Promotion