Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ഗര്‍ഭകാല സ്വപ്നം സൂചന നല്‍കും കുഞ്ഞ് ആണോ പെണ്ണോ എന്ന്
ഗര്‍ഭകാലം സ്ത്രീകളുടെ ഏറ്റവും മികച്ച ഒരു ആരോഗ്യകാലഘട്ടമായാണ് കണക്കാക്കുന്നത്. ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ അമ്മമാര്‍ ചിന്തിക്കുന്ന കാര്യമാണ് തനിക്ക് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന്. എന്നാല്‍ ചില പ്രവചനങ്ങളെല്ലാം പലരും നടത്തുന്നുണ്ട്. എന്നാല്‍ ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും ഒരുപോലെയാണ് എന്നുള്ളതാണ് മറ്റൊരു സത്യം. എങ്കിലും ചിലര്‍ക്കെങ്കിലും അറിയാന്‍ ആഗ്രഹമുണ്ടാവും ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ വയറ്റില്‍ ഉള്ളത് എന്ന്.

എന്നാല്‍ ചൈനീസ് ശാസ്ത്രപ്രകാരം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട രസകരമായ ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചില സ്വപ്നങ്ങള്‍ നിങ്ങളുടെ കുഞ്ഞിനെക്കുറിച്ച് പറയുന്നത്. ഗര്‍ഭിണികള്‍ കാണുന്ന ചില സ്വപ്നങ്ങള്‍ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഡ്രാഗണെ സ്വപ്നം കാണുന്നത്
നിങ്ങള്‍ ഒരു ഡ്രാഗണെയാണ് സ്വപ്നം കാണുന്നത് എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആണ്‍കുഞ്ഞാണ് ജനിക്കുന്നത് എന്നാണ് വിശ്വാസം. ഭാവിയില്‍ ആണ്‍കുഞ്ഞ് പ്രശസ്തനാകുമെന്ന് പ്രവചിക്കുന്നു. ഇത് കൂടാതെ ആണ്‍കുഞ്ഞ് സുന്ദരനാവുമെന്നും ഭാവിയില്‍ മികച്ച എന്തെങ്കിലും നമ്മുടെ സമൂഹത്തിന് വേണ്ടി ചെയ്യുമെന്നും ആണ് ഭാവിയില്‍ ഈ സ്വപ്നം സൂചിപ്പിക്കുന്നത്. ഇതോടൊപ്പം ആണ്‍കുട്ടി സല്‍ഗുണങ്ങളും ധാരാളം കഴിവുമുള്ള വ്യക്തിയായിരിക്കുമെന്ന് പ്രവചിക്കുന്നു.

പാമ്പിനെ സ്വപ്നം കാണുന്നത്
എന്നാല്‍ ഗര്‍ഭകാലത്ത് സ്ത്രീകള്‍ പാമ്പിനെ സ്വപ്നം കാണുന്നത് നിങ്ങള്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിന്റെ അടയാളമാണ്. കിണറ്റില്‍ ഒരു പാമ്പിനെ കണ്ടെത്താനുള്ള സ്വപ്നം പറയുന്നത് ആണ്‍കുട്ടിക്ക് സമൂഹത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമുണ്ടാകുമെന്നും ഭാവിയില്‍ മികച്ചതും സ്ഥാനങ്ങളില്‍ എത്തുമെന്നുമാണ് ഈ സ്വപ്നം പറയുന്നത്.

പശു
പശുവിനെ സ്വപ്നം കാണുന്നത് ആണ്‍കുഞ്ഞ് വളരെ ധീരനായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. കൊമ്പുള്ള കന്നുകാലികളെ സ്വപ്നം കാണുന്നത് അടിസ്ഥാനപരമായി ഒരു ആണ്‍കുഞ്ഞിന്റെ ജനനത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ കൊമ്പില്ലാത്ത കന്നുകാലികളോ കാളക്കുട്ടിയോ ഒരു പെണ്‍കുഞ്ഞിന്റെ ജനനത്തെ സൂചിപ്പിക്കുന്നു.

പന്നി
പന്നിയെ സ്വപ്നം കാണുന്നത് സമ്പത്തും ഭാഗ്യവും സൂചിപ്പിക്കുന്നു, ഭാവിയില്‍ ആണ്‍കുഞ്ഞ് സമ്പന്നനും ഭാഗ്യവാനും ആയിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കറുത്ത പന്നി ഒരു ആണ്‍കുഞ്ഞിന്റെ ജനനത്തെ സൂചിപ്പിക്കുമ്പോള്‍ വെളുത്ത പന്നി ഒരു പെണ്‍കുഞ്ഞിന്റെ ജനനത്തെ സൂചിപ്പിക്കുന്നു. കാട്ടുപന്നി ഓടിക്കുന്നതായി സ്വപ്നം കാണുന്നത് ആണ്‍കുഞ്ഞ് വളരെ പ്രശസ്തനാകുമെന്നാണ് പറയുന്നത്.

കടലാമ
കടലാമയെ സ്വപ്നം കാണുന്നത് കുഞ്ഞ് വളരെ ശക്തനാകുമെന്ന് സൂചിപ്പിക്കുന്നു. ആണ്‍കുഞ്ഞ് വളരെയധികം പ്രശസ്തനാവുമെന്നും ആരോഗ്യത്തോടെ ദീര്‍ഘകാലം കഴിയുമെന്നും ആണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രവചനം. കൂടാതെ ഈ കുഞ്ഞുങ്ങള്‍ വഴി അച്ഛനും അമ്മയും പ്രശസ്തരാവും എന്നുമാണ് വിശ്വാസം.

കടുവ
മാന്യനും ധീരനുമായ ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിന്റെ അടയാളമാണ് കടുവയെ സ്വപ്നം കാണുന്നത്. കടുവ ആക്രമിക്കപ്പെടുന്നത് സ്വപ്നം കാണുന്നത് ഒരു പ്രത്യേക ആണ്‍കുട്ടിയുടെ ജനനത്തെ പ്രവചിക്കുന്നു. ഒരു കടുവ താഴേക്കിറങ്ങി വരുന്നത് ആണ് സ്വപ്നം കാണുന്നത് എന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഇവര്‍ വളരെയധികം സമ്പത്തോടെ ജീവിക്കും എന്നാണ്.

കുതിര
കുതിരപ്പന്തയത്തെക്കുറിച്ചുള്ള സ്വപ്നം സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ആണ്‍കുട്ടി പിറക്കും എന്നുള്ളതാണ്. അതിനപ്പുറത്തേക്ക് നിങ്ങളുടെ കുഞ്ഞ് വിദേശത്തും ഖ്യാതി നേടും എന്നാണ് സൂചിപ്പിക്കുന്നത്. മൈതാനത്ത് ഓടുന്ന കറുത്ത കുതിരയെ ഓടിക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നവും നിങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിക്കും എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

മുറ്റത്തെ വൃക്ഷം
മുറ്റത്ത് വളരുന്ന ഫലവൃക്ഷങ്ങള്‍ സ്വപ്നം ഒരു ആണ്‍കുട്ടിയുടെ ജനനത്തെ സൂചിപ്പിക്കുന്നു. മുളയെ സ്വപ്നം കാണുന്നത് ആണ്‍കുട്ടി അധികാരത്തിലായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. മസ്ക്മെലന്‍ കഴിക്കുന്നതിനോ നേടുന്നതിനോ ഉള്ള സ്വപ്നം ഒരു ആണ്‍കുഞ്ഞിന്റെ ജനനത്തെ സൂചിപ്പിക്കുന്നു. കൈകളില്‍ നക്ഷത്രം സ്വപ്നം കാണുന്നത്, ജനിക്കുന്ന ആണ്‍കുട്ടി കലാപ്രകടനത്തില്‍ പ്രശസ്തനാകുമെന്ന് സൂചിപ്പിക്കുന്നു. കട്ടിയുള്ള മഞ്ഞുവീഴ്ചയെക്കുറിച്ചുള്ള സ്വപ്നം ആരോഗ്യമുള്ള ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിന്റെ അടയാളമാണ്.



Click it and Unblock the Notifications