For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൃക്കാക്കരയപ്പനെ കുടിയിരുത്തും പൂരാട ദിനം: ഐശ്വര്യസമൃദ്ധി ഫലം

|

ഉത്രാടം മുതലാണ് ഒന്നാം ഓണം ആരംഭിക്കുന്നത്. എന്നാല്‍ ഉത്രാടത്തിരക്കിലേക്ക് നമ്മള്‍ എത്തുമ്പോള്‍ അതിന്റെ ചില ചെറിയ അലയൊലികള്‍ ആരംഭിക്കുന്നത് പൂരാടം ദിനത്തിലാണ്. അത്തം തുടങ്ങി ഇന്ന് എട്ടാം നാളാണ്. ഈ ദിനം പൂരാടം ഉണ്ണികള്‍ക്ക് വേണ്ടിയുള്ളതാണ് എന്നതാണ് സത്യം. ഓണത്തിന് എന്തെല്ലാം ഒരുക്കണം, എന്തൊക്കെ ചിട്ടകള്‍ വേണം എന്ന തിരിക്കിലായിരിക്കും ഈ ദിനത്തില്‍ മലയാളികള്‍. അതുകൊണ്ട് തന്നെ ഈ ദിനത്തിന്റെ പ്രത്യേകത വളരെ വലുതാണ്. സമൃദ്ധിയുടെ കാലമാണ് ഓണക്കാലം, അഥവാ പൊന്നിന്‍ ചിങ്ങമാസം. ഈ കാലത്തില്‍ ഉത്രാടത്തിരക്കിന് ആക്കം കൂട്ടുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ വളരെയധികം തിരക്കിലായിരിക്കും ഓരോരുത്തരും.

Pooradam 2022

ഓണാഘോഷത്തിനുള്ള വിഭവങ്ങള്‍ തയ്യാറാക്കുകയും ഒരുക്കള്‍ക്ക് വേണ്ടിയുള്ള ഓട്ടപ്പാച്ചിലിലും ആയിരിക്കും ഈ ദിനത്തില്‍ ഒട്ടുമിക്ക മലയാളികളും. മുറ്റവും വീടും എല്ലാം വൃത്തിയാക്കുകയും മാവേലിയേയും വാമനനേയും വരവേല്‍ക്കുന്നതിനായി തയ്യാറെടുപ്പ് നടത്തുകയും ചെയ്യുന്ന സമയമാണ് പൂരാട ദിനം. ഈ ദിനത്തില്‍ കുട്ടികളെ പൂരാടം ഉണ്ണികള്‍ എന്നാണ് അറിയപ്പെടുന്നത്. പൂക്കളത്തിന് മാറ്റ് കൂട്ടുന്നതിന് വേണ്ടി ഈ ദിനത്തില്‍ വലിയ പൂക്കളമാണ് തയ്യാറാക്കുന്നത്. പക്ഷേ ഇന്നത്തെ പൂക്കളങ്ങള്‍ എല്ലാം തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന പൂക്കള്‍ കൈയ്യടക്കിയിരിക്കുകയാണ്. ഓണത്തിനും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പൂരാടം എന്നത് ഓണത്തിന്റെ എട്ടാം ദിനമായതിനാല്‍ ഈ ദിനത്തില്‍ പൂക്കളങ്ങളുടെ എണ്ണം എട്ടായിരിക്കും.

Pooradam 2022

സാധാരണ നാട്ടിന്‍ പുറങ്ങളില്‍ കാക്കപ്പൂവ്, ചെമ്പരത്തി, തെച്ചി, കൊങ്ങിണിപ്പൂവ്, മുക്കുറ്റി, തുമ്പ തുടങ്ങിയവയെല്ലാം ഈ ദിനത്തില്‍ പൂക്കളത്തില്‍ സ്ഥാനം പിടിക്കും. ചിലയിടങ്ങളില്‍ മത്സരങ്ങളും മറ്റും സംഘടിപ്പിക്കുന്നതും പൂരാടം ഉത്രാടം ദിനങ്ങളിലാണ്. കൂടുതല്‍ മനോഹരമായ രീതിയില്‍ തന്നെയാണ് ഈ ദിനത്തിലെ പൂക്കളങ്ങള്‍ ഓരോ വീടുകളിലും തയ്യാറാക്കുന്നത്. ഈ ദിനത്തിലാണ് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നത്. പൂക്കളത്തില്‍ തൃക്കാക്കരയപ്പന്റെ രൂപം മണ്ണില്‍ ഉണ്ടാക്കി ഈ ദിനത്തില്‍ വെക്കുന്നു. ഇതിനെ ഓണത്തപ്പന്‍ എന്നാണ് പറയുന്നത്. തൃക്കാക്കരയപ്പനെ വെക്കുന്നതിനും പ്രത്യേകം ചടങ്ങുകള്‍ ഉണ്ട്. ഇത് വീട്ടിലേക്ക് ഐശ്വര്യവും സമൃദ്ധിയും സന്തോഷവും കൊണ്ട് വരും എന്നാണ് വിശ്വാസം.

Pooradam 2022

മുറ്റത്ത് ചാണകം മെഴുകി അതില്‍ അരിമാവ് കൊണ്ട് കോലം വരച്ച് പലകയിട്ട് പൂക്കള്‍ വെച്ചാണ് മണ്ണ് കൊണ്ട് കുഴച്ച് തയ്യാറാക്കിയ തൃക്കാക്കരയപ്പനെ സ്ഥാപിക്കുന്നത്. അരിമാവ് കൊണ്ട് മുറ്റത്ത് അണിഞ്ഞാണ് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നത്. തൃക്കാക്കരയപ്പനും മക്കളും ആണ് എന്നാണ് വിശ്വാസം. ഓലക്കുടയും ഇതോടനുബന്ധിച്ച് വെക്കുന്നു. തൃക്കാക്കരയപ്പനെ മഹാവിഷ്ണുവിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. ഒരടിയോളം ഉയരത്തിലാണ് ഈ സ്തൂപരൂപങ്ങള്‍ തയ്യാറാക്കുന്നത്. തൃക്കാക്കരയപ്പനെ വെച്ച് കഴിഞ്ഞാല്‍ കുടുംബത്തിലെ കാരണവരാണ് ബാക്കി കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്യേണ്ടത്. ദിവസവും അരിമാവ് കൊണ്ട് അണിഞ്ഞ് തൃക്കാക്കരയപ്പനെ പൂജിക്കണം. പിന്നീട് അവിലും മലരും പൂവും പായസവും പഴവും എല്ലാം നേദിക്കണം. അത് കൂടാതെ തിരുവോണ നാളില്‍ പൂവട തയ്യാറാക്കി തൃക്കാക്കരയപ്പന് സമര്‍പ്പിക്കണം. ഇത്രയും ചെയ്താല്‍ വാമനമൂര്‍ത്തി പ്രസാദിക്കും എന്നാണ് വിശ്വാസം.

Pooradam 2022

most read: Onam 2022: സമ്പൂര്‍ണ ഓണഫലം: 27 നക്ഷത്രക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍

most read: ഓണ സദ്യ നിസ്സാരമല്ല: ഇത് ആയുസ്സിന് അത്ഭുതകരമായ ഭക്ഷണം

English summary

Pooradam 2022 date, shubh muhurat, rituals, puja vidhi, recipes and significance In Malayalam

Onam 2022: Pooradam date, shubh muhurat, rituals, puja vidhi, recipes and significance in malayalam. Take a look.
Story first published: Tuesday, September 6, 2022, 11:16 [IST]
X
Desktop Bottom Promotion