For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലൈ 1 മുതല്‍ പ്ലാസ്റ്റിക് ഇല്ല: പകരം ഇവ ഉപയോഗിക്കണം

|

പ്ലാസ്റ്റിക് എന്നത് എത്രത്തോളം നമ്മുടെ ഭൂമിക്കും ആവാസവ്യവസ്ഥക്കും ഭീഷണിയുയര്‍ത്തുന്നതാണ് എന്ന് നമുക്കറിയാം. എങ്കിലും നമ്മളില്‍ പലരും പ്ലാസ്റ്റിക് ഉപയോഗിക്കുന്നു ഇപ്പോഴും. പ്രത്യേകിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് അഥവാ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് അപകടകരമാണ് എന്നതാണ് സത്യം. ജൂലൈ ഒന്ന് മുതല്‍ ഇന്ത്യയില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റികിന് അന്ത്യം കുറിക്കുകയാണ്. പ്ലാസ്റ്റിക് കപ്പുകള്‍, സ്‌ട്രോകള്‍, കട്‌ലറികള്‍, തെര്‍മോകോള്‍ എന്നിവക്കെല്ലാം നിരോധനം ഏര്‍പ്പെടുത്തുകയാണ്. 100 മൈക്രോണില്‍ താഴെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കുന്നതിനുള്ള വിജ്ഞാപനം 2022 ജൂലൈ 1 മുതല്‍ നടപ്പിലാക്കാന്‍ 2021 ഓഗസ്റ്റില്‍ ഇന്ത്യന്‍ പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു.

ഇത് പലപ്പോഴും നമ്മുടെ കാലാവസ്ഥാ വ്യതിയാനത്തിന് വരെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. 2019-ലെ കണക്ക് പ്രകാരം ആഗോള തലത്തില്‍ നോക്കുകയാണെങ്കില്‍ 130 ദശലക്ഷം മെട്രിക് ടണ്‍ പ്ലാസ്റ്റിക്ക് ഉപേക്ഷിക്കപ്പെട്ടു എന്നതാണ് കണക്ക്. പ്ലാസ്റ്റിക് നിരോധനം മാത്രമല്ല ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ (എസ്യുപികള്‍) വില്‍പന, വാങ്ങല്‍, ഇറക്കുമതി, വിതരണം, സ്റ്റോക്കിംഗ്, ഏതെങ്കിലും തരത്തിലുള്ള ഉപയോഗം എന്നിവയെല്ലാം കര്‍ശനമായി നിരോധിക്കാന്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഇനി പ്ലാസ്റ്റികിന് പകരം നമുക്ക് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനെക്കുറിച്ചാവട്ടെ ഈ ലേഖനം

സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍

സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍

പ്ലാസ്റ്റികിന് പകരം ഉപയോഗിക്കാവുന്നതാണ് സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഉത്പ്പന്നങ്ങള്‍. ഇത് പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം സൂക്ഷിച്ച് വെക്കുന്നതിന് പകരം നല്ല സുഖമായി ഉപയോഗിക്കാം. അത് മാത്രമല്ല പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന അപകടം ഉണ്ടാവുകയും ഇല്ല. ഒറ്റത്തവണ ഉപയോഗിക്കാവുന്ന കപ്പുകള്‍, കിച്ചണ്‍ സ്റ്റോര്‍, ലഞ്ച് ബോക്‌സുകള്‍ എന്നിവയും മറ്റും പ്ലാസ്റ്റികിന് പകരം സ്റ്റെയിന്‍ലസ് സ്റ്റീലില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

ഗ്ലാസ്

ഗ്ലാസ്

ബയോഡീഗ്രേഡബിള്‍ അല്ലെങ്കിലും, ഗ്ലാസ് നമുക്ക് സുഖമായി ഉപയോഗിക്കാവുന്നതാണ്. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും ഭക്ഷണം വിളമ്പുന്നതിനും വെള്‌ളം കുടിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സാധനങ്ങള്‍ വാങ്ങുന്നതിനും എല്ലാം ഗ്ലാസ്സ് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല വളരെ ചെലവ് കുറഞ്ഞതാണ് എന്നതും ശ്രദ്ധേയമാണ്. ജാറുകളും, ബിന്നുകളും, മറ്റും സുഖമായി ഉപയോഗിക്കാന്‍ പ്ലാസ്റ്റിക്കിനേക്കാള്‍ നല്ലത് എന്തുകൊണ്ടും ഗ്ലാസ് തന്നെയാണ്.

പ്ലാറ്റിനം സിലിക്കണ്‍

പ്ലാറ്റിനം സിലിക്കണ്‍

പ്ലാസ്റ്റിക്കിന് പകരം നമുക്ക് ധൈര്യമായി ഉപയോഗിക്കാവുന്നതാണ് പ്ലാറ്റിനം സിലിക്കണ്‍. ഇത് മണല്‍ കൊണ്ട് നിര്‍മ്മിച്ച ഫുഡ് ഗ്രേഡ് പ്ലാറ്റിനം സിലിക്കണ്‍ ആണ്. ഇത് ചൂട് ഉള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ ഭക്ഷണം ചൂടാക്കുന്നതിനും തിളപ്പിക്കുന്നതിനും എല്ലാം നമുക്ക് ഇത് ഉപയോഗിക്കാം. പ്ലാസ്റ്റിക് ഇനി ഈ വഴി വേണ്ടേ വേണ്ട.

ബീവാക്‌സ് കോട്ടഡ് ക്ലോത്ത്

ബീവാക്‌സ് കോട്ടഡ് ക്ലോത്ത്

പ്രധാനമായും പ്ലാസ്റ്റിക് റാപ്പറിനും പ്ലാസ്റ്റിക് ബാഗുകള്‍ക്കും പകരമായി ഉപയോഗിക്കാവുന്നവയാണ് ഇത്. തേനീച്ചയുടെ മെഴുക് കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. മാത്രമല്ല ഉപയോഗിക്കാന്‍ വളരെ എളുപ്പവും അതോടൊപ്പം തന്നെ വൃത്തിയാക്കാനും എളുപ്പമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല നല്ല സുഗന്ധവും നിലനിര്‍ത്തുന്നു.

ഫൈബര്‍ സഞ്ചികള്‍

ഫൈബര്‍ സഞ്ചികള്‍

സാധനങ്ങള്‍ വാങ്ങിക്കാന്‍ കടയില്‍ പോവുമ്പോള്‍ പ്ലാസ്റ്റിക് ബാഗിന് പകരം ഇനി നിങ്ങള്‍ക്ക് ഫൈബര്‍ സഞ്ചികള്‍ കൊണ്ട് പോവാം. കാരണം ഇവ നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലവും നല്‍കുന്നില്ല എന്ന് മാത്രമല്ല കമ്പിളി, ചണ, അല്ലെങ്കില്‍ മുള എന്നിവയുമായി ചേര്‍ത്ത് നല്ല കട്ടിയുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും സഹായിക്കുന്നു. വീട്ടിലെ ആവശ്യത്തിന് വേണ്ടിയുള്ള പാത്രങ്ങളും ഇതില്‍ നിന്ന് നമുക്ക് തയ്യാറാക്കാം. കൂടാതെ ഇത് വളരെയധികം സുരക്ഷിതവും കമ്പോസ്റ്റബിള്‍ മെറ്റീരിയലുമാണ് എന്നതാണ് സത്യം.

മരം

മരം

മരത്തിന്റെ ഉത്പ്പന്നങ്ങള്‍ ധാരാളം ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പ്ലാസ്റ്റിക് ഉണ്ടെങ്കില്‍ അതിന് പുറകേ പോവുന്നവരും കുറവല്ല. ഇനി നിങ്ങള്‍ക്ക് മരത്തിന്റെ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാം പ്ലാസ്റ്റികിന് പകരം. ഇത് കൊണ്ട് ബ്രഷ്, അടുക്കളയിലേക്കുള്ള പാത്രങ്ങള്‍, സ്റ്റോര്‍ ബോക്‌സ്, കട്ടിംങ് ബോര്‍ഡുകള്‍ എന്നിവയെല്ലാം തയ്യാറാക്കാം.

മണ്‍പാത്രങ്ങളും മറ്റ് സെറാമിക്‌സും

മണ്‍പാത്രങ്ങളും മറ്റ് സെറാമിക്‌സും

നിര്‍ബന്ധമായും നാം ശീലമാക്കേണ്ട ഒന്നാണ് മണ്‍പാത്രങ്ങളും സെറാമിക്‌സും. ഇത് നമ്മുടെ അന്തരീക്ഷത്തിനും ഗുണം ചെയ്യുന്നതാണ്. ഭക്ഷ്യ സംരക്ഷണത്തിനും ഭക്ഷണം സൂക്ഷിച്ച് വെക്കുന്നതിനും വാട്ടര്‍പ്രൂഫ് ആയും എല്ലാം നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

പേപ്പര്‍

പേപ്പര്‍

പേപ്പര്‍ വളരെയധികം സഹായിക്കുന്നുണ്ട് നമ്മുടെ ഭൂമിയെ. കാരണം ഇത് നശിപ്പിക്കപ്പെടുന്നതാണ് എന്നതാണ് സത്യം. പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അതിന് പകരം പേപ്പര്‍ ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കുക. കാരണം പേപ്പര്‍ ഉപയോഗിക്കുമ്പോള്‍ അത് പുനരുപയോഗിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല വീട്ടില്‍ കമ്പോസ്റ്റ് തയ്യാറാക്കുന്നതിനും അന്തരീക്ഷത്തിന് ഗുണം ചെയ്യുന്നതിനും പേപ്പര്‍ ഉപയോഗിക്കാം. ഇത്രയും വസ്തുക്കള്‍ നമുക്ക് പ്ലാസ്റ്റികിന് പകരം ഉപയോഗിക്കാവുന്നതാണ്.

ജീന്‍സ് നരച്ച് തുടങ്ങിയോ, ഇനി പുതിയത് പോലെ ഉപയോഗിക്കാംജീന്‍സ് നരച്ച് തുടങ്ങിയോ, ഇനി പുതിയത് പോലെ ഉപയോഗിക്കാം

അടുക്കളത്തോട്ടത്തിന് ഇനി അരമണിക്കൂര്‍ ദിനവും: തഴച്ച് വളരും പച്ചക്കറികള്‍അടുക്കളത്തോട്ടത്തിന് ഇനി അരമണിക്കൂര്‍ ദിനവും: തഴച്ച് വളരും പച്ചക്കറികള്‍

English summary

Plastic ban from July 1 : Eco-Friendly Alternatives To Plastics In Your Everyday Life in Malayalam

India bans single-use plastic from July 1st. The best eco- friendly alternatives to plastic in your everyday life in malayalam. Take a look.
Story first published: Thursday, June 30, 2022, 18:27 [IST]
X
Desktop Bottom Promotion