Latest Updates
-
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്‍റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്!
വീട്ടിൽ ഐശ്വര്യം നിറക്കും ചുവന്ന തെച്ചി
എന്നും ഐശ്വര്യവും ഭാഗ്യവും തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ നമ്മൾ വീട്ടിൽ നടുന്ന ചെടികളിലൂടെ നമുക്ക് ഐശ്വര്യം വർദ്ധിപ്പിക്കുന്നുണ്ട്. വീട്ടില്‍ വെക്കേണ്ടതും വെക്കാന്‍ പാടില്ലാത്തതും ആയ ചെടികൾ ഉണ്ട്. എന്നാല്‍ ഇത് ഏതൊക്കെയെന്ന് പലർക്കും അറിയുകയില്ല. റോസാച്ചെടികൾ എന്തായാലും പലരും വീട്ടിൽ വെക്കുന്നുണ്ട്. എന്നാൽ ഇത് ഭംഗിക്ക് മാത്രം വെക്കുന്നതാണ്. വീട്ടിൽ ഐശ്വര്യം വർദ്ധിപ്പിക്കുന്നതിന് നമുക്ക് മറ്റ് ചില ചെടികളാണ് സഹായിക്കുന്നത്.
ഫെങ്ഷുയി പ്രകാരം നമുക്ക് വീട്ടില്‍ വെക്കാവുന്ന ചില ചെടികൾ ഉണ്ട്. ഇത് നിങ്ങൾക്ക് നേട്ടങ്ങൾ നല്‍കുന്നുണ്ട്. മാത്രമല്ല വീട്ടിൽ ഐശ്വര്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഏതൊക്കെ ചെടികളാണ് ഇത്തരത്തിൽ നിങ്ങളുടെ ഐശ്വര്യത്തിന് കാരണമാകുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി ഏതൊക്കെ ചെടികൾ വീട്ടിൽ വളർത്തണം എന്നും നോക്കാം.

ചുവന്ന തെച്ചി മുൻവാതിലിൽ
നല്ല ചുവന്ന തെച്ചി മുൻവാതിലിൽ വെച്ച് പിടിപ്പിക്കുന്നത് ഐശ്വര്യത്തിന് കാരണമാകുന്നുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തിൽ നേട്ടങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഐശ്വര്യവും ഭാഗ്യവും സന്തോഷവും എല്ലാം ഒന്നിച്ച് നൽകുന്നു ചുവന്ന തെച്ചി. ഇത് നിങ്ങൾ എന്തായാലും വീട്ടിൽ വെച്ച് പിടിപ്പിക്കാൻ ശ്രദ്ധിക്കണം.

മഞ്ഞപ്പൂക്കൾ
മഞ്ഞപ്പൂക്കൾ വിടരുന്ന ചെടികളും വീട്ടിൽ വെച്ച് പിടിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. വീടിന്‍റെ മുൻവശത്ത് തന്നെ ഇത്തരം ചെടികള്‍ വെച്ച് പിടിപ്പിക്കണം. ജമന്തി, ചെണ്ടുമല്ലി പോലുള്ള ചെടികൾ വെച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് നിങ്ങൾക്ക് വീട്ടിൽ ഐശ്വര്യവും ഭാഗ്യവും കൊണ്ട് വരുന്നതിന് സഹായിക്കുന്നുണ്ട്.

തുളസി നട്ടു പിടിപ്പിക്കാം
തുളസി നട്ടു പിടിപ്പിക്കുന്നതും നിങ്ങൾക്ക് നേട്ടങ്ങൾ കൊണ്ടു വരും എന്നാണ് വാസ്തു പറയുന്നത്. രാമതുളസി, കൃഷ്ണ തുളസി എന്നിവയെല്ലാം വീട്ടിൽ വെച്ച് പിടിപ്പിക്കുന്നത് ഭാഗ്യം കൊണ്ട് വരുന്നുണ്ട്. മാത്രമല്ല വീട്ടിലെ നെഗറ്റീവ് എനർജി പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ തുളസികൾ. ഇത് വീട്ടിൽ വളരെയധികം പോസിറ്റീവ് ഊർജ്ജവും ഐശ്വര്യവും വർദ്ധിപ്പിക്കുന്നു.

മഞ്ഞൾച്ചെടി
മഞ്ഞൾച്ചെടി നടുന്നതു നല്ലതാണ്. ഇത് ഐശ്വര്യപ്രദമായ കാര്യങ്ങൾക്ക് ഏറ്റവും ഉത്തമമാണ്. വീട്ടിൽ കിഴക്ക് വശത്ത് ആണ് മഞ്ഞൾ ചെടി നട്ടു പിടിപ്പിക്കേണ്ടത്. ഇത് വീട്ടിലേക്ക് ഭാഗ്യവും കൊണ്ട് വരുന്നുണ്ട് എന്നാണ് പറയുന്നത്. വാസ്തു ശാസ്ത്രപ്രകാരം നിങ്ങള്‍ മഞ്ഞൾ നട്ടു പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് നേട്ടങ്ങൾ ആണ് നിങ്ങള്‍ക്ക് നല്‍കുന്നത്.

ഓർക്കിഡ്
ഓർക്കിഡ് വീട്ടിൽ മുൻവശത്ത് വെച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങൾക്ക് ഐശ്വര്യവും നേട്ടവും നൽകുന്നുണ്ട്. മാത്രമല്ല സാമ്പത്തിക പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ഓർക്കിഡ് സഹായിക്കുന്നു എന്നാണ് പറയുന്നത്. ഇത് ജീവിതത്തിൽ നിങ്ങളുടെ പരാജയത്തെ തടുത്ത് നിർത്തും എന്നാണ് പറയുന്നത്. എന്നാൽ ഒരു കാരണവശാലും വീട്ടില്‍ വെക്കാൻ പാടില്ലാത്ത ചെടികൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കള്ളിമുൾച്ചെടി
കള്ളിമുൾച്ചെടി ഒരു കാരണവശാലും വീട്ടിൽ വെക്കരുത്. കാരണം ഇത് നിങ്ങൾക്ക് ദോഷങ്ങളാണ് നല്‍കുന്നത്. ഇത് പലപ്പോഴും ദാരിദ്ര്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത് പോലെ ബോൺസായി ചെടി വെക്കുന്നത് നിങ്ങളുടെ വളർച്ചയെ മുരടിപ്പിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് കള്ളിമുള്‍ച്ചെടി ബോൺസായി എന്നിവ ഒരിക്കലും വീട്ടിൽ വെക്കരുത്.



Click it and Unblock the Notifications
