For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതകത്തില്‍ പിതൃദോഷമോ; ഇവ നട്ട് പരിപാലിച്ചാല്‍ നീങ്ങാത്തതായി ഒന്നുമില്ല

|

നിങ്ങളുടെ ജാതകത്തില്‍ പിതൃ ദോഷം ഉണ്ടെങ്കിലോ നിങ്ങളുടെ പൂര്‍വ്വികര്‍ നിങ്ങളോട് സന്തുഷ്ടരല്ലെങ്കിലോ പരിഹാരം എന്താണെന്ന് ചിന്തിച്ചിരിക്കുകയാണോ? എങ്കില്‍, ലളിതമായ പരിഹാരങ്ങള്‍ ഞങ്ങള്‍ പറഞ്ഞുതരാം. ഇത്തരം സാഹചര്യത്തില്‍, ഒട്ടും അസ്വസ്ഥനാകാതെ വീട്ടില്‍ പിതൃപക്ഷ സമയത്ത് ചില ചെടികള്‍ നടുക.

Most read: ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്Most read: ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്

പുരാണ വിശ്വാസങ്ങള്‍ അനുസരിച്ച്, ഇത്തരം ചില ചെടികള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുകയാണെങ്കില്‍, പിതൃ ദോഷത്തില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും. അതുപോലെ പൂര്‍വ്വികരുടെ അനുഗ്രഹത്തോടെ ജീവിതത്തില്‍ ഒരിക്കലും പണത്തിനും ഭക്ഷ്യവസ്തുക്കള്‍ക്കും ഒരു കുറവും ഉണ്ടാവുകയുമില്ല. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിട്ടകലും. ഇതാ, പിതൃപക്ഷത്തില്‍ നിങ്ങളുടെ ജീവിതത്തിന്റൈ ഉയര്‍ച്ചയ്ക്കായി നട്ട് പരിപാലിക്കേണ്ട ചില ചെടികള്‍ ഇവയാണ്.

ആല്‍മരം

ആല്‍മരം

ഹിന്ദുമതത്തിലെ ഏറ്റവും പവിത്രമായ വൃക്ഷമായി ആല്‍മരത്തെ കണക്കാക്കുന്നു. നിങ്ങള്‍ പിതൃപക്ഷത്തില്‍ ഒരു ആല്‍മരം നടുകയോ വൃക്ഷത്തെ ആരാധിക്കുകയോ ചെയ്യുന്നത് ശുഭകരമാണ്. ലോകമാതാവായ സീതയെ അനുഗ്രഹിച്ച വടവൃക്ഷമാണ് ഇത്. പിതൃപക്ഷത്തില്‍ ആല്‍മരത്തിന്റെ ചെടി നട്ടാല്‍ പൂര്‍വ്വികരുടെ പ്രത്യേക കൃപ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പൂര്‍വ്വികരുടെ ആത്മാവിന് മോക്ഷം ലഭിക്കാന്‍ ഇത് നടുന്നതിലൂടെ സാധിക്കുമെന്ന് പറയപ്പെടുന്നു. ഇതിനൊപ്പം, ആല്‍മരത്തിന് കീഴില്‍ പതിവായി ഒരു വിളക്ക് കത്തിക്കുന്നതിലൂടെയോ അല്ലെങ്കില്‍ അതിന് വെള്ളം അര്‍പ്പിക്കുന്നതിലൂടെയോ പിതൃക്കള്‍ സന്തോഷിക്കുന്നു.

മുന്തിരിച്ചെടി

മുന്തിരിച്ചെടി

പുരാണ വിശ്വാസങ്ങള്‍ അനുസരിച്ച്, പൂര്‍വ്വികരുടെ ശാന്തിക്കായി ഒരു മുന്തിരി ചെടി വീട്ടില്‍ നടണം. എന്നാല്‍ ഒരു ചെടി നട്ടാല്‍ മാത്രം പോരാ, പകരം നിങ്ങള്‍ അവയെ പതിവായി പരിപാലിക്കുകയും അതിനു മുന്‍പില്‍ ഇരുന്ന് നിങ്ങളുടെ പൂര്‍വ്വികരുടെ ശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും വേണം. വാസ്തവത്തില്‍, മുന്തിരിവള്ളികള്‍ ശിവന് വളരെ പ്രിയപ്പെട്ടതാണ്. പിതൃപക്ഷത്തില്‍ മുന്തിരിത്തൈ നട്ടുവളര്‍ത്തുകയാണെങ്കില്‍ ആത്മാവിന് ശാന്തി ലഭിക്കുകയും ചെയ്യുന്നു.

Most read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രം

ഷമി ചെടി

ഷമി ചെടി

ഒരു ഷമി ചെടി നട്ടുവളര്‍ത്തുന്നത് ശനിഭഗവാനെ മാത്രമല്ല, പൂര്‍വ്വികരെയും സന്തോഷിപ്പിക്കുന്നു. ഈ ചെടി നട്ടുപിടിപ്പിക്കുന്നതിലൂടെ പിത്തദോഷവും നീക്കം ചെയ്യപ്പെടുമെന്നും ഇതിന്റെ കൃപയാല്‍ ജീവിതത്തിലെ ദുഖങ്ങള്‍ ക്രമേണ അവസാനിക്കുമെന്നും പുരാണ വിശ്വാസമുണ്ട്.

ഈ ചെടികളും

ഈ ചെടികളും

പിതൃപക്ഷത്തിലെ തുളസി, മാങ്ങ, പാലാഷ്, ഞാവല്‍ എന്നിവയുടെ തൈകളും നട്ടുപിടിപ്പിക്കുന്നതിലൂടെ പൂര്‍വ്വികര്‍ സന്തോഷിക്കുന്നു. ഒരു വ്യക്തിയുടെ മരണശേഷം അവരുടെ എല്ലാ കര്‍മ്മങ്ങളും ആല്‍ മരത്തിന് ചുവട്ടില്‍ ചെയ്താല്‍ അയാള്‍ക്ക് മോക്ഷം ലഭിക്കുമെന്നത് ഒരു മതവിശ്വാസമാണ്. അതേസമയം, തര്‍പ്പണത്തില്‍ തുളസി ഉപയോഗിക്കുന്നതിലൂടെ പൂര്‍വ്വികര്‍ സംതൃപ്തരുമാകുന്നു.

Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍

പൂര്‍വ്വികരുടെ കൃപ ലഭിക്കാന്‍

പൂര്‍വ്വികരുടെ കൃപ ലഭിക്കാന്‍

ഈ ചെടികള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ പൂര്‍വ്വികര്‍ സന്തുഷ്ടരാകുകയും നിങ്ങള്‍ക്ക് സമ്പത്ത് നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ പിതൃ പക്ഷത്തില്‍ നിങ്ങള്‍ നട്ടുവളര്‍ത്തുന്ന ഏത് ചെടികളും പരിചരിക്കാന്‍ മറക്കരുത്. പിതൃപക്ഷ സമയത്ത് നട്ട ചെടികള്‍ ഉണങ്ങുകയാണെങ്കില്‍, നിങ്ങളുടെ പൂര്‍വ്വികര്‍ നിങ്ങളോട് ദേഷ്യപ്പെടുന്നുവെന്ന് മനസ്സിലാക്കുക. അതിനാല്‍ ചെടികളെ നന്നായി പരിപാലിക്കുക.

പിതൃപക്ഷവും വൃക്ഷങ്ങളും

പിതൃപക്ഷവും വൃക്ഷങ്ങളും

ഹിന്ദുമതത്തില്‍ പിതൃപക്ഷമാണ് മരിച്ചുപോയ പൂര്‍വ്വികര്‍ക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട സമയമെന്ന് പറയപ്പെടുന്നു. വൃക്ഷങ്ങളെയും പ്രകൃതിയെയുമൊക്കെ ആരാധിക്കുന്ന മതമാണ് ഹിന്ദുമതം. മരങ്ങള്‍ക്കും ചെടികള്‍ക്കും ജീവനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇവ ഒരാള്‍ക്ക് എല്ലാത്തരം പോസിറ്റീവ്, നെഗറ്റീവ് നല്‍കാനും പര്യാപ്തമായവയാണ്. ചില വൃക്ഷങ്ങളില്‍ പൂര്‍വ്വികരും ആത്മാക്കളും വസിക്കുന്നുവെന്നും പിതൃപക്ഷത്തില്‍ ഈ ശുഭവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്താല്‍ ആ വ്യക്തിക്ക് പൂര്‍വ്വികരുടെ പ്രത്യേക അനുഗ്രഹം ലഭിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:തീരാദുരിതം വരുത്തും പിതൃദോഷം; പിതൃപക്ഷത്തില്‍ കര്‍മ്മം ചെയ്താല്‍ മോചനംMost read:തീരാദുരിതം വരുത്തും പിതൃദോഷം; പിതൃപക്ഷത്തില്‍ കര്‍മ്മം ചെയ്താല്‍ മോചനം

പിതൃപക്ഷത്തിന്റെ വിശ്വാസം

പിതൃപക്ഷത്തിന്റെ വിശ്വാസം

വിശ്വാസമനുസരിച്ച് മോക്ഷം ലഭിക്കാത്ത ആത്മാക്കള്‍ അവരുടെ കുടുംബാംഗങ്ങളെ കാണാനായി ഭൂമിയിലേക്ക് മടങ്ങുന്ന കാലമാണ് പിതൃപക്ഷമെന്ന് പറയപ്പെടുന്നു. അതിനാല്‍, അവര്‍ മോക്ഷം നേടന്നുവെന്ന് ഉറപ്പുവരുത്താന്‍, ആളുകള്‍ അവരുടെ ദാഹം ശമിപ്പിക്കുകയും വിശപ്പടക്കുകയും ചെയ്യുന്നു. ഇതാണ് പിണ്ഡം വയ്പ്. വേവിച്ച അരിയും കറുത്ത എള്ള് അടങ്ങിയ ഭക്ഷണവും നല്‍കുന്ന രീതിയാണിത്. പ്രാര്‍ത്ഥനകള്‍ നടത്തി ഈ ചടങ്ങില്‍ ജനനം, മരണം, പുനര്‍ജന്മം എന്നിവയില്‍ നിന്ന് ആത്മാക്കളെ മോചിപ്പിക്കാനായി കര്‍മ്മങ്ങള്‍ നടത്തുന്നു.

English summary

Plant this sacred plant in Pitru Paksha to get blessings from Ancestors

Pitru Paksha 2021: Plant this sacred plant in Pitru Paksha to get blessings from Ancestors. Know more.
Story first published: Friday, September 24, 2021, 9:52 [IST]
X
Desktop Bottom Promotion