For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂര്‍വ്വികര്‍ നിങ്ങളുടെ വീട്ടിലെത്തിയിട്ടുണ്ട്; ഈ അടയാളങ്ങളാണ് സൂചന

|

പൂര്‍വ്വികര്‍ക്ക് കര്‍മ്മങ്ങള്‍ ചെയ്യാനുള്ള ഒരു ശുഭ കാലഘട്ടമാണ് പിതൃപക്ഷം. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും ഭദ്രപാദ മാസത്തിലെ പൗര്‍ണ്ണമി മുതല്‍ അശ്വിനി മാസത്തിലെ അമാവാസി വരെ 15-16 ദിവസം പിതൃപക്ഷം ആചരിക്കുന്നു. ഈ വര്‍ഷം പിതൃപക്ഷം സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിച്ച് ഒക്ടോബര്‍ 6 വരെ നീണ്ടുനില്‍ക്കും. മരിച്ചുപോയവരുടെ ആത്മാവിന്റെ ശാന്തിക്കായി, ഈ കാലഘട്ടത്തില്‍ ശ്രാദ്ധ ചടങ്ങുകള്‍ നടത്തപ്പെടുന്നു. വിശ്വാസമനുസരിച്ച്, ഈ സമയത്ത് പശുക്കള്‍ക്കും നായ്ക്കള്‍ക്കും കാക്കകള്‍ക്കും ബ്രാഹ്‌മണര്‍ക്കും പ്രായമായവര്‍ക്കും ഭക്ഷണം നല്‍കുന്നത് ആത്മാക്കളെ സന്തോഷിപ്പിക്കുമെന്നും അവര്‍ക്ക് ശാന്തി ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read: ജാതകത്തില്‍ പിതൃദോഷമോ; ഇവ നട്ട് പരിപാലിച്ചാല്‍ നീങ്ങാത്തതായി ഒന്നുമില്ലMost read: ജാതകത്തില്‍ പിതൃദോഷമോ; ഇവ നട്ട് പരിപാലിച്ചാല്‍ നീങ്ങാത്തതായി ഒന്നുമില്ല

പിതൃ പക്ഷത്തെ സംബന്ധിച്ചിടത്തോളം, ഭദ്രപാദ പൗര്‍ണ്ണമി മുതല്‍ അശ്വിനി മാസത്തിലെ അമാവാസി വരെയുള്ള 16 ദിവസങ്ങളില്‍, നമ്മുടെ പൂര്‍വ്വികര്‍ തെക്ക് ദിശയില്‍ നിന്ന് വീട്ടിലേക്ക് വരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. നമ്മുടെ പ്രവൃത്തികള്‍ കണ്ട് പ്രസാദിച്ചാല്‍ അവര്‍ അനുഗ്രഹം നല്‍കി തിരിച്ച് ഭൂമിയില്‍ നിന്ന് മടങ്ങുന്നു. വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍, പൂര്‍വ്വികര്‍ നിങ്ങളെ കാണാനെത്തിയെന്ന് സൂചിപ്പിക്കുന്ന ചില ചില അടയാളങ്ങളുണ്ട്. അത്തരം ചില സൂചനകള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

പിതൃപക്ഷത്തില്‍ കാക്കയുടെ പ്രാധാന്യം

പിതൃപക്ഷത്തില്‍ കാക്കയുടെ പ്രാധാന്യം

വിഷ്ണു പുരാണമനുസരിച്ച്, കാക്കയെ പൂര്‍വ്വികരുടെ പ്രതീകമായി കണക്കാക്കുന്നു, കൂടാതെ ശ്രാക്ഷ പക്ഷത്തില്‍ ഒരു കാക്കയെ കാണുന്നത് വളരെ പ്രത്യേകമായി കണക്കാക്കപ്പെടുന്നു. പിതൃപക്ഷത്തില്‍ കാക്കകള്‍ക്ക് വലിയ ഭക്തിയോടും വിനയത്തോടും കൂടെ ഭക്ഷണം നല്‍കുന്നതിന്റെ കാരണം ഇതാണ്. പൂര്‍വ്വികര്‍ അവരുടെ വരവിനെ സൂചിപ്പിക്കുന്നത് കാക്കയിലൂടെയാണെന്നാണ് വിശ്വാസം. പൂര്‍വ്വികരുടെ വരവിന്റെ അടയാളങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വൈക്കോല്‍ കടിച്ചുപിടിച്ച കാക്ക

വൈക്കോല്‍ കടിച്ചുപിടിച്ച കാക്ക

ശ്രാദ്ധപക്ഷ സമയത്ത് ഒരു കാക്ക നിങ്ങളുടെ വീടിന്റെ മേല്‍ക്കൂരയില്‍ ഉണങ്ങിയ വൈക്കോല്‍ കടിച്ചുപിടിച്ച് ഇരിക്കുകയാണെങ്കില്‍, പൂര്‍വ്വികര്‍ നിങ്ങളുടെ വീട്ടില്‍ വരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രൂപത്തില്‍ കാക്ക പ്രത്യക്ഷപ്പെടുന്നത് സമ്പത്തിന്റെ വരവിന്റെ അടയാളമാണ്.

Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്

മരത്തില്‍ ഇരിക്കുന്ന കാക്ക

മരത്തില്‍ ഇരിക്കുന്ന കാക്ക

ഒരു കാക്ക നിങ്ങളുടെ വീട്ടിലെ ആരുടെയെങ്കിലും ദേഹത്ത് ഇരിക്കുകയാണെങ്കില്‍, അത് പൂര്‍വ്വികരുടെ ആഗമനത്തിന്റെ അടയാളമായും കണക്കാക്കപ്പെടുന്നു. പച്ചമരത്തില്‍ ഇരിക്കുന്ന കാക്ക അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ വീട് പൂര്‍വ്വികരാല്‍ അനുഗ്രഹിച്ചതാണ് എന്നാണ്. താമസിയാതെ നിങ്ങളുടെ വീട് സമ്പത്തും സമൃദ്ധിയും കൊണ്ട് നിറയും എന്നാണ്.

പിതൃക്കള്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ട്

പിതൃക്കള്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ട്

നിങ്ങളുടെ വീടിന് സമീപത്തായി പൂക്കളും ഇലകളും വായില്‍ കടിച്ചുപിടിച്ചിരിക്കുന്ന ഒരു കാക്കയെ നിങ്ങള്‍ കാണുകയാണെങ്കില്‍, പൂര്‍വ്വികര്‍ നിങ്ങളുടെ ചുറ്റുമുണ്ടെന്നും അവര്‍ നിങ്ങളുമായി വളരെ സന്തുഷ്ടരാണെന്നും മനസ്സിലാക്കുക. താമസിയാതെ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും അവരുടെ അനുഗ്രഹത്താല്‍ നീങ്ങുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുകയും ചെയ്യും.

Most read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രംMost read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രം

പശുവിന്റെ മുകളിരിക്കുന്ന കാക്ക

പശുവിന്റെ മുകളിരിക്കുന്ന കാക്ക

പശുവിന്റെ പുറകില്‍ കൊക്ക് കൊണ്ട് തടവുന്ന രൂപത്തില്‍ ഒരു കാക്കയെ നിങ്ങള്‍ കാണുകയാണെങ്കില്‍, നിങ്ങളുടെ വീട്ടില്‍ സമൃദ്ധി ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഇത്. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും ഉടന്‍ അവസാനിക്കും. പൂര്‍വ്വികരുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് സമ്പത്ത് ലഭിക്കുകയും ചെയ്യും.

പന്നിയുടെ പുറത്തിരിക്കുന്ന കാക്ക

പന്നിയുടെ പുറത്തിരിക്കുന്ന കാക്ക

ഒരു കാക്ക പിതൃപക്ഷത്തില്‍ ഒരു പന്നിയുടെ പുറത്ത് ഇരിക്കുന്നത് കണ്ടാല്‍, നിങ്ങള്‍ സന്തോഷിക്കുകയും പൂര്‍വ്വികരോട് നന്ദി പറയുകയും വേണം. പൂര്‍വ്വികരെത്തി അവര്‍ നിങ്ങളുടെ വഴിപാടുകള്‍ സ്വീകരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. പന്നിയില്‍ പുറത്തിരിക്കുന്ന കാക്ക നന്മയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍

പൂര്‍വ്വികര്‍ പ്രസാദിക്കുന്നു

പൂര്‍വ്വികര്‍ പ്രസാദിക്കുന്നു

ഭക്ഷണം കഴിച്ച ശേഷം കാക്ക വലതുവശത്ത് നിന്ന് വരികയും ഇടത്തേക്ക് പോകുകയും ചെയ്താല്‍, പൂര്‍വ്വികര്‍ക്ക് നിങ്ങള്‍ നല്‍കിയ പ്രസാദം ലഭിച്ചുവെന്ന് മനസ്സിലാക്കുക. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പൂര്‍വ്വികരുടെ ശ്രാദ്ധകര്‍മ്മം വിജയകരമായതായി കണക്കാക്കുക. നിങ്ങള്‍ക്ക് അവരുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും.

English summary

Pitru Paksha: Signs That Shows That Ancestors Are Pleased With You in Malayalam

It is said that some signs will show you that the ancestors have arrived near you. Let us know what these signs are.
Story first published: Saturday, October 2, 2021, 10:06 [IST]
X
Desktop Bottom Promotion