For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിതൃശാപം നിങ്ങളിലുണ്ടോയെന്ന്‌ തിരിച്ചറിയാം; ഈ സ്വപ്‌നങ്ങളുടെ അര്‍ത്ഥം ഇത്‌

|

മരണപ്പെട്ട പൂര്‍വ്വികര്‍ക്കായി ജീവിച്ചിരിക്കുന്ന തലമുറക്കാര്‍ കര്‍മ്മം ചെയ്യുന്ന കാലമാണ് പിതൃ പക്ഷം. ഈ ശുഭസമയത്ത് പിതൃക്കളുടെ ആത്മാവിന്റെ ശാന്തിക്കായി ശ്രാദ്ധ കര്‍മ്മം, തര്‍പ്പണം മുതലായവ നടത്തുന്നു. പൂര്‍വ്വികര്‍ അവരുടെ കുടുംബാംഗങ്ങളെ കാണാന്‍ യമലോകത്ത് നിന്ന് ഈ കാലഘട്ടത്തില്‍ ഭൂമിയില്‍ വരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പിതൃപക്ഷത്തിലെ ദിവസങ്ങളില്‍ പൂര്‍വ്വികര്‍ നമുക്ക് ചുറ്റുമുണ്ടെന്ന ധാരണ നല്‍കുന്നു. പലര്‍ക്കും സ്വപ്‌നങ്ങളില്‍ അവരുടെ പൂര്‍വ്വികര്‍ പ്രത്യക്ഷപ്പെടാറുണ്ട്, അത് വളരെ സാധാരണവുമാണ്.

Most read: ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്Most read: ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്

ഗരുഡ പുരാണമനുസരിച്ച്, പിതൃപക്ഷ സമയത്ത് സ്വപ്നങ്ങളില്‍ പൂര്‍വ്വികരെ കാണുന്നത് ഒരു പ്രത്യേക തരം സൂചന നല്‍കുന്നു എന്നാണ്. സ്വപ്നശാസ്ത്ര പ്രകാരം, അത്തരം സ്വപ്നങ്ങള്‍ പിതൃപക്ഷത്തില്‍ സംഭവിക്കുന്നുവെങ്കില്‍, പൂര്‍വ്വികര്‍ നിങ്ങളോട് ദേഷ്യപ്പെടുകയും നിങ്ങളോട് ചില വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നുമാണ്. അത്തരം ചില സ്വപ്നങ്ങളെക്കുറിച്ച് ഇവിടെ വായിച്ചറിയൂ.

പൂര്‍വ്വികരെ പതിവായി സ്വപ്‌നം കാണുന്നത്

പൂര്‍വ്വികരെ പതിവായി സ്വപ്‌നം കാണുന്നത്

പിതൃപക്ഷത്തില്‍ മരിച്ച കുടുംബാംഗങ്ങള്‍ വീണ്ടും വീണ്ടും നിങ്ങളുടെ സ്വപ്നങ്ങളില്‍ വരുന്നുണ്ടെങ്കില്‍ അത് ഒരു ശുഭസൂചകമായി കണക്കാക്കില്ല. അതിനര്‍ത്ഥം അവന്‍ നിങ്ങളോട് എന്തെങ്കിലും പറയാന്‍ ശ്രമിക്കുന്നു എന്നാണ്. അതിനാല്‍, പിതൃ പക്ഷത്തില്‍ പിണ്ഡദാനം അല്ലെങ്കില്‍ തര്‍പ്പണം ചെയ്യണം, ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കണം, അങ്ങനെ അവരുടെ ആത്മാവിന് ശാന്തി ലഭിക്കും. കൂടാതെ, ഒരു പ്രതിവിധി എന്ന നിലയില്‍, നിങ്ങള്‍ക്ക് ചില വസ്തുക്കള്‍ ദാനം ചെയ്യുന്നതും നല്ലതാണ്.

പിതൃക്കള്‍ കരയുന്നത് കണ്ടാല്‍

പിതൃക്കള്‍ കരയുന്നത് കണ്ടാല്‍

നിങ്ങളുടെ സ്വപ്നത്തില്‍ മരിച്ചവര്‍ കരയുന്നത് നിങ്ങള്‍ കാണുകയാണെങ്കില്‍, അത് ഒരു നല്ല അടയാളമല്ല. ഇതിനര്‍ത്ഥം അവരുടെ ആഗ്രഹങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ ഇതുവരെ മോക്ഷം നേടിയിട്ടില്ലെന്നുമാണ്. അതിനാല്‍, അവരുടെ പേരില്‍ ദാനം നല്‍കുകയും ആത്മാവിന്റെ ശാന്തിക്കായുള്ള കര്‍മ്മങ്ങള്‍ ചെയ്യുകയും വേണം. ഭൂമിയില്‍ ഉള്ള മക്കള്‍ നല്‍കുന്ന ഭക്ഷണത്തില്‍ നിന്നും വെള്ളത്തില്‍ നിന്നും പൂര്‍വ്വികര്‍ക്ക് സംതൃപ്തി ലഭിക്കുമെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍, ചെയ്ത തെറ്റിന് അവരോട് ക്ഷമ ചോദിക്കുകയും പിണ്ഡസമര്‍പ്പണം നടത്തുകയും ചെയ്യുക.

Most read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രംMost read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രം

രോഗിയായ കുട്ടിയെ സ്വപ്‌നം കണ്ടാല്‍

രോഗിയായ കുട്ടിയെ സ്വപ്‌നം കണ്ടാല്‍

ഒരു സ്വപ്നത്തില്‍ നിങ്ങളുടെ കുട്ടിക്ക് വീണ്ടും വീണ്ടും അസുഖം വരുന്നത് നിങ്ങള്‍ കാണുകയാണെങ്കില്‍, അതൊരു അശുഭസൂചനയാണ്. ഒരു കുട്ടിക്ക് എന്ത് സന്തോഷം ലഭിച്ചാലും അത് പൂര്‍വ്വികരുടെ അനുഗ്രഹത്താലാണെന്ന് പറയപ്പെടുന്നു. നിങ്ങളുടെ സ്വപ്നത്തില്‍ രോഗബാധിതരായ കുട്ടികളെ നിങ്ങള്‍ ആവര്‍ത്തിച്ച് കാണുന്നുവെങ്കില്‍, നിങ്ങളുടെ പൂര്‍വ്വികര്‍ നിങ്ങളോട് ദേഷ്യപ്പെടുകയാണ് എന്നതിന്റെ സൂചനയാണത്. അവരുടെ ശാന്തിക്കായി കര്‍മ്മങ്ങള്‍ ചെയ്യാത്തപക്ഷം വരുംകാലത്ത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ചില ഗുരുതരമായ അസുഖങ്ങളും ഉണ്ടാകാം.

പതിവായി ദുസ്വപ്നങ്ങള്‍ കണ്ടാല്‍

പതിവായി ദുസ്വപ്നങ്ങള്‍ കണ്ടാല്‍

പതിവായി ദുസ്വപ്നങ്ങള്‍ കാണുന്നുണ്ടെങ്കില്‍, അത് നിങ്ങള്‍ക്ക് നല്ലതായി കണക്കാക്കില്ല. കുടുംബത്തിലെ ചില കുഴപ്പങ്ങള്‍, നിങ്ങളുടെ ജോലി വഷളാകുക, അസുഖം, പെട്ടെന്ന് ഞെട്ടി ഉണരുക എന്നിവ പോലുള്ള അത്തരം ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ നല്ലതായി കണക്കാക്കില്ല. നിങ്ങളുടെ പെരുമാറ്റത്തില്‍ പൂര്‍വ്വികര്‍ സന്തുഷ്ടരല്ല എന്നതിന്റെ സൂചനയാണിത്. ഇതിലൂടെ അവന്‍ നിങ്ങളെ ഉണര്‍ത്താനോ മുന്നറിയിപ്പ് നല്‍കാനോ ശ്രമിക്കുന്നു. നിങ്ങള്‍ എന്തെങ്കിലും വലിയ ജോലി ചെയ്യാന്‍ പോവുകയോ തീരുമാനമെടുക്കുകയോ ചെയ്യുകയാണെങ്കില്‍, ഒരിക്കല്‍ ചിന്തിക്കുക. കൂടാതെ, പൂര്‍വ്വികരുടെ ആത്മാക്കളുടെ ശാന്തിക്കായി ആരാധിക്കുക.

Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍

സ്വപ്നത്തില്‍ കാക്കയെ കണ്ടാല്‍

സ്വപ്നത്തില്‍ കാക്കയെ കണ്ടാല്‍

കാക്കയ്ക്ക് മരണദേവനായ യമരാജനുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഗരുഡ പുരാണമനുസരിച്ച്, ഒരു കാക്ക സ്വപ്‌നത്തില്‍ നിങ്ങളെ കൊത്തുന്നത് കണ്ടാല്‍, അത് അനിഷ്ടകരമായ ഒരു സൂചകമാണ്. അതേസമയം, കാക്ക ഭൂമിയില്‍ യമദേവന്റെ സന്ദേശവാഹകനാണ്. മനുഷ്യന്‍ എങ്ങനെയാണ് പെരുമാറുന്നതെന്ന് കാക്ക നിരീക്ഷിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, സ്വപ്നത്തില്‍ ഒരു കാക്ക നിങ്ങളെ കൊത്തുന്നതായി കണ്ടാല്‍ പൂര്‍വ്വികര്‍ നിങ്ങളോട് ദേഷ്യപ്പെടുന്നുവെന്നും അവര്‍ വേദനിക്കുന്നുവെന്നുമാണ് ഇതിനര്‍ത്ഥം. അതുകൊണ്ട്, നിങ്ങള്‍ കാക്കയ്ക്ക് വെള്ളത്തില്‍ റൊട്ടി ഇട്ട് നല്‍കുക. അല്ലെങ്കില്‍ ഒരു പാത്രത്തില്‍ വെള്ളവും അപ്പവും കലര്‍ത്തി മേല്‍ക്കൂരയ്ക്ക് മുകളില്‍ വയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ രാഹു-കേതുവിന്റെ ദോഷകരമായ ഫലം നീക്കം ചെയ്യപ്പെടുകയും പൂര്‍വ്വികര്‍ക്ക് സംതൃപ്തി ലഭിക്കുകയും ചെയ്യും.

നായ കടിക്കുന്നത് സ്വപ്‌നം കണ്ടാല്‍

നായ കടിക്കുന്നത് സ്വപ്‌നം കണ്ടാല്‍

പിതൃപക്ഷ സമയത്ത് ഒരു നായ കടിക്കുന്നതായി നിങ്ങള്‍ സ്വപ്‌നം കണ്ടാല്‍ ഒരു അശുഭസൂചകമായി കണക്കാക്കാം. അവര്‍ പൂര്‍വ്വികരുടെ കൂട്ടാളികളായി കണക്കാക്കപ്പെടുന്നു. ഒരു നായ നിങ്ങളെ കടിക്കുന്നതായി സ്വപ്‌നം കണ്ടാല്‍ അതിന് രണ്ട് അര്‍ത്ഥങ്ങളുണ്ടാകാം. ഒന്നാമതായി, പൂര്‍വ്വികര്‍ നിങ്ങളോട് ദേഷ്യപ്പെടുന്നു, രണ്ടാമതായി ജാതകത്തില്‍ രാഹു ഒരു ശുഭകരമായ സ്ഥാനത്തല്ല. അത്തരമൊരു സാഹചര്യത്തില്‍, എല്ലാ ശനിയാഴ്ചയും നിങ്ങള്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുകയും ആള്‍മരത്തിന് വെള്ളം അര്‍പ്പിക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ പൂര്‍വ്വികരുടെ അനിഷ്ടം ഇല്ലാതാകുകയും രാഹുവിന്റെ ദോഷകരമായ ഫലം നീങ്ങുകയും ചെയ്യും.

Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍

English summary

Pitru Paksha 2021 : These Dream Mean Ancestors Are Angry With You

According to Sapna Shastra, if you see some particular dreams in Pitru Paksha, then it shows that the ancestors are angry with you and are trying to give you some information.
X
Desktop Bottom Promotion