For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലമുറ ശാപം വിട്ടൊഴിയും; പിതൃപക്ഷത്തില്‍ ചെയ്യേണ്ടത് ഇത്‌

|

ആത്മാവ്, പുനര്‍ജന്‍മം തുടങ്ങിയവയിലൊക്കെ വിശ്വാസം വച്ചുപുലര്‍ത്തുന്ന മതവിഭാഗമാണ് ഹിന്ദു മതം. മരണത്തിനപ്പുറവും ജീവിതമുണ്ടെന്ന് അവര്‍ കണക്കാക്കപ്പെടുന്നു. അതിനാല്‍, കുടുംബത്തില്‍ ആരുടെയെങ്കിലും മരണശേഷം, വിശ്വാസപ്രകാരം അവരുടെ കര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരുടെ ആത്മാവിന് മോക്ഷം ലഭിക്കില്ലെന്നും പിതൃദോഷം അനുഭവിക്കേണ്ടി വരുമെന്നും പറയപ്പെടുന്നു.

Most read: നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രംMost read: നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രം

ഇതുപ്രകാരം, പൂര്‍വ്വികര്‍ക്ക് കര്‍മ്മങ്ങള്‍ ചെയ്യാനുള്ള ഒരു ശുഭ കാലഘട്ടമാണ് പിതൃപക്ഷം. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും ഭദ്രപാദ മാസത്തിലെ പൗര്‍ണ്ണമി മുതല്‍ അശ്വിനി മാസത്തിലെ അമാവാസി വരെ 15-16 ദിവസം പിതൃപക്ഷം ആചരിക്കുന്നു. ഈ വര്‍ഷം പിതൃപക്ഷം സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിച്ച് ഒക്ടോബര്‍ 6 വരെ നീണ്ടുനില്‍ക്കും. മരിച്ചുപോയവരുടെ ആത്മാവിന്റെ ശാന്തിക്കായി, ഈ കാലഘട്ടത്തില്‍ ശ്രാദ്ധ ചടങ്ങുകള്‍ നടത്തപ്പെടുന്നു. വിശ്വാസമനുസരിച്ച്, ഈ സമയത്ത് പശുക്കള്‍ക്കും നായ്ക്കള്‍ക്കും കാക്കകള്‍ക്കും ബ്രാഹ്‌മണര്‍ക്കും പ്രായമായവര്‍ക്കും ഭക്ഷണം നല്‍കുന്നത് ആത്മാക്കളെ സന്തോഷിപ്പിക്കുമെന്നും അവര്‍ക്ക് ശാന്തി ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പിതൃപക്ഷ കാലഘട്ടത്തില്‍ ഭക്ഷണം ദാനം ചെയ്യുന്നതിന്റെ പ്രാധാന്യം എന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ച് മനസിലാക്കാം.

ആത്മാക്കള്‍ ഭൂമിയിലെത്തുന്ന കാലം

ആത്മാക്കള്‍ ഭൂമിയിലെത്തുന്ന കാലം

ഹിന്ദു വിശ്വാസമനുസരിച്ച് മോക്ഷം ലഭിക്കാത്ത ആത്മാക്കള്‍ അവരുടെ കുടുംബാംഗങ്ങളെ കാണാനായി ഭൂമിയിലേക്ക് തിരികെ മടങ്ങുന്നുവെന്ന് പറയപ്പെടുന്നു. അതിനാല്‍, അവര്‍ക്ക് മോക്ഷം കൈവരുന്നുവെന്ന് ഉറപ്പുവരുത്താന്‍, ആളുകള്‍ അവരുടെ ദാഹം ശമിപ്പിക്കുകയും വിശപ്പടക്കുകയും ചെയ്യുന്നു. ഇതാണ് പിണ്ഡം വയ്പ്. വേവിച്ച അരി, കറുത്ത എള്ള് എന്നിവ അടങ്ങിയ ഭക്ഷണം നല്‍കുന്ന രീതിയാണിത്. പ്രാര്‍ത്ഥനകള്‍ നടത്തി ഈ ചടങ്ങില്‍ ജനനം, മരണം, പുനര്‍ജന്മം എന്നിവയില്‍ നിന്ന് ആത്മാക്കളെ മോചിപ്പിക്കാനായി ജീവിച്ചിരിക്കുന്നവര്‍ കര്‍മ്മങ്ങള്‍ നടത്തുന്നു.

കര്‍ണ്ണനുമായി ബന്ധപ്പെട്ട ചരിത്രം

കര്‍ണ്ണനുമായി ബന്ധപ്പെട്ട ചരിത്രം

മഹാഭാരത യുദ്ധത്തില്‍ മരിച്ച കര്‍ണ്ണന്റെ ആത്മാവ് സ്വര്‍ഗത്തിലെത്തി. അവിടെ അദ്ദേഹത്തിന് ഭക്ഷണത്തിന് പകരം കഴിക്കാന്‍ നല്‍കിയിരുന്നത് സ്വര്‍ണ്ണവും ആഭരണങ്ങളുമായിരുന്നു. ഇതില്‍ നിരാശനായ കര്‍ണ്ണന്റെ ആത്മാവ് ഇന്ദ്രദേവനോട് ഇതിനുള്ള കാരണം എന്തെന്ന് തിരക്കി. അപ്പോള്‍ ഇന്ദ്രന്‍ കര്‍ണ്ണനോട് പറഞ്ഞു - നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങള്‍ മറ്റുള്ളവര്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ ദാനമായി നല്‍കി, പക്ഷേ നിങ്ങളുടെ പൂര്‍വ്വികര്‍ക്കായി ഒരിക്കലും ഒന്നും തന്നെ നല്‍കിയിട്ടുമില്ല. തന്റെ പൂര്‍വ്വികരെക്കുറിച്ച് കര്‍ണ്ണന്‍ അറിയില്ലെന്നു പറഞ്ഞപ്പോള്‍ ഇന്ദ്രന്‍ കര്‍ണന് തന്റെ പൂര്‍വ്വികര്‍ക്ക് ഭക്ഷണം ദാനം ചെയ്യാനായി 15 ദിവസത്തേക്ക് ഭൂമിയിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കി. ഈ 15 ദിവസത്തെ പിതൃപക്ഷം എന്നറിയപ്പെടുന്നു. അങ്ങനെ, ഈ കാലഘട്ടത്തില്‍ കര്‍ണ്ണന്‍ ശ്രാദ്ധം ചെയ്യുകയും തന്റെ പൂര്‍വ്വികര്‍ക്കായി വെള്ളവും ഭക്ഷണവും ദാനം ചെയ്യുകയും ചെയ്തു.

Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍

ബ്രഹ്‌മപുരാണം പറയുന്നത്

ബ്രഹ്‌മപുരാണം പറയുന്നത്

ബ്രഹ്‌മപുരാണമനുസരിച്ച് പിതൃപക്ഷത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ മരിച്ചുപോയ പൂര്‍വ്വികര്‍ക്ക് മോക്ഷം ലഭിക്കുന്നുവെന്ന് വിശ്വസിക്കുന്നു. പിതൃപക്ഷത്തില്‍ അര്‍പ്പിക്കുന്നതെന്തും പൂര്‍വ്വികര്‍ക്ക് ലഭിക്കുന്നു എന്നും പറയപ്പെടുന്നു. അവരുടെ വിഹിതം ലഭിക്കുന്നതോടെ പൂര്‍വ്വികര്‍ സംതൃപ്തരാവുകയും അവരുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു. ശ്രാദ്ധം ചെയ്യാത്തവരുടെ പൂര്‍വ്വികര്‍ക്ക് മോക്ഷം ലഭിക്കില്ല, ഇതുകാരണം കുടുംബത്തിലുള്ളവര്‍ക്ക് പിതൃദോഷം സംഭവിക്കുന്നു. പിതൃദോഷത്തില്‍ നിന്ന് മുക്തി നേടുന്നതിന്, പൂര്‍വ്വികര്‍ക്ക് ശ്രാദ്ധമോ കര്‍മ്മങ്ങളോ നടത്തേണ്ടതാണ്.

Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍

ഭക്ഷണം നല്‍കുന്നതിന്റെ പ്രാധാന്യം

ഭക്ഷണം നല്‍കുന്നതിന്റെ പ്രാധാന്യം

ഭൂമിയില്‍ നിന്നുള്ള ജീവിതത്തിന്റെയും മരണത്തിന്റെയും ചക്രത്തില്‍ നിന്ന് മോചിതരായ ശേഷം, നിങ്ങളുടെ മൂന്ന് തലമുറകള്‍ സ്വര്‍ഗ്ഗത്തിനും ഭൂമിക്കും ഇടയിലുള്ള ലോകത്ത് വസിക്കുന്നു. മരണത്തിന്റെ ദൈവമായ യമദേവനാണ് ഈ ലോകത്തെ നയിക്കുന്നത്. ഇവിടെ, പൂര്‍വ്വികര്‍ക്ക് അവരുടെ ശാരീരിക ആവശ്യങ്ങളായ വിശപ്പ്, വേദന, ദാഹം, ചൂട് എന്നിവയില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ കഴിയുന്നില്ല. ഹിന്ദുമത വിശ്വാസങ്ങള്‍ പ്രകാരം ഭൂമിയിലെ ഓരോ മനുഷ്യരും അവരുടെ പൂര്‍വ്വികരോട് കടപ്പെട്ടിരിക്കുന്നു. ശ്രാദ്ധസമയത്ത് കൃത്യതയോടെ പിണ്ഡസമര്‍പ്പണം നിര്‍വഹിക്കുന്നതിലൂടെ, നിങ്ങള്‍ അവരുടെ കടങ്ങള്‍ വീട്ടുന്നു.

പിണ്ഡസമര്‍പ്പണം

പിണ്ഡസമര്‍പ്പണം

മരിച്ചുപോയവരുടെ തലമുറയില്‍പ്പെട്ട ആളുകള്‍ നടത്തുന്ന വഴിപാടുകളിലൂടെയും പൂജയിലൂടെയും മാത്രമേ പിതൃക്കള്‍ക്ക് ശാന്തി ലഭിക്കാനും സ്വര്‍ഗത്തില്‍ പ്രവേശനം നേടാനും കഴിയൂ. പൂര്‍വ്വികരുടെ പൂര്‍ത്തീകരിക്കാത്ത ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ പിണ്ഡ സമര്‍പ്പണത്തിലൂടെ സാധിക്കുന്നു. അവരുടെ ശരീരത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന രജ-തമ തരംഗങ്ങള്‍ പശുക്കള്‍, നായ്ക്കള്‍, കാക്കകള്‍ പോലുള്ളവയാല്‍ ആകര്‍ഷിക്കപ്പെടുന്നു. അതിനാല്‍, നിങ്ങള്‍ അവര്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍, അത് പിതൃക്കളിലേക്ക് എത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

ആചാരങ്ങളും പാരമ്പര്യങ്ങളും

ആചാരങ്ങളും പാരമ്പര്യങ്ങളും

പിതൃപക്ഷത്തില്‍, ശ്രാദ്ധം നടത്തുന്നു. ഈ ആചാരത്തിന്റെ പ്രക്രിയ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് വ്യത്യാസപ്പെടാം, പക്ഷേ സാധാരണയായി ഇതിന് മൂന്ന് ഘട്ടങ്ങളുണ്ട്. പൂര്‍വ്വികര്‍ക്ക് പിണ്ഡം വാഗ്ദാനം ചെയ്യുന്ന ആദ്യ ഘട്ടത്തെ പിണ്ഡദാനം എന്ന് വിളിക്കുന്നു. നെയ്യ്, തേന്‍, അരി, ആടിന്റെ പാല്‍, പഞ്ചസാര, ബാര്‍ലി എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന അരി ഉരുളകളാണ് പിണ്ഡം. രണ്ടാമത്തെ ഘട്ടത്തെ തര്‍പ്പണം എന്ന് വിളിക്കുന്നു. ഇവിടെ മാവ്, ബാര്‍ലി, ദര്‍ഭ പുല്ല്, കറുത്ത എള്ള് എന്നിവ കലര്‍ത്തിയ വെള്ളം പൂര്‍വ്വികര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഈ ചടങ്ങിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം ബ്രാഹ്‌മണ പുരോഹിതര്‍ക്ക് ഭക്ഷണം വാഗ്ദാനം ചെയ്യുക എന്നതാണ്.

Most read:തീരാദുരിതം വരുത്തും പിതൃദോഷം; പിതൃപക്ഷത്തില്‍ കര്‍മ്മം ചെയ്താല്‍ മോചനംMost read:തീരാദുരിതം വരുത്തും പിതൃദോഷം; പിതൃപക്ഷത്തില്‍ കര്‍മ്മം ചെയ്താല്‍ മോചനം

ഇവ ശ്രദ്ധിക്കുക

ഇവ ശ്രദ്ധിക്കുക

പിതൃപക്ഷ ആചാരങ്ങള്‍ പിന്തുടരുമ്പോള്‍ ഒരു വ്യക്തി ചില കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഉദാഹരണത്തിന്, പിതൃപക്ഷ സമയത്ത് നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കരുത്, മുടി മുറിക്കരുത്, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ ഭക്ഷണം കഴിക്കരുത്. ഈ കാലഘട്ടത്തില്‍ പുതിയ വീടോ വാഹനമോ വാങ്ങുന്നത് ഒഴിവാക്കണം.

English summary

Pitru Paksha 2021: Significance of offering food to elders in Malayalam

Do you know why offering food to elders carry such significance during Pitru Paksha? Read on to know the answer.
Story first published: Friday, September 17, 2021, 12:37 [IST]
X
Desktop Bottom Promotion