Latest Updates
-
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ
തിരുവോണത്തിന് മുന്‍പൊരു ഓണം: പിള്ളേരോണത്തെക്കുറിച്ച് അറിയാം
ഓണം എന്നത് മലയാളികളുടെ ദേശീയോത്സവമാണ് എന്ന് നമുക്കറിയാം. എന്നാല്‍ തിരുവോണത്തിന് മുന്‍പ് ഒരു ഓണമോ, പലരും അതിശയപ്പെടുന്ന ഒരു ദിനമാണ് പിള്ളേരോണം എന്ന് പറയുന്നത്. എന്നാല്‍ ഇന്ന് പലര്‍ക്കും ഇതിനെക്കുറിച്ച് അറിവില്ല. എന്നാല്‍ പഴമക്കാര്‍ വീട്ടിലുണ്ടെങ്കില്‍ ഇപ്പോഴും പ്രാധാന്യത്തോടെ ആഘോഷിക്കുന്നതാണ് പിള്ളേരോണം, പിള്ളേരോണത്തിന്റെ ഓര്‍മ്മകള്‍ എപ്പോഴും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നത് തന്നെയാണ്. ചിങ്ങമാസത്തിലെ തിരുവോണത്തിന് 27 ദിവസം മുന്‍പാണ് പിള്ളേരോണം വരുന്നത്. അതായത് കര്‍ക്കിടത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്.
ചിങ്ങമാസത്തില്‍ നാം തിരുവോണം ആഘോഷിക്കുന്നത് പോലെ തന്നെ വളരെയധികം പ്രാധാന്യത്തോടെ ആഘോഷിക്കുന്നതാണ് പിള്ളേരോണവും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ദിനമാണ് ഇത്. ഈ വര്‍ഷത്തെ പിള്ളേരോണം ഇന്നാണ്. ഓണം പോലെ തന്നെയാണ് ഈ ദിനവും കൊണ്ടാടുന്നത്. പൂക്കളമിട്ടും, പുതുവസ്ത്രമണിഞ്ഞും വളരെയധികം പ്രാധാന്യത്തോടെ തന്നെയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. പിള്ളേരോണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

തിരുവോണത്തിന് സമാനം
തിരുവോണത്തിന് സമാനമായ രീതിയില്‍ തന്നെയാണ് പിള്ളേരോണവും ആഘോഷിക്കപ്പെടുന്നത്. പുത്തനുടുപ്പും പൂക്കളവും ഓണസദ്യയും എല്ലാം ഈ ദിനത്തിലും ഒരുക്കുന്നു. പണ്ട് കാലങ്ങളില്‍ മിക്ക വീടുകളിലും പിള്ളേരോണം ആഘോഷിച്ചിരുന്നു. എന്നാല്‍ ഇന്ന് ചുരുക്കം ചിലര്‍ മാത്രമേ ഈ പാത പിന്തുടരുന്നുള്ളൂ. പണ്ടുള്ളവര്‍ ഓണത്തിന് തുടക്കം കുറിക്കുന്നത് തന്നെ പിള്ളേരോണത്തിലൂടെയായിരുന്നു. പിള്ളേരോണം വന്നാല്‍ ഓണം വന്നു എന്നായിരുന്നു വിശ്വാസം.

വാമനന്റെ ഓണം
ചിങ്ങമാസത്തില്‍ നാം ഓണം ആഘോഷിക്കുമ്പോള്‍ മഹാനായ മാവേലി തമ്പുരാന് പ്രജകളെ കാണാന്‍ വരുന്നു എന്നൊരു വിശ്വാസം ഉണ്ട്. എന്നാല്‍ കര്‍ക്കിടക മാസത്തിലെ പിള്ളേരോണത്തിന് വാമനനാണ് തന്റെ കുട്ടികളെ കാണാന്‍ വരുന്നത് എന്നും വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ വാമനനെ വരവേല്‍ക്കാന്‍ ഓണത്തിന് ഒരുക്കുന്ന എല്ലാ ചടങ്ങുകളും ഒരുക്കി കുട്ടികള്‍ കാത്തിരിക്കുന്നു. പിള്ളേരോണത്തിന് ഊഞ്ഞാലാട്ടവും മറ്റ് ഓണക്കളികളും വളരെയധികം പ്രാധാന്യത്തോടെ തന്നെയാണ് പല വീടുകളിലും കൊണ്ടാടുന്നത്.

ആവണി അവിട്ടം
പലപ്പോഴും ആവണി അവിട്ടം എന്ന വാക്ക് നമ്മള് കേട്ടിട്ടുണ്ടാവും. കര്‍ക്കിടകത്തിലെ പിള്ളേരോണത്തിന്റെ ദിനത്തിലാണ് ആവണി അവിട്ടവും ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ പല ആചാരങ്ങളും ബ്രാഹമണ സമുദായത്തില്‍ പെട്ടവര്‍ ശീലിച്ച് വരുന്നു. പല ക്ഷേത്രങ്ങളിലും ഇല്ലങ്ങളിലും ഈ ദിനത്തില്‍ ബ്രാഹ്മണരുടെ പൂണൂല് മാറ്റം ഉണ്ടായിരിക്കും. പാപദോഷങ്ങള്‍ പൂണൂലിനൊപ്പം നിമജ്ജനം ചെയ്ത് പുതിയ ജീവിതത്തിലേക്ക് കടക്കുന്നു എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

പൂക്കളം തയ്യാറാക്കുന്നു
പിള്ളേരോണത്തിന്റെ അന്ന് കുട്ടികളെല്ലാം ചേര്‍ന്ന് തിരുവോണ ദിനത്തിന് തയ്യാറാക്കുന്നത് പോലെ തന്നെ പൂക്കളം തയ്യാറാക്കുന്നു. കര്‍ക്കിടക മാസത്തില്‍ കര്‍ക്കിടക സംക്രാന്തി ദിനത്തിലും പിള്ളേരോണത്തിനും ആണ് വടക്കന്‍ ജില്ലകളില്‍ കൈകളില്‍ മൈലാഞ്ചി അണിയുന്നത്. ഈ പതിവും പിള്ളേരോണത്തിന് പല ഇടങ്ങളിലും കാണാം. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങള്‍ എല്ലാം തന്നെ തയ്യാറാക്കി നല്‍കുകയും ചെയ്യുന്ന ചടങ്ങ് ഈ ദിനത്തില്‍ ഉണ്ട്. കുട്ടികളായിരിക്കും അന്നത്തെ പ്രധാനപ്പെട്ട വിശിഷ്ടാതിഥികള്‍.

കര്‍ക്കിടകമെന്ന പഞ്ഞമാസം
കര്‍ക്കിടകം പൊതുവേ പഞ്ഞമാസമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ദുരിതവും കഷ്ടകാലവും ഈ മാസത്തിന്റെ പ്രത്യേകതയായിരുന്നു. എന്നാല്‍ ഈ മാസത്തിന് അറുതി കുറിക്കുന്ന ഒരു ദിനമായിട്ട് കൂടിയാണ് പിള്ളേരോണത്തെ പഴമക്കാര്‍ കണക്കാക്കിയിരുന്നത്. വയറു നിറയെ സദ്യ കഴിക്കുന്നതിനും പഞ്ഞമാസത്തെ ആട്ടിയോടിക്കുന്നതിനും ഓരോ ബാല്യവും കാത്തിരുന്ന സമയമായിരുന്നു പിള്ളേരോണം. ശരിക്കും തിരുവോണം ഒരുങ്ങുന്നത് പോലെ തന്നെ ഈ ദിനവും പല വീടുകളും ഒരുങ്ങുന്നു.

ഇന്നത്തെ കാലം
എന്നാല്‍ ഇന്നത്തെ കാലം പലപ്പോഴും ഓണം എന്നത് പോലും ഇന്‍സ്റ്റന്റ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും തിരുവോണ ദിനത്തില്‍ പോലും പലര്‍ക്കും മാറ്റിവെക്കാനാവാത്ത തിരക്കുകളും പ്രശ്നങ്ങളും ആയിരിക്കും. അതുകൊണ്ട് തന്നെ പിള്ളേരോണം എന്നത് പലര്‍ക്കും ഓര്‍മ്മയില്‍ മാത്രം സൂക്ഷിക്കാനുള്ള ഒരു ഓര്‍മ്മ മാത്രമായി മാറുന്നു. പിള്ളേരോണത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പലരും അറിയാതെ പോവുന്നു. എന്നാല്‍ വരും തലമുറ ഇതിനെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നെയാണ് എന്നതാണ്. നമുക്ക് കാത്തിരിക്കാം സമൃദ്ധിയുടെ ഒരു ഓണക്കാലത്തിന് വേണ്ടി.



Click it and Unblock the Notifications
