For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിള്ളേരോണം നാളെയാണ്; അറിഞ്ഞിരിക്കണം ആചാരങ്ങള്‍

|

ചിങ്ങമാസത്തിലെ തിരുവോണം ഓരോ മലയാളിക്കും ഓണത്തിന്‍രെ ഗൃഹാതുരതകള്‍ സമ്മാനിക്കുന്നതാണ്. എന്നാല്‍ ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നാണ് കര്‍ക്കിടക മാസത്തിലെ തിരുവോണം. ഈ ദിനത്തില്‍ ആണ് പിള്ളേരോണം എന്ന ദിവസം വരുന്നത്. അതായത് കര്‍ക്കിടക മാസത്തിലെ തിരുവോണ ദിനത്തിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. ഈ ദിനത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ ദിനത്തില്‍ ഓണം ആഘോഷിക്കുന്നത്. സാധാരണ ഓണം എന്ന പോലെ തന്നെ കോടിയുടുത്ത് സദ്യയൊരുക്കി തന്നെയാണ് പിള്ളേരോണവും ആഘോഷിക്കുന്നത്.

എന്നാല്‍ പുതുതലമുറക്ക് ഈ ഓണം എന്താണെന്നും എന്താണ് ഇതിന്റെ പ്രാധാന്യം എന്നതിനെക്കുറിച്ചും ഇന്നും കൃത്യമായി അറിയില്ല. എന്നാല്‍ ഇന്നത്തെ തലമുറക്ക് അന്യം നില്‍ക്കുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് പിള്ളേരോണം. എന്താണ് പിള്ളേരോണം എന്താണ് ഇതിന്റെ പ്രത്യേകത എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നുള്ളത് നമുക്ക് ഈ ലേഖനത്തില്‍ നോക്കാവുന്നതാണ്. പിള്ളേരോണത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കര്‍ക്കിടക വറുതിയും ഓണവും

കര്‍ക്കിടക വറുതിയും ഓണവും

കര്‍ക്കിടക മാസത്തിലെ വറുതിയിലും ഓണം എന്നത് എല്ലാവര്‍ക്കും പ്രിയപ്പെട്ടത് തന്നെയാണ്. അതിന്റെ ഉദാഹരണമാണ് കര്‍ക്കിടക മാസത്തില്‍ ആഘോഷിക്കുന്ന പിള്ളേരോണം എന്നത്. എന്നാല്‍ ഇന്ന് തിരുവോണം എന്നത് പോലും നമ്മുടെ കുട്ടികള്‍ക്ക് അപരിചിതമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പിള്ളേരോണത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ്. ചിങ്ങമാസത്തിലെ 27 ദിവസത്തിന് മുന്നേയാണ് പിള്ളോരോണം ആഘോഷിക്കുന്നത്. എന്നാല്‍ എന്താണ് പിള്ളേരോണം, എപ്പോഴാണ് ഇത് ആഘോഷിക്കുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

 ഓണത്തെപ്പോലെ തന്നെ

ഓണത്തെപ്പോലെ തന്നെ

പലപ്പോഴും ഇന്ന് ഒരു വഴിപാട് മാത്രമായി മാറിയിരിക്കുകയാണ് പിള്ളേരോണം. ഈ അവസ്ഥയില്‍ പിള്ളേരോണത്തെ അനുസ്മരിക്കുന്നത് പോലെ വലിയ കാര്യം തന്നെയാണ്. പുത്തനുടുപ്പുകളും ഓണപ്പൂക്കളും ഓണസദ്യയും ഇല്ലാതെ തന്നെ നമുക്ക് പിള്ളേരോണം ആഘോഷിക്കാവുന്നതാണ്. എന്നാല്‍ ഇതൊന്നും ഇല്ലാതെയും നല്ല ഒന്നാന്തരം സദ്യ മാത്രം തയ്യാറാക്കി നമുക്ക് പിള്ളേരോണം ആഘോഷിക്കാം.

മാമാങ്കവും പിള്ളേരോണവും

മാമാങ്കവും പിള്ളേരോണവും

മാമാങ്കവും പിള്ളേരോണവും തമ്മില്‍ വലിയ അടുത്ത ബന്ധമാണ് ഉള്ളത്. സാമൂതിരിയുടെ ഭരണകാലത്ത് തിരുന്നാവായയില്‍ ആണ് മാമാങ്കം അരങ്ങേറുന്നത്. കര്‍ക്കിടക മാസത്തിലെ പിള്ളേരോണം മുതലായിരുന്നു മാമാങ്കത്തിന് തുടക്കം കുറിച്ചിരുന്നത്. വലിയ ആഘോഷങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഓണത്തിന്റെ പ്രതിതിയില്‍ തന്നെയായിരുന്നു പിള്ളേരോണവും ആഘോഷിച്ചിരുന്നത്. ഓണത്തിന് നല്‍കുന്ന എല്ലാ പ്രാധാന്യവും പിള്ളേരോണത്തിനും നല്‍കിയിരുന്നു.

:ഗുരുവായൂരപ്പന്റെ നടയിൽ വിവാഹം,ദീർഘമാംഗല്യം ഫലം:ഗുരുവായൂരപ്പന്റെ നടയിൽ വിവാഹം,ദീർഘമാംഗല്യം ഫലം

വാമനനും പിള്ളേരോണവും

വാമനനും പിള്ളേരോണവും

വാമനനും പിള്ളേരോണവും തമ്മില്‍ ബന്ധമുണ്ട്. അത് ഇപ്രകാരമാണ്. വാമനന് വേണ്ടിയാണ് പിള്ളേരോണം ആഘോഷിക്കുന്നത് എന്ന ഒരു വിശ്വാസമുണ്ട്. തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കം എന്ന് പറയുന്നത് തന്നെ പിള്ളേരോണത്തിന് തുടങ്ങി 28 ദിവസമായിരുന്നു. അതുകൊണ്ട് തന്നെ പിള്ളേരോണം നിസ്സാര കാര്യമല്ല എന്ന് നാം മനസ്സിലാക്കണം. ഓരോ ദിവസവും ഓരോ പ്രത്യേകതകള്‍ കൊണ്ടാണ് നാം ഓണം ആഘോഷിക്കുന്നത്. അതുപോലെ തന്നെ കര്‍ക്കിടക മാസത്തില്‍ വളരെ പ്രധാനപ്പെട്ട ദിവസമാണ് പിള്ളേരോണത്തിന്റേതും.

ഇന്നത്തെ ഓണം

ഇന്നത്തെ ഓണം

ഇന്നത്തെ ഓണവും പിള്ളേരോണവും എല്ലാം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഉള്ളത്. ഇതിന്റെ ഫലമായി പലപ്പോഴും പല ചടങ്ങുകളും പേരിന് മാത്രമായി മാറിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് എല്ലാം ഒറ്റക്ലിക്കില്‍ നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഓണം എന്നത് എപ്പോഴും ഗൃഹാതുരത ഉണര്‍ത്തുന്ന ഒന്ന് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും പുതിയ തലമുറ ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയുന്നതും വായിക്കുന്നതും എല്ലാം ഇതെല്ലാം അന്യം നിന്ന് പോവാതിരിക്കുന്നതിന് സഹായിക്കും.

ഹംസയോഗം ജാതകത്തിൽ; ധനഭാഗ്യം നാനാദിക്കില്‍ നിന്നുംഹംസയോഗം ജാതകത്തിൽ; ധനഭാഗ്യം നാനാദിക്കില്‍ നിന്നും

English summary

Pilleronam 2022 date, Importance and Significance in Malayalam

Here in this article we are discussing about the importance and significance of pilleronam. Take a look.
X
Desktop Bottom Promotion