For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പട്ടിണിക്കോലമായി നിൽക്കുന്ന സിംഹങ്ങൾ കാണേണ്ടതാണ്

|

സിംഹം എന്ന് പറയുമ്പോൾ നമുക്ക് ഒരു ബോധം ഉണ്ടാവും എന്താണ് സിംഹം അതിന്‍റെ രൂപത്തെക്കുറിച്ചും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സിംഹമാണെന്ന് പോലും തോന്നാത്ത തരത്തിൽ പട്ടിണിക്കോലങ്ങളായ ചില സിംഹങ്ങൾ ഉണ്ട്. ഒട്ടിയുണങ്ങി, എല്ലും തോലുമായി നിൽക്കുന്ന സിംഹത്തിന്‍റെ കാഴ്ച ആരേയും ഒന്ന് വിഷമിപ്പിക്കുന്നതും ഞെട്ടിക്കുന്നതും ആണ്. എല്ലും തോലുമായി ഒട്ടിയുണങ്ങി നിൽക്കുന്ന സിംഹങ്ങളെയാണ് ഇവിടെ നിങ്ങള്‍ക്ക് കാണാനാവുക.

Pictures of starving African lions from Sudan zoo go viral

അതിദാരുണമാണ് ഇവിടുത്തെ കാഴ്ച. പട്ടിണി കിടക്കുന്ന സിംഹങ്ങൾ ആണ് ഇവിടെ നിങ്ങളെ സ്വീകരിക്കുന്നതും. സുഡാന്‍റെ തലസ്ഥാനമായ അല്‍ ഖുറേഷി പാർക്കിലാണ് ഈ സിംഹങ്ങൾ പട്ടിണി കിടക്കുന്നത്. അ‍ഞ്ച് സിംഹങ്ങളാണ് ഈ പാർക്കിൽ ഇന്ന് ഉള്ളത്. ഇവയെല്ലാം തന്നെ മതിയായ ആഹാരം ലഭിക്കാതെ പട്ടിണി കിടന്ന് ചാവാറായ സ്ഥിതിയാണ് ഉള്ളത്.

വിദേശ നാണ്യത്തിലുണ്ടായ കുറവും ആഹാര സാധനങ്ങൾക്ക് വില കൂടിയതും ആണ് ഈ മിണ്ടാപ്രാണികളെ പട്ടിണിക്കിടുന്നതിന് കാരണമായി പറയുന്നത്. ഇതിൽ കൂടുതൽ സിംഹങ്ങള്‍ ഉണ്ടായിരുന്നവയില്‍ പകുതിയും പട്ടിണി കിടന്നും രോഗം ബാധിച്ചും മരിക്കുകയാണ് ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് പിന്നിൽ എന്നാണ് പറയുന്നത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇന്ന് മുന്നോട്ട് പോവുന്നത്.

ഏത് സമയവും മരിക്കാവുന്ന അവസ്ഥയിലാണ് ഇവിടുത്തെ സിംഹങ്ങൾ. സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്താണ് എപ്പോഴെങ്കിലും സിംഹങ്ങൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുന്നത് എന്നാണ് മൃഗശാല അധികൃതർ പറയുന്നത്. ഇവയിൽ പലതിനും ഗുരുതര രോഗം ബാധിച്ചിട്ടുണ്ട്. ഇത് തന്നെയാണ് പാർക്കിലെ മറ്റ് മൃഗങ്ങളുടേയും അവസ്ഥയും. പട്ടിണി കിടന്ന് മരിക്കാൻ ഈ മൃഗങ്ങളെ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ഇവർക്ക് അത്യാവശ്യമായി മരുന്നും ഭക്ഷണവും ലഭിക്കാൻ വേണ്ടിയാണ് ഇത്തരം ഒരു കാര്യത്തിന് വേണ്ടി ആളുകൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

Courtesy: twitter

English summary

Pictures of starving African lions from Sudan zoo go viral

Here is the viral pictures of starving african lions from sudan zoo. Take a look.
X
Desktop Bottom Promotion