Latest Updates
-
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്!
അച്ഛനില്‍ നിന്ന് പാരമ്പര്യമായി മക്കള്‍ക്ക് കിട്ടും ശാരീരിക പ്രത്യേകതകള്‍
പല സ്വഭാവവും ശാരീരിക പ്രത്യേകതകളും പലപ്പോഴും നിങ്ങളില്‍ പാരമ്പര്യമായി ലഭിക്കുന്നതായിരിക്കും. എന്നാല്‍ എന്തൊക്കെയാണ് ഇത്തരം പ്രത്യേകതകള്‍ എന്ന് നമുക്ക് നോ്ക്കാവുന്നതാണ്. പലരും ബയോളജി ക്ലാസില്‍, നമ്മുടെ ഡിഎന്‍എയുടെ 50% അമ്മമാരില്‍ നിന്നും 50% പിതാവില്‍ നിന്നും പാരമ്പര്യമായി ലഭിക്കുന്നതാണെന്ന് കേട്ടിട്ടുണ്ട്. എന്നിരുന്നാലും, ഈ ജീവശാസ്ത്രപരമായ വസ്തുത, ഓരോ മാതാപിതാക്കളും അവരുടെ കുട്ടിക്ക് തുല്യമായ ശാരീരിക സവിശേഷതകളും ജനിതക സവിശേഷതകളും കൈമാറുന്നുവെന്ന് അര്‍ത്ഥമില്ല. വാസ്തവത്തില്‍, കുട്ടികള്‍ക്ക് അവരുടെ പിതാവില്‍ നിന്ന് സജീവമായ ചില ശാരീരിക സ്വഭാവവിശേഷങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നുണ്ട്.

ഇത്തരത്തില്‍ പാരമ്പര്യമായി ലഭിക്കാനുള്ള സാധ്യത 60% കൂടുതലാണ് കുട്ടികളില്‍. കാരണം ആ ജീനുകള്‍ പലപ്പോഴും കുട്ടികളില്‍ വളരെയധികം മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തില്‍ അച്ഛന്റെ ഭാഗത്ത് നിന്ന് വരാന്‍ സാധ്യതയുള്ള 6 ജീനുകള്‍ ഏതൊക്കെയെന്നും ഏതൊക്കെയാണ് അച്ഛനില്‍ നിന്നും കുട്ടികളിലേക്ക് ലഭിക്കുന്നതിനുള്ള സാധ്യത ഏതൊക്കെയെന്ന് നോക്കാവുന്നതാണ്. കുട്ടികള്‍ക്ക് പാരമ്പര്യമായി ലഭിക്കുന്ന ചില സ്വഭാവ ശാരീരിക പ്രത്യേകതകള്‍ നിങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തും. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ഉയരം
ഉയരം കുട്ടികളില്‍ കൂടുതലോ അല്ലെങ്കില്‍ കുറവോ ആണെങ്കില്‍ അത് അച്ഛനില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ് എന്നാണ് ശാസ്ത്രം പറയുന്നത്. ഇതിന് ശാസ്ത്രത്തിന്റെ പിന്തുണയുണ്ട് എന്നത് തന്നെയാണ് സത്യം. മാതാപിതാക്കളില്‍ നിന്നും പാരമ്പര്യമായി ലഭിച്ച 700 ജനിതക വ്യതിയാനങ്ങളാണ് ഒരാളുടെ ഉയരം നിര്‍ണ്ണയിക്കുന്നത്. എന്നിരുന്നാലും, ഓരോ മാതാപിതാക്കളുടെയും ഉയരമുള്ള ജീന്‍ അല്പം വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. എന്നാല്‍ അച്ഛന്റെ ജീനുകളാണ് പലപ്പോഴും കുട്ടികളില്‍ ഉയരത്തെ നിര്‍ണയിക്കുന്നത്. ഉയരമുള്ള അച്ഛനാണെങ്കില്‍ മക്കള്‍ക്കും ഉയരമുണ്ടായിരിക്കും, എന്നാല്‍ ഉയരക്കുറവാണെങ്കില് കുട്ടികള്‍ക്കും ഉയരക്കുറവുണ്ടാവും എന്നാണ് ശാസ്ത്രം പറയുന്നത്.

വളഞ്ഞ പല്ലുകള്‍
നിങ്ങളുടെ കുഞ്ഞിന് ഒരു പല്ലിന് മുകളില്‍ മറ്റൊരു പല്ല് ഉണ്ടോ? എന്നാല്‍ ഇത് അച്ഛനില്‍ നിന്ന് പാരമ്പര്യമായി ലഭിക്കുന്നതാണ് എന്നാണ് പറയുന്നത്. പലപ്പോഴും അച്ഛന്റെ ദന്താരോഗ്യം മോശമാണെങ്കില്‍ അത് മക്കളേയും ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മറ്റ് കുട്ടികളേക്കാള്‍ കൂടുതല്‍ തവണ ദന്തഡോക്ടറെ കാണേണ്ടതായി വരുന്നു. അമ്മയ്ക്ക് വലിയ പല്ലുകള്‍ ഉണ്ടെങ്കിലും പലപ്പോഴും അത് കുഞ്ഞിന് ലഭിക്കണം എന്നില്ല. എന്നാല്‍ അച്ഛനുണ്ടാവുന്ന ദന്തപ്രശ്നങ്ങള്‍ എല്ലാം തന്നെ കുഞ്ഞിനുണ്ടാവുന്നതിന് സാധ്യതയുണ്ട്.

ലിംഗഭേദം
നവജാതശിശുക്കളുടെ ലിംഗഭേദത്തിന് 100% ഉത്തരവാദികള്‍ അച്ഛനാണ്. സെക്സ് ക്രോമസോമുകള്‍ എന്നറിയപ്പെടുന്ന എക്സ്, വൈ ക്രോമസോമുകള്‍ കുട്ടിയുടെ ലിംഗഭേദം നിര്‍വചിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് അവരുടെ പിതാവില്‍ നിന്ന് X ക്രോമസോം പാരമ്പര്യമായി ലഭിക്കുന്നു, അതിന്റെ ഫലമായി XX ജനിതകമാതൃകയും പുരുഷന്മാര്ക്ക് അവരുടെ പിതാവില്‍ നിന്ന് Y ക്രോമസോമും ലഭിക്കുന്നു, ഇത് XY ജനിതകരൂപത്തിന് കാരണമാകുന്നു. അമ്മമാര്‍ എക്സ് ക്രോമസോമുകള്‍ മാത്രമേ കൈമാറുന്നുള്ളൂ എന്നതിനാല്‍, കുഞ്ഞ് ആണായാലും പെണ്ണായാലും അതിന്റെ പൂര്‍ണ നിയന്ത്രണം അച്ഛനാണ്.

നുണക്കുഴികള്‍
നുണക്കുഴികള്‍ കാണുന്നതിന് വളരെ രസമാണ്. ഇത് പലരും സൗന്ദര്യത്തിന്റെയും ആകര്‍ഷണീയതയുടെയും അടയാളമായി കാണപ്പെടുന്നു. എന്നിരുന്നാലും, മുഖത്തെ പേശികളുടെ ചുരുങ്ങല്‍ മൂലമുണ്ടാകുന്ന വൈകല്യമായിട്ടാണ് ശാസ്ത്രജ്ഞര്‍ നുണക്കുഴികളെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ നുണക്കുഴികള്‍ ഒരു പ്രധാന ജനിതക മാറ്റമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അവ പാരമ്പര്യമായി ലഭിച്ചതാണെന്നതാണ് പറയുന്നത്. അവ സാധാരണയായി പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിക്കുന്നതാണ്.

വിരലടയാളം
ലോകത്ത് ഒരാള്‍ക്കും മറ്റൊരാളുടേതിന് സമാനമായ വിരലടയാളം ഉണ്ടായിരിക്കില്ല. എന്നാല്‍ ഒരേ രീതിയിലുള്ള ഒരു പാറ്റേണ്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും, ഒരു കുഞ്ഞിന്റെ വിരലടയാളം അവരുടെ പിതാവിന്റെ വിരലടയാളം പോലെയായിരിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വിരലടയാള പാറ്റേണുകള്‍ നമ്മുടെ അച്ഛനില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച ജനിതക സവിശേഷതകളാണ് എന്നതാണ് ശാസ്ത്രം പറയുന്നത്.

ഇടക്കിടെ തുമ്മുന്നത്
തുമ്മുന്നത് ഒരു മനുഷ്യന്റെ സ്വാഭാവിക പ്രക്രിയയാണ്. സൂര്യനെയോ മറ്റ് പ്രകാശമാനമായ ലൈറ്റുകളിലേക്കോ നോക്കുമ്പോള്‍ അനിയന്ത്രിതമായി തുമ്മുന്ന ഒരാള്‍ പലപ്പോഴും നമുക്കിടയില്‍ ഉണ്ടാവാം. എന്നാല്‍ ഇത് പലപ്പോഴും നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു ജനിതക സ്വഭാവമാണ് എന്നതാണ് സത്യം. ഈ അവസ്ഥയെ അച്ചൂ സിന്‍ഡ്രോം എന്നാണ് വിളിക്കുന്നത്. ഇത് പിതാവിന്റെ ഭാഗത്ത് നിന്ന് പകരാനുള്ള സാധ്യത കൂടുതലാണ്. ഇതെല്ലാമാണ് പാരമ്പര്യമായി അച്ഛനില്‍ നിന്ന് മക്കള്‍ക്ക് ലഭിക്കുന്ന ചില ശാരീരിക സ്വഭാവ സവിശേഷതകള്‍.



Click it and Unblock the Notifications