കഠിനാദ്ധ്വാനികളും കലാകാരന്‍മാരും; സെപ്റ്റംബറില്‍ ജനിച്ചവരുടെ പ്രത്യേകതകള്‍

സെപ്റ്റംബറില്‍ ജനിച്ചവര്‍ 'പെര്‍ഫെക്ഷനിസ്റ്റ്' എന്ന് അറിയപ്പെടുന്നു. രാശിചിഹ്നം കന്നിയും ബുധന്‍ ഗ്രഹവുമാണ് സെപ്റ്റംബര്‍ മാസത്തെ ഭരിക്കുന്നത്. അവര്‍ ചെയ്യുന്ന എല്ലാ ജോലികളിലും തികച്ചു ആത്മാര്‍ത്ഥതയോടെയും പൂര്‍ണതയോടെയും നിര്‍വ്വഹിക്കുന്നവരാണ് അവര്‍.

അവര്‍ എല്ലായ്‌പ്പോഴും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണ്, കാരണം അവര്‍ അദ്വിതീയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ അവരുടേതായ രീതിയില്‍ ആകര്‍ഷകത്വം നലനിര്‍ത്തുന്നവരാണ്. അതിനാല്‍ മറ്റുള്ളവര്‍ അവരെ ഇഷ്ടപ്പെടുന്നു. ഇതാ, സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ചവരുടെ ഈ പ്രത്യേകതകള്‍ വായിച്ചറിയൂ.

സെപ്റ്റംബറില്‍ ജനിച്ചവര്‍

സെപ്റ്റംബറില്‍ ജനിച്ചവര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഗായിക ലതാ മങ്കേഷ്‌കര്‍, ആശാ ബോസ്ലേ, ഭൂപന്‍ ഹസാരിക, എം.എസ് സുഭലക്ഷ്മി, എം.എഫ് ഹുസൈന്‍, തമിഴ് നവോത്ഥാന നായകനായ പെരിയോര്‍ ഇ.വി രാമസ്വാമി, ദാദാബായ് നവറോജി, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, എം. വിശ്വേശരയ്യ, പി. ചിദംബരം, ചലച്ചിത്ര താരങ്ങളായ റിഷി കപൂര്‍, അക്ഷയ് കുമാര്‍, കരീന കപൂര്‍, വിഷ്ണുവര്‍ധന്‍, നാഗേശ്വര റാവു, ദേവാനന്ദ്, ശബാന ആസ്മി, കാര്‍ത്തിക്, കാവ്യാ മാധവന്‍, മഞ്ജു വാര്യര്‍, മമ്മൂട്ടി തുടങ്ങിയവര്‍ സെപ്റ്റംബറില്‍ ജനിച്ച് ഇന്ത്യന്‍ സെലിബ്രിറ്റികളാണ്.

കഠിനാദ്ധ്വാനികള്‍

കഠിനാദ്ധ്വാനികള്‍

സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ച ആളുകള്‍ വളരെ കഠിനാധ്വാനികളായി അറിയപ്പെടുന്നു. ഒരു ജോലിയില്‍ അവരുടെ മനസും ശരീരവും നൂറു ശതമാനവും അവര്‍ അര്‍പ്പിക്കുന്നു. അവരുടെ എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കും അനുസൃതമായി ജീവിക്കാനും അവര്‍ക്ക് കഴിവുണ്ട്. കരിയര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. അവരുടെ വിദ്യാഭ്യാസത്തിലും തൊഴില്‍ ജീവിതത്തിലും നൂറു ശതമാനം സത്യസന്ധത പുലര്‍ത്തുകയും വിജയിക്കുകയും ചെയ്യുന്നു. അതിനാല്‍, അവര്‍ എല്ലാവരുടെയും പ്രതീക്ഷകള്‍ക്ക് അനുസൃതമായി ജീവിക്കുകയും ജീവിതത്തില്‍ മികവ് പുലര്‍ത്തുകയും ചെയ്യുന്നു.

കൃത്യതയുള്ളവര്‍

കൃത്യതയുള്ളവര്‍

കഠിനാധ്വാനികളായ സെപ്റ്റംബറില്‍ ജനിച്ച ആളുകള്‍ പെര്‍ഫെക്ഷനില്‍ വിശ്വസിക്കുന്നവരാണ്. അവര്‍ ഏറ്റെടുക്കുന്ന എല്ലാ ഉത്തരവാദിത്തവും കൃത്യസമയത്ത് നിറവേറ്റുന്നതിനും ഒരു തെറ്റ് പോലും വരുത്താതെ കൃത്യതയോടെ കാര്യങ്ങള്‍ ചെയ്യുന്നുവെന്നും അവര്‍ ഉറപ്പുവരുത്തും. കൂടാതെ, കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഒപ്പമുള്ളവര്‍ക്ക് ഒരു പ്രചോദനം കൂടിയാണ് ഇക്കൂട്ടര്‍.

ആരോഗ്യ ബോധമുള്ളവര്‍

ആരോഗ്യ ബോധമുള്ളവര്‍

നിങ്ങള്‍ക്ക് ശ്രദ്ധിച്ചാല്‍ മനസിലാകും, സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ച മിക്കവരും വളരെ ആരോഗ്യവാന്‍മാരായിരിക്കും. കാരണം, അവര്‍ അവരുടെ ആരോഗ്യത്തെ നന്നായി പരിപാലിക്കുകയും അവരുടെ ശരീരത്തെക്കുറിച്ച് വളരെ സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നു. നല്ല ഉറക്കവും വ്യായാമ ദിനചര്യയും പിന്തുടരുന്നതിനാല്‍ അവരുടെ ജീവിതരീതി ആരോഗ്യകരമാണ്. അവര്‍ പോഷകസമൃദ്ധമായ ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടരുന്നു.

കലാകാരന്‍മാര്‍

കലാകാരന്‍മാര്‍

സെപ്റ്റംബറില്‍ ജനിക്കുന്നവര്‍ കലാപരമായ കഴിവുകളില്‍ മികവു പുലര്‍ത്തുന്നു. കല, സംഗീതം, നൃത്തം, വാദ്യോപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വളരെ കഴിവുള്ളവരായി അവരെ കാണുന്നു. മാത്രമല്ല, അവരില്‍ പലരും ജനിക്കുന്നതേ കലാകാരന്മാരായാണ്. ഈ മേഖലയോടുള്ള സാമീപ്യം അവരെ പരിശീലിപ്പിക്കാനും താല്‍പ്പര്യം വളര്‍ത്താനും സഹായിക്കുന്നു. അറിയപ്പെടുന്ന പുസ്തകപ്രേമികള്‍ കൂടിയാണ് സെപ്റ്റംബറില്‍ ജനിച്ചവര്‍.

തുറന്ന മനസ്സുള്ളവര്‍

തുറന്ന മനസ്സുള്ളവര്‍

സെപ്റ്റംബറില്‍ ജനിച്ച ആളുകള്‍ വളരെ സഹിഷ്ണുതയും വിവേകവും കാത്തുസൂക്ഷിക്കുന്നവരാണ്. വിവേചനം കാണിക്കാതെ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന വ്യക്തികളുമായാണ് ഇക്കൂട്ടര്‍ അറിയപ്പെടുന്നത്. അവര്‍ തുറന്ന മനസ്സുള്ളവരാണ്, എല്ലായ്‌പ്പോഴും എല്ലാ കാര്യങ്ങളിലും ന്യായമായ അഭിപ്രായം നല്‍കുന്നു. നിങ്ങള്‍ക്ക് അവരെ എളുപ്പത്തില്‍ വിശ്വസിക്കാം, കാരണം അവര്‍ വളരെ സത്യസന്ധരാണ്.

ആകര്‍ഷകത്വമുള്ളവര്‍

ആകര്‍ഷകത്വമുള്ളവര്‍

ഈ മാസത്തില്‍ ജനിച്ച ആളുകളെ നല്ല സുന്ദരന്മാരായി കണക്കാക്കുന്നു. അവര്‍ക്ക് എങ്ങനെ സംസാരിക്കാമെന്ന് അറിയാം, ഒപ്പം കാര്യങ്ങള്‍ മറ്റുള്ളവരെ കൃത്യമായി ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ളൊരു വ്യക്തിത്വം അവര്‍ കാത്തുസൂക്ഷിക്കുന്നു.

എല്ലാം ഇഷ്ടപ്പെടുന്നവര്‍

എല്ലാം ഇഷ്ടപ്പെടുന്നവര്‍

ഈ മാസത്തില്‍ ജനിച്ച ആളുകള്‍ എല്ലാത്തിനും വിലകല്‍പിക്കുന്നവരാണ്. ജീവിതത്തിലെ എല്ലാറ്റിനെയും, ചെറിയ കാര്യങ്ങളെപ്പോലും വിലമതിക്കാന്‍ അവര്‍ക്ക് കഴിയും. ഓരോ ചെറിയ കാര്യങ്ങളെയും അവര്‍ അഭിനന്ദിക്കുന്നു. അവര്‍ ഒന്നിനെയും നിസ്സാരമായി കാണുന്നില്ല, ഒപ്പം നടക്കുന്ന ആരെയും അഭിനന്ദിക്കുന്നവരാണ് ഇവര്‍.

ചിന്തിക്കുന്നവര്‍

ചിന്തിക്കുന്നവര്‍

സെപ്റ്റംബറില്‍ ജനിച്ച ആളുകള്‍ എല്ലായ്‌പ്പോഴും എല്ലാ കാര്യങ്ങളും ചിന്തിക്കുന്നവരാണ്. ഒന്നിനെക്കുറിച്ചും കൃത്യമായി ചിന്തിക്കാതെ അവര്‍ ഒരു ചുവടുവെക്കുകയോ തീരുമാനമെടുക്കുകയോ ചെയ്യില്ല. അവര്‍ എല്ലായ്‌പ്പോഴും എല്ലാ സാധ്യതകളും പരിഗണിക്കുന്നു, ഒപ്പം ഓരോ തവണയും 'അടുത്തത് എന്ത്' എന്ന ചിന്തയും അവരിലുണ്ടാവുന്നു. അവരുടെ ശ്രദ്ധാപൂര്‍വമായ തീരുമാനങ്ങള്‍ എല്ലായ്‌പ്പോഴും ശരിയായ ദിശയിലേക്ക് അവരെ നയിക്കും. അതുകാരണം അവര്‍ അപൂര്‍വ്വമായി മാത്രമേ കുഴപ്പങ്ങളില്‍ അകപ്പെടുന്നുള്ളൂ.

ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍

ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍

രുചികരമായ പാചകരീതികളോടും ഭക്ഷ്യവസ്തുക്കളോടും അവര്‍ ഇഷ്ടം പുലര്‍ത്തുന്നു. ഭക്ഷണത്തോടുള്ള സ്‌നേഹവും ആരോഗ്യകരമായ ജീവിതശൈലിയും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് അവരെ വേറിട്ടു നിര്‍ത്തുന്നത്. അവരുടെ ജീവിതശൈലി കൃത്യമായി നിലനിര്‍ത്താന്‍ കഴിയുന്നതിനാല്‍ ഇത് അവരുടെ ഏറ്റവും വലിയ പോസിറ്റീവ് പോയിന്റാണ്.

X
Desktop Bottom Promotion