Just In
- 47 min ago പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- 3 hrs ago 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- 4 hrs ago വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- 5 hrs ago ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
Don't Miss
- Movies അരമണിക്കൂറോളം അവള് വെള്ളത്തില്‍ മുങ്ങി പോയി, റെസ്മിന് ജീവിതത്തിലേക്ക് തിരികെ വന്നതാണെന്ന് ഉമ്മ
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ജനനമാസം ഒക്ടോബറാണോ? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാണ്
ഒരാള്‍ ജനിച്ച മാസം അവരുടെ സ്വഭാവത്തെയും മറ്റ് സ്വഭാവങ്ങളെയും ബാധിക്കുന്നു എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. ഒരാളുടെ പെരുമാറ്റവും മറ്റ് വ്യക്തിത്വ സവിശേഷതകളും അവര്‍ ജനിച്ച മാസത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു എന്നതിന് ധാരാളം തെളിവുകളുമുണ്ട്. ഈ ലേഖനത്തില്‍, ഒക്ടോബറില്‍ ജനിച്ചവരുടെ രസകരമായ ചില വസ്തുതകളും സവിശേഷതകളും വായിച്ചറിയാം.
Most read: ഈ ഭാഗങ്ങളില്‍ മറുകുണ്ടോ? എങ്കില്‍ നിങ്ങളുടെ ജീവിതം
റൊമാന്റിക് ആയവര്‍
ഒക്ടോബര്‍ മാസത്തില്‍ ജനിച്ച ആളുകള്‍ വളരെ റൊമാന്റിക് ആയി കാണുന്നവരാണ്. ഒരു പ്രണയത്തിലായിരിക്കുമ്പോള്‍ അവര്‍ പൂര്‍ണ്ണ ഹൃദയത്തോടെ പങ്കാളിയെ സ്നേഹിക്കുന്നു. സ്നേഹം അവര്‍ക്ക് വളരെയധികം മൂല്യവും പ്രാധാന്യവും നല്കുന്നു. സ്നേഹം പ്രകടിപ്പിക്കാന്‍ ഒട്ടും മടിയില്ലാത്തവരുമാണ് ഒക്ടോബറില്‍ ജനിച്ച ആള്ക്കാര്. പങ്കാളിയെ അവര്‍ എത്രമാത്രം സ്നേഹിക്കുന്നുവെന്നും പരിപാലിക്കുന്നുവെന്നും അവര്‍ക്ക് എത്രത്തോളം പ്രാധാന്യം നല്‍കുന്നുവെന്നും മനസിലാക്കിക്കൊടുക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാറുള്ളവരാണ് ഇക്കൂട്ടര്‍.
ആകര്‍ഷകത്വമുള്ളവര്‍
വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നവരാണ് ഒക്ടോബറില്‍ ജനിച്ച ആളുകള്‍. ഈ ആളുകള്‍ക്ക് സമാനതകളില്ലാത്ത ഒരു ആകര്‍ഷകത്വമുണ്ട്. അത് ആരെയും മയപ്പെടുത്താന്‍ കഴിയുന്ന ഒന്നാണ്. ഈ കാരണത്താല്‍ തന്നെ, മറ്റുള്ള ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റുന്നതിലും ഇവര്‍ മുന്നില്‍ നില്ക്കുന്നു. ഒരു കൂട്ടത്തില്‍ ശ്രദ്ധാകേന്ദ്രമാകാനും ഇവര്‍ക്ക് ജന്മനാ കഴിവുണ്ട്. ഇക്കൂട്ടര്‍ മറ്റുള്ളവരെ എളുപ്പത്തില്‍ ചങ്ങാതിമാരാക്കുകയും ചെയ്യുന്നു. ആളുകളെ ആകര്‍ഷിക്കുന്ന ശുഭാപ്തിവിശ്വാസവും പോസിറ്റിവിറ്റിയും ഇവരില്‍ നിറഞ്ഞിരിക്കുന്നു. ജീവിതത്തോടുള്ള അവരുടെ ക്രിയാത്മക സമീപനം അവര്‍ക്ക് ചുറ്റുമുള്ള ആളുകളെ സ്വാധീനിക്കുന്നു.
ശാന്തസ്വഭാവക്കാര്
സമാധാനപ്രിയരും ശാന്തശീലമുള്ള ആളുകളുമാണ് ഒക്ടോബറില്‍ ജനിച്ചവര്‍. അവരുടെ വികാരങ്ങള്‍ അവരുടെ ഉള്ളില്‍ തന്നെ കഴിവതും അടക്കിവയ്ക്കുന്നു. എല്ലാം ഈസിയായി കാണാനുള്ള അവരുടെ മനോഭാവം അവര്‍ക്ക് വളരെ ശാന്തമായ സ്വഭാവം നല്കുന്നു. പ്രശ്നങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. ശത്രുക്കളേക്കാള്‍ കൂടുതല്‍ ചങ്ങാതിമാരെ ഉണ്ടാക്കുന്നതില്‍ വിശ്വസിക്കുന്നു. നെഗറ്റീവ് ആളുകളില്‍ നിന്നോ തങ്ങളെ ഇഷ്ടപ്പെടാത്ത ആളുകളില്‍ നിന്നോ അവര്‍ അകന്നുനില്ക്കുന്നു. ചുരുക്കത്തില്‍, പരിചയമില്ലാത്തവരില്‍ നിന്ന് ഉള്‍വലിയുന്ന സ്വഭാവം കാണിക്കുന്നവരാണ് ഒക്ടോബറില്‍ ജനിച്ച ആളുകള്‍.
Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?
സ്ഥിരോത്സാഹം കാത്തുസൂക്ഷിക്കുന്നവര്‍
വളരെ സ്ഥിരോത്സാഹമുള്ളവരാണ് ഒക്ടോബറില്‍ ജനിച്ച ആളുകള്‍. അവര്‍ എന്തെങ്കിലും പ്രവര്‍ത്തി ഏറ്റെടുക്കുകയാണെങ്കില്‍ അവരുടെ കഴിവിന്റെ പരമാവധി ആ പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നതില്‍ അവര്‍ ശ്രമിക്കും. ഒരു ജോലി എത്ര ബുദ്ധിമുട്ടാണെങ്കിലും, പ്രശ്നം പരിഹരിക്കാന്‍ അവര്‍ നൂറു ശതമാനം ശ്രമിക്കുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യും. ഇക്കാരണത്താല്‍ തന്നെ, മറ്റുള്ളവരുമായി യോജിച്ച് ജോലി ചെയ്യുന്നതിനേക്കാള്‍ ഒറ്റയ്ക്ക് ജോലി ചെയ്യാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. അവര്‍ കൂടുതല്‍ വിജയങ്ങള്‍ നേടുന്നതിനാല്‍ സാധാരണയായി സുസ്ഥിരമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നവരാണ് ഒക്ടോബറില്‍ ജനിച്ച ആള്ക്കാര്.
പോസിറ്റീവ് ചിന്താഗതിക്കാര്‍
ഒക്ടോബര്‍ മാസത്തില്‍ ജനിച്ച ആളുകള്‍ ജീവിതത്തിലെ മിക്കവാറും എല്ലാ കാര്യങ്ങളിലും വളരെ ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിക്കുന്നവരാണ്. എന്തെങ്കിലും നേടിയെടുക്കാന്‍ അവര്‍ മനസ്സ് വയ്ക്കുകയാണെങ്കില്‍, അവര്‍ വിചാരിച്ച കാര്യങ്ങള്‍ നേടുന്നതുവരെ തളരാതെ പോരാടും. പരാജയം നേരിട്ടാലും, അവര്‍ വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കും. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അശ്രാന്തമായി പ്രവര്‍ത്തിക്കുന്നവരാണ് ഇക്കൂട്ടര്‍. ഈ സവിശേഷത അവര്‍ക്ക് ഏറ്റവും മികച്ചത് നേടാന്‍ സഹായകമാകുന്നു.
ആഢംബരപ്രിയര്‍
കൈയില്‍ ഉള്ള പണം വച്ച് ആഢംബരം കാണിക്കാന്‍ ശീലിച്ചവരാണ് ഒക്ടോബറില്‍ ജനിച്ച ആളുകള്‍. ആഢംബര വസ്തുക്കള്‍ സ്വന്തമാക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. അവര്‍ക്ക് പണമുണ്ടെങ്കില്‍ അവര്‍ ആഗ്രഹിക്കുന്നത് വാങ്ങും, അത് ഇല്ലാത്തപ്പോള്‍, അവര്‍ ആഗ്രഹിക്കുന്നത് വാങ്ങാന്‍ പണം സമ്പാദിക്കാന്‍ ഒട്ടും മടിയില്ലാതെ അവര്‍ കഷ്ടപ്പെടുന്നു. അവര്‍ സ്വയം പണം ചെലവഴിക്കുന്നവര്‍ മാത്രമല്ല, തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സമ്മാനങ്ങള്‍ നല്കാന് ഇഷ്ടപ്പെടുന്നവരാണ്.
Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?
ബുദ്ധിമാന്മാര്
പൊതുവെ അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണ് ഒക്ടോബര്‍ മാസത്തില്‍ ജനിച്ച ആളുകള്‍. അവര്‍ക്ക് താല്‍പ്പര്യമുള്ള മേഖലയില്‍ കൂടുതല്‍ അറിവ് നേടുന്നതിന് അവരുടെ സമയവും പണവും ചെലവാക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. ശ്രദ്ധയും ബുദ്ധിയുമാണ് ഇവരുടെ കൈമുതല്‍. സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും വിശകലനം ചെയ്യാനും എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന മികച്ച പരിഹാരങ്ങള്‍ കണ്ടെത്താനും ഇവര്‍ക്ക് കഴിവുണ്ട്. മികച്ച ആശയങ്ങള്‍ നിറഞ്ഞവരാണ് ഇക്കൂട്ടര്‍, അതിനാല്‍ ആളുകള്‍ പലപ്പോഴും അവരുടെ ഉപദേശവും ചോദിക്കുന്നു.
ജീവിതം ആസ്വദിക്കുന്നവര്‍
ജീവിതം വളരെയധികം രസകരമായി ജീവിക്കുന്നവരാണ് ഒക്ടോബറില്‍ ജനിച്ചവര്‍. ജീവിതത്തിന്റെ ഓരോ നിമിഷവും പരമാവധി ഇവര്‍ ആസ്വദിക്കുന്നു. ഭാവിയെക്കുറിച്ചോ ഭൂതകാലത്തെക്കുറിച്ചോ അവര്‍ വിഷമിക്കുന്നില്ല. ഈ നിമിഷത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. തങ്ങളുടെ കടമകളും ഉത്തരവാദിത്തങ്ങളും ജാഗ്രതയോടെ നിര്‍വഹിക്കുകയും ഒരു പ്രശ്നം നേരിടേണ്ടിവരുമ്പോള്‍ അതിനെക്കുറിച്ച് വിഷമിക്കുന്നതിനുപകരം പരിഹാരം കണ്ടെത്തുന്നവരുമാണ് ഇവര്‍. ഇന്ന് ചെയ്യുന്ന കാര്യങ്ങളില്‍ വിശ്വസിക്കുന്നതിനാല്‍ നാളെ എന്ത് സംഭവിക്കുമെന്ന് ഓര്‍ത്ത് അവര്‍ വിഷമിക്കുന്നില്ല.
ദയാശീലമുള്ളവര്
ജ്യോതിഷമനുസരിച്ച് ഒക്ടോബര്‍ മാസത്തില്‍ ജനിക്കുന്നവര്‍ വളരെ സ്നേഹവും ദയാശീലവുമുള്ളവരാണ്. ആരില്‍ നിന്നും മോശം പറയിപ്പിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. ആരെയും വേദനിപ്പിക്കാനും അവര്‍ ഇഷ്ടപ്പെടുന്നില്ല. ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവര്‍ വളരെ ദയയുള്ള സുഹൃത്തുക്കളാണ്. എല്ലാറ്റിനുമുപരിയായി നല്ലവരും മാന്യത കാത്തുസൂക്ഷിക്കുന്നവരുമാണ് ഇവര്‍.