Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ഡിസംബറിൽ ജനിച്ച പുരുഷന്‍മാർക്ക് ശൗര്യം കൂടും
ഡിസംബർ മാസം വരാറായി. ധാരാളം ജന്മദിനങ്ങളും എല്ലാ മാസത്തേയും പോലെ ഈ മാസവും ഉണ്ട്. എന്നാൽ ഓരോ മാസത്തിലും ജനിച്ചവർക്കുണ്ടാവുന്ന പ്രത്യേകതകൾ പോലെ തന്നെ ഡിസംബർ മാസത്തില്‍ ജനിച്ച പുരുഷൻമാര്‍ക്കും അൽപം പ്രത്യേകതകൾ ഉണ്ട്. ആഘോഷങ്ങൾ അവസാനിക്കുകയും പുതിയ ആഘോഷങ്ങൾക്ക് തുടക്കമിടുകയും ചെയ്യുന്ന മാസമാണ് ഡിസംബർ മാസം. ഈ മാസത്തിൽ ജനിച്ച പുരുഷൻമാർക്കുള്ള പ്രത്യേകതകള്‍ എന്താണെന്ന് നമുക്ക് നോക്കാം.
ജനിച്ച മാസവും സമയവും ഒരു തരത്തില്‍ അല്ലെങ്കിൽ മറ്റൊരു തരത്തില്‍ നമ്മളെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഇത് എങ്ങനെ എന്നുള്ളതാണ് പലർക്കും അറിയാത്തത്. അതുകൊണ്ട് തന്നെയാണ് നാമോരോരുത്തരും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാവുന്നതും. ഡിസംബർ മാസത്തിൽ ജനിച്ചവരുടെ ചില പ്രത്യേകതകൾ നമുക്ക് നോക്കാവുന്നതാണ്.

അധ്യാപനത്തിൽ താൽപ്പര്യം
അധ്യാപനത്തിൽ താൽപ്പര്യം ഉള്ളവരായിരിക്കും ഇവർ. അത് സ്കൂള്‍ ടീച്ചർ തന്നെ ആയിരിക്കണം എന്നില്ല. ഏതെങ്കിലും രീതിയിൽ മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് താൽപ്പര്യം ഉള്ളവരായിരിക്കും ഡിസംബർ മാസത്തില്‍ ജനിച്ചവർ. കൂടെയുള്ളവർ ഏതെങ്കിലും തരത്തിൽ മോശമായ വഴിയിലൂടെ പോവുന്നു എന്നുണ്ടെങ്കിൽ അവരെ നേർവഴിക്ക് നടത്തുന്നതിനും നല്ല ബുദ്ധി ഉപദേശിക്കുന്നതിനും ഇവർ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും. മറ്റുള്ളവരെ നേർവഴിക്ക് ഉപദേശിച്ച് നടത്തുന്നതിന് ഇവർക്ക് പ്രത്യേക കഴിവാണ്.

ധൈര്യ ശാലികൾ
അസാമാന്യ ധൈര്യമാണ് ഇവർക്ക് ഓരോ കാര്യത്തിലും ഉണ്ടാവുന്നത്. അതിപ്പോൾ എത്ര വലിയ പ്രശ്നമാണെങ്കിലും അതിനെ നേരിടുന്നതിനാണ് ഇവർ ശ്രമിക്കുന്നത്. ജീവന്‍ പോവുന്ന കാര്യമാണെങ്കിൽ പോലും അതിനെ നേരിടുന്നതിനും അതിൽ നിന്ന് പിന്തിരിയാതെ പൂര്‍ത്തിയാക്കുന്നതിനും ഇവർ ശ്രമിച്ചു കൊണ്ടേ ഇരിക്കും. മറ്റുള്ളവരെ പാതി വഴിയിൽ ഇട്ടിട്ട് പോവുന്ന സ്വഭാവക്കാരല്ല ഇവർ. അവരോടൊപ്പം ഏത് പ്രതിസന്ധിയിലും ധൈര്യത്തോടെ മുന്നേറുന്നതിന് ഇവർ എപ്പോഴും കൂടെയുണ്ടാവുന്നു.

സ്വയം തെറ്റ് മനസ്സിലാക്കുന്നവർ
സ്വയം തെറ്റ് മനസ്സിലാക്കി അതിൽ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് ഇവർ എപ്പോഴും ശ്രമിക്കുന്നു. ഒരിക്കലും മറ്റുള്ളവരെ കുറ്റം പറയാതെ തന്‍റെ തെറ്റാണെങ്കിൽ അത് മനസ്സിലാക്കി അതിൽ നിന്ന് മുന്നോട്ട് പോവുന്നതിന് ഇവർ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്. ഒരിക്കലും തനിക്ക് സംഭവിക്കുന്ന അബദ്ധം മറ്റുള്ളവർക്ക് മേൽ പഴിചാരി രക്ഷപ്പെടുന്നതിന് ഇവർ ശ്രമിക്കുകയില്ല. അങ്ങേയറ്റം കാര്യഗൗരവത്തോടെ അതിനെ സമീപിച്ച് സംഭവിച്ച തെറ്റ് തിരുത്തുന്നതിന് ഇവർ ശ്രമിക്കുന്നു.

ആത്മാർത്ഥതയുള്ളവർ
ആത്മാർത്ഥതയോടെ കാര്യങ്ങളെ സമീപിക്കുന്നവരായിരിക്കും ഇവർ. അതുകൊണ്ട് തന്നെ ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികളും ഇവർ തരണം ചെയ്യേണ്ടതായി വരുന്നുണ്ട്. എപ്പോഴും ഇത്തരം കാര്യങ്ങൾക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നതും. സ്വന്തം കാര്യത്തേക്കാൾ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് തന്നെയാണ് ഇവർ എപ്പോഴും പ്രാധാന്യം നൽകുന്നത്. ആത്മാർത്ഥത തന്നെയാണ് ഇവരുടെ മുഖമുദ്ര. സ്വന്തം കാര്യത്തേക്കാൾ മറ്റുള്ളവര്‍ക്ക് വേണ്ടി ഏത് അറ്റം വരേയും പോവുന്നതിന് ഇവർ തയ്യാറാവുന്നുണ്ട്.

സഹായമനസ്ഥിതി
സഹായ മനസ്ഥിതി ഇവരെ കഴിഞ്ഞേ മറ്റുള്ളവരുള്ളൂ എന്നതാണ് സത്യം. ഒരിക്കലും കണ്‍മുന്നിൽ ഉള്ളതിനെ വിസ്മരിച്ച് പോവുന്നതിന് ഇവർക്ക് മനസ്സ് വരില്ല. ഒരിക്കലും സഹായത്തിനെതിരെ മുഖം മറക്കാൻ ഇവർക്ക് കഴിയില്ല എന്നതാണ് സത്യം. തനിക്ക് സഹായിക്കാനാവില്ലെങ്കിൽ കൂടി മറ്റുള്ളവരിലേക്ക് അതിനെ എത്തിക്കുന്നതിന് ഇവർ ശ്രമിച്ചു കൊണ്ടേ ഇരിക്കും. സഹായിക്കുന്ന കാര്യത്തിൽ ഇവരെ തോൽപ്പിക്കാൻ മറ്റൊരാൾക്കും സാധിക്കുകയില്ല.

ക്ഷമയുള്ളവർ
വളരെയധികം ക്ഷമയോടെ ഏത് കാര്യത്തേയും സമീപിക്കുന്നവരാണ് ഇവർ. എന്നാൽ പലരും ഇതിനെ ചൂഷണം ചെയ്യുന്നതിന് ശ്രമിക്കാറുണ്ട്. ഇവരുടെ ക്ഷമാശീലത്തെ മറ്റുള്ള ആവശ്യങ്ങൾക്ക് വേണ്ടിയും അവരെ പല അവസരങ്ങളിലും പ്രകോപിതരാക്കുന്നതിനും പലരും ശ്രമിക്കുന്നു. എങ്കിലും ക്ഷമ തന്നെയാണ് ഇവരുടെ ഏറ്റവും നല്ല സ്വഭാവം എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നും തന്നെ വേണ്ട.

വിശ്വസിച്ച് കൂടെനിർത്താവുന്നവർ
ഏത് ആപത്തിലും വിശ്വസിച്ച് കൂടെ നിർത്താൻ പറ്റുന്നവരാണ് ഡിസംബർ മാസത്തിൽ ജനിച്ചവർ. ഒരിക്കലും പ്രതിസന്ധി ഘട്ടങ്ങളിൽ ഉപേക്ഷിച്ച് പോവില്ല എന്ന ഉറച്ച ബോധ്യം ഇവരുടെ കാര്യത്തിൽ നൂറ് ശതമാനം ശരിയാണ്. ഏത് ആപത്തിലും ഇവർ മറ്റുള്ളവരെ സഹായിക്കുകയും വിശ്വസ്തതയോടെ കൂടെ നില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവരെ പലരും പല രീതിയിലും പറ്റിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. കാരണം പലപ്പോഴും ചതിയിൽ പെടുന്നതിനുള്ള സാധ്യത ഇവരിൽ വളരെ കൂടുതലാണ്. അതുകൊണ്ട് ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

അമിത ദേഷ്യം
ചുരുക്കം ചില മോശം സ്വഭാവങ്ങൾ ഇവരിലുണ്ട്. അതിൽ ഒന്നാണ് അമിത ദേഷ്യം. എന്നാൽ ദേഷ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം നിയന്ത്രണങ്ങൾ ഇവർക്കുണ്ടാവുമെങ്കിലും അതിര് വിട്ടാൽ ഇവരിൽ അമിത ദേഷ്യം തന്നെയാണ് ഏറ്റവും വലിയ മോശം സ്വഭാവം. ഇത് പലപ്പോഴും സാഹചര്യം മറന്ന് പെരുമാറുന്നതിന് ഇവരെ നിർബന്ധിതരാക്കും. അതുകൊണ്ട് ദേഷ്യം നിയന്ത്രിക്കേണ്ടത് ഇവരുടെ ഏറ്റവും വലിയ ആവശ്യമാണ്. അല്ലെങ്കിൽ പലപ്പോഴും ബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്നതിന് കാരണമാകുന്നുണ്ട്.



Click it and Unblock the Notifications











