Latest Updates
-
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍
നിങ്ങള്‍ ജനിച്ച ദിനമേത്; ആഴ്ചയില്‍ ഏഴ് ദിവസത്തില്‍ ജന്മദിനം നോക്കിയാല്‍ ഭാവി അറിയാം
ജനിച്ച ദിവസം നിങ്ങളുടെ ഭാവി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. ജനിച്ച ദിവസവും സമയവും തീയ്യതിയും എല്ലാം നമ്മുടെ ഭാവി ജീവിതത്തെ സ്വാധീനിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ ജനിച്ച ദിവസം നോക്കി നിങ്ങളുടെ ഭാവി എന്താണ് എന്ന് തീരുമാനിക്കുന്നതിന് നമുക്ക് സാധിക്കുന്നുണ്ട്. ഇതനുസരിച്ച് വിവാഹിതരോ വിവാഹിതരല്ലാത്തവരോ ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.
നിങ്ങള്‍ ജനിച്ച ദിവസം എന്താണ് നിങ്ങളെക്കുറിച്ച് പറയുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ശാസ്ത്രീയ വിശദീകരണങ്ങള്‍ ഇതിന് പിന്നില്‍ ഇല്ല എന്നുണ്ടെങ്കില്‍ പോലും ജ്യോതിഷപ്രകാരം ഇതില്‍ ചില സത്യമുണ്ട് എന്നാണ് പറയുന്നത്. എന്തൊക്കെയാണ് ഓരോ ആഴ്ചയിലും ജനിച്ചവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഞായറാഴ്ച
ഞായറാഴ്ചകളില്‍ ജനിക്കുന്ന ആളുകള്‍ക്ക് സ്വതസിദ്ധമായ വിശ്രമ മനോഭാവം ഉണ്ടായിരിക്കും. ഈ വ്യക്തികള്‍ ജീവിതത്തില്‍ വൈകി ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും ആയിരിക്കും. ഇവരുടെ ഭാഗത്ത് വലിയ ഭാഗ്യമുണ്ടെന്ന് നമുക്ക് ഉറപ്പിക്കാന്‍ സാധിക്കും. എങ്കിലും അന്തര്‍മുഖരായി ജീവിക്കുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കും ഈ ദിനത്തില്‍ ജനിച്ചവര്‍. വിശ്രമമില്ലാതെ സമൂഹത്തിന് വേണ്ടി ജോലി ചെയ്യുന്നവരായിരിക്കും ഇവര്‍. അനാവശ്യമായ അലച്ചില്‍ ഇവരെ പലപ്പോഴും ആരോഗ്യപരമായി പ്രശ്‌നത്തിലാക്കുന്നു.

തിങ്കളാഴ്ച
ഇന്ന് ജനിച്ച വ്യക്തികള്‍ കൂടുതലും സ്വയം പര്യാപ്തരാണ് ഓരോ കാര്യത്തിനും. അവര്‍ ദയയോടെയാണ് ഓരോരുത്തരോടും ഇടപെടുന്നതും സംസാരിക്കുന്നതും. ഈ ആളുകള്‍ അവരുടെ സന്തോഷവും സങ്കടവും ധൈര്യത്തോടെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുന്നു. ആദ്യ കുറച്ച് വര്‍ഷങ്ങളില്‍, അവര്‍ പഠനത്തിന്റെ കാര്യത്തില്‍ വളരെ ഉഴപ്പന്‍മാരായി തോന്നുമെങ്കിലും അവരുടെ കഠിന ശ്രമത്തിന്റെ ഫലമായി അതിനെ മറികടക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്.

ചൊവ്വാഴ്ച
ചൊവ്വാഴ്ച ജനിച്ച വ്യക്തികള്‍ക്ക് ഉള്ളിലൊരു ധൈര്യം എപ്പോഴും ഉണ്ടായിരിക്കും. ഏത് കാര്യത്തിനും ഇവര്‍ എടുത്ത് ചാടുന്ന അവസ്ഥയുണ്ടാവുന്നു. അല്‍പം കര്‍ശന സ്വഭാവക്കാരായിരിക്കും. ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തിലേക്ക് എത്തിക്കുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കണം. ഈ ആളുകള്‍ ജീവിതത്തിലുടനീളം സ്വാര്‍ത്ഥരായിരിക്കും. അത് തന്നെയാണ് ഇവരെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നവും. കാരണം മറ്റുള്ളവരെ സഹായിക്കുക എന്നുള്ളത് പലപ്പോഴും ഇവരുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും മാത്രം സംഭവിക്കുന്ന കാര്യങ്ങളായിരിക്കും.

ബുധനാഴ്ച
ബുധനാഴ്ച ജനിക്കുന്ന വ്യക്തികള്‍ക്ക് എല്ലായ്‌പ്പോഴും മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ അല്‍പം കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. ദൈവകാര്യങ്ങളില്‍ മുഴുകുന്നവരുടെ സ്വഭാവം നെഗറ്റീവ് ചിന്തകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും അവരെ അകറ്റി നിര്‍ത്തും. ഈ ആളുകള്‍ മനസ്സിന്റെ പ്രവര്‍ത്തനത്തിലൂടെ അറിയപ്പെടുന്നവരാണ്, അതിനാല്‍ അവരെ വഞ്ചിക്കുക എളുപ്പമല്ലെന്ന് ഓര്‍മ്മിക്കുക. ഇവര്‍ എപ്പോഴും സമൂഹത്തിന്റെ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നവരായിരിക്കും. മറ്റുള്ളവരോടെ വാക്ചാതുര്യത്തോടെ സംസാരിച്ച് കാര്യം സാധിപ്പിച്ചെടുക്കുന്നവരായിരിക്കും ഇവര്‍.

വ്യാഴാഴ്ച
വ്യാഴാഴ്ച ജനിച്ച വ്യക്തികള്‍ക്ക് ബുദ്ധിമാനും സാഹസികനുമായിരിക്കും. ഇവര്‍ക്ക് അപൂര്‍വ്വ വ്യക്തിത്വങ്ങളുണ്ടെന്ന് നമുക്ക് ഇവരെ പരിചയപ്പെട്ട് കുറച്ച് കഴിഞ്ഞാല്‍ മനസ്സിലാക്കാവുന്നതാണ്. പ്രയാസകരമായ സമയങ്ങളെ വളരെ എളുപ്പത്തില്‍ അഭിമുഖീകരിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഈ ആളുകള്‍ക്ക് ജീവിതത്തിലുടനീളം അവരുടെ സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും അസാധാരണമായ സ്‌നേഹവും പിന്തുണയും ലഭിക്കും. ഇവരെ കാത്ത് എപ്പോഴും ഭാഗ്യം കൂടെയുണ്ടാവും. മറ്റുള്ളവര്‍ വിശ്വാസ വഞ്ചന കാണിച്ചാല്‍ പോലും അവരോട് നല്ല രീതിയില്‍ പെരുമാറുന്നതിനാണ് ഇവര്‍ ശ്രദ്ധിക്കുക.

വെള്ളിയാഴ്ച
സന്തോഷകരമായതും എല്ലായ്‌പ്പോഴും സന്തോഷകരവും ശാന്തവുമായ മനോഭാവം കാരണം വെള്ളിയാഴ്ചകളില്‍ ജനിക്കുന്ന വ്യക്തികളെ പലര്‍ക്കും പെട്ടെന്ന് ഇഷ്ടമാവുന്നു. ഈ ആളുകള്‍ ഇവര്‍ക്ക് ചുറ്റുമുള്ള ആളുകളില്‍ വലിയ സ്വാധീനം ചെലുത്തും. മറുവശത്ത്, ഈ വ്യക്തികള്‍ ബുദ്ധിമുട്ടുള്ള സമയങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അങ്ങേയറ്റം സഹിഷ്ണുതയോടെ അതിനെ നേരിടുന്നു. തല്‍ഫലമായി അവര്‍ ശക്തരായ വ്യക്തികളാവുന്നു. സുഹൃത്തുക്കള്‍ക്ക് ഏത് ആവശ്യത്തിനും ഓടിയെത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ഇവര്‍ എപ്പോഴും വാദിക്കുന്നതും സംസാരിക്കുന്നതും.

ശനിയാഴ്ച
ശനിയാഴ്ച ജനിച്ച ഈ ആളുകള്‍ക്ക് കൃഷി, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയില്‍ വലിയ താല്‍പ്പര്യമുള്ളവരായിരിക്കും. ചെറുപ്പത്തില്‍ത്തന്നെ അവര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. പക്ഷേ വര്‍ഷങ്ങള്‍ കഴിയുന്തോറും അവര്‍ ചുറ്റുമുള്ള ആളുകളുചചെ സഹായത്തോടെ ഇവര്‍ മുന്നോട്ട് പോവുന്നു. മറുവശത്ത്, ഈ ആളുകള്‍ക്ക് അവരുടെ മാതാപിതാക്കളുമായും സഹോദരങ്ങളുമായും എല്ലായ്‌പ്പോഴും പ്രശ്‌നങ്ങളില്‍ ആയിരിക്കും. എങ്കിലും മുതിര്‍ന്നവരെ ബഹുമാനിക്കുന്നതിനും ആദരിക്കുന്നതിനും ഇവര്‍ എന്നും മുന്‍പന്തിയില്‍ ആയിരിക്കും. രാഷ്ട്രീയം ഇവര്‍ക്ക് ചേരുന്ന പ്രവര്‍ത്തന മേഖലയാണ്.



Click it and Unblock the Notifications











