Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചെയ്ത തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കും ഈ രാശിക്കാര്‍: എത്ര കിട്ടിയാലും പഠിക്കില്ല
നമുക്കെല്ലാവര്‍ക്കും ഓരോ പ്രത്യേക സ്വഭാവങ്ങളുണ്ട്. എത്രയൊക്കെ ഈ സ്വഭാവത്തിനെ മാറ്റാന്‍ ശ്രമിച്ചാലും അതില്‍ മാറ്റം വരുത്താന്‍ നമുക്ക് സാധിക്കുന്നില്ല. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും നമ്മളെ വിട്ട് ആ സ്വഭാവം മാറുന്നില്ല എന്നതാണ് സത്യം. പലപ്പോഴും ചെയ്ത തെറ്റില്‍ നിന്ന് മോചനം എന്ന് നിലക്കും അത് തിരുത്തുന്നതിനും വേണ്ടി നമ്മളില്‍ പലരും ശ്രമിക്കുന്നു. എന്നാല്‍ ചില തെറ്റുകള്‍ എത്രയൊക്കെയെങ്കിലും നമ്മള് വീണ്ടും വീണ്ടും ചെയ്യുന്നു. എല്ലാവരുമില്ലെങ്കിലും ചില രാശിക്കാര്‍ ഇതില്‍ അല്പം കേമന്മാരാണ്. ചെയ്ത തെറ്റില്‍ നിന്ന് പാഠം പഠിക്കുക, അവ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

എന്നാല്‍ ഇത് തന്നെ അറിഞ്ഞോ അറിയാതേയോ വീണ്ടും ചെയ്യുമ്പോള്‍ അതുണ്ടാക്കുന്ന അപകടം അതൊരിക്കലും നിസ്സാരമല്ല. ഇത് നിങ്ങളുടെ ജീവിതത്തിന്റെ പുരോഗതിയില്‍ പ്രശ്നങ്ങളുണ്ടാക്കുകയും വിജയത്തിന് പകരം നിങ്ങള്‍ പരാജയത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ ചില രാശിക്കാര്‍ നമുക്ക് ചുറ്റും ഉണ്ട്. ചിലപ്പോള്‍ അത് നമ്മളുമായിരിക്കാം. ഏതൊക്കെ രാശിക്കാരാണ് ചെയ്ത തെറ്റ് വീണ്ടും വീണ്ടും ആവര്ത്തിക്കുന്നവര് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസം കൂടുതലാണ്. എന്നാല്‍ ഇത് പല അവസരങ്ങളിലും അമിതമായി മാറുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ ആത്മവിശ്വാസത്തിന്റെ ചുവട് പിടിച്ചാണ് പലപ്പോഴും ഇവര്‍ പല കാര്യങ്ങളും ചെയ്യുന്നത്. എന്നാല്‍ ഇത് തെറ്റായ തീരുമാനങ്ങളിലേക്കാണ് നിങ്ങളെ നയിക്കുന്നത് എന്ന കാര്യം ഒന്ന് ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. മേടം രാശിക്കാര്‍ ഈ തെറ്റ് തന്നെ വീണ്ടും ആവര്‍ത്തിക്കുന്നു. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാതെ അതേ തെറ്റ് തന്നെ ഇവര്‍ വീണ്ടും ആവര്‍ത്തിക്കുന്നു. അതിലൂടെ ഇവര്‍ക്ക് എല്ലാ തരത്തിലുള്ള നഷ്ടവും സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ അല്പം ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ ജ്യോതിഷ പ്രകാരം ഇരട്ടസ്വഭാവമുള്ളവരായാണ് അറിയപ്പെടുന്നത്. പലപ്പോഴും ഒരു കാര്യത്തില്‍ തന്നെ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇവര്‍ പങ്കു വെക്കുന്നു. അത് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. മിഥുനം രാശിക്കാര്‍ക്ക് സംശയങ്ങള്‍ കൂടുതലുള്ളതിനാല്‍ ഇവര്‍ അവരുടെ തെറ്റുകള്‍ മറക്കാന്‍ ശ്രമിക്കുന്നു. വീണ്ടും വീണ്ടും ഒരേ തെറ്റുകള്‍ തന്നെ ഇവര്‍ ആവര്‍ത്തിക്കുന്നു. തെറ്റുകള്‍ തിരുത്തിയാലും മിക്ക സമയത്തും അത് തന്നെ വീണ്ടും ആവര്‍ത്തിക്കുന്നു. അതുകൊണ്ട് ഈ രാശിക്കാര്‍ തെറ്റുകളുടെ കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയില്‍ തന്നെയായിരിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഇവര്‍ ആളുകളെ തിരിച്ചറിയുന്നതിലും അവരെ മനസ്സിലാക്കുന്നതിലും തെറ്റുകള്‍ വരുത്തുന്നു. അതുകൊണ്ട് തന്നെ ഇവര്‍ വഞ്ചിക്കപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവര്‍ പല തവണ കബളിപ്പിക്കപ്പെടുന്നു. എങ്കിലും മറ്റുള്ളവരെ ഇവര്‍ വിശ്വസിച്ച് കൊണ്ടേ ഇരിക്കുന്നു. ഈ സ്വഭാവം നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. സ്വന്തം തെറ്റുകളില്‍ നിന്ന് ഇവര്‍ പഠിക്കാതെ എല്ലാവരേയും എപ്പോഴും വിശ്വസിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ സ്വന്തം കാര്യത്തെക്കുറിച്ച് ആലോചിച്ച് അഭിമാനം കൊള്ളുന്നവരാണ്. തങ്ങളാണ് ബെസ്റ്റ് എന്ന് അവര്‍ കരുതുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഇവര്‍ മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കുന്നില്ല. എന്ന് മാത്രമല്ല ഇവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും തെറ്റുകള്‍ ജീവിതത്തില്‍ വരുന്നു. എന്നാല്‍ എന്ത് തെറ്റ് ചെയ്താലും ഇവര്‍ അത് തന്നെ വീണ്ടും ആവര്‍ത്തിക്കുന്നു എന്നുള്ളതാണ് പ്രശ്നം. തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നതിന് ഇവര്‍ തയ്യാറാവുകയില്ല.

മീനം രാശി
മീനം രാശിക്കാര്‍ക്ക് വളരെയധികം ദയാവായ്പുള്ളവരും സ്നേഹമുള്ളവരുമായിരിക്കും. എന്നാല്‍ പലപ്പോഴും പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ ഹൃദയം വളരെയധികം ദുര്‍ബലവുമായിരിക്കും. ചിലപ്പോള്‍ ഇവര്‍ എടുക്കുന്ന തെറ്റായ തീരുമാനത്തില്‍ തന്നെ മുന്നോട്ട് പോവേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ എടുക്കുന്ന തീരുമാനം പലപ്പോഴും തെറ്റായിരിക്കും. ഇത് ആവര്‍ത്തിച്ച് പ്രശ്നങ്ങള്‍ നേരിടുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. യാഥാര്‍ത്ഥ്യത്തേക്കാള്‍ സ്വപ്നലോകത്ത് ജീവിക്കുന്നവരായിരിക്കും മീനം രാശിക്കാര്‍.
Disclaimer: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
