Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
അച്ചടക്കം ഇവരുടെ കൂടെപ്പിറപ്പ്; ഈ 5 രാശിക്കാര്‍ ജീവിക്കുന്നത് പട്ടാളച്ചിട്ടയോടെ
ഓരോ രാശിക്കും അതിന്റേതായ സ്വഭാവവും ഗുണങ്ങളുമുണ്ട്. ജ്യോതിഷപ്രകാരം 12 രാശിചിഹ്നങ്ങളുണ്ട്. ഓരോ രാശിക്കാരെയും ഭരിക്കുന്നത് ഓരോ ഗ്രഹങ്ങളാണ്. ഈ ഗ്രഹങ്ങള്‍ ഓരോ രാശിക്കാരുടെ ജീവിതത്തെയും ബാധിക്കുന്നു. എല്ലാ രാശിക്കാരുടെയും സ്വഭാവവും വ്യക്തിത്വവും നിര്‍ണ്ണയിക്കുന്നത് ഈ ഗ്രഹരാശികളുടെ ഫലമാണ്. ചില രാശിക്കാര്‍ വളരെ അച്ചടക്കത്തോടെയാണ് ജീവിക്കുന്നത്. അച്ചടക്കത്തിന്റെ കാര്യത്തില്‍ അവര്‍ സൈനിക ഉദ്യോഗസ്ഥനെപ്പോലെയാണെന്ന് പറയപ്പെടുന്നു. ജീവിതത്തില്‍ പട്ടാള ചിട്ടയോടെ ജീവിക്കുന്ന ചില രാശിക്കാര്‍ ഇവരാണ്.

മേടം
മേടം രാശിയുടെ അധിപന് ചൊവ്വയാണ്. അത് മേടരാശിക്കാരെ അച്ചടക്കമുള്ളവരാക്കുന്നു. എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ഈ രാശിക്കാര്‍ ഇഷ്ടപ്പെടുന്നു. ഒരു ജോലിയിലും അശ്രദ്ധ കാണിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇവരുടെ നേതൃത്വപരമായ കഴിവ് അതിശയകരമാണ്. ഈ ആളുകള്‍ അവരുടെ ജീവിത പാത സ്വയം തീരുമാനിക്കുന്നു. മേടം രാശിക്കാര്‍ തങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ വിജയിക്കുന്നത് വരെ വിശ്രമിക്കാറില്ല. അവരുടെ ലക്ഷ്യത്തിനായി കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കും.

ഇടവം
ജീവിതത്തില്‍ പണവും സമ്പത്തും പ്രശസ്തിയും നേടാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇടവം രാശിക്കാര്‍. ഈ രാശിക്കാര്‍ വളരെ അച്ചടക്കമുള്ളവരാണ്. അവര്‍ മറ്റുള്ളവരില്‍ ആധിപത്യം സ്ഥാപിക്കുന്നു. ഇടവം രാശിക്കാരായ ആളുകള്‍ കഠിന സ്വഭാവക്കാരാണ്. ഈ ആളുകള്‍ അച്ചടക്കം പാലിക്കാന്‍ ഇഷ്ടപ്പെടുന്നു, അവരുടെ ദിനചര്യയില്‍ ഒരു തരത്തിലുള്ള മാറ്റവും അവര്‍ ഇഷ്ടപ്പെടുന്നില്ല. ഈ ആളുകള്‍ അവരുടെ മൂല്യങ്ങളിലും തത്വങ്ങളിലും വളരെയധികം ഉറച്ചുനില്‍ക്കുന്നവരുമാണ്.

മിഥുനം
മിഥുനം രാശിക്കാര്‍ വളരെ സമയനിഷ്ഠ പാലിക്കുന്നവരാണെന്ന് പറയപ്പെടുന്നു. ഈ ആളുകള്‍ സമയത്തിന് മുമ്പ് അവരുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കുന്നു. ഈ രാശിയിലുള്ളവര്‍ വെറുതെ ഇരിക്കുന്നതും ആവശ്യമില്ലാതെ മറ്റെന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനും ഇഷ്ടപ്പെടുന്നവരല്ല. മിഥുനം രാശിയുടെ ഭരണ ഗ്രഹം ബുധനാണ്. ഇത് ഈ രാശിയിലെ ആളുകളെ അന്വേഷണ തല്പരരാക്കുന്നു. അവരുടെ ഭാഷാ ശൈലി വളരെ മികച്ചതാണ്. ഏത് മോശം സാഹചര്യവും നേരിടാന്‍ തയാറാകുന്നവരാണ് മിഥുനം രാശിക്കാര്‍.

കന്നി
കന്നി രാശിക്കാര്‍ വളരെ ആസൂത്രിതമായി കാര്യങ്ങള്‍ ചെയ്യുന്നവരാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ ഗൗരവമുള്ളവരാണ് ഇവര്‍. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും ഇത്തരക്കാര്‍ വളരെ അച്ചടക്കമുള്ളവരാണ്. ഈ രാശിക്കാര്‍ പെട്ടെന്ന് ചിന്തിക്കുന്നവരും പെട്ടെന്ന് പ്രതികരിക്കുന്നവരുമാണ്. അച്ചടക്കം പാലിക്കുന്ന രാശിക്കാരാണ് കന്നി രാശിക്കാര്‍. അവരുടെ പെരുമാറ്റം വളരെ സൗഹൃദപരമാണ്. കന്നി രാശിക്കാര്‍ പൊതുവേ ശ്രദ്ധാലുക്കളും സംയമനം പാലിക്കുന്നവരും അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധമുള്ളവരുമാണ്.

കുംഭം
കുംഭം രാശിക്കാരായ ആളുകള്‍ കഠിനാധ്വാനികളും സത്യസന്ധരുമാണ്. ഈ രാശിക്കാര്‍ സമയനിര്വ്വഹണത്തില് പൂര്‍ണ ശ്രദ്ധ ചെലുത്തുന്നു. അതിനാല്‍ത്തന്നെ അവര്‍ അവരുടെ ഒഴിവുസമയങ്ങളില്‍ പോലും എന്തെങ്കിലും ചെയ്യുന്നു. വെറുതേയിരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. ഈ ആളുകള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്നു. യുക്തിസഹവും ബുദ്ധിയുള്ളവരും പ്രകൃതത്തില്‍ മിടുക്കരുമാണ് കുംഭം രാശിക്കാര്‍. മനസ്സില്‍ അച്ചടക്കമുള്ളവരും ഹൃദയത്തില്‍ ദയയുള്ളവരുമാണ് ഇക്കൂട്ടര്‍.



Click it and Unblock the Notifications











