Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
മരണത്തിന് തൊട്ട് മുന്‍പ് ഈ അടയാളങ്ങള്‍ ദൃഷ്ടിയില്‍ വരും: ഗരുഡപുരാണം പറയുന്നത്
ഗരുഡ പുരാണത്തെക്കുറിച്ചാം നാം ധാരാളം വായിച്ചിട്ടുണ്ട്. മഹാവിഷ്ണു ഗരുഡന് ഉപദേശിച്ച് കൊടുത്തു എന്ന് പറയപ്പെടുന്ന ലഘുഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഗരുഡപുരാണമായി കണക്കാക്കുന്നത്. ഇതില്‍ വൈദ്യശാസ്ത്രം, ജ്യോതിഷം, തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്നുണ്ട്. ആത്മാവിന്റെ മരണാനന്തര ജീവിതത്തെക്കുറിച്ചാണ് ഇതില്‍ പറയുന്നത്. അതുപോലെ തന്നെ നാം ഭൂമിയില്‍ ചെയ്യുന്ന ദുഷ്‌കര്‍മ്മങ്ങളുടെ ഫലം മറ്റൊരു ലോകത്തില്‍ കാത്തിരിക്കുന്നുണ്ട് എന്നെല്ലാം ഗരുഡ പുരാണത്തില്‍ പറയുന്നു.

സ്വര്‍ഗ്ഗവും നരകവും മരണത്തിന് ശേഷം ഉണ്ട് എന്നാണ് ഈ ഗ്രന്ഥം സൂചിപ്പിക്കുന്നത്. മരണം എന്ന സത്യത്തെ നമുക്കൊരിക്കലും നിഷേധിക്കാന്‍ സാധിക്കുന്നതും അല്ല. നല്ല പ്രവൃത്തികള്‍ ചെയ്തവരെ സ്വര്ഗ്ഗവും ദോഷം ചെയ്തവരെ നരകവും കാത്തിരിക്കുന്നു എന്നാണ് പുരാണങ്ങള്‍ പറയുന്നത്. ഇതിന്റെ ഫലമായാണ് കര്‍മ്മഫലം എന്ന് പറയുന്നത്. എന്നാല്‍ ഗരുഡ പുരാണം അനുസരിച്ച് ഒരു വ്യക്തിക്ക് മരിക്കുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ അഥവാ അടയാളങ്ങള്‍ ലഭിക്കും എന്നാണ് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

ഗരുഡ പുരാണത്തിന്റെ ഉള്ളടക്കം
ഗരുഡ പുരാണത്തിന്റെ ഉള്ളടക്കം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്. പതിനെട്ട് പുരാണങ്ങളില്‍ വളരെയധികം പ്രാധാന്യമുള്ള ഒരു പുരാണമാണ് ഗരുഡ പുരാണം. വിഷ്ണു പുരാണത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഗരുഡപുരാണം. ഈ പുരാണത്തില്‍, മരണാനന്തര കഥകളെക്കുറിച്ചും രഹസ്യങ്ങളെക്കുറിച്ചും മരണ ശേഷം ആത്മാവ് എങ്ങനെ വേര്‍പെടുന്നു എന്നും മരണശേഷം ആത്മാവിന് എന്താണ് സംഭവിക്കുന്നതെന്നും ഗരുഡ പുരാണം പറയുന്നു. പാപങ്ങള്‍ക്കുള്ള ശിക്ഷ എങ്ങനെയാണ് നിര്‍ണ്ണയിക്കുന്നത്? പാപം, പുണ്യം, സ്വര്‍ഗം, നരകം, നയം, നിയമങ്ങള്‍, മതം, അനീതി എന്നിവയെക്കുറിച്ചെല്ലാം ഗരുഡ പുരാണത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ പുരാണത്തില്‍, മരണവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു. മരണം അടുത്തെത്തിയെന്ന് ഒരു വ്യക്തിയെ കാണിക്കുന്ന ചില അടയാളങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഗരുഡപുരാണം അനുസരിച്ച്
ഗരുഡപുരാണം അനുസരിച്ച്, ഒരാളുടെ മരണം അടുത്തിരിക്കുമ്പോള്‍, ആ വ്യക്തിക്ക് ആ വ്യക്തിയുടെ മൂക്ക് മുകളിലുള്ളതായി കാണാന്‍ സാധിക്കില്ല എന്നാണ് പറയുന്നത്. നമുക്ക് സാധാരണ അവസ്ഥയില്‍ നമ്മുടെ മൂക്കിന്റെ നിഴല്‍ കാണപ്പെടും. എന്നാല്‍ മരണത്തോട് അടുത്ത വ്യക്തിക്ക് ഒരിക്കലും തന്റെ മൂക്ക് കാണാന്‍ സാധിക്കില്ല എത്ര ശ്രമിച്ചാലും എന്നാണ് ഗരുഡ പുരാണം പറയുന്നത്. ഇതെല്ലാം ഗരുഡ പുരാണത്തില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണ്. ഇതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട് എന്നത് ഇപ്പോഴും ചര്‍ച്ചയാണ്.

ഗരുഡപുരാണം അനുസരിച്ച്
നിഴലിനെപ്പോലും കാണാന്‍ സാധിക്കാത്ത അവസ്ഥയും മരണത്തോട് അടുക്കുമ്പോള്‍ ഒരു വ്യക്തിക്ക് ഉണ്ടാവുന്നു എന്നാണ് ഗരുഡ പുരാണം പറയുന്നത്. സ്വന്തം മരണത്തിലേക്ക് അടുക്കുമ്പോള്‍ നിഴല്‍ പോലും കൂടെയുണ്ടാവില്ല എന്ന സത്യം മനസ്സിലാക്കണം എന്നാണ് ഇതിലൂടെ ഗരുഡ പുരാണം പറയുന്നത്. വെള്ളത്തില്‍ പോലും തന്റെ നിഴല്‍ കാണാന്‍ സാധിക്കുകയില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് നിങ്ങളിലെ മോശം സമയത്തെയാണ്.

ഗരുഡപുരാണം അനുസരിച്ച്
സ്വപ്‌നത്തിനും മരണവുമായി ബന്ധമുണ്ട് എന്നാണ് ഗരുഡപുരാണം സൂചിപ്പിക്കുന്നത്. കാരണം മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ആ വ്യക്തി തന്റെ സ്വപ്നങ്ങളില്‍ വിചിത്രമായ കാര്യങ്ങള്‍ കാണാന്‍ തുടങ്ങുന്നു എന്നാണ് ഗരുഡ പുരാണം പറയുന്നത്. കൂടാതെ സ്വപ്‌നത്തില്‍ വിളക്ക് അണയുന്നതും ഇതല്ലാതെ ശരിക്കും ജീവിതത്തില്‍ വിളക്ക് അണയുന്നതും കരിന്തിരി കത്തുന്നതും എല്ലാം ദോഷമായാണ് കണക്കാക്കുന്നത്. ഇത്തരാ കാര്യങ്ങളിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഗരുഡപുരാണത്തിലല്ലാതെ മറ്റൊരിടത്തും പ്രതിപാദിക്കുന്നില്ല എന്നതും നിങ്ങള്‍ ഓര്‍ക്കേണ്ടതാണ്.

ഗരുഡപുരാണം അനുസരിച്ച്
ശാരീരികമായും പല വിധത്തിലുള്ള മാറ്റങ്ങളും ഒരു വ്യക്തിക്ക് സംഭവിക്കും എന്നാണ് പറയുന്നത്. ഇതില്‍ തന്നെ മരണം നിങ്ങളുടെ അടുത്തെത്തിയെങ്കില്‍ നിങ്ങളുടെ കൈകളിലെ വരകള്‍ മങ്ങുന്നു എന്നാണ് ഗരുഡ പുരാണം പറയുന്നത്. ഇത് കൂടാതെ ശരീരഭാരം ക്രമാതീതമായി കുറയുകയും ചെയ്യുന്നു. ചിലരില്‍ ഉള്ളം കൈയ്യിലെ വരകള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കുകയില്ല. ഇത്തരം കാര്യങ്ങള്‍ നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം എന്നാണ് ഗരുഡ പുരാണം സൂചിപ്പിക്കുന്നത്. മരണത്തിന്റെ കാര്യത്തില്‍ ഇത്രയും ലക്ഷണങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സാധിക്കും എന്നാണ് ഗരുഡ പുരാണം പറയുന്നത്.

ഗരുഡപുരാണം അനുസരിച്ച്
ചില അദൃശ്യശക്തികളുടെ സാന്നിധ്യവും ഇവര്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങുന്നു. ആത്മാക്കള്‍ തനിക്ക് ചുറ്റും ഉള്ളത് പോലെയും ജീവിതത്തില്‍ ഭയം അനുഭവപ്പെടുകയും ചെയ്യുന്നു. പൂര്‍വ്വികര്‍ തനിക്കൊപ്പം ഉണ്ടെന്നും തങ്ങളുടേതായ ആരെങ്കിലും ഇപ്പോള്‍ തങ്ങളെ സന്ദര്‍ശിക്കാന്‍ പോകുന്നതില്‍ അവര്‍ക്ക് സന്തോഷം തോന്നുന്നു എന്നുമാണ് ഗരുഡ പുരാണം ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ഗരുഡ പുരാണത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഈ നൂറ്റാണ്ടിലും വിശ്വസിക്കാന്‍ സാധിക്കുന്നവയാണ് എന്ന് പൊതു അഭിപ്രായമില്ല. എങ്കിലും പുരാണങ്ങളില്‍ പ്രധാനപ്പെട്ട പുരാണം ആയത് കൊണ്ട് തന്നെ പലരും ഇന്നും ഇതൊന്നും തള്ളിക്കളയുന്നില്ല എന്നതാണ് സത്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











