Just In
Don't Miss
- Travel
മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!
- Sports
IND vs ENG: ഭാഗ്യവേദി കോലിയെ 'ചതിച്ചു', കുറ്റി തെറിപ്പിച്ച് പോട്സ്
- Automobiles
ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്കൂട്ടറുകൾ
- Finance
ഡോളറിനെതിരേ രൂപ ദുര്‍ബലമാകുമ്പോൾ കൈയും കെട്ടിയിരുന്ന് ലാഭം വാരുന്ന 5 ഓഹരികള്‍
- News
'വിചാരണ കോടതിക്ക് തെറ്റുപറ്റി';ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ തേടി അതിജീവിത
- Movies
അന്ന് ഷോയില്‍ നിന്ന് ഇറങ്ങിയതില്‍ സന്തോഷം, ദൈവത്തിന് നന്ദി, കാരണം പറഞ്ഞ് ഡെയ്സി
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
ഈ തീയ്യതിയില്‍ ജനിച്ചവര്‍ക്ക് ദാമ്പത്യ ജീവിതം പ്രശ്നങ്ങളുടേത്
വിവാഹ ജീവിതം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം മാത്രമല്ല രണ്ട് കുടുംബങ്ങള്‍ കൂടി ചേരുന്നതാണ് വിവാഹ ജീവിതം. അതുകൊണ്ട് തന്നെ ജാതകപ്പൊരുത്തത്തിനേക്കാള് മനപ്പൊരുത്തത്തിനാണ് പ്രാധാന്യം നല്‍കേണ്ടതും. എന്നാല്‍ ജാതകപ്പൊരുത്തം പോലെ തന്നെ ന്യൂമറോളജിക്കും വിവാഹ ജീവിതത്തില്‍ പ്രാധാന്യമുണ്ട്. വിവാഹ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ ന്യൂമറോളജി പ്രകാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്നതും സംഭവിച്ചതും സംഭവിക്കാന്‍ പോവുന്നതുമായ കാര്യങ്ങള്‍ നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇതിന് ന്യൂമറോളജി വളരെയധികം സഹായകമാണ്.
ന്യൂമറോളജി പ്രകാരം ചില തീയ്യതികളില്‍ ജനിച്ചവര്‍ക്ക് അവരുടെ വൈവാഹിക ജീവിതത്തില്‍ ചെറിയ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇതില്‍ തന്നെ ദാമ്പത്യത്തിലെ പ്രധാന പ്രശ്നങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ഭാവി നമുക്ക് സംഖ്യാശാസ്ത്രത്തിലൂടെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് എന്നാണ് അവകാശപ്പെടുന്നത്. ഇതില്‍ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ജന്മസംഖ്യ 3
നിങ്ങളുടെ ജനനസംഖ്യ 3 ആണെങ്കില്‍ അവരുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവും എന്നാണ് പറയുന്നത്. ഇത് കണ്ടെത്തുന്നതിന് വേണ്ടി നിങ്ങളുടെ ജനനത്തീയ്യതി 12 ആണെങ്കില്‍ 1+2 എന്ന് കണക്കാക്കുമ്പോള്‍ നമുക്ക് ഇത് 3 എന്ന് കണക്കാക്കാവുന്നതാണ്. ഇതിനെ അടിസ്ഥാനമാക്കി നമുക്ക് ദാമ്പത്യ ദീവിതത്തില് ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇവര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാവില്ല എന്നാണ് പറയുന്നത്. നമ്മുടെ ജനനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. വിവാഹത്തിന് ശേഷം ഇവര്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്.

ജന്മസംഖ്യ 3
ഇവര്‍ പലപ്പോഴും വളരെയധികം ലോലഹൃദയമുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവരെ തേടി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ വരുന്നുണ്ട്. ഇവര്‍ പലപ്പോഴും മറ്റുള്ളവരുടെ പ്രശ്നത്തില്‍ ആവശ്യമില്ലാതെ ഇടപെടുന്നു. അതും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതാണ് കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ഇത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള വൈകാരികപരമായ പ്രതിസന്ധികള്‍ ഇവര്‍ നേരിടേണ്ടി വരുന്നുണ്ട്. പലപ്പോഴും പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ വഞ്ചിക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇതെല്ലാം ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്.

ജന്മസംഖ്യ 3
ഒത്തുതീര്‍പ്പിന് പലപ്പോഴും ഇവര്‍ വഴങ്ങുന്നില്ല എന്നതാണ് സത്യം. ഇവര്‍ എപ്പോഴും തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇവര്‍ക്ക് പങ്കാളിയുമായുള്ള അടുപ്പം അത്രക്ക് ഉണ്ടാവില്ല എന്നതാണ്.. അതുതന്നെയായിരിക്കും പല പ്രശ്നങ്ങളുടേയും തുടക്കവും. മനസ്സിലുള്ളത് എന്താണെന്ന് പ്രകടിപ്പിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുകയില്ല. അത് ബന്ധങ്ങളില്‍ കല്ലുകടികള്‍ ഉണ്ടാക്കുന്നു. മെഡിക്കല്‍ ഫീല്‍ഡിലോ എളുത്തുകാരായോ ഇവര്‍ മാറുന്നതിനുള്ള സാധ്യതയുണ്ട്.

ജന്മസംഖ്യ 7
ജന്മസംഖ്യ 7 വരുന്നവരുടേയും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ന്യൂമറോളജി പ്രകാരം 25, 16, 7 എന്നീ നമ്പറുകളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 7 ആണ്. ഇവര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. അത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ ആരെങ്കിലും അല്ലെങ്കില്‍ നിങ്ങള്‍ തന്നെയോ ഏഴ് ജന്മസംഖ്യയില് വരുന്നവരെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഒഴിഞ്ഞ സമയം ഇല്ല എന്ന് തന്നെ പറയാം.

ജന്മസംഖ്യ 7
ഇവരുടെ ദാമ്പത്യ ജീവിതം ഉയര്‍ച്ച താഴ്ചകളുടേത് ആയിരിക്കും. അതുകൊണ്ട് തന്നെ ആഗ്രഹിച്ചതു പോലെ ഒരു ജീവിതം ഉണ്ടാവണം എന്നില്ല. ഇവര്‍ പലപ്പോഴും പ്രണയത്തിന്റെ കാര്യത്തില്‍ ധൈര്യത്തോടെ മുന്നോട്ട് പോവുന്നവര്‍ ആയിരിക്കില്ല. പലപ്പോഴും ഇത് അവരുടെ ജീവിതത്തില്‍ ദാമ്പത്യ തകര്‍ച്ചക്ക് കാരണമാകുന്നുണ്ട്. പങ്കാളികള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ സാധിച്ചെന്ന് വരില്ല. അത് മാത്രമല്ല ഇവരെ ഏതൊക്കെ തരത്തില്‍ സ്നേഹത്തോടെ കൈകാര്യം ചെയ്യണം എന്ന് പലപ്പോഴും ഈ നമ്പറുകാര്‍ക്ക് അറിയണം എന്നില്ല. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളുടെ ദാമ്പത്യത്തെ എത്തിക്കുന്നു.

ജന്മസംഖ്യ 7
ഇത് കൂടാതെ വിശ്വാസമില്ലായ്മയും ദാമ്പത്യത്തിലുണ്ടാവുന്ന പ്രശ്നങ്ങളും വിടാതെ പിന്തുടരുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളില്‍ ദാമ്പത്യ പ്രശ്നം തന്നെയായിരിക്കും ഇവരുടെ ഏറ്റവും വലിയ വെല്ലുവിളിയും. ഇവരെ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കണം എന്നില്ല. കാരണം നിഗൂഢമായി ചിന്തിക്കുന്നവരും അതുപോലെ പ്രവര്‍ത്തിക്കുന്നവരും ആയിരിക്കും ഈ നമ്പറുകാര്‍. അവരുടെ താല്‍പ്പര്യം പോലും ഏത് മേഖലയില്‍ ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയായിരിക്കും.
Numerology
Horoscope
May
2022:
മെയ്
മാസത്തിലെ
ന്യൂമറോളജി
പ്രവചനം
നിങ്ങള്‍ക്കെങ്ങനെ?