For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഗസ്റ്റ് 14 ; വിഭജന ഭീതിയുടെ അനുസ്മരണ ദിനം

|

എല്ലാ വര്‍ഷവും ഓഗസ്റ്റ് 14-ന് വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ രാജ്യം സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതിന്റെ മുന്നോടിയായാണ് ഈ ദിനം ഇത്തരത്തില്‍ ആചരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. നമ്മുടെ രാജ്യം വിഭജിച്ചതിന്റെ വേദനകള്‍ ഒരിക്കലും മറക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഈ ദിനത്തിന് വളരെയധികം പ്രാധാന്യം കൊടുക്കണം എന്ന് തന്നെയാണ് ഇദ്ദേഹം പറയുന്നത്.

വിഭജനത്തിന്റെ വേദനകള്‍ ഇന്നും പലരുടേയും മനസ്സില്‍ നില്‍ക്കുന്നുണ്ട്. നമ്മുടെ ലക്ഷക്കണക്കിന് സഹോദരി സഹോദരന്‍മാരെ മാറ്റിപ്പാര്‍പ്പിക്കുകുയം അനേകം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. നിസ്സാരമായ വിദ്വേഷത്തിന്റേയും അത് മൂലമുണ്ടായ അക്രമത്തിന്റേയും ഫലമായി നിരവധി പേരാണ് പാലായനം ചെയ്തത്. ഇതിന്റെ അനുസ്മരണം എന്നോണമാണ് ഈ ദിനം വിഭജനഭീതിയുടെ ദിനമായി ആചരിക്കണം എന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

ഈ ദിനത്തില്‍ സാമൂഹിക വിഭജനം, അതിലൂടെയുണ്ടാവുന്ന പൊരുത്തക്കേട് എന്നിവ ഇല്ലാതാക്കി ഒരുമയുടേയും സാമൂഹിക ഐക്യത്തിന്റേയു ആവശ്യകതയെക്കുറിച്ച് ഈ ദിനത്തില്‍ എല്ലാവരും ഓര്‍ക്കണം എന്നും പ്രധാനമന്ത്രി തന്റെ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനായി തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന ദിനത്തിലാണ് ഇത്തരം ഒരു പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.

ചരിത്രം ഇങ്ങനെ

1947-ല്‍ ഇന്ത്യക്ക് സ്വയം ഭരണം നല്‍കുക എന്ന ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തിനും അപ്പുറം രാജ്യത്തെ മൂന്ന് ഖണ്ഡങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാന്‍ എന്നീ രണ്ട് രാജ്യങ്ങള്‍ ഉണ്ടായി. വിഭജനത്തിന് ശേഷവും ഇന്ത്യയും പാകിസ്ഥാനം തമ്മില്‍ കലഹങ്ങള്‍ നിലനില്‍ക്കുകയുണ്ടായി. ഇന്നും തുടര്‍ന്ന് പോരുന്ന കലഹത്തിന് നാമെല്ലാവരും സാക്ഷികളാണ്. ആ സമയത്ത് ഏകദേശം ഒന്നേകാല്‍ കോടിയിലധികം ജനങ്ങള്‍ക്ക് സ്വരാജ്യത്ത് നിന്ന് പാലായനം ചെയ്യേണ്ടതായി വന്നു. രക്തരൂക്ഷിതമായാണ് ഈ വിഭജനം നടന്നത്. അതിന്റെ അലയൊലികള്‍ ഇന്നും രണ്ട് രാജ്യങ്ങള്‍ക്ക് ഇടയിലും നിലനില്‍ക്കുന്നുണ്ട്.

ഭൂമിശാസ്ത്രപരമായി നടന്ന വിഭജനത്തില്‍ ബ്രിട്ടീഷ് ഇന്ത്യയിലായിരുന്ന പഞ്ചാബ്, ബംഗാള്‍ എന്നി പ്രവിശ്യകളിലായാണ് വിഭജനം നടന്നത്. ഇത് പൂര്‍വ്വ ബംഗാള്‍ പശ്ചിമബംഗാള്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടു. ഇതില്‍ പൂര്‍വ്വ ബംഗാള്‍ പാകിസ്ഥാനോട് കൂടി ചേര്‍ന്നു. പശ്ചിമബംഗാളാണ് ഇന്ത്യയോടൊപ്പം ചേര്‍മ്മത്. 1956- മുതല്‍ കിഴക്കന്‍ പാകിസ്ഥാന്‍ എന്നാണ് പൂര്‍വ്വബംഗാള്‍ അറിയപ്പെട്ടിരുന്നതും. എന്നാല്‍ 1971-ല്‍ പാകിസ്ഥാനില്‍ നിന്നും മാറി ബംഗാള്‍ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. പഞ്ചാബിന്റെ കാര്യത്തിലും ഇതേ വിഭജനം തന്നെയാണ് നടന്നത്.

ഇത് കൂടാതെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്, ബ്രീട്ടീഷ് ഇന്ത്യന്‍ സേന, റോയല്‍ ഇന്ത്യന്‍ വാനിക സേന, ഇന്ത്യന്‍ റെയില്‍വേ, ഖജനാവ്, മറ്റ് വകുപ്പുകള്‍ എല്ലാം തന്നെ വിഭജിക്കാന്‍ ഈ കരാറില്‍ വ്യവസ്ഥയാക്കിയിരുന്നു. എന്നാല്‍ ഇതിലൊന്നും പെടാതെ നിന്നിരുന്ന ചില രാജ്യങ്ങള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം ഇന്ത്യയിലോ അല്ലെങ്കില്‍ പാകിസ്ഥാനിലോ ചേരുന്നതിന് ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അല്ലെങ്കില്‍ ഈ രാജ്യങ്ങള്‍ക്ക് സ്വതന്ത്ര രാജ്യമായി നിലകൊള്ളാം എന്നുമായിരുന്നു വ്യവസ്ഥ. ഇത്തരത്തിലുള്ള ഒരു നാട്ടുരാജ്യമായിരുന്ന ജമ്മുകാശ്മീരിന്റെ മേലുള്ള അവകാശവാദമാണ് പിന്നീട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിന് തുടക്കം കുറിച്ചത്.

വളരട്ടെ രാജ്യസ്‌നേഹം; സ്വാതന്ത്ര്യദിനത്തില്‍ കൈമാറാന്‍ ആശംസകള്‍

മൗണ്ട് ബാറ്റണ്‍ പദ്ധതി പ്രകാരം

ഇന്ത്യാ വിഭജനം നടന്നത് മൗണ്ട് ബാറ്റണ്‍ പദ്ധതി പ്രകാരം ആയിരുന്നു. 1947-ല്‍ ഒരു പത്രസമ്മേളനത്തില്‍ വെച്ച് മൗണ്ട് ബാറ്റണ്‍ പ്രഭുവാണ് ഇത്തരം ഒരു പ്രഖ്യാപനത്തില്‍ എത്തിയത്. ഇതിന്റെ ഫലമായി സ്വയം നിര്‍ണയാവകാശം ഓരോ രാജ്യത്തിനും നല്‍കിയിരുന്നു. ഭരണഘടന സമിതി പ്രകാരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്ത രാജ്യങ്ങള്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചിരുന്നു. ഈ പദ്ധതിയില്‍ പറയുന്ന നിര്‍ദ്ദശങ്ങള്‍ താഴെ പറയുന്നവയാണ്.

* ഇന്ത്യന്‍ യൂണിയനില്‍ നിന്ന് പോവണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കും അതല്ല ഇന്ത്യന്‍ യൂണിയനില്‍ ചേരണം എന്ന് ആഗ്രഹമുള്ളവര്‍ക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും.

* പഞ്ചാബിലും ബംഗാളിലും ഉള്ള മുസ്ലീം മതവിശ്വാസികളും ഹിന്ദു മത വിശ്വാസികളും വിഭജനത്തിന്റെ കാര്യത്തില്‍ വോട്ട് രേഖപ്പെടുത്തേണ്ടതാണ്. ഇത് കൂടാതെ വോട്ട് ചെയ്തവരില്‍ ഭൂരിപക്ഷവും വിഭജനത്തിനാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അത് നടപ്പിലാക്കും.

* സിന്ധിന് സ്വയം തീരുമാനമെടുക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്.

* വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ നാട്ടുരാജ്യങ്ങളും ബംഗാളിലെ സില്‍ഹട്ട് ജില്ലയും സ്വയം നടത്തുന്ന പരിശോധനയിലൂടെയാണ് രാജ്യവിഭജനത്തെക്കുറിച്ച് തീരുമാനം എടുക്കുക.

* 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമാവും

* ബംഗാളിന്റെ സ്വാതന്ത്ര്യവും യാഥാര്‍ത്ഥ്യമാക്കണം

* വിഭജനത്തില്‍ പഞ്ചാബ്, ബംഗാള്‍, ആസ്സാം എന്നീ പ്രവിശ്യകളില്‍ വിഭജനം വരുകയാണെങ്കില്‍ അതിര്‍ത്തി നിര്‍ണയിക്കാന്‍ നിഷ്പക്ഷമായ ഒരു കമ്മീഷനെ നിയമിക്കണം

* വിഭജനത്തിനും അധികാര കൈമാറ്റത്തിനും ശേഷം ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ക്ക് മേല്‍ ബ്രീട്ടീഷ് ഗവണ്‍മെന്റിന് യാതൊരു വിധത്തിലുള്ള അധികാരവും ഉണ്ടായിരിക്കുന്നതല്ല.

English summary

Partition Horrors Remembrance Day on August 14; Know History and Significance

August 14 to be Observed as Partition Horrors Remembrance Day, Announces PM Modi. Read on
X