For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമര്‍ത്യനായി ഭൂമിയില്‍ വാസം, പരശുരാമ ജയന്തി; ആരാധനയും ശുഭമുഹൂര്‍ത്തവും

|

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയയിലാണ് പരശുരാമ ജയന്തി ആഘോഷിക്കുന്നത്. 2023ല്‍ പരശുരാമ ജയന്തി വരുന്നത് ഏപ്രില്‍ 22നാണ്. ഈ ദിവസം അക്ഷയതൃതീയ കൂടിയാണ്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ നാളിലാണ് ലോകരക്ഷകനായ മഹാവിഷ്ണു പരശുരാമന്റെ രൂപത്തില്‍ ഭൂമിയില്‍ അവതരിച്ചത് എന്നാണ് സനാതന ശാസ്ത്രം പറയുന്നത്. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായി പരശുരാമനെ കണക്കാക്കുന്നു.

Also read: ഗരുഡപുരാണം: വിവാഹിതരായ സ്ത്രീകള്‍ ഈ 4 കാര്യം ചെയ്യരുത്, ദാമ്പത്യത്തില്‍ വിള്ളല്‍Also read: ഗരുഡപുരാണം: വിവാഹിതരായ സ്ത്രീകള്‍ ഈ 4 കാര്യം ചെയ്യരുത്, ദാമ്പത്യത്തില്‍ വിള്ളല്‍

ഹിന്ദു പുരാണമനുസരിച്ച്, പരശുരാമന്‍ അമര്‍ത്യനാണ്. ജമദഗ്നി മഹര്‍ഷിയുടെയും രേണുകയുടെയും മകനായി ഭൂമിയെ ദുഷ്ടശക്തികളില്‍ നിന്ന് തടയാന്‍ ജനിച്ചവനാണ് അദ്ദേഹം. രാജ്യത്തുടനീളം ഈ ഉത്സവം വളരെ ആഹ്ലാദത്തോടെ ആഘോഷിക്കപ്പെടുന്നു. പലയിടത്തും ശോഭയാത്രകളും സംഘടിപ്പിക്കുന്നുണ്ട്. ഈ ദിവസം പരശുരാമനെ ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് മഹത്തായ ഫലങ്ങള്‍ ലഭിക്കുമെന്നാണ് മതവിശ്വാസം. പരശുരാമ ജയന്തിയുടെ ആരാധനയും ശുഭമുഹൂര്‍ത്തവും അറിയാന്‍ ലേഖനം വായിക്കൂ.

പരശുരാമ ജയന്തി ശുഭമുഹൂര്‍ത്തം

പരശുരാമ ജയന്തി ശുഭമുഹൂര്‍ത്തം

ഈ ദിനത്തില്‍ പരശുരാമനെ ആരാധിക്കുന്നതിലൂടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും നീങ്ങുകയും ഭക്തരുടെ ആഗ്രഹങ്ങള്‍ സഫലമാകുകയും ചെയ്യുന്നു. ഈ വര്‍ഷം പരശുരാമ ജയന്തി ഏപ്രില്‍ 22ന് സൂര്യോദയ സമയത്ത്, 07:49 ന് ആരംഭിച്ച് ഏപ്രില്‍ 23ന് രാവിലെ 07:47 ന് അവസാനിക്കുന്നു. ഈ ദിവസം ഏതെങ്കിലും മംഗളകരമോ പ്രധാനപ്പെട്ടതോ ആയ ജോലി ചെയ്യുന്നത് പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നു. അക്ഷയതൃതീയ ദിനത്തില്‍ അഭിജിത മുഹൂര്‍ത്തം രാവിലെ 11:54 മുതല്‍ 12:46 വരെ ആയിരിക്കും.

പരശുരാമ ജയന്തി പ്രാധാന്യം

പരശുരാമ ജയന്തി പ്രാധാന്യം

ഹിന്ദുമത വിശ്വാസമനുസരിച്ച്, മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന പരശുരാമന്‍ പാപവും അനീതിയും ഇല്ലാതാക്കാനാണ് ഭൂമിയില്‍ അവതരിച്ചത്. തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ചെയ്യാതെ, തെറ്റായ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്ന നീതികെട്ട രാജാക്കന്മാരെ പരശുരാമന്‍ വധിച്ചു. പരശുരാമന്‍ ഇപ്പോഴും ഭൂമിയില്‍ കുടികൊള്ളുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. പരശുരാമനെ യഥാര്‍ത്ഥ ഭക്തിയോടെ സ്മരിക്കുകയും പരശുരാമജയന്തി ദിനത്തില്‍ ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണമായ അനുഗ്രഹങ്ങള്‍ ലഭിക്കുമെന്നും ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും മാറുകയും ചെയ്യുന്നുമെന്നും വിശ്വസിക്കുന്നു.

ആചാരങ്ങള്‍

ആചാരങ്ങള്‍

പരശുരാമന്‍ അനശ്വരനാണെന്ന് പറയപ്പെടുന്നതിനാല്‍, അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. അതിനാല്‍ മറ്റ് ദേവീദേവന്മാരെപ്പോലെ അദ്ദേഹം ആരാധിക്കപ്പെടുന്നില്ല. പരശുരാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍, പരശുരാമനെ ആരാധിക്കുന്നതിനുപകരം, ഹിന്ദു ഭക്തര്‍ ഭഗവാന് തുളസി, പഴങ്ങള്‍, പൂക്കള്‍, ചന്ദനം, കുംങ്കുമം എന്നിവ സമര്‍പ്പിച്ച് ലക്ഷ്മിനാരായണ പൂജ ചെയ്യുന്നു. പരശുരാമജയന്തി ദിനത്തില്‍ ഭക്തര്‍ വിഷ്ണുസഹസ്രനാമം ജപിക്കുകയും ഭക്തിഗാനങ്ങളും മന്ത്രങ്ങളും ആലപിക്കുകയും ചെയ്യുന്നു.

Most read:ലക്ഷ്മീകൃപ വര്‍ഷം മുഴുവന്‍ ചൊരിയും, സമ്പത്ത് കുന്നുകൂടും; അക്ഷയതൃതീയ ആരാധന</p><p>Most read:ലക്ഷ്മീകൃപ വര്‍ഷം മുഴുവന്‍ ചൊരിയും, സമ്പത്ത് കുന്നുകൂടും; അക്ഷയതൃതീയ ആരാധന

വ്രതം

വ്രതം

ചില ഭക്തര്‍ പരശുരാമ ജയന്തി ദിനത്തില്‍ വ്രതവും അനുഷ്ഠിക്കുന്നു. ദിവസം അക്ഷയതൃതീയയായി ആചരിക്കുന്നതിനാല്‍ ആളുകള്‍ ധാന്യങ്ങളും വസ്ത്രങ്ങളും മറ്റ് വസ്തുക്കളും ബ്രാഹ്‌മണര്‍ക്കും അഗതികള്‍ക്കും ദാനം ചെയ്യുന്നു.

ക്ഷത്രിയരുടെ ക്രൂരത തടയാന്‍ ജനിച്ചവന്‍

ക്ഷത്രിയരുടെ ക്രൂരത തടയാന്‍ ജനിച്ചവന്‍

ഹരിവംശ പുരാണം പറയുന്നതനുസരിച്ച്, മഹിഷ്മതി നഗറിലെ (ഇപ്പോള്‍ മധ്യേന്ത്യ) ഹൈദേയ രാജവംശത്തിലെ രാജാവായിരുന്നു കാര്‍ത്ത്യവീരാര്‍ജ്ജുനന്‍. അദ്ദേഹത്തിന്റെ ഭരണകാലത്ത് ക്ഷത്രിയരുടെ ക്രൂരത കാരണം മറ്റ് ആളുകള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുകയുണ്ടായി. ഇതില്‍ മനംനൊന്ത് ഭൂമി ദേവി മഹാവിഷ്ണുവിനെ സമീപിച്ചപ്പോള്‍ അദ്ദേഹം തന്റെ ആറാമത്തെ അവതാരമായി പരശുരാമന്റെ രൂപത്തില്‍ ഭൂമിയില്‍ അവതരിക്കയുണ്ടായി. ക്ഷത്രിയരില്‍ നിന്ന് 21 തവണ അദ്ദേഹം ഭൂമിയെ മോചിപ്പിച്ചു. പരശുരാമന്‍ 21 തവണ ക്ഷത്രിയരെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കിയെന്നും പുരാണങ്ങള്‍ പറയുന്നു.

Most read:ശുക്രന്റെ ശുഭഫലം, ലക്ഷ്മീകടാക്ഷം; മഹാധനയോഗം നല്‍കും 3 രാശിക്ക് ധനമഴ</p><p>Most read:ശുക്രന്റെ ശുഭഫലം, ലക്ഷ്മീകടാക്ഷം; മഹാധനയോഗം നല്‍കും 3 രാശിക്ക് ധനമഴ

മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്നുണ്ടെന്ന് വിശ്വാസം

മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്നുണ്ടെന്ന് വിശ്വാസം

ബ്രഹ്‌മാസ്ത്രം, വൈഷ്ണവാസ്ത്രം, പാശുപതാസ്ത്രം, എന്നിവ കൈവശമാക്കിയ രണ്ടേ രണ്ടു വ്യക്തികള്‍ പരശുരാമനും ഇന്ദ്രജിത്തും ആയിരുന്നു. മഹാവിഷ്ണുവിന്റെ മറ്റ് അവതാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി നേരിട്ട് അവതരിച്ചതല്ല പരശുരാമന്‍. മറിച്ച്, ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് തന്റെ ആത്മാവിനെ സന്നിവേശിപ്പിക്കുകയായിരുന്നു. അവതാരം ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം മഹാവിഷ്ണു പരശുരാമന്റെ ശരീരം ഉപേക്ഷിച്ചുവെന്നും അന്നുമുതല്‍ പരശുരാമന്‍ ഒരു സാധാരണ മനുഷ്യനായി ഭൂമിയില്‍ ജീവിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു.

കേരളവും പരശുരാമനും : ചരിത്രം

കേരളവും പരശുരാമനും : ചരിത്രം

മലയാളികളുടെ ഭൂമിയായ കേരളം സൃഷ്ടിച്ചതും പരശുരാമനാണെന്ന് കഥകളുണ്ട്. പരമശിവനെ പ്രസാദിപ്പിച്ചാണ് അദ്ദേഹം ദിവ്യമായ തന്റെ മഴു സ്വന്തമാക്കിയത്. ആ മഴു എറിഞ്ഞാണ് പരശുരാമന്‍ കേരളം സൃഷ്ടിച്ചതെന്ന് കഥകള്‍ പ്രകാരം വിശ്വസിച്ചുവരുന്നു. തേത്രായുഗത്തിന്റെ അന്ത്യത്തില്‍ ജനിച്ച് ദ്വാപരയുഗത്തിലുടനീളം പരശുരാമന്‍ ജീവിച്ചുവെന്നും അദ്ദേഹം കലിയുഗത്തിന്റെ തുടക്കത്തിനു കൂടി സാക്ഷിയായെന്നും വിശ്വസിക്കപ്പെടുന്നു.

Most read:ചാണക്യനീതി: ദാമ്പത്യത്തിലും പ്രണത്തിലും ജയിക്കാന്‍ പുരുഷന് വേണം ഈ 6 ഗുണം</p><p>Most read:ചാണക്യനീതി: ദാമ്പത്യത്തിലും പ്രണത്തിലും ജയിക്കാന്‍ പുരുഷന് വേണം ഈ 6 ഗുണം

English summary

Parshuram Jayanti 2023: Know Date, Day, Time and Significance in Malayalam

Parshuram Jayanti is celebrated every year on the Tritiya of Shukla Paksha in the month of Vaishakh. Know about the date, time and significance of Parshuram Jayanti.
X
Desktop Bottom Promotion