For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Parashurama Jayanti 2021: മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്ന വ്യക്തി; ഇന്ന് പരശുരാമ ജയന്തി

|

മെയ് 14ന് ഹിന്ദു വിശ്വാസികള്‍ അക്ഷയ തൃതീയ ആഘോഷിക്കുന്നു. എന്നാല്‍ ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ ദിവസം തന്നെയാണ് പരശുരാമ ജയന്തിയും ആഘോഷിക്കുന്നത്. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തില്‍ വരുന്ന അക്ഷയ ത്രിതിയയിലാണ് പരശുരാമ ജയന്തി ആഘോഷിക്കുന്നത്. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായി പരശുരാമനെ കണക്കാക്കപ്പെടുന്നു.

Most read: പുരാണങ്ങള്‍ പ്രകാരം ഒരിക്കലും മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്നവര്‍Most read: പുരാണങ്ങള്‍ പ്രകാരം ഒരിക്കലും മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്നവര്‍

ഹിന്ദു വിശ്വാസമനുസരിച്ച്, പരശുരാമന്‍ അമരത്വത്തോടെ ജീവിക്കുന്ന ഒരാളാണ്. മഹാവിഷ്ണുവിന്റെ മറ്റ് അവതാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോഴും ആദ്ദേഹം ഭൂമിയില്‍ ജീവിക്കുന്നുവെന്ന് വിശ്വസിക്കുന്നു. അതിനാല്‍ അദ്ദേഹത്തെ മറ്റ് ദേവന്മാരെപ്പോലെ ആരാധിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

പരശുരാമന്റെ ജനനം

പരശുരാമന്റെ ജനനം

ഹിന്ദു പുരാണ പ്രകാരം, ക്ഷത്രിയരുടെ ഭീഷണിയില്‍ നിന്ന് ആളുകളെ രക്ഷിക്കാനാണ് പരശുരാമന്‍ ഭൂമിയില്‍ അവതരിച്ചത്. പ്രസേനജിത്തിന്റെ മകളായ രേണുകയുടെയും ഭ്രിഗു രാജവംശത്തിലെ ജമദാഗ്‌നിയുടെയും അഞ്ചാമത്തെ മകനായാണ് അദ്ദേഹം ജനിച്ചത്. പരമശിവന്റെ ഭക്തനായിരുന്നു അദ്ദേഹം. ഒരു മഹാനായ യോദ്ധാവായി കണക്കാക്കപ്പെട്ടിരുന്ന അദ്ദേഹം ഭീമന്‍, ദ്രോണാചാര്യര്‍, കര്‍ണ്ണന്‍ എന്നിവരുടെ ഗുരുവുമാണ്.

ക്ഷത്രിയരെ 21 തവണ വധിച്ചയാള്‍

ക്ഷത്രിയരെ 21 തവണ വധിച്ചയാള്‍

ഹരിവംശ പുരാണം പറയുന്നതനുസരിച്ച്, മഹിഷ്മതി നഗറിലെ (ഇപ്പോള്‍ മധ്യേന്ത്യ) ഹൈദേയ രാജവംശത്തിലെ രാജാവായിരുന്നു കാര്‍ത്ത്യവീരാര്‍ജ്ജുനന്‍. അദ്ദേഹത്തിന്റെ ഭരണകാലത്ത് ക്ഷത്രിയരുടെ ക്രൂരത കാരണം മറ്റ് ആളുകള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുകയുണ്ടായി. ഇതില്‍ മനംനൊന്ത് ഭൂമി ദേവി മഹാവിഷ്ണുവിനെ സമീപിച്ചപ്പോള്‍ അദ്ദേഹം തന്റെ ആറാമത്തെ അവതാരമായി പരശുരാമന്റെ രൂപത്തില്‍ ഭൂമിയില്‍ അവതരിക്കയുണ്ടായി. ക്ഷത്രിയരില്‍ നിന്ന് 21 തവണ അദ്ദേഹം ഭൂമിയെ മോചിപ്പിച്ചു. പരശുരാമന്‍ 21 തവണ ക്ഷത്രിയരെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കിയെന്നും പുരാണങ്ങള്‍ പറയുന്നു.

Most read:ഗരുഡ പുരാണം പ്രകാരം മരണം അടുത്തെത്തിയ സൂചനകള്‍Most read:ഗരുഡ പുരാണം പ്രകാരം മരണം അടുത്തെത്തിയ സൂചനകള്‍

കേരളം സൃഷ്ടിച്ച പരശുരാമന്‍

കേരളം സൃഷ്ടിച്ച പരശുരാമന്‍

മലയാളികളുടെ ഭൂമിയായ കേരളം സൃഷ്ടിച്ചതും പരശുരാമനാണെന്ന് കഥകളുണ്ട്. തേത്രായുഗത്തിന്റെ അന്ത്യത്തില്‍ ജനിച്ച് ദ്വാപരയുഗത്തിലുടനീളം പരശുരാമന്‍ ജീവിച്ചുവെന്നും അദ്ദേഹം കലിയുഗത്തിന്റെ തുടക്കത്തിനു കൂടി സാക്ഷിയായെന്നും വിശ്വസിക്കപ്പെടുന്നു. ഹൈന്ദവ പുരാണങ്ങളിലെ ചുരുക്കം ചില ചിരഞ്ജീവികളില്‍ ഒരാളായി പരശുരാമനെ കണക്കാക്കുന്നു. പരമശിവനെ പ്രസാദിപ്പിച്ചാണ് അദ്ദേഹം ദിവ്യമായ തന്റെ മഴു സ്വന്തമാക്കിയത്. ആ മഴു എറിഞ്ഞാണ് പരശുരാമന്‍ കേരളം സൃഷ്ടിച്ചതെന്ന് കഥകള്‍ പ്രകാരം വിശ്വസിച്ചുവരുന്നു.

അമരത്വത്തോടെ ജീവിക്കുന്ന വ്യക്തി

അമരത്വത്തോടെ ജീവിക്കുന്ന വ്യക്തി

ആയുധങ്ങളായ ബ്രഹ്‌മാസ്ത്രം, വൈഷ്ണവാസ്ത്രം, പാശുപതാസ്ത്രം, എന്നിവ കൈവശമാക്കിയ രണ്ടേ രണ്ടു വ്യക്തികള്‍ പരശുരാമനും ഇന്ദ്രജിത്തും ആയിരുന്നു. മഹാവിഷ്ണുവിന്റെ മറ്റ് അവതാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി നേരിട്ട് അവതരിച്ചതല്ല പരശുരാമന്‍. മറിച്ച്, ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് തന്റെ ആത്മാവിനെ സന്നിവേശിപ്പിക്കുകയായിരുന്നു. അവതാരം ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം മഹാവിഷ്ണു പരശുരാമന്റെ ശരീരം ഉപേക്ഷിച്ചുവെന്നും അന്നുമുതല്‍ പരശുരാമന്‍ ഒരു സാധാരണ മനുഷ്യനായി ഭൂമിയില്‍ ജീവിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു.

Most read:ലോകത്ത് നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 10 സ്ഥലങ്ങള്‍Most read:ലോകത്ത് നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 10 സ്ഥലങ്ങള്‍

പരശുരാമ പൂജ

പരശുരാമ പൂജ

പരശുരാമ ജയന്തിയില്‍, സൂര്യോദയത്തിനു മുമ്പായി കുളി കഴിഞ്ഞശേഷം പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ഭക്തര്‍ ദിവസം ആരംഭിക്കുന്നത്. തലേദിവസം രാത്രി മുതല്‍ ആരംഭിച്ച് ഈ ദിവസം മുഴുവന്‍ അവര്‍ വ്രതം അനുഷ്ഠിക്കുന്നു. ഭക്തര്‍ വിഷ്ണുവിന്റെ ഒരു രൂപമായ ലക്ഷ്മിനാരായണനെ ആരാധിക്കുകയും തുളസി ഇലകള്‍, ചന്ദന്‍, കുങ്കുമം, പുഷ്പങ്ങള്‍ എന്നിവ അര്‍പ്പിക്കുകയും ചെയ്യുന്നു. ഈ ദിവസം നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ദമ്പതികള്‍ക്ക് ആണ്‍മക്കളെ നേടാനാകുമെന്നും വിശ്വസിക്കുന്നു. ത്രേതായുഗം തുടങ്ങിയതും ഈ ദിവസം തന്നെയാണെന്ന് പുരാണങ്ങള്‍ പ്രകാരം വിശ്വസിച്ചുവരുന്നു.

English summary

Parashurama Jayanti 2021: Date, time, significance, history and more about this Hindu festival

As per the Hindu calendar, every year Parashurama Jayanti falls in the month of Vaishakh on the third day of Shukla Paksha. Read on the significance, history and more about this Hindu festival.
X
Desktop Bottom Promotion